റീജിയണൽ കാൻസർ സെന്റർ
ഇന്ത്യൻ ഗവൺമെന്റിന്റെയും അതത് സംസ്ഥാന സർക്കാരുകളുടെയും സംയുക്ത നിയന്ത്രണത്തിലും ധനസഹായത്തിലും പ്രവർത്തിക്കുന്ന ഇന്ത്യയിലെ കാൻസർ കെയർ ആശുപത്രികളും ഗവേഷണ സ്ഥാപനങ്ങളുമാണ് റീജിയണൽ ക്യാൻസർ സെന്ററുകൾ (ആർസിസികൾ). ഈ സ്ഥാപനങ്ങളിൽ ഓരോന്നും ഒരു നിയുക്ത പ്രദേശം, സാധാരണയായി രാജ്യത്തെ നിരവധി ജില്ലകൾ എന്നിവയെ പരിപാലിക്കുന്നതിനാലാണ് 'പ്രാദേശിക' എന്ന അർഥം വരുന്ന റീജിയണൽ എന്ന പേര് നല്കിയിരിക്കുന്നത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ആയി വ്യാപിച്ചുകിടക്കുന്ന 25 കേന്ദ്രങ്ങളുണ്ട്. [1] ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് (ഇന്ത്യ) കീഴിൽ 1975-ൽ ആരംഭിച്ച ദേശീയ കാൻസർ നിയന്ത്രണ പരിപാടിക്ക് കീഴിലാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. [1] [2] രാജ്യത്തെ 5 നിയുക്ത പ്രദേശങ്ങൾക്കായി 5 RCC കൾ ആരംഭിച്ച് ആണ് പദ്ധതി ആദ്യം ആരംഭിച്ചത്. പിന്നീട് ഈ എണ്ണം ഘട്ടംഘട്ടമായി വർധിപ്പിച്ചു. നിലവിലെ ആർസിസികളുടെ എണ്ണം 25-ലധികമാണ്, കൂടുതൽ പ്രാദേശിക കാൻസർ ആശുപത്രികൾക്ക് ആർസിസി പദവി നൽകാൻ കേന്ദ്രസർക്കാർ പദ്ധതിയിടുന്നു. [1] 2011-ൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തലശ്ശേരി മലബാർ കാൻസർ സെന്റർ റീജിയണൽ കാൻസർ സെന്ററിന്റെ നിലവാരത്തിലേക്ക് ഉയർത്താൻ ശ്രമിച്ചു. [3]
ഇന്ത്യയിലെ റീജിയണൽ കാൻസർ സെന്ററുകൾ
[തിരുത്തുക]നിലവിൽ കേന്ദ്ര ഗവൺമെന്റ് അംഗീകരിച്ചതും ധനസഹായം നൽകുന്നതുമായ റീജിയണൽ ക്യാൻസർ സെന്ററുകൾ ഇവയാണ്:
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 Government of India. 'National Cancer Control Programme'.
- ↑ "National Cancer Control Programme". The National Institute of Health and Family Welfare, Indian Ministry of Health and Family Welfare.
- ↑ The Hindu. State seeks special financial package of Rs.11,000 crore.
- ↑ 4.00 4.01 4.02 4.03 4.04 4.05 4.06 4.07 4.08 4.09 4.10 4.11 4.12 4.13 4.14 4.15 4.16 4.17 4.18 4.19 4.20 4.21 4.22 4.23 4.24 4.25 WHO India. Archived April 26, 2012, at the Wayback Machine.
- ↑ 5.00 5.01 5.02 5.03 5.04 5.05 5.06 5.07 5.08 5.09 5.10 5.11 5.12 5.13 5.14 5.15 5.16 5.17 5.18 5.19 5.20 5.21 5.22 5.23 5.24 5.25 "Kidwai Memorial Institute of Oncology Official Website. 'Regional Cancer Centres in the Country'". Archived from the original on 2011-11-07. Retrieved 2023-01-12.
- ↑ "Kamla Nehru Memorial Hospital Official Website". Archived from the original on 2012-01-04. Retrieved 2023-01-12.