പുരു
പുരു രാജാവ് | |
---|---|
പൗരവത്തിന്റെയും ഹൈഫസിസ് വരെയും ഉള്ള പ്രദേശങ്ങളുടെ രാജാവ്. | |
ഭരണകാലം | 340–317 BC |
ജന്മസ്ഥലം | പൌരവം, പഞ്ചാബ് പ്രദേശം |
മരണം | 317 BC |
മരണസ്ഥലം | പഞ്ചാബ് പ്രദേശം |
പിൻഗാമി | മലയ്കേതു (പുരു രാജാവിന്റെ മകൻ) |
രാജകൊട്ടാരം | പൌരവ Puru Dynasty[1][2] Yaduvanshi |
പൗരവരുടെ രാജാവായിരുന്നു പുരു രാജാവ് (ഗ്രീക്ക് ഭാഷയിൽ ഇദ്ദേഹം റായ് പോർ എന്നും പോറസ് എന്നും (Greek- Πῶρος) അറിയപ്പെടുന്നു). ഇന്നത്തെ പാകിസ്താനിന്റെ ഭാഗമായ പഞ്ചാബ് പ്രദേശത്തായിരുന്നു പൗരവരാജ്യം. ഝലം, ചിനാബ് (ഗ്രീക്ക് ഭാഷയിൽ ഹൈഡാസ്പസ് എന്നും അസെസിനെസ് എന്നും അറിയപ്പെടുന്നു) നദികളുടെ ഇടയ്ക്കുള്ളതും ബിയാസ് (ഗ്രീക്ക് ഭാഷയിൽ ഹൈഫാസിസ്) വരെ നീളുന്നതുമായ പഞ്ചാബ് പ്രദേശമായിരുന്നു ഇത്. [3] ഈ രാജ്യത്തിന്റെ തലസ്ഥാനം ഇന്നത്തെ ലാഹോർ നഗരം ആയിരിക്കാം എന്ന് കരുതുന്നു.[4]
ഗ്രീക്ക് ചരിത്രകാരനായ ആര്രിയൻ ഹൈഡാസ്പസ് നദിയെ പരാമർശിക്കുന്നു. ഗ്രീക്കുകാർ ഝലം നദിയെയാണ് ഹൈഡാസ്പസ് നദി എന്ന് വിശേഷിപ്പിക്കുന്നത്. ഈ നദിക്കരയിലാണ് മഹാനായ അലക്സാണ്ടർ പുരുവുമായി ക്രി.മു. 326-ൽ ഹൈഡാസ്പസ് നദിയിലെ യുദ്ധം പോരാടിയത്.
അലക്സാണ്ടറുമായി യുദ്ധം ചെയ്ത പുരുവിന്റെ സേനയിൽ 200 ആനകളും 300 രഥങ്ങളും, 30,000 കാലാൾഭടന്മാരുമുണ്ടായിരുന്നു[5].
പുരു രാജാവിന് 5 ക്യുബിറ്റ് ഉയരം ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു. ഇത് അസംഭാവ്യമായ 2.3 മീറ്ററോ (7½ അടി) (ഒരു ക്യുബിറ്റ് എന്നത് 18 ഇഞ്ച് എന്ന് കണക്കാക്കിയാൽ), കൂടുതൽ സംഭാവ്യമായ 1.8 മീറ്ററോ (6 അടി), ഒരു മാസിഡോണിയൻ ക്യുബിറ്റ് 14 ഇഞ്ച് എന്ന് കണക്കാക്കിയാൽ ഉയരമാണ്. ഇവയിൽ ഏതായാലും ആ കാലഘട്ടത്തിന് അസാധാരണമാണ് ഈ ഉയരം[അവലംബം ആവശ്യമാണ്].
അവലംബം
[തിരുത്തുക]- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Kosambi
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Hermann
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Arrian Anabasis of Alexander, V.29.2
- ↑ www.livius.org
- ↑ HILL, JOHN (1963). "1-INTRODUCTION". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. p. 4.
{{cite book}}
: Cite has empty unknown parameter:|coauthors=
(help)
ഗ്രന്ഥാവലി
[തിരുത്തുക]- Arrian, The Campaigns of Alexander, book 5.
- History of Porus, Patiala, Dr. Buddha Parkash.
- Lendring, Jona. Alexander de Grote - De ondergang van het Perzische rijk (Alexander the Great. The demise of the Persian empire), Amsterdam: Athenaeum - Polak & Van Gennep, 2004. ISBN 90-253-3144-0
- Holt, Frank L. Alexander the Great and the Mystery of the Elephant Medallions, California: University of California Press, 2003, 217pgs. ISBN 0-520-24483-4