കേരള നോളജ് എക്കണോമി മിഷൻ
ആഗോളരംഗത്തെ മാറ്റങ്ങൾ ഉൾക്കൊണ്ട് കേരളത്തിൽ വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കാനും സംസ്ഥാനത്തെ മനുഷ്യവിഭവശേഷിക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ ലഭ്യമാക്കാനുമായി സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതിയാണ് കേരള നോളജ് എക്കണോമി മിഷൻ(കെ.കെ.ഇ.എം). അഭ്യസ്തവിദ്യരായ കേരളത്തിലെ തൊഴിലന്വേഷകരുടെ ഇഷ്ടതൊഴിലിൽ അവർക്കുള്ള നൈപുണ്യം വർധിപ്പിച്ച് ആഗോള തൊഴിലിടങ്ങളിൽ മെച്ചപ്പെട്ട തൊഴിൽ കണ്ടെത്താൻ പ്രാപ്തരാക്കി അവസരമൊരുക്കുകയാണ് മിഷൻ ചെയ്യുന്നത്. 2021 മുതൽ നടത്തുന്ന ഈ ശ്രമങ്ങളെ വിപുലപ്പെടുത്താനാണ് വിജ്ഞാനകേരളം ജനകീയ കാമ്പയിൻ ആരംഭിച്ചത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവരെ ഉൾപ്പെടുത്തിയാണ് കാമ്പയിൻ നടപ്പാക്കുക. നോളജ് എക്കണോമി മിഷനും കുടുംബശ്രീയും തദ്ദേശസ്വയംഭരണ വകുപ്പും ചേർന്നാണ് വിജ്ഞാനകേരളം ജനകീയ കാമ്പയിൻ നടപ്പാക്കുന്നത്. തൊഴിലന്വേഷകർക്ക് രജിസ്‌ട്രേഷൻ നടത്താനായി ഡിജിറ്റൽ വർക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം (ഡി.ഡബ്ല്യൂ.എം.എസ്.) എന്ന പേരിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോം സജ്ജീകരിച്ചിട്ടുണ്ട്.[1]
വിജ്ഞാനകേരളം
[തിരുത്തുക]ജനകീയാസൂത്രണത്തിന്റെ മാതൃകയിൽ ഒരു വികസന ജനകീയ യജ്ഞമായി സങ്കൽപ്പിച്ചിട്ടുള്ള ഒരു പദ്ധതിയാണ് വിജ്ഞാന കേരളം. പതിന്നാല് ജില്ലകളിലും ഇതിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു. വിജ്ഞാനകേരളം ജനകീയ കാമ്പയിൻ അഡൈ്വസർ ഡോ. ടി.എം. തോമസ് ഐസക് ആണ്. ഡോ. പി.എസ്. ശ്രീകലയാണ് മിഷൻ ഡയറക്ടർ അഭ്യസ്തവിദ്യരുടെ അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയെന്ന വെല്ലുവിളി നേരിടുന്നതിനായി 50000 സന്നദ്ധപ്രവർത്തകർ, 20000-30000 പ്രൊഫഷണൽ മെന്റർമാർ, 15000 ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ അണിനിരത്തിയുള്ള പ്രവർത്തനങ്ങളാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
വിജ്ഞാന കോട്ടയം
[തിരുത്തുക]സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിച്ച നോളജ് എക്കണോമി മിഷന്റെ വിജ്ഞാന കേരളം ജനകീയ കാമ്പയിന്റെ പ്രവർത്തനങ്ങൾ കോട്ടയം ജില്ലയിൽ ആരംഭിച്ചിട്ടുണ്ട്. [2]
അവലംബം
[തിരുത്തുക]- ↑ "എന്താണ് വിജ്ഞാനകേരളം?". എന്താണ് വിജ്ഞാനകേരളം?. Public relations department. 09 January 2025. Retrieved 12 January 2025.
{{cite web}}
: Check date values in:|date=
(help) - ↑ https://www.prd.kerala.gov.in/ml/node/281554