Jump to content

ലാപ്‌ടോപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ലാപ്ടോപ്പ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലാപ്ടോപ്പ് ട്രാക്ബാളോടുകൂടി

ലാപ്ടോപ് കംപ്യൂട്ടർ (നോട്ട്ബുക്ക് കംപ്യൂട്ടർ എന്നും അറിയപ്പെടും) 1 മുതൽ 5 കിലോഗ്രാം വരെ ഭാരം വരുന്ന ഒരു ചെറിയ വഹനീയമായ പെഴ്സണൽ കമ്പ്യൂട്ടർ ആണ്. Xerox കോർപ്പറേഷൻറെ PARC ലാബിൽ ജോലി ചെയ്തിരുന്ന അലൻകേയുടെ ഡൈനാബുക്ക് ആണ് ലാപ്ടോപ്പ് കമ്പ്യൂട്ടർ എന്ന ആശയം അവതരിപ്പിച്ച ആദ്യ ഉപകരണം. എന്നാൽ ആദ്യത്തെ അംഗീകരിക്കപ്പെട്ട പോർട്ടബിൾ കമ്പ്യൂട്ടർ 1981-ൽ പുറത്തിറങ്ങിയ ഓസ്ബോൺ-1 ആണ്. മെയിൻസ് വോൾട്ടേജിലാണ് ഇത് പ്രവർത്തിച്ചിരുന്നത്. ആദ്യത്തെ ലാപ്ടോപ്പ് എന്ന് പറയാവുന്ന ഉപകരണം ബിൽ മോഗ്രിഡ് ഡിസൈൻ ചെയ്ത കോമ്പാസ് എന്ന ഉപകരണമാണ്. 1970-ൽ ഇത് ഡിസൈൻ ചെയ്തെങ്കിലും ഇത് വിപണിയിലെത്തിയത് 1982-ലാണ്. പലതരം നോട്ട്ബുക്കുകൾക്കും അതുപോലുള്ള കംപ്യൂട്ടറുകൾക്കുമുള്ള പദങ്ങൾ:

  • ഒരു A4 കടലാസിനേക്കാൾ ചെറുതും 1 കി. ഭാരവും വരുന്ന നോട്ട്ബുക്കുകളെ സബ്-നോട്ട്ബുക്കുകൾ എന്നോ സബ്നോട്ട്ബുക്കുകൾ എന്നോ വിളിക്കും.
  • 5 കി. ഭാരം വരുന്ന നോട്ട്ബുക്കുകളെ ഡെസ്ക്നോട്ടുകൾ (ഡെസ്ക്ടോപ്പ്/നോട്ട്ബുക്ക്) എന്ന് പറയും.
  • ഡെസ്ക്ടോപ്പിന്റെ ശക്തിയുമായി മത്സരിക്കാൻ നിർമ്മിച്ച അതിശക്തമായ (മിക്കവാറും ഭാരം കൂടിയ) നോട്ട്ബുക്കുകൾ ഡെസ്ക്ടോപ്പ് റീപ്ലേസ്മെൻറുകൾ എന്ന് അറിയപ്പെടും.
  • പി.ഡി.എ.കളെക്കാൾ വലുതും നോട്ട്ബുക്കുകളെക്കാൾ ചെറുതും ആയ കംപ്യൂട്ടറുകളെ പാംടോപ്പുകൾ എന്ന് വിളിക്കുന്നു.

ലാപ്ടോപ്പുക്കൾ ബാറ്ററികളാലോ അഡാപ്റ്ററുകളാലോ പ്രവർത്തിക്കുന്നു. അഡാപ്റ്ററുകൾ വൈദ്യുതി ഉപയോഗിച്ച് ബാറ്ററികൾക്ക് ഊർജ്ജം നൽകുന്നു.

ഡെസ്ക്ടോപ്പ് കംപ്യൂട്ടറുകൾക്ക് ചെയ്യാൻ കഴിയുന്ന പല കാര്യങ്ങളും ലാപ്ടോപ്പുകൾക്ക് ചെയ്യാൻ കഴിയും, പക്ഷേ അതേ വിലയ്ക്ക് മിക്കവാറും ശക്തി കുറവായിരിക്കും. ലാപ്ടോപ്പുകളിലെ ഭാഗങ്ങൾ ഡെസ്ക്ടോപ്പുകളിലുള്ളവ പോലെയുള്ളതും അതേ കർത്തവ്യങ്ങൾ ചെയ്യുന്നതും ആണെങ്കിലും ചെറുതാക്കിയതും വഹനീയതയ്ക്കും വൈദ്യുതിലാഭത്തിനും വേണ്ടി പ്രത്യേകം തയ്യാറാക്കിയതും ആണ്. ലാപ്ടോപ്പുകളിൽ മിക്കവാറും ലിക്വിഡ് ക്രിസ്റ്റൽ ഡിസ്പ്ലേകളും RAM-നുവേണ്ടി SO-DIMM (സ്മാൾ ഔട്ട്‍ലൈൻ DIMM) മൊഡ്യൂലുകളും ഉപയോഗിക്കാറുണ്ട്. ചേർത്തുണ്ടാക്കിയ കീബോർഡിനുപുറമെ അവയ്ക്ക് ഒരു ടച്ച്പാഡ് (ട്രാക്ക്പാഡ്) അല്ലെങ്കിൽ പോയിന്റിങ്ങ് സ്റ്റിക്ക് എന്നിവയും ഉണ്ടായിരിക്കും. മാത്രമല്ല, ബാഹ്യമായ മൗസോ കീബോർഡോ ബന്ധിപ്പിക്കാം.

ഘടകങ്ങൾ

[തിരുത്തുക]

ലാപ്ടോപ്പുകളിലെ ഭാഗങ്ങൾ ഡെസ്ക്ടോപ്പുകളിലുള്ളവ പോലെയുള്ളതും അതേ കർത്തവ്യങ്ങൾ ചെയ്യുന്നതും ആണെങ്കിലും ചെറുതാക്കിയതും വഹനീയതയ്ക്കും വൈദ്യുതിലാഭത്തിനും വേണ്ടി പ്രത്യേകം തയ്യാറാക്കിയതും ആണ്.

മൈക്രോപ്രോസസ്സർ

[തിരുത്തുക]

1990-ൽ ഇന്റൽ പുറത്തിറക്കിയ 386SL എന്ന മൊബൈൽ പ്രോസസ്സറോട് കൂടിയാണ് ലാപ്ടോപ്പുകൾക്ക് വേണ്ടിയുള്ള പ്രോസസ്സറുകളുടെ കാലം ആരംഭിച്ചത്. ഒരു സാധാരണ പ്രോസസ്സറിൽ നിന്നും പല വിധത്തിലും വ്യത്യസ്തമാണ് മൊബൈൽ പ്രോസസ്സറുകൾ.

മദർബോർഡ്

[തിരുത്തുക]

പ്രധാന ബ്രാൻഡുകളും നിർമ്മാതാക്കളും

[തിരുത്തുക]
summary="Links to Wikipedia articles about laptop manufacturers. For some of them, articles about the company's most well-known models or series are linked as well."


അവലംബം

[തിരുത്തുക]
  1. Toshiba Satellite low cost/high performance (A300-1EZ even cheaper at 699€)
"https://ml.wikipedia.org/w/index.php?title=ലാപ്‌ടോപ്പ്&oldid=3984048" എന്ന താളിൽനിന്ന് ശേഖരിച്ചത്