Jump to content

ക്യൂബിറ്റ് (ഏകകം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മുഴം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലിവർപൂൾ വേൾഡ് മ്യൂസിയത്തിലെ ഈജിപ്ഷ്യൻ ക്യൂബിറ്റ് ദണ്ഡ്

നീളം അളക്കാനുള്ള ഒരു പുരാതന ആന്ത്രോപിക് ഏകകമാണ് ക്യൂബിറ്റ് അഥവാ മുഴം. ഇതിന് പല സംസ്കാരങ്ങളിലും വിവിധങ്ങളായ നിർവ്വചനങ്ങളായിരുന്നു ഉണ്ടായിരുന്നത്. 444 മുതൽ 529 മില്ലിമീറ്റർ (17.48 മുതൽ 20.83 ഇഞ്ച്) വരെ ഇതിന്റെ മൂല്യം വ്യത്യാസപ്പെടുന്നതായി കാണുന്നു. എന്നാൽ പുരാതന റോമൻ ക്യൂബിറ്റിന് 1200 മില്ലിമീറ്റർ (47 ഇഞ്ച്) നീളമുള്ളതാണ് കൂട്ടത്തിലേറ്റവും കൂടിയ മൂല്യമെങ്കിൽ, കോമൺ ക്യൂബിറ്റ് കൂട്ടത്തിൽ ഏറ്റവും കുറഞ്ഞ മൂല്യം (ആറ് പാം അഥവാ 24 വിരലുകൾ) കാണിക്കുന്നു[1]. റോയൽ ക്യൂബിറ്റിന് ഏഴ് കൈവണ്ണകൾ, അഥവാ 28 വിരലുകൾ ആണ് മൂല്യം.[2]

അവലംബം

[തിരുത്തുക]
  1. Vitruvian Man.
  2. Stephen Skinner, Sacred Geometry – Deciphering The Code (Sterling, 2009) & many other sources.

ഗ്രന്ഥസൂചിക

[തിരുത്തുക]
  • Arnold, Dieter (2003). The Encyclopaedia of Ancient Egyptian Architecture. Taurus. ISBN 1-86064-465-1.
  • Hirsch, Emil G.; et al. (1906), "Weights and Measures", The Jewish Encyclopedia, vol. XII, pp. 483 ff.
  • Petrie, Sir Flinders (1881). Pyramids and Temples of Gizeh.
  • Stone, Mark H., "The Cubit: A History and Measurement Commentary", Journal of Anthropology doi:10.1155/2014/489757, 2014
"https://ml.wikipedia.org/w/index.php?title=ക്യൂബിറ്റ്_(ഏകകം)&oldid=3544247" എന്ന താളിൽനിന്ന് ശേഖരിച്ചത്