Jump to content

ചരിത്രപരമായ ഭൗതികവാദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മാർക്സിയൻ ചരിത്ര വീക്ഷണം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


മാർക്സിസം
സാമൂഹിക-മാനവ ശാസ്ത്രങ്ങൾ
തൊഴിലാളി
ബൂർഷ്വാസി
വർഗ്ഗബോധം
വർഗ്ഗസമരം
പ്രാകൃത കമ്മ്യൂണിസം
അടിമത്തം
നാടുവാഴിത്തം
മുതലാളിത്തം
സോഷ്യലിസം
കമ്യൂണിസം
ധനതത്വശാസ്ത്രം
മാർക്സിയൻ ധനതത്വശാസ്ത്രം
വിഭവങ്ങൾ
ചൂഷണം
അദ്ധ്വാനം
മൂല്യ നിയമം
ഉല്പാദനോപാധികൾ
ഉല്പാദന രീതികൾ
അധ്വാനശക്തി
മിച്ച അദ്ധ്വാനം
മിച്ചമൂല്യം
വേതന ജോലി
ചരിത്രം
മുതലാളിത്ത ഉല്പാദനസമ്പ്രദായം
വർഗ്ഗ പ്രയത്നം
തൊഴിലാളിവർഗ സർവാധിപത്യം
Primitive accumulation of capital
തൊഴിലാളിവർഗ്ഗ വിപ്ലവം
തൊഴിലാളിവർഗ്ഗ സാർവ്വദേശീയത
ലോക വിപ്ലവം
Philosophy
മാർക്സിയൻ തത്ത്വശാസ്ത്രം
ചരിത്രപരമായ ഭൗതികവാദം
വൈരുദ്ധ്യാത്മക ഭൗതികവാദം
Analytical Marxism
അരജാകവാദവും മാർക്സിസവും
Marxist autonomism
Marxist feminism
മാർക്സിസ്റ്റ് മാനവികതാവാദം
Structural Marxism
പാശ്ചാത്യ മാർക്സിസം
പ്രധാന മാർക്സിസ്റ്റുകൾ
കാറൽ മാർക്സ്
ഫ്രെഡറിക് ഏംഗൽസ്
കാൾ കോട്സ്കി
ജോർജി പ്ലെഖാനോവ്
ലെനിൻ
ലിയോൺ ട്രോട്സ്കി
റോസ ലക്സംബർഗ്
മാവോ സെ-തൂങ്
ജോർജ് ലൂക്കാക്സ്
അന്റോണിയോ ഗ്രാംഷി
ഫിദൽ കാസ്ട്രോ
ചെ ഗുവേര
Karl Korsch
Frankfurt School
ലൂയി അൽത്തൂസർ
വിമർശനങ്ങൾ
മാർക്സിസത്തെക്കുറിച്ചുള്ള വിമർശനങ്ങൾ
Full list
കവാടം:കമ്മ്യൂണിസം

മനുഷ്യസമൂഹം ഇത് വരെ പിന്നിട്ട നാളുകളെക്കുറിച്ചും, ഇനി പിന്നിടുവാൻ പോകുന്ന കാലഘട്ടങ്ങളെക്കുറിച്ചുമുള്ള, വൈരുദ്ധ്യാത്മക ഭൌതികവാദത്തിൽ അടിസ്ഥാനപ്പെടുത്തിയ സൈദ്ധാന്തികഭാഷ്യമാണ് മാർക്സിയൻ ചരിത്രവീക്ഷണം അഥവാ ചരിത്രപരമായ ഭൌതികവാദം. 1845 നവംബറിനും 1846 ഏപ്രിലിനും ഇടയിൽ കാൾ മാർക്സും ഫ്രെഡറിക് എംഗൽസും ഒരുമിച്ച് എഴുതി തയ്യാറാക്കിയ ജർമ്മൻ പ്രത്യയശാസ്ത്രം എന്ന ഗ്രന്ഥത്തിലാണ് ഭൗതികവാദത്തിൽ അധിഷ്ഠിതമായ മാർക്സിസ്റ്റ് ചരിത്രവീക്ഷണത്തിന്റെ ആദ്യത്തെ ഒരു രൂപരേഖ ഏറെക്കുറെ പൂർണ്ണമായി ആവിഷ്കരിക്കപ്പെട്ടിട്ടുള്ളത് [1].

മാർക്സിസത്തെ നിർവചിക്കുന്ന മൂന്നു ഘടകങ്ങളിൽ ഒന്നാണ് മാർക്സിയൻ ചരിത്രവീക്ഷണം എന്ന് പറയാം. മാർക്സിയൻ കാഴ്ചപ്പാടനുസരിച്ച് മനുഷ്യസമൂഹം ഇതുവരെ പിന്നിട്ട കാലഘട്ടവും ഇനി പിന്നിടാനുള്ള കാലഘട്ടവും ചേർത്ത് അഞ്ചു ഘട്ടങ്ങളായി കണക്കാക്കാം.

പ്രാകൃത കമ്യൂണിസം

[തിരുത്തുക]

ലക്ഷോപലക്ഷം വർഷം മുമ്പ് തന്നെ ഉടലെടുത്ത മനുഷ്യസമൂഹം ഏറ്റവും കൂടുതൽ കാലം ജീവിച്ചത് പ്രാകൃത അവസ്ഥയിലാണ്. മറ്റ് ജന്തുക്കൾക്കൊപ്പം അവയെപ്പോലെയാണ് ആദ്യം ജീവിച്ചു പോന്നത്. ശിലായുഗ കാലത്ത് അധ്വാനശക്തി പ്രയോഗിക്കുവാനും അദ്ധ്വാനോപകരണങ്ങൾ നിർമ്മിക്കുവാനും തുടങ്ങിയതോടെയാണ് മനുഷ്യർ മൃഗാവസ്ഥ തരണം ചെയ്തത്. കല്ലും വടിയുമായിരുന്നു മനുഷ്യന്റെ ആദ്യ പണിയായുധങ്ങൾ. വേട്ടയാടി ഭക്ഷണം തേടുവാനുള്ള സാധ്യത ഇതോടെ വർദ്ധിച്ചു. കാലാന്തരത്തിൽ ഗദകളും നീണ്ട കുന്തങ്ങളും ഉണ്ടാക്കി വലിയ മൃഗങ്ങളെയും മറ്റും പിടിക്കുവാൻ കഴിഞ്ഞു. ലോഹം കൊണ്ട് പണിയായുധങ്ങൾ നിർമ്മിക്കുവാൻ തുടങ്ങിയ ലോഹയുഗം തുടങ്ങിയത് പിന്നെയും കാലങ്ങൾ കഴിഞ്ഞാണ്. ഇക്കാലങ്ങളിൽ ഉല്പാദനശക്തികളുടെ വളർച്ച അങ്ങേയറ്റം പിന്നോക്കമായിരുന്നു. ആളുകൾ കൂട്ടമായിട്ടാണ് ഭക്ഷണം തേടുവാൻ പോയിരുന്നത്. ഘോര വനാന്തരങ്ങളിൽ ഒരാൾക്കും ഒറ്റയ്ക്ക് ഒന്നും ചെയ്യുവാൻ കഴിയുമായിരുന്നില്ല. കൂട്ടായി അവർ പണിയെടുത്തുണ്ടാക്കിയത് കൂട്ടായിട്ട് അവർ അനുഭവിച്ചു കൊണ്ടിരുന്നു. പ്രാകൃതസമൂഹത്തിന്റെ വകയായിട്ടുണ്ടായിരുന്നത് മുഴുവൻ പൊതു സ്വത്തായിരുന്നു. ഉല്പാദനശക്തികളുടെ പരിമിതി മൂലം ജീവിക്കുവാൻ ആവശ്യം വേണ്ടതിൽ കൂടുതലൊന്നും ഉല്പാദിപ്പിക്കുവാൻ സാധിച്ചിരുന്നില്ലാത്തതിനാൽ തന്നെ മിച്ചോല്പാദനവും ഇല്ലായിരുന്നു. സ്വകാര്യ സ്വത്തും ഭരണകൂടവും ഉണ്ടായിരുന്നില്ല. ചൂഷണവും ഇല്ലായിരുന്നു. ഈ വ്യവസ്ഥയെ ആണ് മാർക്സിസ്റ്റ് കാഴ്ചപ്പാടിൽ പ്രാകൃത കമ്മ്യൂണിസം എന്ന് വിളിക്കുന്നത് [2].

അടിമത്തം

[തിരുത്തുക]

കാലാന്തരത്തിൽ പ്രാകൃതവ്യവസ്ഥയിൽ മാറ്റം വരുവാൻ തുടങ്ങി. രക്തബന്ധമുള്ളവർ ഗോത്രങ്ങളായി തിരിഞ്ഞു. കന്നുകാലിവളർത്തലും കൃഷിയും പുരോഗമിച്ചതോട് കൂടി അവയുടെ നിയന്ത്രണം പരമ്പരാഗതമായി കൈവശം വെച്ചുകൊണ്ടിരുന്ന സ്ത്രീകളുടെ കയ്യിൽ നിന്നും പുരുഷന്മാർ കയ്യടക്കി. മാതൃമേധാവിത്വ സമൂഹത്തിൽ നിന്നും പിതൃമേധാവിത്വ സമൂഹത്തിലേക്കുള്ള മാറ്റത്തിന് അതിടയാക്കി. പിൽക്കാലത്ത് ചില സമൂഹങ്ങൾ പ്രത്യേകതരം ജോലികളിൽ പ്രാവീണ്യം തേടുകയുണ്ടായി - ചിലർ കാലി വളർത്തലിൽ, മറ്റ് ചിലർ കൃഷിയിൽ. അങ്ങനെ അത് തൊഴിൽ വിഭജനത്തിന് വഴി വെച്ചു. ഗോത്രങ്ങൾ വ്യത്യസ്ത തൊഴിലുകളിൽ ഏർപ്പെട്ടു തുടങ്ങിയതോടെ ഉല്പന്നങ്ങളുടെ കൈമാറ്റം അനിവാര്യമായി. കൈത്തൊഴിൽ ചെയ്യുന്ന ഒരു വിഭാഗത്തിന്റെ ആവിർഭാവം സാമൂഹ്യ വിഭജനത്തിനെ അല്പം കൂടെ വിപുലമാക്കുകയുണ്ടായി. ഉല്പാദനം ഉയർത്തുവാനും മിച്ചം തട്ടിയെടുക്കുവാനും അധ്വാനോപകരണങ്ങളും അതുപയോഗിക്കുന്ന മനുഷ്യരെയും ഒരു കൂട്ടർ കൈവശം വയ്ക്കുവാൻ തുടങ്ങി. കായികബലമുള്ളവരും ഗോത്രതലവന്മാരുമാണ് മനുഷ്യരെ അടിമകളാക്കി വെച്ചത്. കച്ചവടങ്ങൾ വളർന്നതോടെ ഗോത്ര സ്വത്തുക്കൾ ഗോത്ര തലവന്മാർ സ്വന്തം സ്വത്തായി വയ്ക്കുവാൻ തുടങ്ങി. കന്നുകാലികളെയാണ് ആദ്യം സ്വകാര്യ സ്വത്താക്കിയത്. അങ്ങനെ സ്വകാര്യ സ്വത്തവകാശം ഉടലെടുത്തു, തുടർന്ന് അസമത്വവും. ഉല്പാദനശക്തികളുടെ വളർച്ച കൃഷിയുടെ ഉല്പാദനക്ഷമത വർദ്ധിപ്പിച്ചു. സമൂഹത്തിന്റെ ഉല്പാദിപ്പിക്കുവാനുള്ള കഴിവ് വികസിക്കുവാൻ തുടങ്ങിയതോടെ ഉല്പന്നങ്ങൾ മിച്ചം വെക്കുവാനും കൈമാറ്റം ചെയ്യുവാനുമുള്ള സാധ്യതകൾ വളർന്നു. സമൂഹത്തിന് ആവശ്യമായതിൽ കൂടുതൽ അങ്ങനെ ഉല്പാദിപ്പിക്കപ്പെടുകയും മിച്ചോല്പാദനം സാധ്യമാവുകയും ചെയ്തു. ഇത് കൂടുതൽ കൂടുതൽ ഉല്പാദിപ്പിക്കുവാൻ പ്രേരിപ്പിക്കുകയും കാലക്രമേണ സാമ്പത്തികമായ ഉച്ചനീചത്വങ്ങൾ സമൂഹത്തിൽ ഉണ്ടാവുകയും പ്രാകൃത കമ്മ്യൂണിസ്റ്റ് വ്യവസ്ഥയിൽ ആന്തരികമായി നിലനിന്നിരുന്ന സ്ഥിതിസമത്വത്തെ ശിഥിലമാക്കുന്നതിലേക്ക് വഴി വെക്കുകയും ചെയ്തു. മിച്ചോല്പാദനം വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഗോത്രങ്ങൾ തമ്മിൽ നടക്കുന്ന യുദ്ധങ്ങളിൽ തോറ്റവരെ അടിമകളായി പിടിക്കുവാൻ തുടങ്ങിയത്. ഇത് കൂടാതെ സ്ഥിതിസമത്വ വ്യവസ്ഥിതിയുടെ തകർച്ചയോട് കൂടി സംഭവിച്ച ദാരിദ്ര്യവൽക്കരണത്തിന്റെ ഇരകളെയും അടിമകളാക്കുവാൻ തുടങ്ങി. മനുഷ്യരെ സ്വകാര്യസ്വത്തായി മാറ്റിയതോടെ അടിമ-ഉടമ സമ്പ്രദായം അഥവാ അടിമത്തം ആരംഭിച്ചു [2].

മനുഷ്യചരിത്രത്തിലെ ആദ്യത്തെ വർഗവിഭജിത സമൂഹമാണ് അടിമത്തം. അടിമകളെക്കൊണ്ട് രാപ്പകൽ കഠിനമായി ജോലി ചെയ്യിപ്പിച്ചു. ഉടമകൾ അനിയന്ത്രിതമായ അവകാശങ്ങളാണ് അനുഭവിച്ചത്. അടിമകളെ ഒരു ചരക്കെന്നത് പോലെ കമ്പോളത്തിൽ വിൽക്കുകയും വാങ്ങുകയും ചെയ്യുവാൻ ഉടമകൾക്ക് സാധിക്കുമായിരുന്നു. അവരെ മർദ്ദിക്കുവാനും കൊല്ലുവാനും ഉടമകൾക്ക് അവകാശമുണ്ടായിരുന്നു. അടിമകളായി പണിയെടുക്കുന്ന മനുഷ്യർക്ക് അവർ ചെലുത്തുന്ന അധ്വാനത്തിന് കൂലിയൊന്നും നൽകിയിരുന്നില്ല. ജീവൻ കഷ്ടിച്ചു നിലനിർത്തുവാൻ മാത്രം എന്തെങ്കിലും നൽകിപ്പോന്നു. ബാക്കി മിച്ചം മുഴുവനും ഉടമകൾ തട്ടിയെടുത്തു [3].

നാടുവാഴിത്തം (ഫ്യൂഡലിസം)

[തിരുത്തുക]

അടിമ-ഉടമ ബന്ധങ്ങളിലെ വൈരുദ്ധ്യങ്ങൾ മൂർച്ഛിച്ചത് നിരവധി അടിമ കലാപങ്ങൾക്ക് ഇടയാക്കി. അടിമകൾ ജോലി ചെയ്തത് സൗജന്യമായിട്ടായിരുന്നതിനാൽ വൻകിട ഉടമകൾക്ക് കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ വിൽക്കുവാൻ സാധിച്ചു. ഇത് ചെറുകിട ഉല്പാദകരെ വ്യാപകമായി ബാധിച്ചു. കാലാന്തരത്തിൽ അടിമ വ്യവസ്ഥിതി തുടച്ചു നീക്കപ്പെടുകയും, തൽസ്ഥാനത്ത് അതിനേക്കാൾ ചൂഷ്ണാധിഷ്ഠിതമായ ഫ്യൂഡൽ വ്യവസ്ഥ നിലവിൽ വരികയും ചെയ്തു. നാടുവാഴിത്ത വ്യവസ്ഥിതിയിൽ ഭൂമിയാണ് അധ്വാന വിഷയവസ്തു. ഭൂമിയുടെ ഉടമകൾ ഒന്നുകിൽ രാജാവ്, അല്ലെങ്കിൽ പ്രഭു അല്ലെങ്കിൽ സഭ ആയിരുന്നു. ഈ ഭൂമി കൃഷിക്കാർക്ക് ആദ്യം ആയുഷ്കാലത്തേക്കും പിന്നീട് പരമ്പരാഗതാവകശത്തോടെയും വിതരണം ചെയ്തു. ഈ വിതരണം കൃഷിക്കാർക്ക് നേരിട്ട് ആയിരുന്നില്ല, മറിച്ച് കൃഷിക്കാർക്കും രാജാവിനുമിടയിൽ ഒട്ടേറെ ഇടനിലക്കാരുണ്ടായിരുന്നു. അടിമ വ്യവസ്ഥിതിയിൽ നിന്നും വ്യത്യസ്തമായി ഫ്യൂഡലിസത്തിനുള്ള ഒരു പ്രത്യേകത ഭൂമിയിൽ അദ്ധ്വാനിക്കുന്ന കൃഷിക്കാർക്ക് സ്വന്തമായി അദ്ധ്വാനോപകരണങ്ങൾ വെക്കാമെന്നായിരുന്നു. ഈ ഉപകരണങ്ങൾ ഉപയോഗിച്ച് കൃഷിക്കാരന്റെ സ്വന്തമായ പാട്ടഭൂമിയിൽ കൃഷി നടത്തുവാനും അതിന്റെ ഫലങ്ങൾ കൈവശം വയ്ക്കുവാനും അവകാശമുണ്ടായിരുന്നു. എന്നാൽ അദ്ധ്വാനഫലം പാട്ടമായി കൊടുക്കേണ്ടി വരുന്നതിനാൽ ഏതാണ്ട് അടിമവേല തന്നെ ആയിരുന്നു ഫ്യൂഡൽ വ്യവസ്ഥിതിയിൽ ഒരു പാട്ടകൃഷിക്കാരൻ ചെയ്തുകൊണ്ടിരുന്നത്. കൃഷിക്കാരൻ മാത്രം അദ്ധ്വാനിക്കുകയും, അതിന്റെ ഫലങ്ങൾ കൈവശപ്പെടുത്തുവാൻ ഫ്യൂഡൽ വ്യവസ്ഥയുടെ മുകൾ തട്ടിൽ ഉള്ളവർ ഉണ്ടാവുകയും ചെയ്തിരുന്നതാണ് നാടുവാഴിത്തത്തിൽ നിലനിന്നിരുന്ന വൈരുദ്ധ്യം [2].

മുതലാളിത്തം (സ്വതന്ത്ര കമ്പോള വ്യവസ്ഥ)

[തിരുത്തുക]

ജന്മികളും കുടിയാന്മാരും തമ്മിൽ നടന്ന വർഗ്ഗ സമരങ്ങളും ഉല്പാദനശക്തികളുടെ ശാക്തീകരണവും ഫ്യൂഡൽ വ്യവസ്ഥയെ തകർച്ചയിലേക്ക് നയിച്ചു. തൽസ്ഥാനത്ത് ശക്തി പ്രാപിച്ച വ്യവസ്ഥയാണ് മുതലാളിത്തം. ചെറുകിട വ്യവസായങ്ങളിൽ നിന്നും‌ ഫാക്ടറി വ്യവസായത്തിലേക്കും, കൈവേലയിൽ നിന്ന് യന്ത്രവൽകൃതതൊഴിലിലേക്കും ഈ ഘട്ടത്തിൽ മാറ്റങ്ങളുണ്ടായി. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തിലും പതിനാറാം നൂറ്റാണ്ടിന്റെ ആദ്യവുമാണ് മുതലാളിത്തം സമൂഹത്തിൽ വളരുവാൻ തുടങ്ങിയത്. നാടുവാഴിത്തത്തിന്റെ കാലത്ത് തന്നെ ഭൂപ്രഭുക്കളുടെ കൊട്ടാരങ്ങളെ കേന്ദ്രീകരിച്ച് ചെറുപട്ടണങ്ങൾ വളരുവാൻ തുടങ്ങിയിരുന്നു. പിൽക്കാലത്ത് പ്രമുഖവ്യാപാര കേന്ദ്രങ്ങളായി രൂപാന്തരം പ്രാപിച്ച ഇവ, നാടുവാഴിത്ത സമൂഹബന്ധങ്ങളെയും തകർക്കുന്നതിന് ഇടയാക്കുകയുണ്ടായി. ഭൂപ്രഭുക്കളുടെ കീഴിൽ പാട്ടക്കാരായി അദ്ധ്വാനിച്ചിരുന്ന ഒരു വിഭാഗം കർഷകത്തൊഴിലാളികൾ ഇക്കാലത്ത് വ്യാപാരികളുടെ കൈവേലക്കാരും കൂലിത്തൊഴിലാളികളുമായി മാറി. വ്യാപാരികളുടെ കച്ചവടം വിപുലപ്പെടുത്തുന്നതിനായിട്ട് ഇവർക്ക് ഉപകരണങ്ങളും അസംസ്കൃതവസ്തുക്കളും കൊടുക്കുകയും തിരികെ ഉല്പാദിപ്പിക്കപ്പെട്ട വസ്തുകൾ നൽകുകയുമുണ്ടായി. രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരവർദ്ധനവും ഈ കാലഘട്ടത്തിന്റെ പ്രധാനസവിശേഷതകളിൽ പെടുന്നു. പതിനഞ്ചാം നൂറ്റാണ്ടിൽ‌ അമേരിക്ക കണ്ടുപിടിക്കപ്പെട്ടു, ഇന്ത്യയിലേക്കുള്ല കടൽ മാർഗ്ഗവും കണ്ടുപിടിക്കുകയുണ്ടായി. ഈ മാറ്റങ്ങൾക്കനുസരിച്ച് ഉല്പാദനവർദ്ധനവും ആവശ്യമായി വന്നു. ഇതിനു വേണ്ട മനുഷ്യവിഭവശേഷി വികാസത്തിനും മൂലധനം സ്വരൂപിക്കുന്നതിനുമൊക്കെ കൃഷിക്കാരെ ഭൂമിയിൽ നിന്ന് ആട്ടിപ്പായിക്കുക വരെയുണ്ടായി. ഭൂരിപക്ഷം വരുന്ന അദ്ധ്വാനിക്കുന്ന തൊഴിൽവിഭാഗം ഉല്പാദനോപാധികളുടെ അവകാശികൾ അല്ലാതെ ആയിരിക്കുകയും, ന്യൂനപക്ഷമായ അദ്ധ്വാനിക്കാത്ത മുതലാളികൾ അവയുടെ അവകാശികൾ ആയിരിക്കുകയും തൊഴിലാളികൾ ഉല്പാദിപ്പിക്കുന്ന മിച്ചമൂല്യം കവർന്നെടുക്കുകയും ചെയ്യുന്നു. ഇതാണ് മുതലാളിത്തത്തിൽ നിലനിൽക്കുന്ന അടിസ്ഥാന വൈരുദ്ധ്യം.[2]

സർവ്വസ്വതന്ത്രമായ വിപണിയാണ് പൂർണ്ണമുതലാളിത്ത ലോകത്തിന്റെ പ്രത്യേകത. ഭരണകൂടങ്ങൾപോലും വിപണിയെ നിയന്ത്രിക്കുന്നതിൽ നിന്നും മാറുകയും വിപണിയുടെ നിയന്ത്രണക്കാർ സർവ്വശക്തരാവുകയും ചെയ്യും. ഇത് കുത്തകവൽക്കരണത്തിലും, ദരിദ്രർ കൂടുതൽ ദരിദ്രരാവുന്നതിലും ആണ് എത്തുക. ഇതിനോടുള്ള തൊഴിലാളി വർഗ്ഗത്തിന്റെ ശക്തമായ എതിർപ്പ് ഇതിനെ തകർക്കുമെന്ന് മാർക്സിയൻ കാഴ്ചപ്പാടുകാർ കരുതുന്നു.

സോഷ്യലിസം

[തിരുത്തുക]

വർഗ്ഗ ബോധം ഉണർന്നതിന് ശേഷം മുതലാളിത്തത്തിനെതിരെ നടക്കുന്ന തൊഴിലാളിവർഗ്ഗ വിപ്ലവം വിജയിക്കുകയാണെങ്കിൽ സമൂഹം അടുത്ത ഘട്ടത്തിലേക്ക്, അതായത് സോഷ്യലിസത്തിലേക്ക് കടക്കും. കമ്മ്യൂണിസ്റ്റ് ഘട്ടത്തിന്റെ ആദ്യ ദശയാണിതെന്നാണ് മാർക്സ് വിലയിരുത്തുന്നത്[4].

കമ്യൂണിസം

[തിരുത്തുക]

ഈ ഘട്ടത്തിൽ ഉല്പാദനോപകരണങ്ങളഉടെ ഉടമസ്ഥത മുഖ്യവിഷയമാവുന്നു. ഉല്പാദനോപകരണങ്ങൾ പൂർണ്ണമായും പൊതു ഉടമസ്ഥതയിലാവുന്നു. അതായത്, ഒരു പരിധി വരെ സ്വകാര്യ സ്വത്ത് എന്ന സങ്കൽപ്പം തന്നെ ഇല്ലാതാവുന്നു. രാജ്യമെന്ന സങ്കല്പം തന്നെ ഇല്ലാതാവുമെന്നതാണ് ഈ ഘട്ടത്തിന്റെ പ്രധാന പ്രത്യേകത. കമ്യൂണിസം മനുഷ്യ സമൂഹത്തിന്റെ പുരോഗതിയുടെ അവസാന ഘട്ടമായിരിക്കും എന്ന് മാർക്സ് സങ്കല്പിച്ചു. ഇത് യാഥാർത്ഥ്യം ആകാൻ ഒരു തൊഴിലാളി വിപ്ലവം അനിവാര്യം ആണെന്ന് മാർക്സ് അഭിപ്രായപ്പെട്ടു.

വർഗ്ഗങ്ങൾക്കോ രാഷ്ട്രങ്ങൾക്കോ പ്രാധാന്യമില്ലാത്ത (അഥവാ വർഗ്ഗരഹിത-രാഷ്ട്രരഹിതമായ) സാമൂഹ്യവ്യവസ്ഥയുടെ സൃഷ്ടി ലക്‌ഷ്യം വയ്ക്കുന്ന ഒരു ആശയമാണ് കമ്യൂണിസം. ഇത്തരം സമൂഹ്യവ്യവസ്ഥയെ കമ്യൂണിസ്റ്റ് വ്യവസ്ഥ എന്ന് വിളിക്കുന്നു. കമ്യൂണിസ്റ്റ് വ്യവസ്ഥയിൽ ഉത്പാദനോപാധികളെല്ലാം പൊതു ഉടമസ്ഥാവകാശത്തിലായിരിക്കും. ഉത്പാദനോപാധികൾ സ്വകാര്യ ഉടമസ്ഥതയിലുണ്ടാവില്ല എന്ന കാഴ്ചപ്പാട് ചിലപ്പോഴെങ്കിലും സ്വകാര്യ സ്വത്ത് ഉണ്ടാവില്ല എന്നായി വ്യാഖ്യാനിക്കപ്പെടാറുണ്ട്, ഇത് പൂർണ്ണമായും ശരിയല്ല. സോഷ്യലിസം എന്ന കുറേക്കുടി വിശാലമായ ആശയഗതിയുടെ ഒരു പ്രധാന ശാഖയാണ് കമ്യൂണിസം. കമ്യൂണിസത്തിനകത്തുതന്നെ പരസ്പരം ചെറിയതോതിൽ വ്യത്യാസപ്പെട്ടിരിക്കുന്ന അനേകം ആശയഗതികളുണ്ട്. മാവോയിസം, സോവിയറ്റ് കമ്യൂണിസം തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്.

അവലംബങ്ങൾ

[തിരുത്തുക]
  1. മാർക്സിസ്റ്റ് ദർശനം - എം.എസ്. ദേവദാസ്
  2. 2.0 2.1 2.2 2.3 മാർക്സിസം ഒരു കൈപ്പുസ്തകം - കെ.എൻ. ഗംഗാധരൻ
  3. കെ.എൻ., ഗംഗാധരൻ (2012). മാർക്സിസ്റ്റ് പദാവലി (1st ed.). തിരുവനന്തപുരം: ചിന്താ പബ്ലിഷേഴ്സ് (published March 2012). pp. 13–14. {{cite book}}: |access-date= requires |url= (help)
  4. Vladimir Lenin (August1917). "The State and Revolution" (in റഷ്യൻ). Retrieved 20 June 2012. {{cite web}}: Check date values in: |date= (help)
"https://ml.wikipedia.org/w/index.php?title=ചരിത്രപരമായ_ഭൗതികവാദം&oldid=3717343" എന്ന താളിൽനിന്ന് ശേഖരിച്ചത്