പുൽക്കൂട്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ക്രിസ്തുമസ് ആഘോഷത്തിന്റെ പ്രകടമായ രൂപങ്ങളിലൊന്നാണ് പുൽക്കൂട്. യേശുവിന്റെ ജന്മദിനമായ ക്രിസ്തുമസിന്, യേശു പിറന്ന ബെത്‌ലഹേമിലെ കാലിതൊഴുത്ത് ക്രിസ്തീയ ദേവാലയങ്ങളിലും ഭവനങ്ങളിലും പുനർനിർമ്മിക്കുക എന്ന ആചാരം നിലവിലുണ്ട്. ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടുമുതൽ ഈ രീതി നിലനിന്നിരുന്നതായി കരുതപ്പെടുന്നു.
ആദ്യകാലങ്ങളിൽ പുൽക്കൂടുകൾ നിർമ്മിച്ചിരുന്നത് പുല്ലുകളും ഇഞ്ചിപുല്ലും, വൈക്കോലും പനയോലയും തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ചുകൊണ്ടായിരുന്നു. അങ്ങനെയാണ് പുൽക്കൂട് എന്ന പേര് ആവീർഭവിച്ചത്. ഉണ്ണീശോ, മറിയം ഔസേപ്പ്, പിന്നെ മൂന്ന് രാജാക്കന്മാർ, ആട്ടിടയന്മാർ, ആടുമാടുകൾ, മാലാഖ തുടങ്ങിയവയുടെ രൂപങ്ങൾ പുൽക്കൂടുകളിൽ ഉണ്ടായിരിക്കും. അലങ്കാരമായി നക്ഷത്രങ്ങളും ബലൂണുകളും മറ്റും തൂക്കിയിടുകയും ചെയ്യാറുണ്ട്. ഇപ്പോൾ പുൽക്കൂടുകളുടെ രൂപത്തിനും നിർമ്മാണവസ്തുക്കൾക്കും വളരെയധികം മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. നിയതമായ ഒരു ചട്ടക്കൂടും പുൽക്കൂട് നിർമ്മാണത്തിൽ അവലംബിക്കാറില്ല. പുൽക്കൂട് നിർമ്മിക്കുന്നവരുടെ കലാപരമായ ഭാവനകൾ പുൽക്കൂടുകളിൽ ദൃശ്യമാണ്. ഇന്ന് പുൽക്കൂട് നിർമ്മാണം ഒരു കലാരൂപമായി വളർന്നിരിക്കുന്നു.കേരളത്തിൽ മരട് മൂത്തേടം സെൻറ് മേരി മഗ്ദലിൻ പള്ളിയിലും,നെട്ടുർ സെന്റ് സബാസ്റ്റിൻ പള്ളിയിലും പുൽക്കൂട് നിർമ്മാണ മത്സരം എല്ലാ വർഷവും സംഘടിപ്പിക്കാറുണ്ട്.
ചിത്രശാല
[തിരുത്തുക]-
A pulkoodu in front of the Good Shepered church Padnekad, Kanhangad
-
A pulkoodu made by small children
-
A pulkoodu in front of the Good Shepered church Padnekad, Kanhangad
-
പുൽക്കൂട്
-
റെഡ് സ്റ്റാർ ക്ലബ്, തൃശ്ശൂർ ഒരുക്കിയ പുൽക്കൂട്
-
തലശേരി സേക്രഡ് ഹാർട്ട് സ്കൂളിലെ ചാപ്പലിൽ 25.12.2018 ന് നിർമിച്ച പുൽക്കൂട്