Jump to content

വിക്കിപീഡിയ:തടയൽ നയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിക്കിപീഡിയ:Blocking policy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഈ താൾ മലയാളം വിക്കിപീഡിയയുടെ ഔദ്യോഗിക നയമായി കണക്കാക്കുന്നു. വിക്കിപീഡിയ ലേഖകർ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ട മാനദണ്ഡമായി അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ മാറ്റമില്ലാത്തതല്ല. സാമാന്യബുദ്ധിക്കും സന്ദർഭത്തിനും ഇണങ്ങുംവിധം വേണം ഇവ ഉപയോഗിക്കേണ്ടത്. ഈ താൾ തിരുത്തുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി സർവ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാൽ സംവാദം താളിൽ രേഖപ്പെടുത്തുക.
ഈ താളിന്റെ രത്നച്ചുരുക്കം: നശീകരണ പ്രവർത്തനങ്ങളിൽ നിന്ന് വിക്കിപീഡിയയേയും അതിന്റെ ലേഖകരേയും സം‌രക്ഷിക്കാനായി കാര്യനിർവാഹകർ ഉപയോക്താക്കളെ തിരുത്തുന്നതിൽ നിന്നും തടഞ്ഞേക്കാം.

ഉപയോക്താക്കളെ വിക്കിപീഡിയ തിരുത്തുന്നതിൽ നിന്നും മാറ്റിനിർത്താൻ കാര്യനിർ‌വാഹകർ ഉപയോഗിക്കുന്ന ഒരു സാങ്കേതിക മാർഗ്ഗമാണ്‌ തടയൽ. വിക്കിപീഡിയയിൽ ഉണ്ടായേക്കാവുന്ന ദോഷത്തേയോ, വിഘടിപ്പിനേയോ നേരിടുന്നതിനാണ്‌ തടയൽ ഉപയോഗിക്കുന്നത്, അല്ലാതെ ഉപയോക്താക്കളെ ശിക്ഷിക്കുന്നതിനല്ല. ചിലപ്പോൾ ഉപയോക്താക്കളെ മോശമായ കാര്യങ്ങൾ ചെയ്യുന്നതിൽ നിന്ന് പിന്തിരിപ്പിക്കാനും, ക്രിയാത്മകമായ കാര്യങ്ങൾ പ്രോത്സാഹിപ്പിക്കാനും തടയൽ ഉപയോഗിക്കാറുണ്ട്. ഉദ്ദേശവും ലക്ഷ്യവും കാണുക.

തടയാനുള്ള ആവശ്യം, ഏതൊരു ഉപയോക്താവിനും കാര്യനിർവാഹകർക്കുള്ള നോട്ടീസ്ബോർഡിൽ സംഭവങ്ങളെക്കുറിച്ചുള്ള ഭാഗത്തോ അഥവാ അതിനായുള്ള പ്രത്യേക വേദിയായ നശീകരണ പ്രവർത്തനങ്ങൾക്കെതിരെയുള്ള കാര്യനിർവാഹകരുടെ ഇടപെടൽ വേദിയിലോ ഉന്നയിക്കാവുന്നതാണ്‌. തടയൽ ആവശ്യപ്പെടുന്ന ഉപയോക്താക്കൾ അത് നൽകാൻ വേണ്ടി വരുന്ന കൃത്യമായ തെളിവുകളും സന്ദർഭങ്ങളും വ്യക്തമാക്കേണ്ടതാണ്‌. ഒരാളെ തടയുന്നതിനു മുമ്പ് കാര്യനിർ‌വാഹകർ അതിനിടയാക്കിയ സാഹചര്യത്തെക്കുറിച്ച് സ്വയം അന്വേഷിച്ചു ബോധ്യപ്പെടുന്നത് നല്ലതാണ്‌. തടയലുകൾ പുനരവലോകനത്തിനും ഇളവിനും വിധേയമായേക്കാം. തടയലിനും പ്രത്യേകിച്ച് തടയൽ മാറ്റുന്നതിനും കാര്യനി‌ർവാഹകർ പരസ്പരം ബോധ്യപ്പെടുത്തുന്നതും പ്രധാനമാണ്‌.

വിക്കിപീഡിയ:തടയലിൽ ഉള്ള നിവേദനം (ഇംഗ്ലീഷ്) എന്ന താളിൽ ഒരു തടയലിൽ ഇളവു നൽകാനുള്ള വ്യവസ്ഥകളെക്കുറിച്ചുണ്ട്. തികച്ചും വ്യക്തമായ തെറ്റല്ലെങ്കിൽ ഇതര കാര്യനിർ‌വാഹകരുടെ തടയലുകൾ മറ്റു കാര്യനിർവാഹകർ പരസ്പര ചർച്ചകൾക്കു ശേഷമേ നീക്കാവൂ.. തടയൽ നീക്കൽ കാണുക.

ഉദ്ദേശവും ലക്ഷ്യവും

[തിരുത്തുക]

എല്ലാ തടയലുകളും ആത്യന്തികമായി നാശത്തിൽനിന്നു സംരംഭത്തെ സം‌രക്ഷിക്കാനും, ഭാവിയിലുണ്ടായേക്കാവുന്ന പ്രശ്നങ്ങളെ കുറക്കാനും പ്രാപ്തമായിരിക്കണം. നാശം കുറവെങ്കിലും, കുഴപ്പം പിടിച്ച സ്വഭാവം നിലനിൽക്കുന്നെങ്കിൽ താഴെപറയുന്ന മാർഗ്ഗങ്ങൾ സ്വീകരിക്കാവുന്നതാണ്‌:

  1. ഉടൻ ഉണ്ടാകുന്നതോ തുടരെ ഉണ്ടാകുന്നതോ ആയ കുഴപ്പങ്ങളെ തടസ്സപ്പെടുത്തുക എന്ന ഉദ്ദേശത്തിൽ
  2. തുടർച്ചയായ പ്രശ്നസങ്കീർണ്ണ സ്വഭാവത്തിൽ നിന്നും, അത് തിരുത്തലുകൾ ബുദ്ധിമുട്ടാക്കുന്നെങ്കിൽ രക്ഷപെടാൻ
  3. ഇപ്പോഴുള്ള സ്വഭാവം തുടരുന്നത് അംഗീകരിക്കാനാവില്ലെന്ന സത്യം ഊട്ടിയുറപ്പിക്കാൻ
  4. സമൂഹത്തിന്റെ നിർവചനത്തിനനുസരിച്ചു കൂടുതൽ ക്രിയാത്മകവും അനുയോജ്യവുമായ തിരുത്തൽ രീതികൾ പ്രോത്സാഹിപ്പിക്കാൻ
തടയലുകൾ, കുഴപ്പങ്ങളെ നീക്കിക്കളഞ്ഞോ മെച്ചപ്പെട്ട രീതിയിലുള്ള മാറ്റം പ്രോത്സാഹിപ്പിച്ചോ ഭാവി പ്രശ്നങ്ങളെ ഒഴിവാക്കാൻ ഉദ്ദേശിച്ചുള്ളതാണ്‌. അത് ശിക്ഷയായിട്ടോ വ്രണപ്പെടുത്താനുള്ള മാർഗ്ഗമായോ അല്ലെങ്കിൽ ആ സമയത്ത് സ്വഭാവദോഷമില്ലെങ്കിലോ ഉപയോഗിക്കാൻ പാടില്ല.

ഗുണകരമായ തിരുത്തലുകൾ ഉണ്ടാവുമെങ്കിൽ തടയൽ കാലയളവിൽ മാറ്റം വരുത്തുന്നത് തെറ്റില്ല.

തടയലിൽ കൈക്കൊള്ളേണ്ട സാമാന്യരീതികൾ

[തിരുത്തുക]

പ്രധാന കാര്യം, സംശയമുണ്ടെങ്കിൽ തടയരുത്; പകരം മറ്റ് കാര്യനിർവാഹകരുമായി ചർച്ചചെയ്ത് ഉപദേശം സ്വീകരിക്കുക. തടയൽ പ്രാബല്യത്തിൽ വന്നാൽ പിന്നെ നീക്കം ചെയ്യൽ മിക്കവാറും വിവാദമായിത്തീരും. അതിനു മുമ്പ് കാര്യനിർവാഹകർക്കുള്ള നോട്ടീസ്ബോർഡിൽ കുറിപ്പിട്ട് സൂക്ഷ്മപരിശോധന നടത്തുന്നത് നല്ലതാണ്‌.

പുതിയ ഉപയോക്താക്കളെ കൈകാര്യം ചെയ്യുമ്പോൾ കാര്യനിർവാഹകർ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതാണ്‌. അവരിൽ മിക്കവാറും പേരും വിക്കിപീഡിയയുടെ നയങ്ങളുമായും രീതികളുമായും പരിചയമില്ലാത്തവരായിരിക്കും, അവരുടെ രീതികൾ നമുക്ക് ദോഷകരമായി തോന്നുകയും ചെയ്യാം. പുതുമുഖങ്ങളോടു കടുത്തരീതിയിൽ പ്രതികരിക്കുന്നത്, അവർ ഉപേക്ഷിച്ചു പോകാൻ കാരണമായേക്കും. പുതുമുഖങ്ങളെ കടിച്ചുകുടയരുത് കാണുക.

സം‌രക്ഷണം

[തിരുത്തുക]

അവകാശങ്ങളുടെയോ വസ്തുവകകളുടേയോ സം‌രക്ഷണത്തിനോ, അല്ലെങ്കിൽ വിക്കിമീഡിയ ഫൗണ്ടേഷന്റയോ, അതിന്റെ ഉപയോക്താക്കളുടേയോ, പൊതുജനങ്ങളുടേയോ സുരക്ഷയ്ക്കായോ ഒരുപയോക്താവിനെ തടയാവുന്നതാണ്‌. സം‌രക്ഷണത്തിനായുള്ള തടയലുകൾ എന്നാൽ:

കുഴപ്പം സൃഷ്ടിക്കൽ

[തിരുത്തുക]

വിക്കിപീഡിയയിൽ കുഴപ്പം സൃഷ്ടിക്കുക (ഇംഗ്ലീഷ്) എന്ന സ്വഭാവമാണ്‌ ഒരു ഉപയോക്താവ് കൈക്കൊള്ളുന്നതെങ്കിൽ; അതായത് അയാൾ വിക്കിപീഡിയയുടെ മര്യാദകൾ പാലിക്കുന്നില്ലെങ്കിൽ തടയേണ്ടിവരും. തടയൽ തീരുമാനം എടുക്കേണ്ട സന്ദർഭങ്ങൾ:

കുഴപ്പം സൃഷ്ടിക്കൽ മാത്രം ലക്ഷ്യം വച്ചുള്ളവ

[തിരുത്തുക]

കൂടുതലായി.., ചില അംഗത്വങ്ങൾ കുഴപ്പമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മാത്രമുള്ളതായിരിക്കും. അവ മുന്നറിയിപ്പില്ലാതെ തന്നെ തടയാവുന്നതാണ്‌, വേണമെങ്കിൽ അനന്തമായും:

ഓപ്പൺ അല്ലെങ്കിൽ അജ്ഞാത പ്രോക്സികൾ

[തിരുത്തുക]

ഓപ്പൺ അല്ലെങ്കിൽ അജ്ഞാത പ്രോക്സികൾ‍ (ഇംഗ്ലീഷ്) കാണുമ്പോൾ തന്നെ തടയാവുന്നതാണ്‌.

സ്റ്റാറ്റിക് ഐ.പി.കൾ അല്ലാത്തവയും സ്ഥിരം പ്രോക്സികൾ അല്ലാത്തവയും ചെറിയ കാലത്തേക്ക് തടയുന്നത് പരിഗണിക്കാവുന്നതാണ്‌, ആ ഐ.പി.കൾ മിക്കവാറും മാറി ഉപയോഗിക്കപ്പെടാനോ സാധ്യതയുണ്ട്. പല ടോർ (ഇംഗ്ലീഷ്) പ്രോക്സികളും വളരെ പെട്ടെന്നു തന്നെ മാറാനിടയുണ്ട്, ഇത്തരത്തിലുള്ളവ പ്രത്യേക ശ്രദ്ധയെടുത്തേ തടയാവൂ..

ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഓപ്പൺ പ്രോക്സികൾ കണ്ടെത്താനും തടയാനുമുള്ള പദ്ധതി നിലവിലുണ്ട്.

നിരോധനം

[തിരുത്തുക]

വിക്കിപീഡിയ നിരോധനം എന്നാൽ വിക്കിപീഡിയയിലെവിടേയും തിരുത്താനുള്ള അവകാശം എടുത്തുകളയലാണ്‌. നിരോധനം താത്കാലികമോ, നിശ്ചിത കാലത്തേക്കുള്ളതോ അല്ലെങ്കിൽ അനന്തമോ സ്ഥിരമോ ആയിട്ടുള്ളതാവാം.

സാങ്കേതികമായി തടയൽ ഉപയോഗിച്ചാണ്‌ നിരോധനം നടപ്പിലാക്കുന്നത്.

തടയലിൽ നിന്നും രക്ഷപെടൽ

[തിരുത്തുക]
നയം കുറുക്കുവഴി:
WP:EVADE

ഒരാൾ തടയലിൽ നിന്നും രക്ഷപെടാനുള്ള മാർഗ്ഗങ്ങൾ കൈക്കൊള്ളുകയാണെങ്കിൽ കാര്യനിർവാഹകന്‌ തടയൽ പുനർനിർണ്ണയിക്കാനും, തടയലിന്റെ കാലാവധി കൂട്ടിനിർണ്ണയിക്കുവാനും കഴിയുന്നതാണ്‌. തടയലിൽ നിന്നു രക്ഷപെടാൻ ഉപയോഗിച്ചേക്കാവുന്ന ഉപയോക്തൃനാമങ്ങളും ഐ.പി. വിലാസങ്ങളും തടയാവുന്നതാണ്‌.

ഉപയോക്തൃനാമം മാറ്റിയതിനു ശേഷം തടയൽ രേഖയിൽ തടയൽ ചേർക്കൽ

[തിരുത്തുക]

ലേഖകർ അന്തർദ്ധാനം ചെയ്യാനുള്ള അവകാശം മനസ്സിലാക്കുകയും, പേരുമാറ്റുകയും കാര്യനിർവാഹകരോട് തങ്ങളുടെ ഉപയോക്തൃ താളും സം‌വാദം താളും നീക്കം ചെയ്യാനാവശ്യപ്പെടുകയും ചെയ്തേക്കാം. അത്തരത്തിലുള്ളവർ മുൻപ് തടയപ്പെട്ടിട്ടുള്ളവരാണോ എന്നു മനസ്സിലാക്കാൻ കാര്യനിർവാഹകർക്ക് ചെക്ക് യൂസേഴ്സിന്റെ (ഇംഗ്ലീഷ്) സഹായം സ്വീകരിക്കാവുന്നതാണ്‌. അവർ മുമ്പ് തടയപ്പെട്ടിട്ടുള്ളവരെങ്കിൽ പുതിയ അംഗത്വം വളരെ കുറച്ചു സമയത്തേക്കു തടയുകയും അതിന്റെ ചുരുക്കമായി മുൻ അംഗത്വത്തിന്റെ തടയൽ രേഖ എന്നു കൊടുക്കുകയും ചെയ്യേണ്ടതാണ്‌. ഇത് അവരുടെ അന്തർദ്ധാനം ചെയ്യാനുള്ള അവകാശം സം‌രക്ഷിക്കുന്നതിനൊപ്പം അപരമൂർത്തിത്വത്തിനുള്ള സന്ദർഭം ഒഴിവാക്കുകയും ചെയ്യുന്നു.

ഈ കുറിപ്പിൽ തടയലിന്റെ കാലാവധിയെക്കുറിച്ചു കൊടുക്കേണ്ടതാണ്‌. എന്നാൽ തെറ്റായി നൽകപ്പെട്ട തടയലുകൾ രേഖപ്പെടുത്തേണ്ട ഒരു കാര്യവുമില്ല.

തടയൽ ഉപയോഗിക്കരുതാത്ത സന്ദർഭങ്ങൾ

[തിരുത്തുക]

താത്പര്യ വ്യത്യാസം

[തിരുത്തുക]

ഉള്ളടക്കത്തെ കുറിച്ചു തർക്കിക്കുന്ന (ആക്രമണം ഇല്ലാതെ) ഉപയോക്താക്കളെ തടയരുത്. കാര്യനിർവാഹകർ യഥാർത്ഥ തർക്കത്തെ തിരിച്ചറിയാൻ കഴിവുള്ളവരായിരിക്കണം.

തണുപ്പിക്കൽ തടയലുകൾ

[തിരുത്തുക]
നയം കുറുക്കുവഴികൾ:
WP:CDB
WP:COOLDOWN

വിഷയം തണുപ്പിക്കുക എന്ന ലക്ഷ്യം മാത്രമുള്ള തടയലുകൾ ദേഷ്യപ്പെട്ടിരിക്കുന്ന ഉപയോക്താവിനു മേൽ പ്രയോഗിക്കരുത്, അത് മിക്കവാറും വിപരീതഫലമുണ്ടാക്കിയേക്കാം. എന്നാൽ ദേഷ്യപ്പെട്ടിരിക്കുന്ന ഉപയോക്താവ് പ്രശ്നമുണ്ടാക്കുകയാണെങ്കിൽ (ഇംഗ്ലീഷ്) കൂടുതൽ പ്രശ്നമുണ്ടാകാതെ തടയാവുന്നതാണ്‌.

തടയലുകൾ രേഖപ്പെടുത്തൽ

[തിരുത്തുക]

ഉപയോക്താവിന്റെ തടയൽ രേഖയിൽ എന്തെങ്കിലും മുന്നറിയിപ്പോ, നല്ലതല്ലാത്ത വിവരങ്ങളോ, രേഖയിൽ ചേർക്കാൻ വേണ്ടി മാത്രം തടയലുകൾ പ്രയോഗിക്കരുത്. കുറച്ചു സമയത്തേക്കുള്ള തടയൽ ആണെങ്കിൽ പോലും മിക്ക ഉപയോക്താക്കൾക്കും ഇഷ്ടപ്പെട്ടെന്നു വരില്ല. ചിലപ്പോൾ ഉപയോക്തൃനാമം മാറ്റിയതിനു ശേഷം ബ്യൂറോക്രാറ്റുകൾ മുൻതടയലുകൾ പുതിയ പേരിൽ കുറിച്ചിടാറുണ്ട്.

രേഖപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ മാത്രം ചിലപ്പോൾ വളരെ ചെറിയ തടയലുകൾ, പറ്റിയ തെറ്റിന്റെ ക്ഷമ തടയൽ രേഖയിൽ രേഖപ്പെടുത്താനോ മറ്റോ, പ്രയോഗിക്കാറുണ്ട്. മിക്കപ്പോഴും ഇത് തടയൽ മാറ്റാനുള്ള കാരണമായി നൽകിയിരിക്കും.

തടയൽ നീക്കൽ

[തിരുത്തുക]

ഒരു കാര്യനിർവാഹകന്‌ തടയൽ അനുചിതമെന്നോ, പരിതഃസ്ഥിതി മാറിയെന്നോ, അല്ലെങ്കിൽ ചെയ്തതു തെറ്റായി പോയന്നോ ബോധ്യപ്പെട്ടാൽ തടയൽ നീക്കൽ അല്ലെങ്കിൽ തടയലിൽ ഇളവു നൽകൽ തുടങ്ങിയവ നൽകാവുന്നതാണ്‌. ചിലപ്പോൾ നിവേദനത്തെ (ഇംഗ്ലീഷ്) തുടർന്നും ഇളവു നൽകാറുണ്ട്.

ഒരു ഉപയോക്താവ് തടയൽ മാറ്റാൻ അഭ്യർത്ഥിക്കുകയാണെങ്കിൽ, അതുവരെ ഇടപെടാതിരുന്ന കാര്യനിർവാഹകന്, സ്വയം സ്വതന്ത്രമായി, അവരുടെ തിരുത്തലുകളും, മറ്റ് തെളിവുകളും, ബന്ധപ്പെട്ട ഉപയോക്താവോ മറ്റുള്ളവരോ തരുന്ന വിവരങ്ങളോ ശേഖരിച്ച് യോജ്യമായ തീരുമാനം എടുക്കാവുന്നതാണ്‌.

ചക്രയുദ്ധമാണ്‌‍ (ഇംഗ്ലീഷ്) നടക്കുന്നതെങ്കിൽ തടയൽ നീക്കൽ ഒരു കാരണവശാലും പാടില്ല. പിന്തുണയ്ക്കായി പ്രോക്സികൾ സജ്ജീകരിച്ചു കൊടുക്കലോ, മറ്റുതരത്തിലുള്ള അംഗത്വദുരുപയോഗങ്ങളോ ഒന്നും ചെയ്യാൻ പാടില്ല. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ആദ്യ പ്രാവശ്യമാണെങ്കിൽ പോലും കാര്യനിർ‌വഹണോപകരണങ്ങളുടെ ദുരുപയോഗമായി കണക്കാക്കുകയും കാര്യനിർവാഹക നിലയിൽ നിന്ന് നീക്കുകയും ചെയ്യുന്നതായിരിക്കും.

തടയലിന്റെ പുനഃപരിശോധന

[തിരുത്തുക]

തടയൽ നീക്കാനുള്ള നിവേദനത്തിന്റെ ഭാഗമായി, ഉൾപ്പെടാത്ത കാര്യനിർവാഹകർക്ക് തടയലിനെക്കുറിച്ച് ചർച്ചചെയ്യാനും, മിക്കവാറും തടഞ്ഞ ആളോട് സ്ഥിതി വിലയിരുത്താനോ, വിശദീകരിക്കാനോ, അല്ലെങ്കിൽ കൂടുതൽ വിവരങ്ങൾ നൽകാനോ ആവശ്യപ്പെടാനും കഴിയുന്നതാണ്. (തടയൽ നടത്തിയ കാര്യനിർവാഹകൻ/കാര്യനിർവാഹക നൽകേണ്ട വിവരങ്ങൾ കാണുക)

വ്യക്തമായ തെറ്റല്ലെങ്കിൽ കാര്യനിർവാഹകർ മറ്റുകാര്യനിർവാഹകർ നൽകിയ തടയൽ അവരുമായി ചർച്ചചെയ്യാതെ നീക്കരുത്. തടഞ്ഞ കാര്യനിർവാഹകനെ/കാര്യനിർവാഹകയെ ചർച്ചയ്ക്ക് ലഭിക്കുന്നില്ലെങ്കിൽ, അല്ലെങ്കിൽ അവർ ഒത്തുതീർപ്പിലെത്തുന്നില്ലെങ്കിൽ മറ്റ് കാര്യനിർവാഹകരോട് വിക്കിപീഡിയ:കാര്യനിർവാഹകരുടെ നോട്ടീസ് ബോർഡിൽ ചർച്ച ചെയ്യേണ്ടതാണ്.

തടയൽ പുനഃപരിശോധിക്കുന്ന കാര്യനിർവാഹകർ പെട്ടെന്നു തെളിഞ്ഞു കിട്ടാത്ത പഴയ കാര്യങ്ങളും ശ്രദ്ധിക്കണം. അപരമൂർത്തികൾ, വലയ്ക്കൽ, സ്വകാര്യതാ പ്രശ്നങ്ങൾ മുതലായവ നിർണ്ണയിക്കാൻ ബുദ്ധിമുട്ടായിരിക്കും. അത്തരം സന്ദർഭങ്ങളിൽ തടയൽ നീക്കുന്നത് വിവാദരഹിതമായിരിക്കില്ല. തടയൽ നീക്കൽ പ്രസിദ്ധമാക്കാതിരിക്കുന്നത് വിവാദങ്ങൾ ഉണ്ടാക്കാതിരിക്കില്ല, തടയുന്ന കാര്യനിർവാഹകർക്ക് ഈ തടയൽ നീക്കുകയാണെങ്കിൽ തന്നെയോ ബന്ധപ്പെട്ട മറ്റുള്ളവരെയോ അറിയിച്ചിരിക്കണമെന്ന് പ്രസിദ്ധീകരിക്കാവുന്നതാണ്. ഇത്തരത്തിലൊരു കുറിപ്പ് ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഇവിടെ കാണാവുന്നതാണ്.

ഒരു ഉപയോക്താവ് വിക്കിപീഡിയയ്ക്ക് ക്രിയാത്മകമായി സംഭാവനകൾ ചെയ്യാമെന്നു പറയുകയും പക്ഷേ അവരുടെ ആത്മാർത്ഥത സംശയത്തിലിരിക്കുകയും ചെയ്യുകയാണെങ്കിൽ, {{2nd chance}} മുതലായ ഫലകങ്ങൾ ഉപയോഗിച്ച് തടയൽ നീക്കുകയാണെങ്കിൽ എപ്രകാരം പ്രവർത്തിക്കണമെന്ന് പറഞ്ഞുകൊടുക്കാവുന്നതാണ്.

തടയലിൽ വരുത്താവുന്ന മാറ്റങ്ങൾ

[തിരുത്തുക]

വ്യത്യസ്തങ്ങളായ ഉപാധികൾ ഉപയോഗിച്ച് കാര്യനിർവാഹകർക്ക് ഒരു ഉപയോക്താവിനെ തടയൽ നീക്കം ചെയ്തിട്ട് ആവശ്യമെങ്കിൽ വീണ്ടും തടയാവുന്നതാണ് (ഉദാഹരണത്തിന് - ഒരു അംഗത്വം പങ്ക് വെയ്ക്കപ്പെട്ട ഒരു ഐ.പി. വിലാസം ഉണ്ടാക്കിയേക്കാവുന്ന പ്രശ്നങ്ങൾ, അല്ലെങ്കിൽ തടയപ്പെട്ട ഉപയോക്താവ് ഇമെയിൽ അയക്കാനുള്ള സംവിധാനം ദുരുപയോഗം ചെയ്യുന്നുവെങ്കിൽ). തടയാനുള്ള കാരണങ്ങളിൽ എന്തെങ്കിലും മാറ്റം നൽകണമെങ്കിലും "തടയൽ നീക്കി വീണ്ടും തടയാവുന്നതാണ്", ആദ്യ കാരണം തടയൽ രേഖയിൽ കിടക്കുമെന്നോർക്കുക.

തത്കാലത്തേക്ക് തടയാവുന്ന സാഹചര്യങ്ങൾ

[തിരുത്തുക]

ചിലപ്പോൾ പ്രത്യേക സാഹചര്യങ്ങൾക്കനുസരിച്ച് തത്കാലത്തേക്ക് തടയൽ ഉപയോഗിക്കാവുന്നതാണ്, സാഹചര്യം കഴിഞ്ഞെന്നുറപ്പായാൽ തടയൽ നീക്കാവുന്നതാണ്:

  • ഓപ്പൺ പ്രോക്സികളെ (ഇംഗ്ലീഷ്) അവ നിലനിൽക്കുന്നില്ലെന്നുറപ്പായാൽ തുറന്നു കൊടുക്കാവുന്നതാണ് (ഇത്തരം ചില പ്രോക്സികൾ ചില സമയങ്ങളിൽ മാത്രമേ പ്രവർത്തന സജ്ജമായിരിക്കുകയുള്ളു എന്നോർക്കുക, അവ പൂർണ്ണമായും പ്രവർത്തന രഹിതമായി എന്നുറപ്പിക്കേണ്ടതുണ്ട്).
  • അംഗീകാരമില്ലാത്തതോ തെറ്റായി പ്രവർത്തിക്കുന്നതോ ആയ ബോട്ടുകളെ അവ അംഗീകാരം നേടിയാലുടനോ നന്നാക്കിയാലുടനോ തുറന്നു കൊടുക്കാവുന്നതാണ്.
  • നിയമപരമായി വെല്ലുവിളികൾ (ഇംഗ്ലീഷ്) നടത്തിയതിനെ തുടർന്ന് തടയപ്പെട്ട അംഗത്വങ്ങൾ അത്തരം വെല്ലുവിളികൾ പൂർണ്ണമായി പിൻ‌വലിച്ചാൽ നീക്കികൊടുക്കാവുന്നതാണ്.

ചെക്ക്‌യൂസർ നൽകുന്ന തടയലുകൾ

[തിരുത്തുക]

ചെക്ക്‌യൂസർമാർ നൽകുന്ന തടയലുകൾ കാര്യനിർവാഹകർ അവരോടാലോചിക്കാതെ നീക്കരുത്. [1]

തടയലിനു നൽകേണ്ട വിശദീകരണങ്ങൾ

[തിരുത്തുക]

തടയൽ ഗൗരവമേറിയ കാര്യമാണ്‌. പ്രസക്തമായ കാര്യങ്ങൾക്കു മാത്രമേ തടയൽ നൽകാവൂ, എന്നാഗ്രഹിക്കുന്നു, തെളിവുകളും യുക്തിപൂർവമായ തീരുമാനങ്ങളും ഉണ്ടായിരിക്കണം. ആരെങ്കിലും പുനഃപരിശോധന ആവശ്യപ്പെട്ടാൽ എല്ലാ വസ്തുതകളും സ്വതന്ത്രമായി ലഭ്യമായിരിക്കണം.

തടയൽ സംബന്ധിച്ച അറിയിപ്പുകൾ

[തിരുത്തുക]

തടയൽ എന്തുകൊണ്ട് ആവശ്യമായി വന്നു എന്ന് വ്യക്തവും കൃത്യവുമായ കാരണം തടയുമ്പോൾ കാര്യനിർവാഹകർ നൽകിയിരിക്കണം. തടയപ്പെട്ട ഉപയോക്താവിനു മനസ്സിലാക്കാൻ പറ്റുന്ന വിധത്തിൽ നേരേ ചൊവ്വേ ഉള്ള പദങ്ങൾ വിശദീകരണത്തിനു തിരഞ്ഞെടുക്കുക. തടയപ്പെടുന്ന അംഗത്വത്തിന്റെ സം‌വാദം താളിൽ എന്തുകൊണ്ട് തടയുന്നു എന്നൊരു കുറിപ്പിടാവുന്നതാണ്, അങ്ങേയറ്റം മോശമായ കാര്യങ്ങൾക്കതാവശ്യമെന്ന് അർത്ഥമില്ല. തടയുമ്പോൾ തന്നെ വിശദീകരണം നൽകുന്നത് പിന്നീട് വിശദീകരിക്കുന്നതിലും വളരെ എളുപ്പമാണ്.

തടയൽ നടത്തുമ്പോൾ തന്നെ ഒരുകൂട്ടം കാരണങ്ങൾ ഡ്രോപ് ഡൌൺ മെനുവിൽ ലഭ്യമാണ്; ഇതര അല്ലെങ്കിൽ കൂടുതൽ വിശദീകരണങ്ങളും നൽകാവുന്നതാണ്.

തടയൽ നടത്തിയ കാര്യനിർവാഹകൻ/കാര്യനിർവാഹക നൽകേണ്ട വിവരങ്ങൾ

[തിരുത്തുക]

എന്തെങ്കിലും പ്രത്യേക നിർദ്ദേശങ്ങളോ സാഹചര്യങ്ങളോ പുനഃപരിശോധന നടത്തുന്ന കാര്യനിർവാഹകർ അറിയണമെങ്കിൽ, അഥവാ പിന്നീട് മറ്റ് കാര്യനിർവാഹകരുമായി വിവാദം ഉണ്ടാകാതിരിക്കാൻ സഹായിക്കുന്ന കാര്യങ്ങൾ അറിയിക്കണമെങ്കിൽ, തടയുന്ന കാര്യനിർവാഹകൻ/കാര്യനിർവാഹക ആ വിവരവും തടയലിന്റെ കൂടിയുള്ള അറിയിപ്പിൽ നൽകേണ്ടതാണ്. ഉദാഹരണത്തിന്:

  • സഹായകമായ വിവരങ്ങൾ അല്ലെങ്കിൽ വ്യക്തമല്ലാത്ത തെളിവുകൾ അഥവാ പൂർണ്ണ പിന്തുണയില്ലാത്ത സാഹചര്യങ്ങൾ
  • തടയൽ നീക്കാനുദ്ദേശിച്ചേക്കാവുന്ന കാര്യനിർവാഹകർ അറിയേണ്ട കാര്യങ്ങൾ, തടഞ്ഞ കാര്യനിർവാഹകൻ/കാര്യനിർവാഹകയുമായി ചർച്ചചെയ്യുന്നില്ലെങ്കിൽ സമവായം ഉണ്ടാക്കിയിരിക്കണമെങ്കിൽ അത്,
  • തടയൽ നീക്കണമെങ്കിൽ പാലിച്ചിരിക്കേണ്ട വ്യവസ്ഥകൾ

രഹസ്യമായ തെളിവുകൾ

[തിരുത്തുക]

എല്ലാ കാര്യനിർവാഹകരും കാണരുതാത്ത വിവരത്തിന്മേൽ തടയൽ ആവശ്യമെങ്കിൽ വിവരം തർക്കപരിഹാരസമിതിയ്ക്കോ (ഇംഗ്ലീഷ്) ചെക്ക്‌യൂസേഴ്സിനോ(ഇംഗ്ലീഷ്) നൽകുക, നടപടി ആവശ്യമെങ്കിൽ അവരെടുത്തിരിക്കും. അത്തരത്തിലുള്ള വിവരങ്ങൾ പരസ്യപ്പെടുത്താൻ ഒരുകാരണവശാലും പാടില്ല.

അത്തരം വിവരങ്ങൾ ചെക്ക്‌യൂസർ അഥവാ ഓവർസൈറ്റ് (ഇംഗ്ലീഷ്) നിലകളിലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് ദൃശ്യമായിരിക്കും.

വിക്കിയ്ക്കു പുറത്തുള്ള തടയൽ ആവശ്യങ്ങൾ

[തിരുത്തുക]

കാര്യനിർവാഹകർക്കുള്ള ഗ്രൂപ്പിലോ ചാനലിലോ ഇത്തരം ആവശ്യം വരാം. ഗ്രൂപ്പുകളും ചാനലുകളും ഔദ്യോഗിക കൃത്യനിർവഹണത്തിനു സഹായകമായി വരേണ്ടവയാണ്. അതുകൊണ്ട് അത്തരം ചർച്ചകൾ വിക്കിയ്ക്കുള്ളിലെ ചർച്ചകൾക്ക് സമമാവില്ല. തടയലിനേയോ മറ്റേതെങ്കിലും കാര്യത്തേയോ കുറിച്ചുള്ള ചർച്ചകൾ വിക്കിയ്ക്കു പുറത്തു നടന്നാൽ സമവായം സാധ്യമായെന്നു പറയാൻ കഴിയില്ല.

വിക്കിയ്ക്ക് പുറത്ത് തടയൽ ആവശ്യപ്പെടുന്നത് ശക്തമായി നിരുത്സാഹപ്പെടുത്തുന്നു. എന്നാൽ വ്യക്തമായ കാരണത്തോടെ ഉടനടി നടപടി വേണ്ട കാര്യങ്ങൾ ഇത്തരം മാർഗ്ഗങ്ങളിലൂടെ ദൃഷ്ടിയിൽ പെട്ടാൽ, കാര്യനിർവാഹകർക്ക് വിക്കിപീഡിയയിൽ അറിയിച്ചുകൊണ്ട് അനുയോജ്യമായ തീരുമാനം എടുക്കാവുന്നതാണ്.

അഭ്യസനവും മുന്നറിയിപ്പുകളും

[തിരുത്തുക]

ഒരിക്കൽ എല്ലാവർക്കും തെറ്റുപറ്റിയിട്ടുണ്ടാവും. അതുകൊണ്ടാണ് നാം അവരെ സ്വാഗതം ചെയ്യുന്നത്. അവരോട് സഹാനുഭൂതി പുലർത്തുക, അവരെ ശുഭപ്രതീക്ഷയോടെ കാണുക. ബഹുഭൂരിഭാഗവും അവരെ സഹായിക്കാനാണ് വേദനിപ്പിക്കാനല്ല ശ്രമിക്കുന്നത്. അവരോട് വിക്കിപീഡിയയുടെ നയങ്ങളും മാർഗ്ഗരേഖകളും ശീലിക്കാൻ ആവശ്യപ്പെടാനും അങ്ങനെ അവരെ തെറ്റുപറ്റുന്നതിൽ നിന്ന് രക്ഷിക്കാനും സാധിക്കും.

തടയൽ പ്രാബല്യത്തിൽ വരുന്നതിനു മുമ്പ് നയങ്ങളേയും മാർഗ്ഗരേഖകളേയും കുറിച്ചും, അവരുടെ പെരുമാറ്റരീതി അവയുമായി എന്തുകൊണ്ട് ഒത്തുപോകുന്നില്ലെന്നും ഉപയോക്താവിനെ ബോധവത്കരിക്കേണ്ടതാണ്‌.

തടയലിനു മുമ്പ് നിർബന്ധമായും മുന്നറിയിപ്പ് നൽകിയിരിക്കണം എന്നൊന്നുമില്ല, പക്ഷേ കാര്യനിർവാഹകർ ഉപയോക്താക്കളെ നയങ്ങളെ കുറിച്ച് ബോധവത്കരിക്കാനും പെരുമാറ്റം മാറ്റാനുള്ള അവസരം കൊടുക്കേണ്ടതുമാണ്. നിരോധിക്കപ്പെട്ട പ്രവർത്തനങ്ങൾക്കൊന്നും (അപരമൂർത്തിത്വം, നശീകരണ പ്രവർത്തനങ്ങൾ, വ്യക്തിപരമായ ആക്രമണം തുടങ്ങിയവ) മുന്നറിയിപ്പിന്റെ ആവശ്യമില്ല.

തടയലുകൾ പ്രാബല്യത്തിൽ വരുത്താൻ

[തിരുത്തുക]

തടയൽ, തടയൽ മാറ്റൽ, അതിനുള്ള ഉപകരണമണ്ഡലം തുടങ്ങിയവയെ കുറിച്ചുള്ള സാങ്കേതിക കാര്യങ്ങൾ സഹായം:തടയൽ, തടയൽ മാറ്റൽ (ഇംഗ്ലീഷ്) എന്ന താളിൽ കാണാവുന്നതാണ്. വിക്കിപീഡിയയിൽ തടയൽ, തടയൽ മാറ്റൽ എന്നിവ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് താഴെ പറയുന്നു.

ഐ.പി. വിലാസങ്ങൾ തടയാൻ

[തിരുത്തുക]

ഐ.പി. വിലാസങ്ങൾ തടയമ്പോൾ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ഐ.പി.കൾ മാറി മാറി ഉപയോഗിക്കപ്പെടാം എന്നതുകൊണ്ട് അവ തടയുന്നത് പല ഉപയോക്താക്കളെ ബാധിക്കാനിടയുണ്ട്. ഐ.പി. വിലാസങ്ങൾ തടയാനുദ്ദേശിക്കുന്നവർ അവ പരിശോധിക്കുകയും, തടയേണ്ട കാലയളവ് ശ്രദ്ധയോടെ തിരഞ്ഞെടുക്കുകയും ചെയ്യേണ്ടതാണ്. ഐ.പി. വിലാസങ്ങൾ അത്യപൂർവ്വ സന്ദർഭങ്ങളിലേ ക്ലിപ്തമല്ലാത്ത കാലത്തേയ്ക്കു തടയാവൂ.

ആകസ്മിക അപകടങ്ങൾ

[തിരുത്തുക]

ഒരു ഐ.പി. റേഞ്ച് തടയുമ്പോൾ, അത് അർഹിക്കാത്ത മറ്റ് ഉപയോക്താക്കളേയും ബാധിച്ചേക്കാം. അതുകൊണ്ട് ഒരു ഐ.പി. റേഞ്ച് തടയപ്പെടുമ്പോൾ ചെക്ക്‌യൂയൂസേഴ്സിനോട് ആ റേഞ്ച് ഉപയോഗിക്കുന്ന പ്രശ്നകാരികളല്ലാത്ത ഉപയോക്താക്കളെ കുറിച്ച് ആരായുക. അവർക്ക് ഒരു പ്രത്യേക ഐ.പി. വിലാസത്തിന് ഇളവു നൽകാൻ കഴിയുന്നതാണ്.

തടയലിന്റെ കാലാവധി

[തിരുത്തുക]

തടയൽ സുരക്ഷ ലക്ഷ്യമാക്കിയുള്ളതാണ് അല്ലാതെ ഒരു ശിക്ഷയല്ല. തടയലിന്റെ കാലാവധി ഉപയോക്താവ് തന്റെ പ്രവർത്തനങ്ങൾ ആവർത്തിക്കാതിരിക്കാൻ എടുത്തേക്കാവുന്ന കാലാവധി കണക്കാക്കിയാവണം. കൂടിയ കാലത്തേയ്ക്കുള്ള തടയലുകൾ വിനാശകരങ്ങളായ പ്രശ്നങ്ങൾക്കായിരിക്കണം, തുടർവിനാശകാരികളാണെങ്കിൽ ഭാവി പ്രശ്നങ്ങൾ ഒഴിവാക്കാനായിട്ടാകണം. കാര്യനിർവാഹകർ താഴെ പറയുന്ന കാര്യങ്ങൾ കണക്കിലെടുക്കുക:

  • സ്വഭാവത്തിന്റെ വിനാശകാരിത്തം
  • മുമ്പ് ഇത്തരം സ്വഭാവം കൈക്കൊണ്ടിട്ടുണ്ടെങ്കിൽ അത്

പങ്ക് വെയ്ക്കപ്പെട്ട ഐ.പി. കളിലെ ഉപയോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ അവയിൽ തടയലുകൾ അംഗത്വങ്ങൾക്കോ, സ്റ്റാറ്റിക് ഐ.പി. കൾക്കൊ നൽകുന്നതിനേക്കാളും കുറച്ചു കാലത്തേക്കാവും ഒരേ സാഹചര്യങ്ങൾക്ക് നൽകുക.

തടയലിന്റെ കാലം സാഹചര്യങ്ങൾക്കനുസരിച്ച് മാറാമെന്നതിനാൽ, ഇവിടെ കൈക്കൊള്ളേണ്ട മാനദണ്ഡങ്ങൾ

  • മോശം പ്രവർത്തനങ്ങൾ ആദ്യം 24 മണിക്കൂർ നേരത്തേയ്ക്കും, വീണ്ടും ആവർത്തിച്ചാൽ കൂടിയ കാലയളവിലേയ്ക്കും നൽകാവുന്നതാണ്.
  • ദോഷകരമായ പ്രവർത്തനങ്ങൾ മാത്രം ഉദ്ദേശിച്ചു വരുന്ന അംഗത്വങ്ങൾ മുന്നറിയിപ്പില്ലാതെ തന്നെ ക്ലിപ്തമല്ലാത്ത കാലത്തേയ്ക്ക് തടയാവുന്നതാണ്.
  • സംരക്ഷണത്തിനുള്ള തടയലുകൾ സംരക്ഷണം ആവശ്യമുള്ള കാലത്തോളം നിലനിർത്താവുന്നതാണ്.

ക്ലിപ്തമല്ലാത്ത കാലത്തേയ്ക്കുള്ള തടയലുകൾ

[തിരുത്തുക]
നയം കുറുക്കുവഴി:
WP:INDEF

ക്ലിപ്തമല്ലാത്ത കാലത്തേയ്ക്കുള്ള തടയൽ എന്നാൽ അതിന് കൃത്യമായ ഒരു കാലയളവുണ്ടാകില്ല. വ്യക്തമായ നശീകരണപ്രവർത്തനമോ നയങ്ങളുടെ ലംഘനമോ ഉണ്ടെങ്കിൽ ഭാവിപ്രശ്നങ്ങൾ ഒഴിവാക്കാൻ ഇത്തരം തടയൽ നൽകാവുന്നതാണ്. അത്തരം സന്ദർഭങ്ങളിൽ ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കാവുന്നതുമാണ്.

ഒന്നിലധികം കാര്യനിർവാഹകരുടെ മുൻ‌കൈയിലാണ് തടയൽ പ്രാബല്യത്തിൽ വരുന്നതെങ്കിൽ അത് നിരോധനമായി കണക്കാക്കാവുന്നതാണ്. അത്തരം സന്ദർഭങ്ങളിൽ നാം പ്രതീക്ഷിക്കുന്നത് നയങ്ങൾ മനസ്സിലാക്കാനുള്ള ശ്രമവും, തടയൽ മാറ്റിയാൽ അതേ സ്വഭാവം ആവർത്തിക്കാതിരിക്കലുമാണ്.

തടയൽ സജ്ജീകരിക്കാൻ

[തിരുത്തുക]

വ്യത്യസ്ത സാഹചര്യങ്ങളിൽ വ്യത്യസ്ത പ്രഭാവം നൽകാൻ കഴിവുള്ള വിവിധ സജ്ജീകരണങ്ങൾ ലഭ്യമാണ്.

  • ഓട്ടോബ്ലോക്ക് തെറ്റായി പ്രവർത്തിക്കുന്ന ബോട്ടുകളെ തടയുമ്പോൾ ഉപയോഗിക്കാവുന്ന സജ്ജീകരണമാണ്. സാധാരണ പ്രവർത്തനരഹിതമായിരിക്കും(Disabled).
  • അംഗത്വമെടുക്കുന്നത് തടയുക അനുയോജ്യമല്ലാത്ത നാമത്തിൽ അംഗത്വമെടുക്കുന്നവരെ തടയാൻ ഉപയോഗിക്കുമ്പോ ഇതു നൽകണമെന്നില്ല, പക്ഷേ മോശം പേരിൽ (ഉള്ള ഉപയോക്താക്കളെ അപമാനിക്കാനോ മറ്റോ) എടുക്കുമ്പോഴോ നശീകരണ പ്രവർത്തനം മാത്രം ലക്ഷ്യമായി വരുമ്പോഴോ നൽകാവുന്നതാണ്.
  • ഇമെയിൽ സൌകര്യത്തിന്റെ തടയൽ പ്രത്യേകം:Emailuser ഉപയോഗിക്കുന്നത് ഈ സജ്ജീകരണം വഴി സാധിക്കും. ഇമെയിൽ സൌകര്യത്തിന്റെ ദുരുപയോഗത്തിനു മാത്രം നൽകുക.
  • ഈ ഉപയോക്താവിനെ സ്വന്തം സംവാദം താളിൽ തിരുത്താൻ അനുവദിക്കുക തടയലിനു ശേഷവും സ്വന്തം സംവാദം താളിൽ തിരുത്താനും തടയലിനെ കുറിച്ച് ചർച്ച ചെയ്യാനും ഉപയോക്താവിനു സഹായകമാവും.

സാധാരണമായ തടയൽ വെറും തടയൽ ആണ് (ഓട്ടോബ്ലോക്ക് ഇല്ല, അംഗത്വമെടുക്കാൻ സാധിക്കും, അജ്ഞാതരായ ഉപയോക്താക്കളെ മാത്രം തടയും). ഇത് അംഗത്വമെടുത്തവരേയും അംഗത്വമെടുക്കാൻ ഉദ്ദേശിക്കുന്നവരേയും തടയില്ല. സാധാരണയായി പങ്ക് വെയ്ക്കപ്പെട്ട ഐ.പി. വിലാസങ്ങൾക്ക് നൽകുന്നു. വെറും തടയൽ പക്ഷേ അംഗത്വമെടുക്കാൻ സാധിക്കില്ല എന്ന മട്ടിലും തടയൽ നൽകാവുന്നതാണ്, വെറും തടയലിൽ നിന്നു വ്യത്യസ്തമായി ഇവിടെ പുതിയ അംഗത്വമെടുക്കാൻ കഴിയില്ല. അംഗത്വങ്ങൾ വഴിയുള്ള നശീകരണപ്രവർത്തനങ്ങൾക്ക് നൽകാവുന്നതാണ്. കഠിനതടയൽ ലോഗിൻ ചെയ്താലും ഇല്ലെങ്കിലും വിക്കിയിൽ തിരുത്താനനുവദിക്കില്ല, എന്നാൽ കാര്യനിർവാഹകർക്കും അതുപോലെ ഒഴിവാക്കപ്പെട്ട മറ്റ് അംഗത്വങ്ങൾക്കും അപ്പോഴും അതുവഴി തിരുത്തൽ സാധ്യമായിരിക്കും. സാധാരണ ഓപ്പൺ പ്രോക്സികൾക്ക് നൽകുന്നു.

ഇവയും കാണുക

[തിരുത്തുക]

കുറിപ്പുകൾ

[തിരുത്തുക]
  1. ചെക്ക്‌യൂസർ തടയലുകൾ എന്തുകൊണ്ട് നീക്കരുത് എന്ന്ചെക്ക്‌യൂസർ മക്കെൻസെൻ നൽകിയ കുറിപ്പ്
"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:തടയൽ_നയം&oldid=2486407" എന്ന താളിൽനിന്ന് ശേഖരിച്ചത്