Jump to content

റോബർട്ട് മെർട്ടിൻസ് ബേഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(റോബർട്ട് ബേഡ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബ്രിട്ടീഷ് ഇന്ത്യയിലെ ഒരു റെവന്യൂ ഉദ്യോഗസ്ഥനായിരുന്നു റോബർട്ട് മെർട്ടിൻസ് ബേഡ് (ഇംഗ്ലീഷ്: Robert Mertins Bird) (ജീവിതകാലം: 1788-1853[1]). വടക്കേ ഇന്ത്യയിലെ ഭൂനികുതിനിർണ്ണയത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു.[2] വില്ല്യം ബെന്റിക്കിന്റെ ഒമ്പതാം ചട്ടപ്രകാരം മഹൽവാരി രീതിക്കനുയോജ്യമായി വടക്കുപടിഞ്ഞാറൻ പ്രവിശ്യകളിൽ ഭൂസർവേയും നികുതിനിർണ്ണയവും നടത്തി ശ്രദ്ധേയനായി. കടലാസിലെ കണക്കുകൾക്കു പകരം ഗ്രാമത്തിലെ മൊത്തം ഭൂമിയും കൃഷിചെയ്യുന്നതും ചെയ്യാത്തതും എല്ലാം അളന്നുതിട്ടപ്പെടുത്തി ഭൂമിയിലെ യഥാർത്ഥ ആദായം കണ്ടെത്തി അതിനനുസരിച്ചാണ് ബേഡ് നികുതി നിശ്ചയിച്ചിരുന്നത്.[1]

നിയമമേഖലയിലെ ഉദ്യോഗത്തിനാണ് 1808-ൽ ബേഡ് ഇന്ത്യയിലെത്തിയത്. കൽക്കത്തയിലെ സദ്ദർ കോടതിയിൽ പ്രവൃത്തിയാരംഭിക്കുകയും ചെയ്തു. 1829-ൽ ഗോരക്പൂർ ഡിവിഷനിലെ റെവന്യൂ കമ്മീഷണറായി. താമസിയാതെ ബംഗാളിലെ ഏറ്റവും കഴിവുറ്റ റെവന്യൂ ഉദ്യോഗസ്ഥൻ എന്ന പേരെടുത്തു. 1833-ൽ വടക്കുപടിഞ്ഞാറൻ പ്രവിശ്യകളിലെ ഭൂനികുതി തിട്ടപ്പെടുത്തുന്നതിന് പൂർണ്ണാധികാരങ്ങളോടെ ക്ഷണിക്കപ്പെട്ടു. 1841 അവസാനത്തോടെ ഈ ചുമതല പൂർത്തിയാക്കുവരെ അദ്ദേഹം ഇതിനായി യത്നിച്ചു. 1842-ൽ വിരമിക്കുകയും ശിഷ്ടജീവിതം ഇംഗ്ലണ്ടിൽ ചർച്ച് മിഷനറി സൊസൈറ്റിയുടെ സജീവാംഗമായി തുടരുകയും ചെയ്തു.[1] ബേഡിനുശേഷം വടക്കുപടിഞ്ഞാറൻ പ്രവിശ്യകളിലെ സർവേ ചുമതല, ജെയിംസ് തോമാസൺ ആയിരുന്നു ഏറ്റെടുത്തത്.[3]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "2 - അപ്രെന്റീസ് യേഴ്സ് (Apprentice Years ) 1830 - 1839". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. p. 43. ISBN 019579415 X. Retrieved 2012 നവംബർ 17. {{cite book}}: Check date values in: |accessdate= and |year= (help)CS1 maint: year (link)
  2. "മോഡേൺ ഇന്ത്യൻ ഹിസ്റ്ററി - ഗവർണേഴ്സ് ആൻഡ് വൈസ്രോയ്സ്". യു.പി.എസ്.സി.പോർട്ടൽ.കോം. Archived from the original on 2012-06-27. Retrieved 2012 നവംബർ 27. The Regulation of 1833 on land revenue settlement by Mertins Bird (called father of land-revenue settlement in the North). Use of fields maps and filed registrars were prescribed for the first time. {{cite web}}: Check date values in: |accessdate= (help)
  3. ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "4 - കാഠ്മണ്ഡു ആൻഡ് ഡെൽഹി (Kathmandu and Delhi), 1843-1845". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. p. 122. ISBN 019579415 X. Retrieved 2012 നവംബർ 17. {{cite book}}: Check date values in: |accessdate= and |year= (help)CS1 maint: year (link)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ Bird, Robert Merttins (DNB00) എന്ന താളിലുണ്ട്.