Jump to content

രാജേഷ് ശർമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(രാജേഷ് ശർമ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രാജേഷ് ശർമ്മ

ഒരു മലയാള നാടക - ചലച്ചിത്ര അഭിനേതാവാണ് രാജേഷ് ശർമ്മ . മോഹൻലാലിനും മുകേഷിനുമൊപ്പം ഛായാമുഖി, തിയറ്റർ ഇനിഷ്യേറ്റീവിന്റെ ശുദ്ധമദ്ദളം തുടങ്ങി അറുപതോളം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കേരള സംഗീതനാടക അക്കാദമിയുടേതുൾപ്പെടെയുള്ള നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

ജീവിതരേഖ

[തിരുത്തുക]

കൊല്ലം ഓലയിൽ കുമ്പളത്ത് വീട്ടിൽ ജയന്തശർമയുടെയും ജയലക്ഷ്മിയുടെയും മകനാണ്. സോപാനം പെർഫോർമിങ് സെന്ററിൽനിന്ന് നാടകഅഭിനയത്തിൽ പരിശീലനം നേടി.

2012ൽ സംസ്ഥാന ഹയർ സെക്കൻഡറി വകുപ്പ് നടപ്പാക്കിയ കഥാർസിസ് എന്ന പ്രോജക്ടിൽ 50 വിദ്യാർഥികളെ പങ്കെടുപ്പിച്ച് അവതരിപ്പിച്ച "എന്റെ ഗ്രാമം" എന്ന നാടകത്തിന്റെ സംവിധായകനായിരുന്നു. ഈ നാടകം ഡൽഹി നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ അവതരിപ്പിച്ചിരുന്നു.[1]

കാൻ ഫെസ്റ്റിവലിൽ പങ്കെടുത്ത സൈറ ഉൾപ്പെടെ കുട്ടിസ്രാങ്ക്, അന്നയും റസൂലും എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയവേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

അഭിനയിച്ച ചലച്ചിത്രങ്ങൾ

[തിരുത്തുക]
റിലീസ് ചെയ്ത ദിവസം ചലച്ചിത്രം ഭാഷ വേഷം
2005 സൈറ മലയാളം കാസിം അബ്ബാസ്
4 ജനുവരി 2013 അന്നയും റസൂലും മലയാളം പലിശ പ്രാഞ്ചി
10 ജൂലൈ 2015 കന്യക ടാക്കീസ് മലയാളം
3 ഒക്ടോബർ 2014 ഹോംലി മീൽസ് മലയാളം പാലാരിവട്ടം മോസപ്പൻ
23 ജനുവരി 2015 മറിയം മുക്ക് മലയാളം
27 മാർച്ച് 2015 ഒരു വടക്കൻ സെൽഫി മലയാളം സഖാവ് ദിവാകരൻ
2015 സൈഗാൾ പാടുകയാണ് മലയാളം നരേന്ദ്രൻ
20 ഓഗസ്റ്റ് 2015 ലോഹം മലയാളം
6 നവംബർ 2015 ബെൻ മലയാളം ഫാദർ ജോസ് മുരിക്കുംപുഴ
24 ഡിസംബർ 2015 ചാർലി മലയാളം സെബാൻ
21 ഒക്ടോബർ 2016 ആനന്ദം മലയാളം ജോസേട്ടൻ
9 ഡിസംബർ 2016 കാപ്പിരി തുരുത്ത്[2] മലയാളം കണ്ണൻ
10 ഫെബ്രുവരി 2017 എസ്ര മലയാളം Sabatti
7 ജൂലൈ 2017 അയാൾ ശശി മലയാളം കവി ശ്രീധരൻ പോറ്റി
റിലീസ് ചെയ്യും മിക്കി മലയാളം
5 ജനുവരി 2018 ഈട മലയാളം ഉണ്ണക്കൃഷ്ണൻ
23 ഫെബ്രുവരി 2018 ബോൺസായ് മലയാളം ചെമ്പൻ
31 മാർച്ച് 2018 സ്വാതന്ത്ര്യം അർധരാത്രിയിൽ മലയാളം ജയിൽ വാർഡൻ
കുട്ടൻപിള്ളയുടെ ശിവരാത്രി മലയാളം

|മാർജ്ജാര ഒരു കല്ലുവച്ചനുണ | ഡിസംബർ-6-2019 റിലീസ് (കഥാപാത്രം:ട്രാവൽ ഏജന്റ് ശ്രീധരേട്ടൻ)

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേരള സംഗീതനാടക അക്കാദമിയുടെ അമച്വർ നാടകമത്സരത്തിലെ മികച്ച നടനുള്ള പുരസ്കാരം (2013) - "സെഷൻ 302 മർഡർ" [3]
  • കേരള സംഗീതനാടക അക്കാദമി സംഘടിപ്പിച്ച സംസ്ഥാന പ്രൊഫഷണൽ നാടകമത്സരത്തിൽ മികച്ച നടൻ (2002 ) - കൊല്ലം അരീനയുടെ "അമ്പലപ്രാവ്"
  • കേരള സംഗീതനാടക അക്കാദമി സംഘടിപ്പിച്ച അമച്വർ നാടകമത്സരത്തിൽ മികച്ച രണ്ടാമത്തെ നടൻ (2010) - നീരാവിൽ പ്രകാശ് കലാകേന്ദ്രത്തിന്റെ "മക്കൾകൂട്ടം"

അവലംബം

[തിരുത്തുക]
  1. കെ.ബി. ജോയി (2013 ഒക്ടോബർ 2). "അഭിനയത്തികവിൽ ശർമയ്ക്ക് വീണ്ടും പുരസ്കാരലബ്ധി". ദേശാഭിമാനി. Retrieved 2013 ഒക്ടോബർ 2. {{cite news}}: Check date values in: |accessdate= and |date= (help)
  2. "Kappiri Thuruthu - IMDB". Retrieved 6 December 2016.
  3. ""മത്തി" മികച്ച നാടകം രാജേഷ് ശർമ നടൻ, ലൂസിയ നടി". 2013 Oct 02. Retrieved 2013 ഒക്ടോബർ 3. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=രാജേഷ്_ശർമ്മ&oldid=3930529" എന്ന താളിൽനിന്ന് ശേഖരിച്ചത്