വയലിൻ (ചലച്ചിത്രം)
ദൃശ്യരൂപം
(വയലിൻ (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വയലിൻ | |
---|---|
സംവിധാനം | സിബി മലയിൽ |
നിർമ്മാണം | എ.ഒ.പി.ഒ.എൽ. എന്റർടെയിന്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് |
അഭിനേതാക്കൾ | |
സംഗീതം | ബിജിബാൽ ആനന്ദ് രാജ് ആനന്ദ് |
ഗാനരചന | റഫീക്ക് അഹമ്മദ് |
ഛായാഗ്രഹണം | മനോജ് പിള്ള |
ചിത്രസംയോജനം | ബിജിത്ത് ബാല |
റിലീസിങ് തീയതി | 2011 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 2 മണിക്കൂർ 20 മിനിട്ട് |
സിബി മലയിലിന്റെ സംവിധാനത്തിൽ ആസിഫ് അലി, നിത്യ മേനോൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2011 ജൂലൈ 1-നു് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് വയലിൻ. വിജയരാഘവൻ, ജഗതി ശ്രീകുമാർ, ശ്രീജിത്ത് രവി, ചെമ്പിൽ അശോകൻ, റീന ബഷീർ, ലക്ഷ്മി രാമകൃഷ്ണൻ എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. സംഗീതം കാരണം അടുത്ത രണ്ടു യൗവനങ്ങളുടെ കഥയാണ് ഈ ചിത്രം പറയുന്നത്. സംഗീതപ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ സംഗീതസംവിധാനം ബിജി ബാലും, ഒരു ഗാനം ബോളിബുഡ് സംഗീതസംവിധായകനായ ആനന്ദ് രാജ് ആനന്ദും നിർവ്വഹിച്ചിരിക്കുന്നു. ഗാനരചന റഫീക്ക് അഹമ്മദും, ഛായാഗ്രഹണം മനോജ് പിള്ളയും നിർവ്വഹിച്ചിരിക്കുന്നു. പ്രധാനമായും ഫോർട്ട് കൊച്ചിയിൽ വെച്ച് ചിത്രീകരിച്ച ഈ ചിത്രം 2011 ജൂലൈ 1-നു് പുറത്തിറങ്ങി[1].
അഭിനേതാക്കൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Music of life". Chennai, India: The Hindu. 2011 January 21. Archived from the original on 2012-11-08. Retrieved 2011 January 24.
{{cite news}}
: Check date values in:|accessdate=
and|date=
(help); Italic or bold markup not allowed in:|publisher=
(help)