പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ
ഇന്ത്യാ ഗവൺമെന്റ് രൂപീകരിച്ച ഒരു വകുപ്പാണ് പെസോ. ഇതിന്റെ പൂണ്ണരൂപം പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ എന്നാണ്. വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിലാണിത്. സ്ഫോടകവസ്തു നിയമം 1884, പെട്രോളിയം (ഉത്പാദനം) നിയമം, 1934 എന്നിവ നടപ്പിലാക്കുന്നതിനായി ഇത് പ്രവർത്തിക്കുന്നു. സ്ഫോടകവസ്തുക്കൾ, ജ്വലിക്കുന്ന വസ്തുക്കൾ, മർദ്ദവുമായി ബന്ധപ്പെട്ട പാത്രങ്ങൾ, ക്രയോജനിക് പാത്രങ്ങൾ തുടങ്ങിയവയുടെ പ്രസക്തമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളുടെ രൂപകൽപ്പന, സ്ഥാപിക്കൽ, ഇവയുടെ ഇറക്കുമതി, കയറ്റുമതി, ഗതാഗതം, സംഭരണം, ഉപയോഗം എന്നിവ നിയന്ത്രിക്കുന്നതിന് സ്വയംഭരണ പദവിയുള്ള ഒരു റെഗുലേറ്ററി അതോറിറ്റിയാണ് PESO. ചീഫ് കൺട്രോളർ ഓഫ് എക്സ്പ്ലോസീവ് ആണ് ഇതിന്റെ മേധാവി. മഹാരാഷ്ട്ര സംസ്ഥാനത്തിലെ നാഗ്പൂരിലാണ് ഡിപ്പാർട്ട്മെന്റിന്റെ ആസ്ഥാനം പ്രവർത്തിക്കുന്നത്.[1]
1890-കളിൽ സ്ഫോടകവസ്തുക്കളുടെ വകുപ്പായി ബ്രിട്ടീഷ് ഇന്ത്യയിൽ സ്ഥാപിതമായ ഇത് പിന്നീട് മറ്റ് വിവിധ പ്രവർത്തനങ്ങളിലേക്ക് വ്യാപിപ്പിച്ചു. ഇന്ത്യയിലെ ഏറ്റവും കാര്യക്ഷമമായ വകുപ്പുകളിലൊന്നാണ് PESO അറിയപ്പെടുന്നത്. കേന്ദ്ര സിവിൽ സർവീസ് കേഡറായ ഇന്ത്യൻ പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി സർവീസിലേക്കാണ് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ഇതിനുള്ള ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്തത്.
ഇതും കാണുക
[തിരുത്തുക]- ഓയിൽ ഇൻഡസ്ട്രി സേഫ്റ്റി ഡയറക്ടറേറ്റ്
അവലംബം
[തിരുത്തുക]- ↑ "Home | Petroleum & Explosive Safety Organisation". Retrieved 2022-04-08.
പുറംകണ്ണികൾ
[തിരുത്തുക]- ഔദ്യോഗിക വെബ്സൈറ്റ്
- [1] Archived 2020-12-04 at the Wayback Machine
- [2]
- [3] Archived 2020-10-27 at the Wayback Machine
- [4]
- [5]