ക്രൈസ്തവപൗരോഹിത്യം
ദൃശ്യരൂപം
(പൗരോഹിത്യം (ക്രൈസ്തവം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എപ്പിസ്കോപ്പൽ സഭകളിലെ കൂദാശകളിലൊന്നാണ് പൗരോഹിത്യം അഥവാ തിരുപ്പട്ടം. ഈ കൂദാശയിലൂടെ ക്രിസ്തുവിന്റെ പൗരോഹിത്യ ശുശ്രൂഷയിൽ പങ്കു ചേർന്നു സഭാ വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ആത്മരക്ഷക്കു വേണ്ടതായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നതിനും ഉള്ള അനുഗ്രഹവും അധികാരവും ലഭ്യമാകുന്നുവെന്ന് ഈ സഭകൾ പഠിപ്പിക്കുന്നു. ദൈവജനത്തിൽ നിന്നും ദൈവജനത്തിനുവേണ്ടി ദൈവത്താൽ തെരഞ്ഞെടുക്കപ്പെടുന്നവരായാണ് പുരോഹിതന്മാരെ വിശ്വാസികൾ കരുതുന്നത്. മനുഷ്യസമൂഹത്തെ പഠിപ്പിക്കുന്നതിനും വിശുദ്ധീകരിക്കുന്നതിനും നയിക്കുന്നതിനുമായുള്ള കടമകൾ ഈ കൂദാശ മൂലം ഭരമേൽപ്പിക്കുന്നു.