Jump to content

ശ്രീരാമകൃഷ്ണ പരമഹംസൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(രാമകൃഷ്ണ പരമഹംസൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ശ്രീ രാമകൃഷ്ണ പരമഹംസ
ശ്രീ രാമകൃഷ്ണ പരമഹംസ
ജനനം ഗദാധർ ചതോപാധ്യായ
(1836-02-17)17 ഫെബ്രുവരി 1836
കമാർപുക്കൂർ, ബംഗാൾ പ്രസിഡൻസി, ബ്രിട്ടീഷ്‍‌ ഇന്ത്യ (ഇന്നത്തെ പശ്ചിമ ബംഗാൾ, ഇന്ത്യ)
മരണം16 ഓഗസ്റ്റ് 1886(1886-08-16) (പ്രായം 50)
കോസിപ്പോർ, കൊൽക്കൊത്ത, Bengal Presidency, ബ്രിട്ടീഷ് ഇന്ത്യ (present-day കൊൽക്കൊത്ത, പശ്ചിമബംഗാൾ, ഇന്ത്യ)
ദേശീയതഇന്ത്യൻ
അംഗീകാരമുദ്രകൾപരമഹംസ
സ്ഥാപിച്ചത്Ramakrishna Order
ഗുരുRamakrishna had many gurus including, Totapuri, Bhairavi Brahmani
തത്വസംഹിത
പ്രധാന ശിഷ്യ(ർ)സ്വാമി വിവേകാനന്ദ and others

ഇന്ത്യയിലെ ആധുനിക ആദ്ധ്യാത്മികാചാര്യന്മാരിൽ ഏറ്റവും പ്രമുഖനായിരുന്നു ശ്രീരാമകൃഷ്ണ പരമഹംസൻ (ഫെബ്രുവരി 18, 1836 - ഓഗസ്റ്റ് 16, 1886). കൊൽക്കത്തക്കടുത്തുള്ള ഹൂഗ്ലിയിലെ കമാർപുക്കൂർ ഗ്രാമത്തിൽ ഒരു ദരിദ്ര ബ്രാഹ്മണ കുടുംബത്തിൽ 1836 ഫെബ്രുവരി 17-ന്‌ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. വൈഷ്ണവരായ ഖുദീറാം ചാറ്റർജി, ചന്ദ്രാദേവി എന്നിവരായിരുന്നു മാതാപിതാക്കൾ. പൂർവ്വാശ്രമത്തിലെ നാമം ഗദാധരൻ എന്നായിരുന്നു.

കുട്ടിക്കാലം മുതൽ തന്നെ ലൌകിക ജീവിതത്തിൽ വിരക്തി കാണിച്ച ഗദാധരന്‌ ആദ്ധ്യാത്മിക ചിന്തകളിൽ മുഴുകികഴിയാനായിരുന്നു കൂടുതൽ താൽപ്പര്യം. പതിനേഴാം വയസ്സിൽ പിതാവ്‌ മരിച്ചതിനേ തുടർന്ന് കൊൽക്കത്തയിൽ വിവിധക്ഷേത്രങ്ങളിൽ പൂജാരിയായി പോകേണ്ടി വന്നു. വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി 24-ാ‍ം വയസ്സിൽ അഞ്ചുവയസ്സുള്ള ശാരദാദേവിയെ അന്നത്തെ നാട്ടുനടപ്പനുസരിച്ച്‌ വിവാഹം ചെയ്തു. 1866-ൽ ദക്ഷിണേശ്വരത്തെ കാളി ക്ഷേത്രത്തിൽ പൂജാരിയായി. ഭൈരവി, ബ്രാഹ്മണി, തോതാപുരി, എന്നിവരിൽ നിന്ന് ഹിന്ദുമതത്തെകുറിച്ച്‌ കൂടുതൽ പഠിച്ചു. താൻ പഠിച്ചകാര്യങ്ങൾ പ്രായോഗികാനുഭവത്തിൽ പരീക്ഷിച്ചറിയാനും മറ്റുള്ളവർക്ക്‌ ലളിതമായി പറഞ്ഞു കൊടുക്കുവാനും ഉള്ള അസാമാന്യമായ കഴിവുണ്ടായിരുന്നു.

കാളീ ദേവിയെ സ്വന്തം മാതാവയി കണ്ട്‌ പൂജിച്ച അദ്ദേഹത്തിന്‌ തന്റെ ഭാര്യയായ ശാരദാദേവി പോലും കാളീമാതാവിന്റെ പ്രതിരൂപമായിരുന്നു. 1881-ൽ തന്നെ കാണാനെത്തിയ നരേന്ദ്രൻ എന്ന യുക്തിവാദിയായ ചെറുപ്പക്കാരനായിരുന്നു പിന്നീട്‌ സ്വാമി വിവേകാനന്ദനായി മാറിയത്‌. ഈശ്വരസാക്ഷാത്കാരത്തിന്‌ മതങ്ങളല്ല, കർമ്മമാണ്‌ പ്രധാനം എന്നു കരുതിയ ശ്രീരാമകൃഷ്ണൻ സൂഫി മതത്തിന്റെയും, ക്രിസ്ത്യൻ, ഇസ്ലാം മതത്തിന്റെയും ഒക്കെ പാതയിലൂടെ ചരിച്ചിട്ടുണ്ട്‌.

മഹാസമാധി

[തിരുത്തുക]

സമാധിസ്ഥനാകുകയെന്നത് രാമകൃഷ്ണദേവന്റെ ജീവിതത്തിൽ ഒട്ടേറെ ദിവസം സംഭവിച്ചിട്ടുള്ളതാണ്

തൊണ്ടയിൽ കാൻസർ ബാധിച്ച്‌ 1886 ഓഗസ്റ്റ്‌ 16 ന് 50 ആം വയസ്സിൽ മഹാസമാധിയായി.

ശ്രീരാമകൃഷ്ണ പരമഹംസർ (1881, കൽക്കട്ട)

കൂടുതൽ അറിവിന്‌

[തിരുത്തുക]
  1. പുറം ഏടുകൾ
    1. http://www.belurmath.org/sriramakrishna.htm Archived 2013-03-28 at the Wayback Machine.
    2. http://www.ramakrishna-kalady.org/SriRK.shtml Archived 2008-03-18 at the Wayback Machine.
    3. http://www.ramakrishnavivekananda.info/
    4. https://www.sriramakrishnamath.org/guidinglights/issrk.aspx Archived 2008-10-11 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=ശ്രീരാമകൃഷ്ണ_പരമഹംസൻ&oldid=3828776" എന്ന താളിൽനിന്ന് ശേഖരിച്ചത്