Jump to content

ബേറിയോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ബാരിയോൺ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


Standard model of particle physics
Standard Model

മൂന്നു ക്വാർക്കുകളാൽ നിർമ്മിതമായ ഒരു മിശ്രകണികയാണ് ബേറിയോൺ(ഒരു ക്വാർക്കും ഒരു ആന്റിക്വാർക്കും ചേർന്നുള്ള മെസോണുകളിൽ നിന്നും വ്യത്യസ്തമാണ് ഈ ട്രൈക്വാർക്കുകൾ). ക്വാർക്കുകളാൽ നിർമ്മിതമായ ഹാഡ്രോൺ കുടുംബത്തിൽപ്പെട്ടതാണ് ബേറിയോണുകളും മെസോണുകളും. βαρύς(barys, കനമുള്ള) എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് ഇതിന്റെ ഉത്ഭവം.[1] ഇതു കണ്ടുപിടിയ്ക്കുന്ന വേളയിൽ എന്നറിയപ്പെട്ടിരുന്ന മറ്റു കണങ്ങളെല്ലാം ഇതിനേക്കാൾ ഭാരം കുറഞ്ഞതായിരുന്നു. ക്വാർക്കിൽ അധിഷ്ഠിതമായതിനാൽ ബേറിയോൺ ശക്ത ന്യൂക്ലിയാർ പ്രവർത്തനത്തിൽ ഏർപ്പെടുന്നു. പ്രോട്ടോണുകളും ന്യൂട്രോണുകളും ആണ് ഏറ്റവും പ്രധാനപ്പെട്ട ബേറിയോണുകൾ. പ്രപഞ്ചത്തിലെ ദൃശ്യഗോചരമായ ഭൂരിഭാഗം ദ്രവ്യവും നിർമ്മിയ്ക്കപ്പെട്ടിരിയ്ക്കുന്നത് ബേറിയോണുകളാൽ ആണ്.

ഒരു ബേറിയോണിലെ ക്വാർക്കുകളുടെയെല്ലാം എതിർക്വാർക്കുകളാക്കിയാൽ കിട്ടുന്ന കണികയെ ആ ബേറിയോണിന്റെ ആന്റി ബേറിയോൺ എന്നു വിളിയ്ക്കുന്നു. ഉദാഹരണത്തിന് ഒരു പ്രോട്ടോൺ രണ്ടു ഉപരി ക്വാർക്കുകളും ഒരു നിമ്ന ക്വാർക്കും ചേർന്നുള്ളതാണ്. രണ്ടു നിമ്ന ക്വാർക്കുകളും ഒരു ഉപരി ക്വാർക്കും ചേർന്ന കണത്തെ ആന്റി-പ്രോട്ടോൺ എന്നു വിളിയ്ക്കുന്നു.

അവലംബങ്ങൾ

[തിരുത്തുക]
  1. W.Greiner & B.Mueller (1998a). "6.3 The Baryons". Quantum Mechanics, Symmetries (2nd ed.). Heidelberg: Springer. p. 177. ISBN 0-387-19201-8.
"https://ml.wikipedia.org/w/index.php?title=ബേറിയോൺ&oldid=2812466" എന്ന താളിൽനിന്ന് ശേഖരിച്ചത്