മത്സ്യകന്യക
ദൃശ്യരൂപം
(മൽസ്യകന്യക എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജീവി | |
---|---|
ഗണം | Mythological |
ഉപഗണം | Water spirit |
സമാന ജീവികൾ | Merman Siren Ondine |
വിവരങ്ങൾ | |
വിശ്വാസങ്ങൾ | World mythology |
ആദ്യം കണ്ടത് | c. 1000BC |
രാജ്യം | ലോകം മുഴുവൻ |
ആവാസവ്യവസ്ഥ | കടൽ |
മത്സ്യകന്യക ഒരു സാങ്കല്പിക ജലജീവിയാണ്. ഇവക്ക് അരക്ക് മുകളിലേക്ക് മനുഷ്യസ്ത്രീയുടെ ശരീരവും താഴേക്ക് മത്സ്യത്തിന്റെയോ ഡോൾഫിന്റെയോ മറ്റേതെങ്കിലും ജലജീവിയുടേതോ ശരീരവുമാണുള്ളത്. ലോകത്തിലെ പല സംസ്കാരങ്ങളിലും ഇതിനു സമാനമായ സങ്കല്പങ്ങളുണ്ടായിരുന്നു.
ഗ്രീക്ക് പുരാണത്തിലെ സൈറണുകളേപ്പോലെ മത്സ്യകന്യകളും പാട്ടു പാടി മനുഷ്യരേയും ദൈവങ്ങളേയും വശീകരിക്കുകയും മന്ത്രശക്തിക്കടിപ്പെടുത്തുകയും ചെയ്യാറുണ്ട്. മത്സ്യകന്യകകൾ, കടലിൽ മുങ്ങിത്താഴുന്ന മനുഷ്യരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ അറിയാതെ അവരെ കൊല്ലുന്നതായി ചില കഥകൾ പറയുന്നു. കടലിനടിയിലുള്ള തങ്ങളുടെ സാമ്രാജ്യത്തിലേക്ക് മത്സ്യകന്യകകൾ ചിലപ്പോളെല്ലാം മനുഷ്യരെ കൊണ്ടുപോകാറുണ്ട്.
കടൽപ്പശുവിൽ നിന്നാണ് മത്സ്യകന്യക എന്ന വിശ്വാസം ഉടലെടുത്തത് എന്നു കരുതുന്നു[1].
അവലംബം
[തിരുത്തുക]- ↑ ദ് ഹിന്ദു യങ് വേൾഡ് - 2007 ഒക്ടോബർ 19 (വേൾഡ് ഓഫ് സയൻസ് എന്ന പംക്തിയിൽ ഡങോങ് ഓർ മെർമൈഡ് ? (Dungong or mermaid?) എന്ന തലക്കെട്ടിൽ ഡോ. ടി.വി. പദ്മ എഴുതിയ ലേഖനം)