Jump to content

പി.കെ. ബാവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വാടപ്പുറം ബാവ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ആദ്യതൊഴിലാളി പ്രസ്ഥാനമായ തിരുവിതാംകൂർ ലേബർ അസോസിയേഷന്റെ സ്ഥാപകനായിരുന്നു വാടപ്പുറം ബാവ എന്നറിയപ്പെട്ടിരുന്ന പി.കെ. ബാവ. ആലപ്പുഴയിലെ കൊമ്മാടി സ്വദേശിയായിരുന്നു ബാവ. [1]

ആലപ്പുഴ നഗരത്തിലെ കയർ ഫാക്ടറികളിൽ "മൂപ്പൻ" (സൂപ്പർവൈസർ) ജോലി നോക്കുന്നതിനിടയിലാണ് ബാവ തൊഴിലാളികളുടെ പ്രശ്‌നങ്ങളിൽ ഇടപെട്ടുതുടങ്ങിയത്. ആലപ്പുഴയിലെ ആദ്യ കയർ ഫാക്ടറിയായ, യൂറോപ്യൻ ഉടമസ്ഥതയിലുണ്ടായിരുന്ന ഡാറാ - സ്‌മെയിൽ കമ്പനിയിലും മറ്റ് കമ്പനികളിലും മുതലാളിമാരുടെ ചൂഷണത്തിൽപ്പെട്ട് നട്ടംതിരിഞ്ഞ തൊഴിലാളികളെ സംഘടിപ്പിക്കുകയാണ് ബാവ അസോസിയേഷൻ പ്രവർത്തനത്തിലൂടെ ചെയ്തത്. [2] ആ സമയത്ത് ആലപ്പുഴ സന്ദർശിച്ച ശ്രീനാരായണ ഗൂരുവിനോട് ബാവ തൊഴിലാളികളുടെ ഈ സങ്കടം ഉണർത്തിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണം അവരെ സംഘടിപ്പിക്കുന്നതിനായി 1922 മാർച്ച് 31 നാണ് തിരുവിതാകൂർ ലേബർ അസോസിയേഷൻ എന്ന തൊഴിലാളി സംഘടനയ്ക്ക് രൂപം നൽകുകയുമാണുണ്ടായത്. (മാർച്ച് 27 ന് എന്ന് മറ്റൊരവലംബത്തിൽ സൂചനയുണ്ട്.) [3] [2]

ഡാറാ - സ്‌മെയിൽ കമ്പനിയിൽ നടന്ന തൊഴിലാളി ദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് മാനേജരായ സായിപ്പിനെ അസോസിയേഷന്റെ നേതൃത്വത്തിൽ തടഞ്ഞു വെയ്കുകയും അങ്ങനെ "ഘെരാവോ" എന്ന സമരരൂപത്തിന് തുടക്കമിടുകയും ചെയ്തു. ഓണത്തോടനുബന്ധിച്ച് തൊഴിലാളികൾക്ക് കൂലി മുൻകൂറായി നൽകുന്നതിനുള്ള ഏർപ്പാടുണ്ടാക്കി, "ഓണം അഡ്വാൻസ്" എന്ന പതിവിന് വ്യവസായ മേഖലയിൽ തുടക്കമിടാനും ബാവയുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾക്ക് കഴിഞ്ഞു. അക്കാലത്ത് നടന്ന ദേശീയ സ്വാതന്ത്ര സമര പ്രവർത്തനങ്ങളെയും നവോത്ഥാന പ്രസ്ഥാനത്തെയും ബാവയും കൂട്ടരും പിന്തുണച്ചിരുന്നു. വൈക്കം സത്യാഗ്രഹത്തിൽ ലേബർ അസോസിയേഷന്റെ സന്ധദ്ധഭടന്മാർ പങ്കെടുത്തിരുന്നു. [3]

അവലംബം

[തിരുത്തുക]
  1. "പുഴ.കോം". Archived from the original on 2012-10-26. Retrieved 2013-01-28. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  2. 2.0 2.1 വീക്ഷണം.കോം[പ്രവർത്തിക്കാത്ത കണ്ണി]
  3. 3.0 3.1 "കേരളകൌമുദി.കോം". Archived from the original on 2013-02-24. Retrieved 2013-01-28.
"https://ml.wikipedia.org/w/index.php?title=പി.കെ._ബാവ&oldid=4084385" എന്ന താളിൽനിന്ന് ശേഖരിച്ചത്