Jump to content

സംവാദം:സിന്ധു നദീതടസംസ്കാരം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:സിന്ധു നദീതട സംസ്കാരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മുൻപത്തെ സം‌വാദങ്ങൾ: സംവാദം:സിന്ധു നദീതട സംസ്കാരം/archive_1

നാഗരികത / സംസ്കാരം

[തിരുത്തുക]

പണ്ടുമുതൽ നാം പുസ്തകങ്ങളിൽ കണ്ട് പരിചയിച്ചത് സിന്ധുനദീതട സംസ്കാരം എന്നാണ്. എന്നാൽ "civilization" എന്ന വാക്കിന്റെ ഉചിതമായ മലയാള പരിഭാഷ "നാഗരികത" എന്നതാണ് എന്ന് തോന്നുന്നു. "culture" അഥവാ "സംസ്കാരം" കുറച്ചുകൂടി വിശാലമായ അർഥത്തിലുള്ള വാക്കാണ്. നമുക്ക് സിന്ധുനദീതടനിവാസികളുടെ സംസ്കാരത്തെപ്പറ്റി പറയാനുള്ള അറിവുകൾ ലഭ്യമല്ല. അവരുടെ നാഗരികതയെപ്പറ്റി മാത്രമേ അറിവുള്ളൂ. അറിയാവുന്നതുവെച്ച് സംസ്കാരത്തെപ്പറ്റി ചില ഊഹങ്ങൾ നടത്താം എന്നേയുള്ളൂ. "city" അഥവാ നഗരം എന്ന് അർഥമുള്ള "civita" എന്ന ലാറ്റിൻ പദത്തിൽ നിന്നാണത്രേ "civilization" എന്ന പദത്തിന്റെ ഉത്ഭവം. അപ്പോൾ "സിന്ധുനദീതട നാഗരികത" എന്ന് ഉപയോഗിക്കുന്നതല്ലേ ഉചിതം? ഇനി സംസ്കാരം എന്നുതന്നെ നാം തുടരുകയാണെങ്കിൽ "culture" എന്ന വാക്കിന് പുതിയ പരിഭാഷ തേടേണ്ടിവരില്ലേ? --Naveen Sankar 11:13, 30 മാർച്ച് 2009 (UTC)[മറുപടി]

നല്ല നിർദ്ദേശം. --ചള്ളിയാൻ ♫ ♫ 11:55, 30 മാർച്ച് 2009 (UTC)[മറുപടി]
നാഗരികത, നല്ല നിർദ്ദേശമാണ്. എങ്കിലും സംസ്കാരം എന്ന പദം സിന്ധൂനദീതടത്തോടൊപ്പം ഉപയോഗിച്ച് പഴകിയതാണ്. --Vssun (സുനിൽ) 08:49, 20 നവംബർ 2011 (UTC)[മറുപടി]

മഹാജനപദങ്ങൾ

[തിരുത്തുക]

സിന്ധൂനദീതടവുമായി ബന്ധമില്ലാത്ത മഹാജനപദങ്ങളേയും ഈ താളിലേക്ക് പകർത്തേണ്ടതുണ്ടോ? --Vssun (സുനിൽ) 07:13, 7ഓഗസ്റ്റ് 2019 ഭാസ്കരൻ എടക്കോം ' ജുലൈ - 26

(UTC)

പ്രമാണം:IVC Map.png

[തിരുത്തുക]

ഈ ചിത്രത്തിൽ സിന്ധു നദിതട പ്രദേശത്തെ ഗുജറാത്തിന്റെ തെക്കേ അറ്റം വരെ കാണിച്ചിരിക്കന്നു. അതു് ശരിയാണോ, കോമൺസിൽ ആധാരമായി പറഞ്ഞ നാലിൽ മുന്നു കണ്ണികളും ലഭ്യമല്ലാത്തവയും തെറ്റുമാണു്.. ബാക്കിയുള്ള ഒരു കണ്ണിയിൽ ബ്രിട്ടാനിക്ക എന്ന വിശ്വവിജ്ഞാനകോശത്തിലെ ചിത്രമാണു്. അതു് ആധാരമാക്കാമോ ? അതിൽ തന്നെ സിന്ധു നദിതട നാഗരികത മറ്റു പട്ടണങ്ങൾ എന്ന് ചില സ്ഥലങ്ങൾ തെക്കൻ ഗുജറാത്തിൽ കാണിച്ചിട്ടുണ്ടു്. പക്ഷെ ഹരപ്പ, മൊഹെൻ‌ജെദാരോ എന്നി പട്ടണങ്ങൾ മാത്രമല്ലേ സിന്ധു നദിതട നാഗരികതയുടേതായി കണ്ടെത്തിയിട്ടുള്ളു ? --സുപ്പു (സംവാദം) 12:55, 17 ജനുവരി 2012 (UTC)[മറുപടി]

ലേഖനത്തിൽ, പ്രധാന സ്ഥലങ്ങൾ എന്ന ഭാഗത്ത് ലോഥൽ പരാമർശിക്കപ്പെടുന്നുണ്ടല്ലോ. ഇതിന് സിന്ധൂനദീതടനാഗരികതയുമായി ബന്ധമില്ലേ? --Vssun (സംവാദം) 17:01, 17 ജനുവരി 2012 (UTC)[മറുപടി]

പുരാതനഭാരതം

[തിരുത്തുക]

ആദ്യ വാചകത്തിലെ പുരാതനഭാരതം എന്ന പ്രയോഗം. എന്നുമുതലാണ് ഭാരതം നിലവിൽ വരുന്നത്? ഈ പ്രയോഗം ഒഴിവാക്കപ്പെടേണ്ടതല്ലേ?Chandrapaadam (സംവാദം) 18:23, 28 ഡിസംബർ 2012 (UTC)[മറുപടി]

ഇന്നത്തെ ഇന്ത്യയിലും പാകിസ്താനിലുമാണെന്ന് സൂചിപ്പിക്കാനാണ് പുരാതനഭാരതം എന്നുപയോഗിച്ചത്. കുറിപ്പായിട്ടിരുന്ന ഭാഗം മുകളിലേക്ക് മാറ്റി തിരുത്തിയിട്ടുണ്ട്. --Vssun (സംവാദം) 02:13, 29 ഡിസംബർ 2012 (UTC)[മറുപടി]

കാലിബംഗ

[തിരുത്തുക]

ഈ ലേഖനത്തിന്റെ വിസ്തൃതി, പൂർവികർ എന്നീ ഉപവിഭാഗങ്ങളിൽ രാജസ്ഥാനിലെ കാലിബഗാനെപ്പറ്റി പരസ്പരവിരുദ്ധമായി പറയുന്നുവല്ലോ. അതിൽ ഏതാണ് ശരി?Chandrapaadam (സംവാദം) 13:18, 30 ഡിസംബർ 2012 (UTC)[മറുപടി]

പരസ്പരവിരുദ്ധമാണെന്ന് പൂർണ്ണമായി പറയാൻ പറ്റില്ല. സിന്ധൂനദീതട നാഗരികതയെ ഹരപ്പൻ നാഗരികത എന്നും വിളിക്കുന്നുണ്ടല്ലോ ആ പശ്ചാത്തലത്തിലാണ് വിസ്തൃതി എന്ന ഉപവിഭാഗത്തിലെ പ്രയോഗം. ഈ നാഗരികതയെ പല കാലഘട്ടങ്ങളായി വിഭജിക്കുമ്പോൾ ഹരപ്പൻ കാലം എന്നത് 2500 BC - 1750 BC ആണ്. ഇതിന് മുമ്പുള്ള പ്രോട്ടോഹരപ്പൻ കാലത്തിലെ (3500 BC - 2500 BC) തെളിവുകളും കാലിബംഗയിൽ നിന്ന് കിട്ടിയിട്ടുണ്ടെന്നാണ് en:Kalibangan എന്ന താളിൽ നിന്ന് മനസിലായത്. --Vssun (സംവാദം) 17:20, 30 ഡിസംബർ 2012 (UTC)[മറുപടി]

നഗരസംവിധാനം

[തിരുത്തുക]

നഗരസംവിധാനം - നഗരം എന്ന ഉപവിഭാഗത്തിൽ "നഗരം നദീതീരത്താണ് പണിതിരിക്കുന്നത്" എന്നു പറയുന്നു. ഏതു നഗരത്തേക്കുറിച്ചാണ് പറയുന്നത്?Chandrapaadam (സംവാദം) 17:17, 30 ഡിസംബർ 2012 (UTC)[മറുപടി]

നഗരം എന്നത്, കെട്ടിടങ്ങൾ എന്ന അർത്ഥത്തിലല്ലേ ഉപയോഗിച്ചിരിക്കുന്നത്? ആണെങ്കിൽ കെട്ടിടങ്ങൾ എന്ന് വ്യക്തമാക്കി എഴുതുന്നതായിരിക്കും നല്ലത്. --Vssun (സംവാദം) 17:02, 1 ജനുവരി 2013 (UTC)[മറുപടി]

സിന്ധു- സിന്ധൂ ദ്വയം

[തിരുത്തുക]

സിന്ധു നദീതടസംസ്കാരം എന്ന് തലക്കെട്ട് എന്നു തലക്കെട്ട്,കീഴെ സിന്ധൂനദീതടസംസ്കാരവും.രണ്ടിലൊന്ന് എല്ലായിടവും സ്വീകരിക്കുന്നതല്ലേ നല്ലത്.ഒന്നിലധികം ലിഖിതരൂപങ്ങൾ ഒരു പദത്തിന് ഒരേ ലേഖനത്തിൽ ഏതായലും നന്നല്ല. എന്റെ അഭിപ്രായത്തിൽ ആദ്യത്തേതു ശരി ,രണ്ടാമത്തേത് കൂടുതൽ ശരി ഏതായാലും ഒന്ന് ഒന്നു മാത്രം സ്വീകരിക്കുക. ബിനു (സംവാദം) 08:36, 1 ജനുവരി 2013 (UTC)[മറുപടി]

സിന്ധൂനദീതടസംസ്കാരം എന്നതിന് float --Vssun (സംവാദം) 16:59, 1 ജനുവരി 2013 (UTC)[മറുപടി]
'സിന്ധു' ആണ് ശരി--തച്ചന്റെ മകൻ (സംവാദം) 18:13, 1 ജനുവരി 2013 (UTC)[മറുപടി]

@TM അക്കാര്യത്തിൽ ആർക്കും സംശയമുണ്ടാവില്ല. സിന്ധു(സിന്ധു:)എന്നതു തന്നെ ശരിയായരൂപം.സിന്ധു നദീതടസംസ്കാരമാണ് പണ്ഡിത സമ്മതമായ രൂപവും. @TM,VSSun പിന്നെ എല്ലാവരും ഞാൻ അവതരിപ്പിക്കാൻ ശ്രമിച്ച പ്രശ്നം അതല്ല.മിക്കവരും ഉച്ചരിക്കുന്നത് സിന്ധൂ നദീതടസംസ്കാരമെന്നാണ് മിക്ക മലയാളികളും ഉച്ചരിക്കുന്നതെന്നു കാണുന്നു. ആ നിലയ്ക്ക് ഉച്ചാരണത്തെ പിന്തുടർന്ന്, വേണമെങ്കിൽ സിന്ധൂ എന്നു് എഴുതുന്നത് വകവച്ച് കൊടുക്കാവുന്നതേയുള്ളു, അത് ഒരു വലിയ തെറ്റൊന്നുമല്ല.ദിനപത്രത്തിന് ദിനപ്പത്രം എന്ന ലിഖിതരൂപവും വിക്കിയിൽ കാണുന്നുണ്ടല്ലോ. ഇങ്ങനെ ഇല്ലാത്ത ദീർഘസ്വരം സന്ധിയിൽ കൊണ്ടുവരുന്നതിന് കുറച്ചൊക്കെ യുക്തിയും സാധാരണമലയാളിക്ക് പറയാൻ കഴിയും. സംസ്കൃതത്തിൽ നിന്ന് ദീർഘസ്വരാന്തപദങ്ങൾ ഹ്രസ്വസ്വരാന്തങ്ങളാക്കിയാണല്ലോ നാം കടം കൊള്ളുന്നത്, ഉദാഹരണമായി ലത,നദി(ലതാ,നദീ) . ഇവയിലെ ദീർഘം സമാസത്തിൽ പ്രത്യക്ഷപ്പെടുന്നതിന് വൈയാകരണന് പറയാനുള്ള യുക്തി എന്താണ്? സംസ്കൃതത്തിൽ അവ ദീർഘാന്തങ്ങളാണെന്നോ?അങ്ങനെയെങ്കിൽ മലയാളിക്ക് സ്വന്തം ഭാഷ ഉപയോഗിക്കാൻ ഒരു അന്യഭാഷകൂടി പഠിക്കണമെന്നു വരുന്നു. സമാസത്തിൽ ദീർഘം സാർവത്രികമാണെന്ന് നിയമം കല്പിച്ചാൽ വധൂഗൃഹവും നദീതീരവുമൊക്കെ ഉടവു തട്ടാതെ നിൽക്കുകയെങ്കിലും ചെയ്യും,ഉച്ചാരണത്തെ പിന്തുടർന്നുള്ള ലിഖിതരൂപം എന്ന മെച്ചവും ഉണ്ട് അതിന്. അതുകൊണ്ടാണ് 'സിന്ധൂ നദീതടത്തെ ' കൂടുതൽ ശരി എന്നു പറഞ്ഞത്. ഇത്തരം കാര്യങ്ങളെക്കുറിച്ച് കൂടുതൽ ചർച്ചകൾ ഉണ്ടാവുന്നത് നന്ന്,അതു വിക്കിയുടെ ശൈലീപരമായ ആരോഗ്യം വർദ്ധിപ്പിക്കും ബിനു (സംവാദം) 06:43, 3 ജനുവരി 2013 (UTC)[മറുപടി]


ലിപി വായിച്ചെടുത്തവരുടെ നിഗമനങ്ങൾ

[തിരുത്തുക]

ഈ നിഗമനങ്ങൾ ഒന്നും തന്നെ ശാസ്ത്രസമൂഹം ................

ഈ നിഗമനങ്ങളുടെ ഒരു പട്ടിക താഴെ കൊടുക്കുന്നു.

...............

...............


...............

പർപ്പോള (ദ്രാവിഡ ഭാഷ) (ചില വാക്കുകൾക്ക് ഇന്നും ദ്രാവിഡ ഭാഷയിലുള്ള മൂല സംജ്ഞയുമായി മറ്റു ഭാഷകളിൽ സാമ്യം ഉള്ളതും അവയ്ക്ക് പ്രോട്ടൊ-ആര്യൻ ഭാഷയിൽ സമാന പദങ്ങൾ ഇല്ലാത്തതും. ഉദ: ഫലം, മുഖം എന്നിവ; കലപ്പ ഉപയോഗിച്ചിരുന്ന വേദ സമൂഹത്തിലും കലപ്പയ്ക്ക് പറഞ്ഞിരുന്ന നുകം എന്ന ദ്രാവിഡഭാഷയിലെ പദം) [35]അദ്ദേഹത്തിന്റെ അഭിപ്രായം ക്രി.മു. 1800 ഓടെ മൊഹഞ്ച-ദരോ വിട്ട് മറ്റു പ്രദേശങ്ങളിലേയ്ക്ക് കുടിയേറാൻ ആരംഭിച്ച അവർ ക്രമേണ പഴയ ഭാഷ വിസ്മരിക്കുകയും വേദഭാഷ സ്വായത്തമാക്കുകയും ചെയ്തിരിക്കാം എന്നാണ്.

ഇവിടെ പർപ്പോളയുടെ നിഗമനങ്ങൾ ചർച്ച ചെയ്യുന്നിടത്ത് വസ്തുതാപരമായ തെറ്റുകൾ ഉണ്ട്. നുകം (ഇംഗ്ലീഷിൽ yoke) എന്നു പറയുന്നത് ഉരുക്കളുടെ (കാള/പോത്ത്/ഒട്ടകം) കഴുത്തിൽ അവയെ പരസ്പരം ബന്ധിക്കാൻ ഉപയോഗിക്കുന്നതാണ്. കലപ്പ എന്നു പറയുന്നത് നുകത്തിൽ വച്ചു കെട്ടുന്ന നീണ്ട തണ്ടും അതിന്റെ പുറകറ്റത്ത് കൊഴു ഉറപ്പിക്കാനുള്ള സൗകര്യവും ഉള്ള ഒരു സംവിധാനത്തിനെ ആണല്ലോ.

ഇത് തിരുത്തേണ്ടതുണ്ട്.

കൂടാതെ ആദ്യത്തെ വാചകത്തിൽ പറയുന്നത് എന്താണെന്ന് വ്യക്തമാകുന്നതുമില്ല. ഇതും ശരിയാക്കേണ്ടതുണ്ട്. Chandrapaadam (സംവാദം) 07:17, 3 ജനുവരി 2013 (UTC)[മറുപടി]

ധൈര്യമായി തിരുത്തുക. --Vssun (സംവാദം) 09:41, 3 ജനുവരി 2013 (UTC)[മറുപടി]

മഹാജനപദങ്ങൾ

[തിരുത്തുക]

മഹാജനപദങ്ങൾ രൂപം കൊള്ളുന്നത് ഹരപ്പൻ സംസ്കൃതി അവസാനിച്ചുകഴിഞ്ഞ് ഒരായിരം വർഷങ്ങൾക്കു ശേഷം ഗംഗാസമതലത്തിലാണല്ലോ. അതുകൊണ്ട് ഈ ഉപവിഭാഗം നീക്കം ചെയ്യാവുന്നതാണ്.Chandrapaadam (സംവാദം) 08:25, 3 ജനുവരി 2013 (UTC) Chandrapaadam (സംവാദം) 08:27, 3 ജനുവരി 2013 (UTC)[മറുപടി]

നീക്കം ചെയ്തിട്ടുണ്ട്Chandrapaadam (സംവാദം) 08:28, 3 ജനുവരി 2013

സാബിമതം

[തിരുത്തുക]

ഇതെന്താണ് അവലംബമാക്കിയ ഇദ്ദേഹം ചരിത്രകാരനാണോ? ബിനു (സംവാദം) 06:32, 17 ജനുവരി 2013 (UTC)[മറുപടി]

.