Jump to content

എൻ.ഐ .നൈനാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പ്രൊഫ. എൻ .ഐ .നൈനാൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അദ്ധ്യാപകൻ, വാഗ്മി, ഗ്രന്ഥകാരൻ, വേദശാസ്ത്രപണ്ഡിതൻ, സംഘടകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രൊഫ. എൻ.ഐ. നൈനാൻ ശൂരനാട് നരീ ഞ്ചേരിൽ ഇടിക്കുള- മറിയാമ്മ ദമ്പതികളുടെ ഏക സന്താനമായി 1933 ജൂലൈ 23 ന് ജനിച്ചു. കറ്റാനം പോപ്പ് പയസ്, തഴവ ഗവണ്മെന്റ് ഹൈസ്കൂളുകളിൽ ഏതാനം വർഷം അധ്യാപകനായിരുന്നു.1966 മുതൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ മലയാളം അദ്ധ്യാപകൻ.1994 ൽ വകുപ്പധ്യക്ഷനായി വിരമിച്ചു.2010 ഓഗസ്റ്റ് 30 ന് നിര്യാതനായി. ക്രിസ്മസ് ഗീതങ്ങൾ, ഓശാന മലയാളം ബൈബിൾ വിവർത്തനം(യിരമ്യാവ്),ആരാധനാഗീത സമീക്ഷ,ആരും അറിയാത്ത ഒരു മനുഷ്യൻ തുടങ്ങിയവയാണ് പ്രധാന കൃതികൾ. പത്രങ്ങളിലും ആനുകാലികങ്ങളിലും നിരവധി ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=എൻ.ഐ_.നൈനാൻ&oldid=3741185" എന്ന താളിൽനിന്ന് ശേഖരിച്ചത്