Jump to content

തമിഴകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പുരാതന തമിഴകം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സംഘകാലത്തെ തമിഴകം
ഈ താൾ സംശോധനത്തിന് വിധേയമാക്കാൻ അഭ്യർത്ഥിച്ചിരിക്കുന്നു. സംശോധന സേനയിലെ അംഗങ്ങൾ ഇവിടെ വേണ്ടുന്ന മാറ്റങ്ങൾ വരുത്തി വിക്കിപീഡിയയുടെ ഗുണനിലവാരത്തിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നതായിരിക്കും. സംശോധനത്തിനെക്കുറിച്ചുള്ള സംശയങ്ങൾ ലേഖകർക്ക്, സംവാദം താളിൽ ഉന്നയിക്കാവുന്നതാണ്


ആന്ധ്ര പ്രദേശിലെ ഇന്നത്തെ തിരുപ്പതി മുതൽ ഇന്നത്തെ തമിഴ്നാട്ടിലെ കന്യാകുമാരി വരെ പരന്നു കിടന്നിരുന്ന പ്രദേശമായിരുന്നു പണ്ടുപണ്ടത്തെ തമിഴകം. ബിസി 3000 മുതൽ എഡി 300 വരെയായിരുന്നു ഇത് നില നിന്നിരുന്നത്. നന്നങ്ങാടികൾ, മുനിയറകൾ, കുടക്കല്ലുകൾ, തൊപ്പിക്കല്ലുകൾ തുടങ്ങിയവയെല്ലാം ഇതിന്റെ സ്മാരകങ്ങളാണ്. പണ്ടുപണ്ടത്തെ തമിഴ് കാവ്യങ്ങൾ, നാണയങ്ങൾ, പണ്ടത്തെ എഴുത്തുകൾ മുതലായവയിൽ നിന്നും ഇത്തരം സ്മാരകങ്ങളിൽ നിന്നുമെല്ലാം നമുക്ക് ഈ സംസ്കാരത്തെക്കുറിച്ചുള്ള വിവരങ്ങൾ കിട്ടുന്നു. മഹാശിലായുഗ കാലഘട്ടം എന്നാണ് ഈ കാലഘട്ടം ചരിത്രത്തിൽ അറിയപ്പെടുന്നത്.

വേറിട്ട തരത്തിലുള്ള ഇരുമ്പുപകരണങ്ങൾ ഈ പ്രദേശത്തു നിന്നും അകിഴ്ത്തി എടുത്തിട്ടുണ്ട്. വാൾ, കുന്തം, ആണികൾ, ചൂണ്ടകൾ തുടങ്ങിയവയെല്ലാം അതിൽ ഉൾപ്പെടുന്നു. ഇതിനാൽ ഈ യുഗത്തെ ഇരുമ്പു യുഗമെന്നും വിളിക്കപ്പെടുന്നു. പലതരം മുത്തുകൾ, മൺപാത്രങ്ങൾ തുടങ്ങിയവയും ഈ സ്മാരകങ്ങളിൽ നിന്നും കണ്ടെത്താനായിട്ടുണ്ട്. ഒരുപാട് റോമൻ നാണയങ്ങളും ഇവിടെ നിന്നും കണ്ടെടുത്തു. ഇത് റോമക്കാരുമായും മറ്റു വിദേശ ശക്തികളുമായും ഇവർക്കുള്ള കച്ചവട ഉടപ്പത്തിന്റെ തെളിവുകളാണ്.

ഒരുപാട് മഹാശിലായുഗ സ്മാരകങ്ങൾ തെക്കേ ഇന്ത്യയിലെ പല പകുതികളിൽ നിന്നായി കണ്ടെടുത്തിട്ടുണ്ട്. കൊടുമണൽ, അലഗരയ്, തിരുക്കമ്പലിയൂർ, പഴനി, ആതിച്ചന്നല്ലൂർ, ചെറമനങ്ങാട്, മരയൂർ, ഉമിച്ചിപ്പൊയിൽ തുടങ്ങിയവ അതിൽ ഉൾപ്പെടുന്നു.

സംഘ സാഹിത്യം

[തിരുത്തുക]
പ്രധാന ലേഖനം: സംഘസാഹിത്യം

സംഘ സാഹിത്യത്തിലെ തമിഴ് കാവ്യങ്ങളിൽ നിന്നാണ് നമുക്ക് അവരുടെ വാഴ്‍വിൻ രീതിയെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചുമെല്ലാം കൂടുതൽ വിവരങ്ങൾ കിട്ടുന്നത്. തമിഴ് സാഹിത്യത്തിലെ എറ്റവും പണ്ടുള്ള സാഹിത്യ വകുപ്പാണ് സംഘ സാഹിത്യം. അകം നാനൂറ്, പുറം നാനൂറ്, തിരുക്കുറൽ, ചിലപ്പതികാരം, മധുരൈ കാഞ്ചി തുടങ്ങിയവയെല്ലാം അക്കാലത്ത് രചിക്കപ്പെട്ട പ്രമുഖ കാവ്യങ്ങളാണ്.

                                  നാടാ കൊൻറോ കാടാ കൊൻറോ
                                  അവലാ കൊൻറോ മിചൈയാ കൊൻറോ
                                  എവ്വഴി, നല്ലവരാടവർ
                                  അവ്വഴി നല്ലൈ വാഴിയനിലനേ

'ഓ ഭൂമീ, നീ സമതലമായാലും കാടായാലും പർവതമായാലും താഴ് വരയായാലും നിനക്ക് സ്വന്തമായി ഒരു നന്മയുമില്ല.അതിൽ ജീവിക്കുന്നവരുടെ നന്മയാണ് നിന്റെയും നന്മ.

മുകളിൽ കൊടുത്ത വരികൾ മഹാശിലായുഗ കാലഘട്ടത്തിലെ പുകൾപെറ്റ തമിഴ് കവയിത്രിയായിരുന്ന അവ്വൈയാറിന്റെതാണ്.അവ്വൈയാറിനെപ്പോലെ ഒരുപാട് കവയിത്രികൾ അക്കാലത്തുണ്ടായിരുന്നു.കപിലാർ,പാറനാർ,മധുരൈനക്കീരൻ,പാലൈ ഗൗതമനാർ തുടങ്ങിയവർ അതിൽ പുകൾപെറ്റവരാണ്.

പണ്ടുപണ്ടത്തെ തമിഴ് കാവ്യങ്ങൾ രണ്ടായി തരം തിരിച്ചിട്ടുണ്ട്. അകം പാട്ടുകളും പുറംപാട്ടുകളും. സ്വകാര്യ കാര്യങ്ങളും കുടുംബപരമായ കാര്യങ്ങളും പ്രതിപാദിക്കുന്ന കാവ്യങ്ങളെ അകം പാട്ടുകളെന്നും പൊതു കാര്യങ്ങളെക്കുറിച്ച്(യുദ്ധം,കച്ചവടം)പ്രദിപാദിക്കുന്നവയെ പുറം പാട്ടുകൾ എന്നും വിളിക്കുന്നു.

                               കർക കചടറ കർപവൈ കറ്റപിൻ
                               നിർക അതർക്കു ത്തക
                

നന്നായി പഠിക്കുക, ആഴത്തിൽ പഠിക്കുക.പഠിച്ചത് പരിശീലിക്കുക .അത് ജീവിതത്തിൽ പകർത്തുക.

തമിഴ് ബൈബിൾ എന്നറിയപ്പെടുന്ന തിരുവള്ളുവർ രചിച്ച തിരുക്കുറളിലെ ഒരു കാവ്യമാണിത്. 133 അധ്യായങ്ങളുള്ള ഈ ഗ്രന്ഥം രചിച്ച തിരുവള്ളുവരുടെ പ്രതിമ സ്ഥിതി ചെയ്യുന്നത് കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിലാണ്.

ജീവിത രീതി

[തിരുത്തുക]

വിവിധ തരം തിണകളായിട്ടായിരുന്നു അവരുടെ ജീവിതം. അതിൽ പ്രധാനപ്പെട്ട ഒരു തിണക്കാരായിരുന്നു കുറിഞ്ചി. ഇവർ കുറവർ എന്നാണ് അറിയപ്പെടുന്നത്. അവർ മലമ്പ്രദേശത്തായിരുന്നു ജീവിച്ചിരുന്നത്. വേട്ടയാടലും കാട്ടു വിഭവങ്ങൾ ശേഖരിക്കലുമായിരുന്നു അവരുടെ പ്രധാന തൊഴിൽ. കൂടാതെ സുഗന്ധ വ്യഞ്നങ്ങൾ കൃഷി ചെയ്തും അത് കച്ചവടം ചെയ്തും അവർ ജീവിച്ചു പോന്നു. ഇവരുടെ കുലദൈവം മുരുകനാണ്.

മറ്റൊരു തിണക്കാരായിരുന്നു മുല്ലൈ തിണക്കാർ. അവർ വൃക്ഷനിബിഡമായ പ്രദേശത്താണ് ജീവിച്ചിരുന്നുത്. കന്നു കാലി വളർത്തലായിരുന്നു അവരുടെ പ്രധാന തൊഴിൽ. അതുകൊണ്ട് ഇടയർ എന്ന് വിളിക്കുന്നു. മായോനാണ് ഇവരുടെ കുലദൈവം.

മറ്റൊരു തിണക്കാരായിരുന്നു മരുതം തിണക്കാർ. സമതലങ്ങളാണ് ഇവ. ഇവിടെ ജീവിച്ചിരുന്നവർ ഉഴവർ എന്ന് അറിയപ്പെട്ടു. കരിമ്പ് കൃഷിയായിരുന്നു അവരുടെ ജീവിതമാർഗം. ഇന്ദ്രൻ ആണ് ഇവരുടെ ദൈവം.

മോഷണമായിരുന്നു പാലൈ തിണക്കാരുടെ തൊഴിൽ. മണൽ കാടുകളാണ് ഈ പ്രദേശം. ഇവർ മറവസമുദായമാണ്. കൊറ്റവൈ ആണ് കുലദൈവം.

മത്സ്യബന്ധനവും ഉപ്പുണ്ടാക്കലുമായിരുന്നു നെയ്തൽ തിണക്കാരുടെ പണി. പരതവർ എന്ന് ഇവർ അറിയപ്പെട്ടു. വരുണനാണ് കുലദൈവം. ഇങ്ങനെ ധാരാളം തിണകൾ അടങ്ങിയതായിരുന്നു പുരാതന തമിഴകം.

കൈമാറ്റ സംവിധാനം

[തിരുത്തുക]
                              തേൻ നെയ്യൊടു കിഴങ്കു മാറിയോർ
                              മീൻ നെല്ലൊടു തറയു മറുകവും
                                          (പൊരു നരാട്ടു പടൈ)

ആളുകൾ മീനിനും അരിക്കും പകരമായി നെയ്യും തേനും നൽകാറുണ്ടായിരുന്നു'

സംഘ സാഹിത്യം പറയുന്ന സാധന കൈമാറ്റ സംവിധാനം നൊടുതൽ എന്നറിയപ്പെടുന്നു. അല്ലാലവനം എന്ന വൈകുന്നേര മാർക്കറ്റും നാളങ്ങാടി എന്ന രാവിലെയുള്ള മാർക്കറ്റും അക്കാലത്തുണ്ടായിരുന്നു. ഉമണർ തിനക്കാർ നെയ്തൽ തിനക്കാരുടെ അടുക്കൽ നിന്ന് ഉപ്പും ഉണക്ക മത്സ്യങ്ങളും മറ്റും വാങ്ങുകയും അത് കുറിന്ചി തിനക്കാർക്ക് വിറ്റ് സുഗന്ധവ്യഞ്ജനങ്ങൾ അവരിൽ നിന്നും വാങ്ങി അത് വിദേശികൾക്ക് വിൽക്കുകയും ചെയ്യിരുന്നു.ധാരാളം കച്ചവട കേന്ദ്രങ്ങൾ അക്കാലത്തുണ്ടായിരുന്നു.മൂവേണ്ടൻമാർ എന്നറിയപ്പെട്ടിരുന്നവരായിരുന്നു ഈ കച്ചവട കേന്ദ്രങ്ങൾ നിയന്ത്രിച്ചിരുന്നത്.

അവലംബം

[തിരുത്തുക]
  • 8-ാം ക്ലാസ് കേരളാ സിലബസ് ടെസ്റ്റ് ബുക്ക്
"https://ml.wikipedia.org/w/index.php?title=തമിഴകം&oldid=4018549" എന്ന താളിൽനിന്ന് ശേഖരിച്ചത്