ലാങ്ടാങ് ദേശീയോദ്യാനം
ലാങ്‍ടാങ് ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | നേപ്പാൾ |
Nearest city | Kathmandu |
Coordinates | 28°10′26″N 85°33′11″E / 28.1738°N 85.5531°E |
Area | 1,710 കി.m2 (1.84×1010 sq ft) |
Established | 1976 |
Governing body | Department of National Parks and Wildlife Conservation, Ministry of Forests and Soil Conservation |
ലാങ്‍ടാങ് ദേശീയദ്യാനം 1976 ൽ ആദ്യ ഹിമാലയൻ ദേശീയോദ്യാനമായി സ്ഥാപിക്കപ്പെട്ട നേപ്പാളിലെ നാലാമത്തെ ദേശീയ ഉദ്യാനമാണ്. ഈ സംരക്ഷിത പ്രദേശം ഏകദേശം 6,450 മീറ്റർ (21,160 അടി) ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. 26 വില്ലേജ് ഡവലപ്മെൻറ് കമ്മിറ്റികൾ ഉൾക്കൊള്ളുന്ന മദ്ധ്യ ഹിമാലയൻ മേഖലയിലെ നുവാകോട്ട്, റാസുവ, സിന്ധുൽപാല്ചോക്ക് ജില്ലകളിലെ 1,710 ചതുരശ്ര കിലോമീറ്റർ (660 ചതുരശ്ര മൈൽ) പ്രദേശത്തായി വ്യാപിച്ചുകിടക്കുന്നു. ടിബറ്റിലെ ഖോമോലംഗ്മ ദേശീയ പ്രകൃതി സംരക്ഷണ പ്രദേശവുമായി ഇത് ബന്ധിക്കപ്പെട്ടിരിക്കുന്നു. ഉയരത്തിലുള്ള പവിത്ര തടാകമായ ഗോസിയാൻകുണ്ട ഈ ദേശീയോദ്യാനത്തിൻറെ പരിധിയിലാണ്.[1] മദ്ധ്യ ഹിമാലയയിൽ സ്ഥിതി ചെയ്യുന്ന ഈ ദേശീയോദ്യാനം കാഠ്‍മണ്ഡുവിന് ഏറ്റവും അടുത്താണ് സ്ഥിതിചെയ്യുന്നത്.
4,300 മീറ്റർ (14,100 അടി) ഉയരത്തിലുള്ള ഗോസിയകുണ്ഡ തടാകം, 6,988 മീറ്റർ (22,927 അടി) ഉയരത്തിലുള്ള ഡോർജ് ലാപ്ക പർവ്വതനിര എന്നിവ ഈ ദേശീയോദ്യാനത്തെ കിഴക്കുപടിഞ്ഞാറ് നിന്ന് തെക്ക്-കിഴക്കുവരെ രണ്ടായി ഛേദിക്കുന്നു. 7,245 മീറ്റർ (23,770 അടി) ഉയരമുള്ള ലാങ്ങ്ടാങ് ലിറൂങ് ആണ് ദേശീയോദ്യാനത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി.[2]
ദേശീയ ഉദ്യാനത്തിന്റെ വടക്കും-കിഴക്കും അതിർത്തി ടിബറ്റിന്റെ അന്താരാഷ്ട്ര അതിർത്തിയോട് യോജിച്ചു കിടക്കുന്നു. പടിഞ്ഞാറൻ അതിർത്തിയിലൂടെ ഭോട്ടെ കോസി, ത്രശൂലി എന്നീ നദികൾ ഒഴുകുന്നു. കാഠ്മണ്ഡു താഴ്‍വരയ്ക്ക് ഏകദേശം 32 കിലോമീറ്റർ (20 മൈൽ) വടക്കായിട്ടാണ് ദേശീയോദ്യാനത്തിന്റെ തെക്കൻ അതിർത്തി സ്ഥിതിചെയ്യുന്നത്.[3] ദേശീയോദ്യാനത്തിൻറെ അതിർത്തിക്കുള്ളിലായി ഏകദേശം 45 ഗ്രാമങ്ങൾ സ്ഥിതിചെയ്യുന്നുണ്ടെങ്കിലും ഇവ ദേശീയോദ്യാനത്തിൻറെ അധികാരപരിധിയിൽ വരുന്നതല്ല. ഈ സംരക്ഷിത പ്രദേശം ഇന്തോ-മലയൻ, പാലിയാർട്ടിക് എക്കോ സോണുകളെ പ്രതിനിധീകരിക്കുന്നു.[4]
ചരിത്രം
[തിരുത്തുക]1970 ൽ ഹിമാലയത്തിലെ ആദ്യത്തെ സംരക്ഷിത പ്രദേശമായി ലാങ്‍ടാങ് ദേശീയോദ്യാനം സ്ഥാപിക്കാൻ രാജകീയ അംഗീകാരം നൽകപ്പെട്ടു. 1976 ൽ ഈ ദേശീയോദ്യാനം സ്ഥാപിക്കുന്നതിനു വിജ്ഞാപനപത്രം പുറപ്പെടുവിക്കുകയും 1998 ൽ 420 ചതുരശ്ര കിലോമീറ്റർ പ്രദേശം (160 ചതുരശ്ര മൈൽ) ബഫർ സോണായി ചേർത്ത് വിപുലീകരിക്കുകയും ചെയ്തു. ബഫർ സോൺ മാനേജ്‍മെൻറിൻറെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് മറ്റ് പ്രകൃതി വിഭവങ്ങളുടെ സംരക്ഷണവും ബദൽ ഊർജ്ജത്തിൻറെ വികസനത്തോടൊപ്പം വനസംരക്ഷണം, വന്യജീവി സംരക്ഷണം, സാംസ്കാരിക വിഭവങ്ങൾ പരിരക്ഷിക്കുക എന്നിവയ്ക്കും മുൻഗണന നൽകപ്പെട്ടു.[5] പ്രകൃതിദത്തമായ പരിസ്ഥിതി സംരക്ഷിക്കുന്നതിനാണ് ദേശീയോദ്യാനം ഏറ്റവും പ്രധാന്ൺ കൽപ്പിച്ചിരിക്കുന്നത്. അതേസമയം, വിഭവ സംരക്ഷണത്തിന് അനുയോജ്യമായ രീതിയിൽ പരമ്പരാഗത ഭൂവിനിയോഗ രീതികളെ പ്രാദേശിക ജനത പിന്തുടരാൻ അനുവദിക്കുകയെന്നതും ഒരു പ്രധാനമാണ്.
കാലാവസ്ഥ
[തിരുത്തുക]തെക്കുപടിഞ്ഞാറൻ മൺസൂൺ വേനൽക്കാലമാണ് ഈ ദേശീയോദ്യാനത്തിൽ അനുഭവപ്പെടുന്നത്. മുഴുവൻ പ്രദേശത്തുമുള്ള ഏറ്റവും ഉയർന്ന വ്യത്യാസം കാരണം താപനില വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു. മുഴുവൻ പ്രദേശത്തിൻറെയും ഔന്നത്യത്തിൽ വളരെ വ്യത്യാസമുള്ളതിനാൽ താപനിലയും അതിനനുസിരിച്ച വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്നു. ജൂൺ മുതൽ സെപ്തംബർ വരെയാണ് മുഖ്യമായും വാർഷിക മഴയുണ്ടാകാറുള്ളത്. ഒക്ടോബർ മുതൽ നവംബർ വരെയും ഏപ്രിൽ മുതൽ മെയ് വരെയും ദിവസങ്ങൾ ചൂടുള്ളതും വെയിലുള്ളതും രാത്രി തണുപ്പുള്ളതുമാണ്. വസന്തകാലത്ത് 3,000 മീറ്റർ (9,800 അടി) ഉയരമുള്ള പ്രദേശത്തു പെയ്യുന്ന മഴ മിക്കപ്പോഴും അത്യന്നതിയിൽ മഞ്ഞുവീഴ്ചയായി മാറുന്നു. ശൈത്യകാലത്ത് ഡിസംബർ മുതൽ മാർച്ച് വരെയുള്ള സമയത്ത് ദിവസങ്ങൾ തെളിഞ്ഞതും മിതമായ തണുപ്പുള്ളതുമാണ് എന്നാൽ രാത്രി തണുത്തുറയുന്ന അവസ്ഥയിലെത്താറുണ്ട്.[6]ർ
സസ്യജാലം
[തിരുത്തുക]ഈ ദേശീയോദ്യാനമേഖലയിലെ സങ്കീർണമായ ഭൂപ്രകൃതിയും, ഭൂഗർഭശാസ്ത്രവും, കാലാവസ്ഥാ വ്യതിയാനങ്ങളും വ്യത്യസ്തങ്ങളായ അനേകം സസ്യങ്ങളുടെ വളർച്ചയ്ക്കു സഹായകരമായി ഭവിച്ചിരിക്കുന്നു. ഉപരിതല വനപ്രദേശം (1000 മീറ്ററിനു താഴെ) ഓക്കുമരങ്ങൾ, മാപ്പിൾ, നീലപ്പെൻ, ഹെംലോക്ക് സ്‍പ്രൂസ്, വിവിധ ഇനം റോഡോഡെൻഡ്രോൺ എന്നിവ പ്രധാന വനങ്ങളിൽ ഉൾപ്പെടുന്നു.
ചിത്രശാല
[തിരുത്തുക]-
Gosainkunda Lake in the southwest area of the park.
-
Sunrise in Langtang National Park.
-
A trekker enjoying the beauty of Langtang.
-
Frozen Gosaikunda Lake in winter.
അവലംബം
[തിരുത്തുക]- ↑ Bhuju, U. R., Shakya, P. R., Basnet, T. B., Shrestha, S. (2007). Nepal Biodiversity Resource Book. Protected Areas, Ramsar Sites, and World Heritage Sites Archived 2011-07-26 at the Wayback Machine.. International Centre for Integrated Mountain Development, Ministry of Environment, Science and Technology, in cooperation with United Nations Environment Programme, Regional Office for Asia and the Pacific. Kathmandu, ISBN 978-92-9115-033-5
- ↑ Mishra, P. N. (2003). The Langtang National Park: a proposed first Biosphere Reserve in Nepal[പ്രവർത്തിക്കാത്ത കണ്ണി]. Journal of the National Science Foundation of Sri Lanka 31 (1&2): 333–335.
- ↑ Yonzon, P., Jones, R., Fox, J. (1991). Geographic Information Systems for Assessing Habitat and Estimating Population of Red Pandas in Langtang National Park, Nepal. Ambio 20 (7) (Nov 1991): 285–288.
- ↑ DNPWC (2012). "Sacred Himalayan Landscape". Department of National Parks and Wildlife Conservation, Government of Nepal, Kathmandu. Archived from the original on 2014-02-22. Retrieved 2017-11-20.
- ↑ Heinen, J. T. and J. N. Mehta (2000). Emerging Issues in Legal and Procedural Aspects of Buffer Zone Management with Case Studies from Nepal. Journal of Environment and Development 9 (1): 45–67.
- ↑ Sayers, K., Norconk, M.A. (2008). Himalayan Semnopithecus entellus at Langtang National Park, Nepal: Diet, Activity Patterns, and Resources. International Journal of Primatology (2008) 29: 509–530.