Jump to content

മരുതിമല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മുട്ടറ മരുതിമല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ വെളിയം ഗ്രാമപഞ്ചായത്തിൽ 300 ഓളം ഏക്കർ സ്ഥലത്ത് ഭൂനിരപ്പിൽ നിന്നും ആയിരത്തോളം അടി ഉയരത്തിൽ സിഥിതിചെയ്യുന്ന പാറക്കൂട്ടങ്ങളോടുകൂടിയ ഒരു മലനിരപ്പാണ് മുട്ടറ മരുതിമല എന്ന പേരിലറിയപ്പെടുന്നത്. വെളിയം ഗ്രാമപഞ്ചായത്തിന്റെ വടക്കുപടിഞ്ഞാറ് അതിർത്തിയായി ഈ പ്രദേശം നിലകൊള്ളുന്നു.[1]അത്യപൂർവ്വങ്ങളായ സസ്യങ്ങളും പക്ഷിമൃഗാദികളും തിങ്ങിനിറഞ്ഞിരിക്കുന്ന ഒരു പ്രദേശം കൂടിയാണിത്. ഈ പ്രദേശം കേരള സർക്കാർ ടൂറിസം വിജ്ഞാപനത്തിൽ ഉൾപ്പെടുത്തി വിപുലപ്പെടുത്തുന്നതിനുള്ള നടപടികൾ തുടർന്നുവരികയാണ്.

ഇക്കോടൂറിസം പദ്ധതി

[തിരുത്തുക]

20 വർഷത്തേയ്ക്ക് പാട്ടത്തിനെടുത്താണ് വെളിയം പഞ്ചായത്ത് ടൂറിസം പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുക. [2]ഇതിനായി സംസ്ഥാനസർക്കാർ 36 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. [3]38 ഏക്കർ വരുന്ന മരുതിമല ടൂറിസം പദ്ധതി നടപ്പാക്കുന്നതിന് വെളിയം ഗ്രാമപഞ്ചായത്തിന് നൽകാൻ തീരുമാനിച്ചു.[4]2007 ൽ കേരളത്തിലെ അന്നത്തെ വനംവകുപ്പ് മന്ത്രി ബിനോയ് വിശ്വം വനേതരപ്രദേശത്തെ ആദ്യ ഹരിതവനപദ്ധതി ഉദ്ഘാടനം ചെയ്തു. 2010 ആഗസ്റ്റിൽ അന്നത്തെ ടൂറിസം വകുപ്പ് മന്ത്രി കോടിയേരി ബാലകൃഷ്ണൻ മുട്ടറയിലെത്തി മരുതിമല ഇക്കോടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്തു.

പ്രത്യേകതകൾ

[തിരുത്തുക]

ദർഭപ്പുല്ലുകൾ ഇവിടെ സമൃദ്ധിയായി വളരുന്നു.[5]പാറപ്പുറത്ത് അരയടി വ്യാസത്തിൽ കാണപ്പെടുന്ന ഒരു നീരുറവയുണ്ട്. സ്ഥിരമായി ഓണനാളുകളിൽ ഇവിടെത്തെ വാനരൻമാർക്ക് നാട്ടുകാരുടേയും പ്രകൃതിസ്നേഹികളുടേയും വകയായി ഓണസദ്യ നൽകിവരുന്നു. 39 ഏക്കർ 15 സെന്റ് സ്ഥലമാണ് പദ്ധതിപ്രദേശത്തുള്ളത്.[6]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-05-12.
  2. http://www.mathrubhumi.com/kollam/news/1236429-local_news-kottarakkara-%E0%B4%95%E0%B5%8A%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%B0%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0.html[പ്രവർത്തിക്കാത്ത കണ്ണി]
  3. http://www.thejasnews.com/index.jsp?tp=det&det=yes&news_id=20120311322400314[പ്രവർത്തിക്കാത്ത കണ്ണി]
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-12-19. Retrieved 2012-05-12.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-08. Retrieved 2012-05-12.
  6. http://www.mathrubhumi.com/online/php/print.php?id=1236429[പ്രവർത്തിക്കാത്ത കണ്ണി]
Upcoming tourist spot in kollam
"https://ml.wikipedia.org/w/index.php?title=മരുതിമല&oldid=3640350" എന്ന താളിൽനിന്ന് ശേഖരിച്ചത്