Jump to content

ഫേസ്‌ബുക്ക്

Coordinates: 37°29′05″N 122°08′54″W / 37.4848°N 122.1484°W / 37.4848; -122.1484
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഫെയ്സ്ബുക്ക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫേസ്ബുക്ക്‌, Inc.
Type of businessPublic
വിഭാഗം
Social networking service
ലഭ്യമായ ഭാഷകൾബഹുഭാഷാ (140)
Traded as
സ്ഥാപിതംഫെബ്രുവരി 4, 2004; 20 വർഷങ്ങൾക്ക് മുമ്പ് (2004-02-04)
ആസ്ഥാനം,
U.S.
Coordinates37°29′05″N 122°08′54″W / 37.4848°N 122.1484°W / 37.4848; -122.1484
സേവന മേഖലUnited States (2004–2005)
Worldwide, except blocking countries (2005–present)
സ്ഥാപകൻ(ർ)
പ്രധാന ആളുകൾMark Zuckerberg
(Chairman and CEO)
Sheryl Sandberg
(COO)
വ്യവസായ തരംInternet
വരുമാനംIncrease US$27.638 billion ബില്ല്യൻ (2016)[1]
Operating incomeIncrease US$12.427 billion (2016)[1]
Net incomeIncrease US$10.217 billion ബില്ല്യൻ (2016)[1]
മൊത്തം ആസ്തിIncrease US$64.961 billion (2016)[1]
Total equityIncrease US$59.194 billion (2016)[1]
ഉദ്യോഗസ്ഥർ18,770 (March 31, 2017)[2]
അനുബന്ധ കമ്പനികൾInstagram
Messenger
WhatsApp
Oculus VR
യുആർഎൽwww.facebook.com
www.fb.com
അലക്സ റാങ്ക്Steady 3 (April 2017—ലെ കണക്കുപ്രകാരം)[3]
അംഗത്വംഅവിശ്യമാണ്
ഉപയോക്താക്കൾIncrease 190 കോടി പ്രതിമാസ സജീവ ഉപയോക്താക്കൾ (മാർച്ച് 2017)
നിജസ്ഥിതിസജീവം
പ്രോഗ്രാമിംഗ് ഭാഷസി++, പിഎച്ച്പി (എച്ച് എച്ച് വി എം)[4] & ഡി ഭാഷ[5]

സ്വകാര്യ ഉടമസ്ഥതയിൽ ഉള്ള ഒരു സാമൂഹ്യ ജാലിക (Website) ആണ് ഫേസ്‌ബുക്ക് [6]. 2004ൽ ആരംഭിച്ച ഫേസ്‌ബുക്ക് 2015 ആഗസ്റ്റ് വരെയുള്ള കണക്കനുസരിച്ച‌് 118 കോടി ഉപയോക്താക്കളുള്ള സൈറ്റാണ്. ഓരോ ഉപയോക്താവിനും ശരാശരി 130 സുഹൃത്തുക്കൾ വീതമുണ്ട്. ഫേസ്‌ബുക്കിന്റെ ഉപയോക്താക്കളിൽ 70 ശതമാനവും അമേരിക്കക്ക് പുറത്താണ്.[7] ഹാർവാർഡ് സർവ്വകലാശാല വിദ്യാർത്ഥികൾ ആയ മാർക്ക് സക്കർബർഗും, ദസ്ടിൻ മോസ്കൊവിത്സും, ക്രിസ് ഹ്യുസും ചേർന്നാണ്‌ ഈ വെബ്സൈറ്റ് ആരംഭിച്ചത്‌.

ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ധനികരിൽ ഒരാൾ കൂടിയാണ് മാർക്ക് സക്കർബർഗ്. ഫേസ്‌ബുക്കിന്റെ വളർച്ച അമ്പരപ്പിക്കുന്നതായിരുന്നു. ഇന്ന് ഫേസ്‌ബുക്കിന്റെ ചുവടു പിടിച്ച് ധാരാളം സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകൾ ഉണ്ട്. ഗൂഗിളിന്റെ ഗൂഗിൾ പ്ലസ് ആണ് ഒരു ഉദാഹരണം.എങ്കിലും 2004- ൽ ആരംഭിച്ച ഫേസ്‌ബുക്ക് തന്നെയാണ് ഇന്ന് ലോകത്തിൽ ഒന്നാമത്.ട്വിറ്റർ ,ലിങ്ക്ഡ്ഇൻ എന്നിവ രണ്ടും മൂന്നും സ്ഥാനത്ത് നിലനിൽകുന്നു[8].

ഇന്ത്യയിൽ

[തിരുത്തുക]

ഗൂഗിൾ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ആൾക്കാർ ഉപയോഗിക്കുന്ന ജാലിക ആണ് ഫേസ്‌ബുക്ക്.[9] ഇന്ത്യയിൽ ഇതിന് മൂന്നാം' സ്ഥാനമാണുള്ളത്.[10] ഇന്ത്യയിലെ സാമൂഹ്യജാലികാ ഉപയോക്താക്കൾക്ക് സ്വന്തം ഭാഷയിൽ തന്നെ ആശയവിനിമയം നടത്താനുള്ള സംവിധാനവുമായാണ് ഫേസ് ബുക്ക് ഇന്ത്യയിൽ രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യൻ ഭാഷകളായ‍ ഹിന്ദി, പഞ്ചാബി, ബംഗാളി, തെലുങ്ക്, തമിഴ്, മലയാളം തുടങ്ങിയ ഭാഷകളിലും ഫേസ്‌ബുക്കിൽ ആശയവിനിമയം നടത്താം.[11]

ഫേസ്‌ബുക്ക് സ്വാധീനം വിവിധ മണ്ഡലങ്ങളിൽ

[തിരുത്തുക]

സാമൂഹ്യമണ്ഡലത്തിൽ

[തിരുത്തുക]

ഫേസ്‌ബുക്ക് അടക്കമുള്ള സാമൂഹ്യജാലികകൾ വ്യക്തികളുടെ സാമൂഹികജീവിതത്തെ പല രീതിയിലും സ്വാധീനിച്ചിട്ടുണ്ട്. മുറിഞ്ഞു പോയ സൗഹൃദങ്ങളെയും ബന്ധങ്ങളെയും കൂട്ടി യോജിപ്പിക്കുവാൻ ഫേസ്‌ബുക്കിന് സാധിക്കാറുണ്ട്. ജോൺ വാട്സൺ എന്ന വ്യക്തിക്ക് 20 വർഷം മുൻപ് നഷ്ടപ്പെട്ട തന്റെ മകളെ അവളുടെ ഫേസ്‌ബുക്ക് പ്രൊഫൈൽ വഴിയായി കണ്ടെത്തുവാൻ സാധിച്ചത് അത്തരത്തിലുള്ള ഒരു സംഭവമാണ്.[12] വഞ്ചകനായ ഒരു കാമുകന്റെ യഥാർഥ മുഖം വെളിപ്പെടുത്തി ഐശ്വര്യ ശർമയിട്ട പ്രേഷണം (പോസ്റ്റ്) നിമിഷനേരംകൊണ്ടാണ് സമൂഹമാധ്യമത്തിൽ സാംക്രമികമായത്.[13]

അതേ സമയം, ചില പഠനങ്ങൾ കുടുംബബന്ധങ്ങളിലുണ്ടാകുന്ന വിള്ളലുകൾക്ക് ഫേസ്‌ബുക്കിനെ കുറ്റപ്പെടുത്തുന്നുണ്ട്. ദാമ്പത്യബന്ധത്തിലെ അവിശ്വസ്ത, വിവാഹമോചനം തുടങ്ങിയവക്ക് ഫേസ്‌ബുക്ക് കാരണമാകുന്നുവെന്ന നിലയിലുള്ള വാർത്തകളും ഉണ്ട്. എന്നാൽ ഈ വാർത്തകളുടെ നിജസ്ഥിതി ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.[14][15]

സംഘടനകൾക്കു് സാമ്പത്തികമായി സംഭാവനകൾ നല്കാൻ സാധ്യതയുള്ള വ്യക്തികൾ, ലൈക്ക് ചെയ്യാനുള്ള അവസരമുണ്ടെങ്കിൽ സംഭാവന പണമായി നല്കാതെ സംഘടനയുടെ പേജിൽ ഒരു ലൈക്കായി നല്കിക്കൊണ്ടു് തങ്ങളുടെ കടമ നിർവ്വഹിച്ചതായി കരുതി സംതൃപ്തിയടയുമെന്നു് ഒരു ഗവേഷണം കാണിക്കുന്നു.[16]

രാഷ്ട്രീയമണ്ഡലത്തിൽ

[തിരുത്തുക]

അടുത്ത കാലത്ത് വിവിധ രാജ്യങ്ങളിൽ ഏകാധിപത്യ ഭരണകൂടങ്ങൾക്കെതിരെ യുവജനതയുടെ വൻപങ്കാളിത്തത്തോടെ നടന്ന വിപ്ലവങ്ങളുടെ മുഖ്യ ചാലകങ്ങളായി വർത്തിച്ചത് ഫേസ്‌ബുക്ക് അടക്കമുള്ള ഇന്റർനെറ്റ് മാധ്യമങ്ങളായിരുന്നു. ഇവയിൽ ഈജിപ്തിലെ ഏപ്രിൽ 6 യുവജനപ്രസ്ഥാനം തികഞ്ഞ ഒരു ഫേസ്‌ബുക്ക് ഉപയോക്തൃകൂട്ടായ്മ തന്നെയായിരുന്നു.

എന്നാൽ പൊതുസമൂഹത്തിന് ഗുണപരമല്ലാത്ത രീതിയിലുള്ള സംഘടിക്കലുകൾക്കും ഫേസ്‌ബുക്ക് വഴിയൊരുക്കിയിട്ടുണ്ട്. 2011 ഓഗസ്റ്റിൽ ലണ്ടനിലും സമീപ നഗരങ്ങളിലും നടന്ന കലാപങ്ങളിൽ അക്രമികൾ തങ്ങൾക്ക് സംഘം ചേരുവാനും പദ്ധതികൾ ആസൂത്രണം ചെയ്യുവാനുമുള്ള ഉപാധിയായി ഫേസ്‌ബുക്കിനെ ഉപയോഗപ്പെടുത്തി എന്ന ആരോപണവും ഉയർന്നു വന്നിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 1.4 "10-K Annual Report". SEC Filings. Facebook. January 28, 2017. Retrieved February 3, 2017.
  2. "Company Info | Facebook Newsroom". Facebook. May 5, 2017.
  3. "Facebook.com Site Info". Alexa Internet. Archived from the original on 2016-12-21. Retrieved April 13, 2017.
  4. Clarke, Gavin (February 2, 2010). "Facebook re-write takes PHP to an enterprise past". The Register. Situation Publishing. Retrieved March 23, 2017.
  5. Bridgwater, Adrian (October 16, 2013). "Facebook Adopts D Language". Dr Dobb's. San Francisco.
  6. Eldon, Eric. (2008-12-18). "2008 Growth Puts Facebook In Better Position to Make Money". VentureBeat. Retrieved 2008-12-19.
  7. http://malayalam.webdunia.com/newsworld/it/itnews/0905/09/1090509077_1.htm
  8. http://www.ebizmba.com/articles/social-networking-websites
  9. http://www.alexa.com/search?q=facebook.com&r=site_screener&p=bigtop[പ്രവർത്തിക്കാത്ത കണ്ണി]
  10. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-30. Retrieved 2011-03-22.
  11. ഫേസ് ബുക്ക് ഇന്ത്യൻ ഭാഷകളിലേക്ക് - മലയാളം വെബ്‌ദുനിയയിൽ നിന്നും ശേഖരിച്ചത്
  12. "Father finds daughter on Facebook after 20 years apart". WABC. New York. October 23, 2010. Archived from the original on 2010-10-28. Retrieved May 15, 2011.
  13. "Aiswarya Sharma Viral News".
  14. Gardner, David (December 2, 2010). "The marriage killer: One in five American divorces now involve Facebook". Mail Online. London.
  15. Harwood, Jonathan (December 22, 2009). "Facebook causes one in five divorces, says law firm". The First Post. London. Archived from the original on 2011-08-12. Retrieved 2011-08-11.
  16. University of British Columbia (2013, November 8). Slacktivism: 'Liking' on Facebook may mean less giving. ScienceDaily. Retrieved November 13, 2013, from http://www.sciencedaily.com/releases/2013/11/131108091320.htm

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
Official website
"https://ml.wikipedia.org/w/index.php?title=ഫേസ്‌ബുക്ക്&oldid=4021190" എന്ന താളിൽനിന്ന് ശേഖരിച്ചത്