Jump to content

അച്ചുതണ്ട് ശക്തികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(രണ്ടാം ലോകമഹായുദ്ധത്തിലെ അച്ചുതണ്ട് ശക്തികൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രണ്ടാം ലോകമഹായുദ്ധത്തിന്റെ വിവിധ ദശകളിൽ അച്ചുതണ്ടുശക്തികളുടെ നിയന്ത്രണത്തിലുണ്ടായിരുന്ന യൂറോപ്യൻപ്രദേശങ്ങൾ നീല നിറത്തിൽ കാണിച്ചിരിക്കുന്നു.
അച്ചുതണ്ട് ശക്തികൾ

1936–1945
     അച്ചുതണ്ട് ശക്തികൾ
     അച്ചുതണ്ട് ശക്തികൾ
പദവിസൈനിക സഖ്യം
ചരിത്ര യുഗംരണ്ടാം ലോകമഹായുദ്ധം
25 നവംബർ 1936
22 മേയ് 1939
27 സെപ്റ്റംബർ 1940
2 സെപ്റ്റംബർ 1945

രണ്ടാം ലോകമഹായുദ്ധ കാലത്ത്, സഖ്യകക്ഷികൾക്ക് എതിരേ അണിനിരന്ന രാജ്യങ്ങളെയാണ് അച്ചുതണ്ട് ശക്തികൾ (Axis Powers) എന്നു പറയുന്നത്. മൂന്ന് പ്രധാന അച്ചുതണ്ട് ശക്തികൾ ഇവരായിരുന്നു - ജർമ്മനി, ജപ്പാൻ , ഇറ്റലി. റോം - ബെർലിൻ - റ്റോക്യോ അച്ചുതണ്ടുകൾ എന്നാണ് ഇവർ സ്വയം വിശേഷിപ്പിച്ചിരുന്നത്[1] . അച്ചുതണ്ടു ശക്തികളുടെ പൂർണ്ണപരാജയത്തോടെയാണ് രണ്ടാം ലോകമഹായുദ്ധം അവസാനിച്ചത്.

ഉത്ഭവം

[തിരുത്തുക]

അച്ചുതണ്ടു ശക്തികൾ എന്ന പദം ആദ്യമായുപയോഗിച്ചത് ഹംഗേറിയൻ പ്രധാനമന്ത്രിയായിരുന്ന ഗയുല ഗോമ്പോസ്‌ ആണ്. ഇറ്റാലിയൻ ഭരണാധികാരിയായിരുന്ന ബെനിറ്റോ മുസ്സോളിനിയാണ് ഈ വാക്കിന് പ്രചാരം നൽകിയത്. 1936 ഒക്ടോബർ 25 ന് ജർമ്മനിയും ഇറ്റലിയും തമ്മിൽ ഒരു സൗഹൃദക്കരാർ ഒപ്പിട്ടു. ഇതിനെ അടിസ്ഥാനമാക്കി തന്റെ ഒരു പ്രസംഗത്തിൽ മുസ്സോളിനി റോം - ബെർലിൻ അച്ചുതണ്ടിനെക്കുറിച്ചു പറയുകയുണ്ടായി, ഈ അച്ചുതണ്ടിനു കേന്ദ്രമാക്കി ഭാവിയിൽ മറ്റു യൂറോപ്യൻ രാജ്യങ്ങൾ കറങ്ങും എന്നരീതിയിലുള്ള പ്രസ്താവനകൾ അദ്ദേഹത്തിൽ നിന്നുണ്ടായി.

അവലംബം

[തിരുത്തുക]
  1. www.ushmm.org എന്ന വെബ് സൈറ്റിൽ
"https://ml.wikipedia.org/w/index.php?title=അച്ചുതണ്ട്_ശക്തികൾ&oldid=2186145" എന്ന താളിൽനിന്ന് ശേഖരിച്ചത്