വന്നി
വന്നി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | P. cineraria
|
Binomial name | |
Prosopis cineraria | |
Synonyms | |
|
മുള്ളുകളുള്ള ഇടത്തരം വലിപ്പം വയ്ക്കുന്ന ഒരു നിത്യഹരിതവൃക്ഷമാണ് വന്നി. (ശാസ്ത്രീയനാമം: Prosopis cineraria). മറ്റു ഫാബേസീ സ്പീഷീസിലെ സസ്യങ്ങളെപ്പോലെ മണ്ണിൽ നൈട്രജൻ ഉണ്ടാവാൻ സഹായിക്കുന്ന വന്നി, അക്കാരണം കൊണ്ടുതന്നെ വരണ്ട കാലാവസ്ഥയുള്ള രാജസ്ഥാൻ മുതലായ വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ കാർഷികമായി വളരെ പ്രധാനപ്പെട്ട ഒരു മരമാണ്. [1] 6.5 മീറ്റർ വരെ ഉയരം വയ്ക്കും. (കൊടുമുടി മകുടേശ്വരക്ഷേത്രത്തിലെ വന്നി ഒരു അപൂർവ്വകാഴ്ചയാണ്) വരൾച്ചയെ നേരിടാനുള്ള ഈ മരത്തിന്റെ കഴിവുമൂലം സൗദി അറേബിയയിൽ 2000 ഹെക്ടറോളം സ്ഥലത്ത് ഇത്പിടിപ്പിച്ചിട്ടുണ്ട്. കുരു ഭക്ഷ്യയോഗ്യമാണ്. ഇല നല്ല കാലിത്തീറ്റയാണ്. തടി നല്ല വിറക് നൽകുന്നു. വനത്തെ പുനരുദ്ധരിക്കാനും മരുവൽക്കരണത്തെ തടയാനുമൊക്കെ യോഗ്യമായ വന്നി മരം പാരിസ്ഥിക പ്രാധാന്യമുള്ള ഒരു മരമാണ്. [2]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-08. Retrieved 2013-04-08.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-12-25. Retrieved 2013-04-08.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കൂടുതൽ അറിവുകൾ Archived 2009-08-13 at the Wayback Machine
- ഏറെക്കാര്യങ്ങൾ Archived 2017-03-03 at the Wayback Machine
This tree is the national tree of united arab emirates