Jump to content

പുതുക്കുളം നാഗരാജക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പുതുക്കുളം നാഗരാജ ക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തൊടുപുഴയ്ക്ക് സമീപം മണക്കാട് തൊടുപുഴയാറിന്റെ കരയിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് പുതുക്കുളം നാഗരാജക്ഷേത്രം. പടിഞ്ഞാറോട്ട് ദർശനമായ ക്ഷേത്രത്തിലെ പ്രധാനപ്രതിഷഠ ഭഗവതിയാണ്. പ്രധാന ശ്രീകോവിലിൽ മൂന്ന് വാതിലുകളിൽക്കൂടി പത്തോളം ദേവതമാർ ദർശനം നൽകുന്നു. തെക്കുവശത്തെ നാഗരാജ നടയ്ക്കാണ് പ്രാധാന്യം. ഒരേ ശ്രീകോവിലിൽ നാഗരാജാവ്, നാഗയക്ഷി, കരിനാഗം, കുഴിനാഗം, ഭഗവതി, ഭദ്രകാളി, ഭുവനേശ്വരി, ശാസ്താവ്, ഗണപതി മുതലായ മൂർത്തികൾ കുടികൊള്ളുന്നു. കന്നിമാസത്തിലെ ആയില്യം മകം മഹോത്സവം, പത്താമുദയം എന്നിവ സമുചിതമായി ആഘോഷിക്കുന്നു.