Jump to content

കൃതയുഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സത്യയുഗം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൃതയുഗം

1 ദേവ ദിനം 1 മനുഷ്യ വർഷം
1 ദേവ വർഷം 360 ദേവദിനം
കലിയുഗം 1,200 ദേവവർഷം
(360 X 1,200)
4,32,000മനുഷ്യവർഷം
ദ്വാപരയുഗം 2,400 ദേവവർഷം
(360 X 2,400)
864,000മനുഷ്യവർഷം
ത്രേതായുഗം 3,600 ദേവവർഷം
(360 X 3,600)
1,296,000മനുഷ്യവർഷം
കൃതയുഗം 4,800 ദേവവർഷം
(360 X 4,800)
1,728,000മനുഷ്യവർഷം
മഹായുഗം ചതുർയുഗങ്ങൾ
(12,000 ദേവവർഷം)
മന്വന്തരം 71 മഹായുഗങ്ങൾ
(852,000 ദേവവർഷം)
വിഷ്ണുവിന്റെ അവതാരങ്ങൾ മത്സ്യം
കൂർമ്മം
വരാഹം
നരസിംഹം
മറ്റു യുഗങ്ങൾ ത്രേതായുഗം
ദ്വാപരയുഗം
കലിയുഗം

ഭാരതീയ വിശ്വാസമനുസരിച്ച് നാലു യുഗങ്ങളിൽ (ചതുർയുഗങ്ങൾ) ആദ്യത്തേതാണ് കൃതയുഗം. [1] (കൃത=നാല് എന്നാണ് അർത്ഥം, മഹാവിഷ്ണുവിന്റെ നാല് അവതാരങ്ങൾ ഈ യുഗത്തിലായിരുന്നു -- 1. മത്സ്യം, 2. കൂർമ്മം, 3. വരാഹം), 4. നരസിംഹം. കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിവയാണ് ചതുർയുഗങ്ങൾ. 1,728,000 മനുഷ്യവർഷങ്ങൾ അതായത്, 4,800 ദിവ്യവർഷങ്ങൾ (ദേവ വർഷങ്ങൾ) ചേരുമ്പോഴാണ് ഈ യുഗത്തിന്റെ കാലയളവ് എത്തുന്നത്. ധർമത്തിനും അധർമത്തിനുമായി ഈ നാലു പാദങ്ങൾ വീതം കൃതയുഗത്തിലുണ്ടായിരിക്കും. ഹൈന്ദവപുരാണങ്ങൾ കൃതയുഗത്തിനെ പുരുഷായുസ്സിലെ ബാല്യാവസ്ഥയോടാണ് ഉപമിച്ചിരിക്കുന്നു.

കൃതയുഗത്തിന്റെ മറ്റൊരു പേരാണ് സത്യയുഗം. ആദ്യയുഗമായ കൃതയുഗം ആരംഭിച്ചത് വൈശാഖമാസത്തിലെ ശുക്ലപക്ഷ തൃതീയ നാളിലായിരുന്നു. ഹൈന്ദവർ അന്നെ ദിവസമാണ് അക്ഷയതൃതീയ ആഘോഷിക്കുന്നത്. യുഗപ്പിറവിദിനമായി അക്ഷയതൃതീയ ആഘോഷിക്കുന്നതിന്റെ പൊരുളിതാണ്. കൃതയുഗം സത്യത്തിന്റെയും ധർമത്തിന്റെയും യുഗമാണ്. കൃതയുഗത്തിനുശേഷം സത്യവും ധർമ്മവും കുറഞ്ഞു വരുകയും, ഓരോ യുഗം കഴിയുന്തോറും അധർമം പെരുകി വരുമെന്നും അത്‌ ഇല്ലാതാക്കാൻ അവതാരങ്ങൾ പിറവിയെടുക്കും എന്നും പുരാണങ്ങൾ പറയുന്നു. ആദ്യ യുഗമായ സത്യയുഗത്തിൽ മനുഷ്യരെല്ലാം സമ്പൂർണമായി ധാർമികരായിരിന്നു എന്നു വിശ്വസിക്കുന്നു.

അവലംബം

[തിരുത്തുക]
  1. ശ്രീമദ് മഹാഭാഗവതം, തൃതീയസ്കന്ധം -- ആയുസ്സിന്റെ പരിണാമം -- തേമ്പാട്ട് ശങ്കരൻ നായർ -- ISBN : 978-81-8264-912 -- മാതൃഭൂമി പബ്ലീഷേസ്, കോഴിക്കോട്
"https://ml.wikipedia.org/w/index.php?title=കൃതയുഗം&oldid=4023991" എന്ന താളിൽനിന്ന് ശേഖരിച്ചത്