മട്ടന്നൂർ മഹാദേവക്ഷേത്രം
ദൃശ്യരൂപം
(മട്ടന്നൂർ മഹാദേവ ക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2015 സെപ്റ്റംബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
കേരളത്തിന്റെ വടക്കുഭാഗത്ത് കണ്ണൂർ ജില്ലയിൽ മട്ടന്നൂർ നഗരത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ഹൈന്ദവദേവാലയമാണ് മട്ടന്നൂർ മഹാദേവക്ഷേത്രം. ദക്ഷിണാമൂർത്തീഭാവത്തിലുള്ള ശിവനാണ് പ്രധാന പ്രതിഷ്ഠ. കൂടാതെ ഉപദേവതകളായി മഹാവിഷ്ണു, ഗണപതി, അയ്യപ്പൻ, ഭൂതത്താൻ, നാഗദൈവങ്ങൾ എന്നിവരും ക്ഷേത്രത്തിൽ കുടികൊള്ളുന്നു. തലശ്ശേരിയിൽ നിന്ന് ഇരിട്ടിയിലേയ്ക്കുള്ള വഴിയിൽ ഏകദേശം 28 കിലോമീറ്റർ വടക്കുകിഴക്കുമാറിയും കണ്ണൂരിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ കിഴക്കുമാറിയുമാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രശസ്ത വാദ്യകുലപതി മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ കുടുംബവീട് ഈ ക്ഷേത്രത്തിനടുത്തായിരുന്നു. അദ്ദേഹത്തിന്റെ കുടുംബക്കാരാണ് ഈ ക്ഷേത്രത്തിൽ അടിയന്തിരക്കാരായി പ്രവർത്തിച്ചിരുന്നത്.