മൗനരാഗം (പരമ്പര)
മൗനരാഗം | |
---|---|
തരം | ഡ്രാമ |
സൃഷ്ടിച്ചത് | ഉദയ് ഭഗവതുള/ ജരുഗല രാമ ബാബു |
Developed by | മുള്ളപഠി സേഷ് കുമാർ |
രചന | പ്രദീപ് പണിക്കർ |
സംവിധാനം | മനു സുധാകരൻ [1] / ഹാരിസൺ |
Voices of | ദേവി എസ് സങ്കൾ ലാൽ |
ആഖ്യാനം | പ്രൊഫ. അലിയാർ |
തീം മ്യൂസിക് കമ്പോസർ | സാനന്ത് ജോർജ് |
ഈണം നൽകിയത് | രാജീവ് ആറ്റുകാൽ |
രാജ്യം | ഇന്ത്യ |
ഒറിജിനൽ ഭാഷ(കൾ) | മലയാളം |
സീസണുകളുടെ എണ്ണം | 1 |
എപ്പിസോഡുകളുടെ എണ്ണം | 962 |
നിർമ്മാണം | |
നിർമ്മാണം | എസ് രമേഷ് ബാബു |
ഛായാഗ്രഹണം | അരുൺ കൃഷ്ണ |
എഡിറ്റർ(മാർ) | രാജേഷ് തൃശൂർ |
Camera setup | മൾട്ടി ക്യാമറ |
സമയദൈർഘ്യം | 21 minutes approx |
പ്രൊഡക്ഷൻ കമ്പനി(കൾ) | റൈസൻ പിക്ച്ചറസ് |
സംപ്രേഷണം | |
ഒറിജിനൽ നെറ്റ്‌വർക്ക് | ഏഷ്യാനെറ്റ് |
Picture format | 1080i (HDTV) |
ഒറിജിനൽ റിലീസ് | 16 ഡിസംബർ 2019 | – present
കാലചരിത്രം | |
അനുബന്ധ പരിപാടികൾ | മൗന രാഗം(തെലുങ്ക്) കാട്രിൻ മൊഴി തേരി ലാഡ്‌ലി മൈൻ |
External links | |
Disney+Hotstar |
മൗനരാഗം ഒരു ഇന്ത്യൻ മലയാള ഭാഷാ ഡ്രാമ പരമ്പരയാണ്. 2019 ഡിസംബർ 16 ന് മലയാള പ്രാദേശിക വിനോദ ചാനലായ ഏഷ്യാനെറ്റിൽ സംപ്രേഷണം തുടങ്ങുകയും ഡിജിറ്റൽ പ്ലാറ്റ്ഫോം ഡിസ്നി + ഹോട്ട്സ്റ്റാറിലും സ്ട്രീമിംഗ് ചെയ്യുന്നുണ്ട്.[2] തെലുങ്ക് സീരിയൽ മൗന രാഗത്തിൻ്റെ റീമേക്ക് ആണ് ഈ പരമ്പര.[3]
കഥ
[തിരുത്തുക]പ്രകാശൻ പെൺകുട്ടികളെ വെറുക്കുന്ന ഒരാളാണ്. പ്രകാശൻ്റെ ഭാര്യ ദീപ കടിഞ്ഞൂൽ പ്രസവത്തിൽ ഒരു പെൺ കുട്ടിക്ക് ജന്മം നൽകി. ആ കുട്ടിക്ക് കാദംബരി എന്ന് പേര് നൽകി. അതോടെ പ്രകാശൻ ഇനി ഒരു പെൺകുട്ടി ആ വീട്ടിൽ വേണ്ടെന്നു നിശ്ചയിക്കുന്നു. ദീപ അടുത്ത പ്രാവശ്യം അമ്മയാകാൻ ഒരുങ്ങുന്ന സമയത്ത് ജോത്സ്യ പ്രവചനതാൽ വയറ്റിലുള്ളത് ഒരു പെൺകുട്ടി ആണെന്ന് മനസ്സിലാക്കി കുട്ടിയെ നശിപ്പിക്കാൻ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പക്ഷേ ഡോക്ടർ പോലീസിനെ അറിയിച്ചതിനാൽ ആ ശ്രമം പരാജയപ്പെട്ടു. പക്ഷേ, ദീപക്ക് കുട്ടികളിൽ ആൺപെൺ വ്യത്യാസമിലായിരുന്നു. പിന്നീട് ഒരു നാട്ട് വൈദിയൻ്റെ കയ്യിൽ നിന്നും ഗർഭം അലസാനുള്ള പച്ചമരുന്ന് വാങ്ങിച്ച് ദീപയെ സ്നേഹത്തോടെ പ്രകാശനും പ്രകാശൻ്റെ അമ്മയും കഴിപ്പിച്ചു. പക്ഷേ കുട്ടി മരിച്ചില്ല പകരം കുട്ടിയുടെ സംസാരശേഷി നഷ്ടപ്പെട്ടു. ആ കുട്ടിക്ക് കല്യാണി എന്ന ദീപ പേര് നൽകി. പിന്നീട് പ്രകാശനും പ്രകാശൻ്റെ അമ്മയും കല്യാണി തൊഴുത്തിൽ സ്ഥാനം നൽകി അവളെ വിദ്യാലയത്തിൽ വിട്ടില്ല. അവർ ക്രൂരമായാണ് അവളോട് പെരുമാറിയത്. വീട്ട് ജോലികളെല്ലാം അവളെക്കൊണ്ട് ചെയ്യിക്കാൻ തുടങ്ങി. അവസാനം പ്രകാശൻ്റെ ആഗ്രഹം പോലെ ദീപ ഒരു ആൺ കുഞ്ഞിന് ജന്മം നൽകി. പ്രകാശൻ അവന് വിക്രമാദിത്യൻ എന്ന് പേര് നൽകി. അവനെ ആർഭാടമായി വളർത്തി.
വർഷങ്ങൾക്ക് ശേഷം
[തിരുത്തുക]കല്യാണി ഇപ്പോൾ മുതിർന്നു. അവൾ പാലുവിറ്റും പ്രകാശൻ്റെ വീട്ടിൽ വീടുജോലിചെയ്തും ജീവിക്കുന്നു. അവൾക്ക് യാദോരുവിത പരിഗണനയും ലഭിക്കുന്നില്ല. ഇതിനിടയിൽ കല്യാണി സമ്പന്ന കുടുംബത്തിൽ ഉൾപ്പെടുന്ന കിരൺ എന്ന ചെറുപ്പക്കാരനെ പരിചയ പെടുന്നു. പക്ഷേ കിരണിൻ്റെ അമ്മയ്ക്ക് വൈകല്യങ്ങളോട് വെറുപ്പാണ്. ഇവർ രണ്ടുപേരും ഒന്നാകുമോ ?
അഭിനേതാക്കൾ
[തിരുത്തുക]ലീഡ് കാസ്റ്റ്
[തിരുത്തുക]- ഐശ്വര്യ റാംസായ്-കല്യാണി
- നലീഫ് ജിയ - കിരൺ
- അവാനി നായർ (എപ്പിസോഡ് 1–71) / ശ്രീശ്വേത മഹാലക്ഷ്മി (എപ്പിസോഡ് 72 - ഇന്നുവരെ) - സോണിയ വിക്രമാദിത്യൻ
- പത്മിനി ജഗദീഷ് (എപ്പിസോഡ് 1–240) / സബിത നായർ (എപ്പിസോഡ് 241 - ഇന്നുവരെ) - ദീപ
- സോന ജെലീന - പാറുകുട്ടി
- ബാലാജി ശർമ്മ - പ്രകാശൻ
- കല്യാൺ ഖന്ന - വിക്രമാദിത്യൻ
- സാബു വർഗ്ഗീസ് - രാഹുൽ
- ദർശന ദാസ് (എപ്പിസോഡ് 1–205) / മധുശ്രീ (എപ്പിസോഡ് 205–299) / പ്രതിഭാ ജി. പ്രദീപ് (എപ്പിസോഡ് 300 - ഇന്നുവരെ) - സരയു
- അരുൺ മോഹൻ -രതീശൻ
- സേതു ലക്ഷ്മി - മുത്തശ്ശി
- സരിത ബാലകൃഷ്ണൻ (എപ്പിസോഡ് 1–194) / ബീന ആന്റണി (എപ്പിസോഡ് 195 മുതൽ ഇന്നുവരെ) - ശാരി രാഹുൽ
- അഞ്ജോ നായർ - രൂപ
- അഞ്ജുശ്രീ ഭദ്രൻ - കാദംബരി രതീഷ്
മറ്റ് അഭിനേതാക്കൾ
[തിരുത്തുക]- കാർത്തിക് പ്രസാദ് -ബൈജു:
- ഡെയ്‌സിയായി സ്വാതി താര:
- ശ്രീകല - തട്ടുക്കട ഉടമ.
- കോട്ടയം റഷീദ് - ദയാനന്ദൻ
- ജോസ് കെ ജോർജ് - സേവ്യർ
- ആശ നായർ - സേവ്യറിന്റെ ഭാര്യ
- തമ്പുരു - ലിൻഡ
- ബേബി പാർത്ഥവി - യുവ കല്യാണി
- തിരുമല രാമചന്ദ്രൻ - പ്രകാശന്റെ സുഹൃത്ത്
- അസീന യൂസഫ്
അതിഥി വേഷങ്ങൾ
[തിരുത്തുക]- മീര വാസുദേവൻ-സുമിത്ര (എപ്പിസോഡ് 145–147)
- സായ് കിരൺ -മോഹൻ കുമാർ (എപ്പിസോഡ് 179–182)
- ഗൗരി പി. കൃഷ്ണൻ -അനുമോൾ (എപ്പിസോഡ് 179–182)
മറ്റ് ഭാഷകളിലെ പതിപ്പുകൾ
[തിരുത്തുക]ഭാഷ | പേര് | സംപ്രേക്ഷണം തുടങ്ങിയ തിയതി | നെറ്റ്‌വർക്ക് | എപിസോടുകൾ |
---|---|---|---|---|
തെലുങ്ക് | മൗനരാഗം
మౌన రాగం |
16 September 2018 – 30 January 2021 | സ്റ്റാർ മാ | 662 |
കന്നഡ | മൗന രാഗ
ಮೌನ ರಾಗ |
17 December 2018 – 3 July 2019 | സ്റ്റാർ സുവർണ | 165 |
തമിഴ് | കാട്രിൻ മൊഴി
காற்றின் மொழி |
7 October 2019 – 9 April 2021 | സ്റ്റാർ വിജയ് | 331 |
മലയാളം | മൗനരാഗം | 17 December 2019 – present | ഏഷ്യാനെറ്റ് | Ongoing |
മറാത്തി | മുൽഗി സാലി ഹോ
मुलगी झाली हो |
2 September 2020 – 14 January 2023 | സ്റ്റാർ പ്രവാഹ് | 686 |
ഹിന്ദി | തേരി ലാഡ്ലി മേം
तेरी लाडली मैं |
5 January – 22 April 2021 | സ്റ്റാർ ഭാരത് | 78 |
അവലംബം
[തിരുത്തുക]- ↑ "മൗനരാഗം പരമ്പരയുടെ പിന്നാമ്പുറ വിശേഷങ്ങളുമായി സംവിധായകൻ". Asianet News Network Pvt Ltd.
- ↑ https://www.indiantvinfo.com/mouna-raagam-asianet-serial/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 19 ഒക്ടോബർ 2020. Retrieved 7 ജൂലൈ 2021.