സംവാദം:കറുത്തുമ്മം
ഉമ്മത്തിൻ കായ വിഷമാണെന്നു കേട്ടിട്ടുണ്ട്.. വല്ല അടിസ്ഥാനവുണ്ടെങ്കിൽ അറിയാവുന്നവർ ഒന്നു ലേഖനത്തിൽ ഉൾപ്പെടുത്തണം ..--Caduser2003 10:07, 16 ജനുവരി 2008 (UTC)
ഉമ്മത്ത്
[തിരുത്തുക]ഉമ്മത്ത് എന്ന പേര് ഇതിനുണ്ടോ? --Vssun (സുനിൽ) 09:01, 27 ജൂലൈ 2011 (UTC) ഉമ്മത്ത് എന്ന് വിളിക്കപെടുന്ന ഈ ചെടി നോർത്തിന്ത്യയിൽ ചില പ്രത്യേക ദിവസത്തിൽ ലഹരിക്കായി ഉപയോഗിക്കുന്നുണ്ട്. ദത്തൂര എന്ന് ഹിന്ദിയിൽ വിളിക്കുന്ന ഈ ചെടിയുടെ തണ്ടും ഇലയും പൂക്കളും കായയുമെല്ലാം വളരെ വിഷമുള്ളവയാണ്. ഈ ചെടി മുഴുവനായും കൊത്തിനുറുക്കി നിശ്ചിത അളവ് വെള്ളത്തിൽ തിളപ്പിച്ചതിനു ശേഷം അതിൽ നിന്നും ഇലയും തണ്ടും എടുത്ത് അരച്ചെടുത്ത് വീണ്ടും തിളച്ചവെള്ളത്തിൽ ചേർത്ത് വീണ്ടും തിളപ്പിക്കുകയും ശേഷം അരിച്ചെടുത്ത ആ വെള്ളം ശരീരത്തിൽ വേദയുള്ള ഭാഗത്ത് ഉഴിയുന്നതിനുപയോഗിച്ചാൽ വേദന സംഹാരിയുടെ ഫലം കിട്ടും, പക്ഷെ മുറിവുകളുള്ള ഭാഗത്ത് ആവാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്, മുറിവ് വഴി ശരീരത്തിനുള്ളിലേക്ക് ഇത് പ്രവേശിച്ചാൽ വിഷമുള്ള വസ്തു ആയതിനാൽ ദുരന്തങ്ങൾക്ക് കാരണമാകാം. ആയതിനാൽ ഇത് ഉപയോഗിക്കുന്നവർ വളരെ കരുതലോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ക്രിമിനലുകൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഏറെയുള്ള ഒരു ചെടിയാണിത്. ബെഞ്ചാലി (benchali)