ചെല്ലമംഗലം ദേവീക്ഷേത്രം
ദൃശ്യരൂപം
(മുടിപ്പുര 3 വർഷത്തിലൊരിക്കൽ കാളിയൂട്ട് പറണേറ്റ് നിലത്തിൽപോര് മഹോത്സവ൦ നടക്കുന്ന മുടിപ്പുര എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തിരുവനന്തപുരം ജില്ലയിലെ വിളവൂർക്കൽ ഗ്രാമ പഞ്ചായത്തിലെ അതി പുരാതന മുടിപ്പുര ആണ് പൊറ്റയിൽ ശ്രീ ചെല്ലമംഗലം ദേവി ക്ഷേത്രം(പഴയ മുടിപ്പുര). 3 വർഷത്തിലൊരിക്കൽ കാളിയൂട്ട് പറണേറ്റിനോടനുബന്ധിച്ച് നിലത്തിൽപോര്, ദിക്കുബലി എന്നിവ നടക്കുന്ന ശ്രീ ദദ്രകാളി ദേവി ക്ഷേത്രമാണ് ഇത്. വരിക്കപാവ്ലിൻ തടിയിൽ പണി കഴിപ്പിച്ച ശ്രീ ദദ്രകാളി ദേവിയുടെ, കിരീടം എന്ന സങ്കൽപ്പത്തിലുള്ള തിരുമുടിയാണ് വടക്കോട്ടു ദർശനമായുള്ള പ്രധാന പ്രതിഷ്ഠ. ഗണപതി, മഹാദേവൻ, ധർമ്മശാസ്താവ്, ബ്രഹ്മരക്ഷസ്സ് എന്നീ ഉപദേവതകളുമുണ്ട്.