Jump to content

വയ്മർ റിപ്പബ്ലിക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വെയ്മർ റിപ്പബ്ലിക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1919-1933 കാലഘട്ടത്തിൽ ജർമ്മനിയിൽ താത്കാലികമായി നിലനിന്നിരുന്ന ഭരണ കൂടത്തെയാണ് വയ്മർ റിപ്പബ്ലിക് എന്നറിയപ്പെടുന്നത്.(German: Weimarer Republik [ˈvaɪmaʁɐ ʁepuˈbliːk]) .ഒന്നാം ലോക യുദ്ധത്തിൽ ജർമ്മനിക്കേറ്റ പരാജയത്തെ തുടർന്ന് സേച്ഛാധിപതിയായ ഭരണാധികാരി അധികാരത്തിൽ നിന്ന് ഒഴിയുകയും ജനങ്ങളുടെ നേതൃത്വത്തിലുള്ള ഭരണകൂടമാണ് അധികാരത്തിലെത്തുകയും ചെയ്തത് വയ്മർ എന്ന സ്ഥലത്ത് വെച്ചാണ് ഈ ഭരണകൂടത്തിൻറെ ആദ്യത്തെ ഭരണനിർമ്മാണ് അസംബ്ലി നടന്നത്.അതിനാലാണ് ഇത് വയ്മർ റിപ്പബ്ലിക് എന്നറിയപ്പെടുന്നത്. ജർമൻ റൈഷ് എന്നായിരുന്നു ഔദ്യോഗിക പേര്.1918ന് മുമ്പുണ്ടായിരുന്ന ഭരണ കൂടത്തിൻറെ പേരിൻറെ തുടർച്ചയാണത്രെ ഇത്.(Deutsches Reich)

1918-19 കാലത്ത് നടന്ന ജർമ്മൻ വിപ്ലവത്തിന് ശേഷം അധികാരത്തിൽ വന്ന ഈ റിപ്പബ്ലിക്കൻ ഭരണത്തിൽ സെമി-പ്രസിഡൻഷ്യൻ പ്രാതിനിധ്യ ജനാധിപത്യ രീതിയായിരുന്നു അവലംബിച്ചത്. വയ്മർ എന്ന സ്ഥലത്ത് ദേശീയ അസംബ്ലി ചേരുകയും ജർമ്മൻ റീച്ച് (German Reich) ന് വേണ്ടി പുതിയ ഭരണഘടന എഴുതപ്പെടുകയുകയുമായിരുന്നു.1919 ആഗസ്റ്റ് 11നാണ് അത് നടന്നത്.14 വർഷം ഭരണം തുടര്ന്ന വയ്മർ റിപ്പബ്ലിക്കിന് നിരവധി പ്രശ്നങ്ങളാണ് നേരിടേണ്ടിവന്നത്.[1] ഇക്കാലത്ത് ജർമ്മനി നേരിട്ട പ്രധാന പ്രശ്നങ്ങൾ താഴെപ്പറയുന്നവയാണ്.

  1. നാണയപ്പെരുപ്പം
  2. രാഷ്ട്രീയ തീവ്രവാദം (വലതു പക്ഷവും ഇടതുപക്ഷവും)
  3. സാമ്പത്തികമായ തകർച്ച
  4. തൊഴിലില്ലായ്മയും ബന്ധപ്പെട്ട പ്രശ്നങ്ങളും
  5. ഒന്നാം ലോക യുദ്ധത്തിലെ വിജയികളുമായുള്ള ബന്ധം.

വിവിധങ്ങളായ കാരണങ്ങളാൽ അന്നത്തെ ജർമ്മൻ ജനത വയ്മർ റിപ്പബ്ലിക്കിനെ കുറ്റപ്പെടുത്തി. വയ്മർ സർക്കാറിൻറെ നേതൃത്വത്തിലുള്ളവരായിരുന്നു ലോകയുദ്ധത്തിന് കാരണക്കാരായതെന്നും വേഴ്സായ് ഉടമ്പടിയിലെ വ്യവസ്ഥകളിൽ ജർമ്മനിക്ക് തിരിച്ചടി നേരിട്ടതുമൊക്കെ ജനങ്ങൾ ഭരണകൂടത്തെ കുറ്റപ്പെടുത്താൻ കാരണമായി.അങ്ങനെയൊക്കെയാണെങ്കിലും വയ്മർ റിപ്പബ്ലിക് നാണയ പരിഷ്ക്കാരം,ഏകീകൃത നികുതി സബ്രദായം, റെയിൽവെ എന്നീ മേഖലകളിൽ കൊണ്ടുവന്ന മാറ്റംഅനുകൂലകരമായി വിലയിരുത്തപ്പെട്ടു. വേഴ്സായ് ഉടമ്പടിയിലെ മിക്ക കാര്യങ്ങളും വയ്മർ റിപ്പബ്ലിക് ഒഴിവാക്കിയെങ്കിലും നിരായുധീകരണം പോലുള്ള കാര്യങ്ങൾ പൂർണ്ണമായും ഒഴിവാക്കാനായില്ല.ക്രമേണ യുദ്ധകുറ്റപ്പിഴ ചെറുതായി അടച്ച്പോരുകയും ചെയ്തു.(by twice restructuring its debt through the Dawes Plan and the Young Plan).[2] ലൊകാർനോ ഉടമ്പടി പ്രകാരം പടിഞ്ഞാറെ അതിർഥികൾ അംഗീകരിച്ചെങ്കിലും കിഴക്കെ അതിർഥിയെ ചൊല്ലിയുള്ള തർക്കങ്ങൾ തുടരുകയും ചെയ്തു.

1930 മുതൽ പ്രസിഡൻറ് ഹിൻഡ്ബുക് തൻറെ  ചാൻസ് ലർമാരായിരുന്ന ഹെൻനിച്ച് ബ്യൂനിംഗ് , മിഷേൽ ഫൊൻ പോപ്ൻ, Kurt von Schleicher എന്നിവരെ അധികാരത്തിൽ തിരികെ കൊണ്ടുവരുന്നതിൻറെ ഭാഗമായി അടിയന്തരാവസ്ഥ നടപ്പിലാക്കി. ലോക സാമ്പത്തിക മാന്ദ്യവും ബ്യൂനിംഗിൻറെ പദ്ധതികൾ തകർത്തതോടെ രാജ്യത്ത് തൊഴിലില്ലായ്മ വർദ്ദിച്ചു.[3] 1933ൽ നാസി പാർട്ടിയുടെ നേതാവായ അഡോൾഫ് ഹിറ്റലറെ തൻറെ കൂട്ടുകക്ഷി സർക്കാറിലേക്ക് ചാൻസ്ലറായി നിയമിച്ചു.ആകെയുള്ള സീറ്റിൽ രണ്ട് നാസി പാർട്ടിക്ക് സീറ്റ് കിട്ടി.

രാഷ്ട്രീയപരമായ പരിഷ്ക്കണം

[തിരുത്തുക]

വയ്മർ റിപ്പബ്ലികിന് പിന്തുണച്ചിരുന്ന സോഷ്യലിസ്റ്റുകൾ രാജ്യത്ത് ജനാധിപത്യ രീതിയിലുള്ള സർക്കാറിനെ സ്ഥാപിക്കാനാണ് ശ്രമിച്ചത്. റഷ്യയിൽ സോഷ്യലിസ്റ്റ് ഭരണം വന്നത് ഇവരെ പ്രചോദിപ്പിച്ചിരുന്നു.ഇക്കാലത്തിനിടെ ജർമ്മനിയിലെ സോഷ്യലിസ്റ്റുകളുടെ നേതൃത്വത്തിൽ ജർമ്മൻ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപിച്ചു.1923ലെ സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് ഭരണകൂടം ഒന്നാംലോക യുദ്ധത്തിൽ പങ്കെടുത്തതിന് നൽകി വന്നിരുന്ന നഷ്ടപരിഹാരം തിരിച്ചടിക്കുന്നതിൽ പരാജയപ്പെട്ടു.ഇതിനിടെ ജർമ്മനിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന വ്യവസായിക പ്രദേശം ഫ്രാൻസ് പിടിച്ചെടുത്തതും സ്ഥിതി വഷളാക്കി.[4]

അവലംബം

[തിരുത്തുക]
  1. NCERT Text book class 9 Social Science. Chapter Nazism and Rise of Hitler. Page No48,49,50,51,52
  2. Marks, Sally, The Illusion of Peace: International Relations in Europe, 1918–1933, St. Martin's, NY, 1976, pp.96–105.
  3. Büttner, Ursula Weimar: die überforderte Republik, Klett-Cotta, 2008, ISBN 978-3-608-94308-5, p. 424
  4. എൻസിആർടി പാഠപുസ്തകം. New Delhi: NCERT. 2005. p. 52. ISBN 81-7450-536-9. {{cite book}}: |first= missing |last= (help)
"https://ml.wikipedia.org/w/index.php?title=വയ്മർ_റിപ്പബ്ലിക്&oldid=3126574" എന്ന താളിൽനിന്ന് ശേഖരിച്ചത്