Jump to content

ബാബുലാൽ മറാണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ബാബുലാൽ മറാൻഡി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബാബുലാൽ മറാണ്ടി
ബി.ജെ.പി, ജാർഖണ്ഡ് സംസ്ഥാന പ്രസിഡൻ്റ്
ഓഫീസിൽ
2023-തുടരുന്നു
മുൻഗാമിദീപക് പ്രകാശ്
നിയമസഭയിലെ പ്രതിപക്ഷ നേതാവ്
ഓഫീസിൽ
2020-2023
മുൻഗാമിഹേമന്ത് സോറൻ
പിൻഗാമിഅമർ കുമാർ ബൗരി
നിയമസഭാംഗം
ഓഫീസിൽ
2019-തുടരുന്നു, 2001-2004
മണ്ഡലം
  • ധൻവാർ
  • റാംഗഢ്
ജാർഖണ്ഡിൻ്റെ ആദ്യ മുഖ്യമന്ത്രി
ഓഫീസിൽ
2000-2003
പിൻഗാമിഅർജുൻ മുണ്ട
ലോക്സഭാംഗം
ഓഫീസിൽ
2009, 2006-2009 2004-2006, 1999-2002, 1998
മണ്ഡലം
  • കോദർമ
  • ധുംക
വ്യക്തിഗത വിവരങ്ങൾ
ജനനം (1958-01-11) 11 ജനുവരി 1958  (66 വയസ്സ്)
ഗിരിദിഹ്, ഝാർഖണ്ഡ്
രാഷ്ട്രീയ കക്ഷി
പങ്കാളിShanti Devi
കുട്ടികൾ2 sons
വസതിഗിരിദിഹ്
As of 18 സെപ്റ്റംബർ, 2023
ഉറവിടം: [1]

2020 മുതൽ 2023 വരെ ജാർഖണ്ഡ് നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന മുതിർന്ന ബി.ജെ.പി നേതാവും ജാർഖണ്ഡ് ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷനുമാണ് ബാബുലാൽ മറൻഡി.(ജനനം: 11 ജനുവരി 1958) ജാർഖണ്ഡ് സംസ്ഥാനം രൂപീകരിച്ചപ്പോൾ ആദ്യ മുഖ്യമന്ത്രി, അഞ്ചു തവണ ലോക്സഭാംഗം, രണ്ട് തവണ നിയമസഭാംഗം, ഒരു തവണ കേന്ദ്രമന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.[1][2][3]

ജീവിതരേഖ

[തിരുത്തുക]

1958 ജനുവരി പതിനൊന്നിന് അവിഭക്ത ബീഹാറിലെ ഗിരിദിൻ ജില്ലയിലെ ഒരു സന്താൾ കുടുംബത്തിൽ ഛോട്ടു ലാലിൻ്റെയും മീന മുർമുവിൻ്റെയും മകനായി ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം റാഞ്ചി യൂണിവേഴ്സിറ്റിയിൽ നിന്ന് പി.ജി ബിരുദം നേടി. അധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച്ചെങ്കിലും രാഷ്ട്രീയ പ്രവർത്തനത്തിന് വേണ്ടി ജോലി രാജിവച്ചു.

രാഷ്ട്രീയ ജീവിതം

[തിരുത്തുക]

വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ ആർ.എസ്.എസിൽ ചേർന്നു. 1989-ൽ ബി.ജെ.പിയിൽ അംഗമായ ബാബുലാൽ 1992-ൽ ആദിവാസി മോർച്ച സംസ്ഥാന അധ്യക്ഷനായും 1994-ൽ ബി.ജെ.പി സംസ്ഥാന സെക്രട്ടറിയായും 1996-ൽ ബി.ജെ.പിയുടെ ബീഹാർ സംസ്ഥാന അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.

2000-ൽ ബീഹാർ വിഭജിച്ച് ജാർഖണ്ഡ് സംസ്ഥാനം രൂപീകരിച്ചപ്പോൾ ഝാർഖണ്ഡ്‌ സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയായിരുന്നു ബാബുലാൽ മറാൻഡി ഭാരതീയ ജനതാ പാർട്ടിയുടെ നേതാവായിരുന്ന ബാബുലാൽ മറാൻഡി 2006-ൽ ബി.ജെ.പി യിൽ നിന്നും രാജി വച്ച് ഝാർഖണ്ഡ്‌ വികാസ് മോർച്ച എന്ന പുതിയ പാർട്ടി രൂപീകരിച്ചു.

2009-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കോദർമയിൽ നിന്ന് ജെ.വി.എം.പി ടിക്കറ്റിൽ വിജയിച്ചെങ്കിലും 2014-ൽ ബി.ജെ.പി സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടു. 2020 ഫെബ്രുവരി 17ന് ബാബുലാലും സ്വന്തം പാർട്ടിയും ബി.ജെ.പിയിൽ ലയിച്ചു. 2020 മുതൽ 2023 വരെ നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന ബാബുലാൽ മറണ്ടി നിലവിൽ ജാർഖണ്ഡ് ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷനായി പ്രവർത്തിക്കുന്നു.

2024 നവംബറിൽ നടന്ന ജാർഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പിൽ ബാബുലാൽ മറാണ്ടിയുടെ നേതൃത്വത്തിൽ ബിജെപി മത്സരിച്ചെങ്കിലും വൻ തിരിച്ചടി നേരിട്ടു. ബിജെപിയ്ക്ക് നിലവിലുണ്ടായിരുന്ന 25 സീറ്റിൽ നിന്ന് 21 ആയി കുറഞ്ഞു. ജാർഖണ്ഡ് മുക്തി മോർച്ച കോൺഗ്രസ് നയിച്ച ഇന്ത്യ മുന്നണി സഖ്യം 56 സീറ്റുകൾ നേടി ഭരണം നില നിർത്തി.

പ്രധാന പദവികളിൽ

  • 2023-തുടരുന്നു : ബി.ജെ.പി, ജാർഖണ്ഡ് സംസ്ഥാന അധ്യക്ഷൻ
  • 2020-2023 : നിയമസഭയിലെ പ്രതിപക്ഷനേതാവ്
  • 2020 : ജെ.വി.എം.പി ബി.ജെ.പിയിൽ ലയിച്ചു
  • 2019 : നിയമസഭാംഗം, ധൻവാർ
  • 2019, 2014 : ലോക്സഭയിലേക്ക് കോദർമ സീറ്റിൽ മത്സരിച്ച് പരാജയപ്പെട്ടു
  • 2009 : ലോക്സഭാംഗം, കോദർമ (ജെ.വി.എം.പി)
  • 2006 : ലോക്സഭാംഗം, കോദർമ (ജെ.വി.എം.പി)
  • 2006 : ബി.ജെ.പി വിട്ടു
  • 2004 : ലോക്സഭാംഗം, കോദർമ
  • 2001-2004 : നിയമസഭാംഗം, റാംഗഢ്
  • 2000-2003 : ജാർഖണ്ഡിൻ്റെ ആദ്യ മുഖ്യമന്ത്രി
  • 1999-2002 : ലോക്സഭാംഗം, ധുംക
  • 1998-2000 : കേന്ദ്ര, വനം-പരിസ്ഥിതി മന്ത്രി (സംസ്ഥാന ചുമതല)
  • 1998 : ലോക്സഭാംഗം, ധുംക
  • 1996-1998 : ബി.ജെ.പി, ബീഹാർ സംസ്ഥാന അധ്യക്ഷൻ
  • 1996 : ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടു
  • 1995 : നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടു
  • 1994 : ബി.ജെ.പി, സംസ്ഥാന സെക്രട്ടറി
  • 1989 : ബി.ജെ.പി അംഗം

സ്വകാര്യ ജീവിതം

[തിരുത്തുക]
  • ഭാര്യ : ശാന്തി
  • മക്കൾ :
  • പരേതനായ അനൂപ്
  • പീയുഷ്
  • സനാതൻ

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബാബുലാൽ_മറാണ്ടി&oldid=4142113" എന്ന താളിൽനിന്ന് ശേഖരിച്ചത്