Jump to content

പറയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പറയൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭാരതത്തിലെ ആദിമ ദ്രാവിഡ വിഭാഗങ്ങളിൽ പ്രധാന വിഭാഗമാണ് പറയർ. തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിൽ കൂടുതലായും കർണാടകയിൽ പരിമിതമായും കാണുന്ന ജാതി വിഭാഗമാണ് പറയർ. ഇവർ സാംബവർ എന്നും അറിയപ്പെടുന്നു. ഭാരതത്തിൽ പറയർ  മാംഗ്, മാഡിക, [[മാല ജാതി, എന്നും സൗത്ത് ഇൻഡ്യയിൽ പത്മ ,സാംബവ , വള്ളുവർ,പറയൻ, സാംബവൻ എന്നീപേരുകളിലും അറിയപ്പെടുന്നു.പറയ സമുദായത്തിൻറെ ആരാധനകൾ പ്രധാനമായും പൂർവ ദ്രാവിഡ സംബ്രദായങ്ങളിൽ ഊന്നിയുള്ളതാണ് കേരളത്തിലെ പറയരിൽ മലവാഴി എന്ന ദേവതയുടെ ആരാധന പ്രധാന അനുഷ്ഠാനങ്ങളിലൊന്നായി കണക്കാക്കുന്നു ദക്ഷിണേന്ത്യയിൽ പല പേരുകളിലായി പടർന്നു കിടക്കുന്ന സമുദായത്തിന്റെ യഥാർത്ഥ ഉറവിടം സംബന്ധിച്ചു പല നിഗമനങ്ങൾ ഉണ്ടെങ്കിലും കൃത്യമായി തീർച്ച പെടുത്താൻ ആയിട്ടില്ല പൊതുവെ ശൈവർ എന്നു പറയുന്ന പറയ സമുദായങ്ങൾ ഒന്നു തന്നെ എന്നും പറയാവുന്ന രീതിയിൽ ആരാധനാ സാമ്യം ഉണ്ട് ഈ ഗോത്രങ്ങളുടെ ആരാധനകൾ എല്ലാം ആദിമ ശക്തി ആരാധനയിലൂടെ ഗോത്രത്തിൽ സ്വാധീനവും ശ്രദ്ധയും നേടിയ പൂർവികരെ ആരാധിക്കുന്നതാണ് എന്നു കാണാവുന്നതാണ് കൂടാതെ സമുദായ ഉത്പത്തിയെ പറയുന്ന ഐതിഹ്യങ്ങൾ ചരിത്രവസ്തുതകൾ എല്ലാം പരസ്പരം ബന്ധിപ്പിക്കുന്നു ബ്രാഹ്മണരുടെ കടന്നു വരവിനു മുൻപ് പൂർവ കാലഘട്ടത്തിൽ സമൂഹത്തിൽ ഉന്നത പദവികളിൽ ഇരുന്ന സമുദായം ആയി പറയുന്നു [[പല്ലവർ|പല്ലവരുടെയും]കാകതീയരുടെയും] കാലഘട്ടത്തിൽ രാജാവിന്റെ മുഖ്യ ഉപദേഷ്ടക്കളായും, ജ്യോതി ശാസ്ത്രക്കാരായും ഇവർ അറിയപെട്ടിരുന്നു. അകംനാനൂറിലും പുറംനാനൂറിലും സാംബവരെ കുറിച്ച് പരാമർശിക്കുന്നുണ്ട്. സംഘകാലത്തിൽ സാംബവർ ദ്രാവിഡ അനുഷ്ഠാനങ്ങളിലെ പ്രധാനികളും ക്ഷേത്ര സംരക്ഷകരും പൂജാരികളും വാദ്യക്കാരും ആയിരുന്നതായി സംഘകാല കൃതികൾ.പണ്ഡിതർ അയോധി ദാസ്സറും Dr.അംബേദ്ക്കറും ഇവർ ബുദ്ധത അനുയായികൾ ആയി കണ്ടെത്തുന്നു. ബ്രാമണ ജാതിമേധാവിത്വ കാലത്ത് ഇവർ കംബോഡിയ, മൗറിഷ്യസ്, സൗത്ത് ആഫ്രിക്ക, സിംഗപ്പൂർ, സിംബാവെ, ഫിലപ്പീൻസ്, വിയ്റ്റനാം, ശ്രീലങ്ക തുടങ്ങിയ സ്ഥലങ്ങളിലേക്ക് ചിതറിക്കപ്പെടുകയും ഹിന്ദു ജാതിവ്യവസ്ഥിത സമൂഹത്തിൽ പിൻതള്ളപ്പെട്ടു പോവുകയും ചെയ്തു. ഇക്കാലത്ത് പറയർ കേരളത്തിൽ പ്രധാനമായും കാർഷിക വേല,മുറം, കുട്ട , പനമ്പ് തുടങ്ങിയവ നിർമ്മിക്കൽ എന്നീ തൊഴിലുകൾ കൂടുതലായി ചെയ്യാൻ നിർബന്ധിതരായി. അതുപോലെ തന്നെ മന്ത്രവാദത്തിലും(ഒടി വിദ്യ )  കലാപരമായും കഴിവുള്ളവർ ആണ് പറയർ .ഇന്ന് പട്ടിക ജാതി വിഭാഗത്തിൽ ആണ് ഇവർ.

കേരളത്തിലെ നവോത്ഥാന പ്രസ്ഥാനത്തിൽ പറയ സമുദായത്തിന് സവിശേഷ പ്രാധാന്യമുണ്ട്.കേരളത്തിൽ ആദ്യമായി സമുദായ അടിസ്ഥാനത്തിൽ സംഘടിച്ചതു പറയർ(സാംബവർ ). 1911 ആഗസ്ത് 29 ന് ബ്രഹ്മ പ്രത്യക്ഷ സാധുജന പറയർ സംഘം രൂപീകൃതമായി. തിരുവിതാംകൂർ ശ്രീമൂലംപ്രജാ സഭാ അംഗമായിരുന്ന കാവാരികുളം കണ്ടൻ കുമാരൻ ആദ്യ പ്രസിഡന്റും ആരുകാട്ട് ഊപ്പ ജനറൽ സെക്രട്ടറിയുമായി ആണ് സംഘം രൂപീകരിച്ചത്.ആത്മബോധോദയ സംഘം സ്ഥാപകൻ ശുഭാനന്ദ ഗുരുദേവൻ , പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപകൻ ശ്രീകുമാരഗുരു ദേവൻ എന്നിവരെല്ലാം കേരള ചരിത്രത്തിൽ മാറ്റം വരുത്തിയ പറയർക്കിടയിൽ നിന്നും ഉയർന്ന് വന്ന നവോത്ഥാന നായകർ ആണ് .

തമിഴ്നാട്ടിലും കേരളത്തിലുമായി പടർന്നു കിടക്കുന്നതാണ് ഇവരുടെ സമൂഹം . ഇളയരാജ ,കസ്തൂരിരാജ, ധനുഷ്, യുവൻ ശങ്കർ രാജ, വെങ്കട്ട് പ്രഭു, ഗായകൻ ദേവ ,കലാഭവൻ മണി ,നെയ്യാറ്റിൻകര വാസുദേവൻ തുടങ്ങി ഒട്ടനവധി കലാകാരൻമാർ പറയ സമുദായത്തിൽ നിന്ന് നമ്മുക്ക് കാണാൻ കഴിയും .

മറ്റ് പ്രശസ്ത വ്യക്തികൾ:

RLV രാമകൃഷ്ണൻ

A കുഞ്ഞിരാമൻ

RLV രാമകൃഷ്ണൻ

A കുഞ്ഞിരാമൻ

ജാസി ഗിഫ്റ്റ്

ലെനിൻ രാജേന്ദ്രൻ

തിരുവള്ളുവർ

ഡോ.കെ.ആർ വിശ്വംഭരൻ

ദാസ്ക്കരൻ BA

ഡോ.സി.സി പ്രസാദ്

വെണ്ണിക്കുളം മാധവൻ

ഐ.ബാബു കുന്നത്തൂർ

കെ.എ നാരായണൻ

സംസ്കാരം

[തിരുത്തുക]

പറയരുടെ ഒരു അനുഷ്ഠാന കലയാണ് മലവാഴിയാട്ടം.[1] പറയരുടെ വീടുകളിൽ പ്രതിഷ്ഠിക്കുകയും അവർ ആരാധിക്കുകയും ചെയ്യുന്ന മാതൃദേവതയാണ് മലവാഴി. സംഗീത-നൃത്തരൂപത്തിൽ ദേവതകളെ പ്രീതിപ്പെടുത്താനാണ് മലവാഴിയാട്ടം നടത്തുന്നത്.[2]

അവലംബം

[തിരുത്തുക]
  1. Varavoor, Prashanth. "അവതരണങ്ങളിൽ അപമാനിക്കപ്പെടുന്ന അനുഷ്‌ഠാനകലകൾ".
  2. M, Athira (24 March 2022). "Malayalam docu-fiction 'Thevan' pays tribute to folk artiste Thevan Peradipurathu". The Hindu (in ഇംഗ്ലീഷ്).
"https://ml.wikipedia.org/w/index.php?title=പറയർ&oldid=3902164" എന്ന താളിൽനിന്ന് ശേഖരിച്ചത്