ഭൂമിമലയാളം
ദൃശ്യരൂപം
(ഭൂമിമലയാളം (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭൂമിമലയാളം | |
---|---|
സംവിധാനം | ടി.വി. ചന്ദ്രൻ |
നിർമ്മാണം | രേവതി ചന്ദ്രൻ വി. പി. അബീഷ് |
രചന | ടി.വി. ചന്ദ്രൻ |
അഭിനേതാക്കൾ | സുരേഷ് ഗോപി പ്രിയങ്ക നായർ പത്മപ്രിയ നെടുമുടി വേണു സംവൃത സുനിൽ ലക്ഷ്മി ശർമ ഇർഷാദ് വിനീത് കുമാർ അരുൺ |
സംഗീതം | ഐസക്ക് തോമസ് കൊട്ടുകാപ്പള്ളി |
ഛായാഗ്രഹണം | കെ.ജി. ജയൻ |
ചിത്രസംയോജനം | വേണുഗോപാൽ |
റിലീസിങ് തീയതി | 2009, മേയ് 1 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ടി.വി. ചന്ദ്രന്റെ സംവിധാനത്തിൽ 2008-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഭൂമിമലയാളം.സുരേഷ് ഗോപി, പ്രിയങ്ക നായർ, പത്മപ്രിയ, നെടുമുടി വേണു, സംവൃത സുനിൽ എന്നിവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 1948, 2008 വർഷങ്ങൾക്കിടയിൽ കേരളത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ ജീവിക്കുന്ന ഏഴ് പെൺകുട്ടികളുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. സംവൃത സുനിൽ, നിർമ്മല, പത്മപ്രിയ, പ്രിയങ്ക നായർ, ലക്ഷ്മി ശർമ്മ, കൃപ, നന്ദ, ജസ്‌ന എന്നിവരാണ് ഈ ഏഴു സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഉത്തര മലബാറിൽ ജന്മിത്തത്തിനെതിരെ പോരാടുന്ന കമ്യൂണിസ്റ്റുകാരനായും, തയ്യൽക്കാരനായും സുരേഷ് ഗോപി ഇരട്ടവേഷമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
അഭിനേതാക്കൾ
[തിരുത്തുക]- സുരേഷ് ഗോപി - അനന്തൻ, നാരായണൻ കുട്ടി
- നെടുമുടി വേണു
- അരുൺ - രാഹുൽ
- സംവൃത സുനിൽ - നിർമ്മല
- പത്മപ്രിയ - ഫൗസിയ
- പ്രിയങ്ക നായർ - ആനി
- ലക്ഷ്മി ശർമ്മ
- കൃപ - സതി
- നന്ദ
- ജസ്‌ന