മരുതനായഗം പിള്ള
ആർക്കോട്ട് നവാബിന്റെ സേനാനായകനും പിന്നീട് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ തദ്ദേശീയ സേനാനായകനും 1758-ൽ മധുര തിരുനൽവേലി ഗവർണർ എന്നീ പദവികൾ വഹിച്ചിരുന്ന വ്യക്തിയാണ് മരുതനായഗം എന്ന പേരിലറിയപ്പെട്ട മുഹമ്മദ് യൂസുഫ് ഖാൻ (ജീവിതകാലം: 1725 - 1764 ഒക്ടോബർ 15).[1][2]
ആദ്യകാല ജീവിതം
[തിരുത്തുക]1725-ൽ ഹിന്ദു വെള്ളാള കുടുംബത്തിൽ ജനിച്ച ഖാന്റെ പേരു മധുരനായഗം പിള്ള എന്നായിരുന്നു.[3] ചെറുപ്പത്തിലെ മാതാപിതാക്കളെ അനുസരിക്കാത്ത ഖാൻ നാടു വിട്ടു പോവുകയും ഇസ്ലാം മതം സ്വീകരിച്ച് മുഹമ്മദ് യൂസുഫ് ഖാൻ എന്ന പേരു മാറ്റുകയും ചേയ്തു.[4]
സൈനിക ജീവിതം
[തിരുത്തുക]ആർക്കോട്ട് നവാബിന്റെ സേനയിൽ സേവനം തുടങ്ങിയ ഖാൻ സുബൈദാർ ആയതിനു ശേഷമാണ് ബ്രിട്ടീഷ് സേനയിൽ പ്രവേശിച്ചത്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിനിയുടെ ശിപായി സൈനിക കമ്പനിയിൽ സുബൈദാർ ആയി ഖാൻ നിയമിതനായി.[5] ബ്രിട്ടീഷ് സേനയിലെ തദ്ദേശിയ സേനാനായകനായ ആദ്യത്തെ ഇന്ത്യക്കാരനായിരുന്നു ഖാൻ.[1] ബ്രിട്ടീഷ് സൈനിക മെഡൽ കരസ്ഥമാക്കിയ ആദ്യത്തെ ഭാരതീയനും ഖാൻ തന്നെയാണ്. 1754-ൽ സ്ട്രിൻഗർ ലോറൻസാണ് പുരസ്കാരം സമ്മാനിച്ചത്.[1]
മരണം
[തിരുത്തുക]1764 ഒക്ടോബർ 15-ന് ആർക്കോട്ട് നവാബ് മുഹമ്മദ് അലിയുടെ കൽപ്പന പ്രകാരം യൂസഫിനെ ബ്രിട്ടീഷ് പാളയത്തിനു മുൻപിൽ തൂക്കിലേറ്റി കൊന്നു.[6]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 "The First War of Independence?". ദി ഹിന്ദു. Archived from the original on 2014-01-29. Retrieved 2014-01-29.
- ↑ Yusuf Khan, the rebel commandant, by S.C. Hill. S.C. Hill. 1914.
- ↑ SC Hill, p1
- ↑ SC Hill, p1
- ↑ SC Hill, p3
- ↑ Yusuf Khan, the rebel commandant. p. ix.
{{cite book}}
:|first1=
missing|last1=
(help); Cite has empty unknown parameter:|1=
(help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- In memory of a warrior, The Hindu Archived 2007-10-01 at the Wayback Machine.