കാഥോഡിക സംരക്ഷണം
ദൃശ്യരൂപം
(സമർപ്പിത സംരക്ഷണം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഒരു ലോഹപ്രതലത്തിനെ ദ്രവിച്ചുപോകുന്നതിൽ നിന്നും സംരക്ഷണം നല്കുന്നതിനായി അതിനെ ഒരു വിദ്യത് രാസിക സെല്ലിന്റെ കാഥോട് ആക്കുന്നതിനെയാണ് കാഥോഡിക സംരക്ഷണം (Cathodic Protection) എന്നു പറയുന്നത്. ഇതിനായി എളുപ്പത്തിൽ ദ്രവിക്കുന്ന ഒരു ലോഹത്തെ ആനോഡായി ഉപയോഗിക്കുന്നു. സംരക്ഷിക്കപ്പെടേണ്ട ലോഹത്തിന് പകരമായി ആനോഡ് സ്വയം സമർപ്പണം ചെയ്ത് കാഥോടിനെ സംരക്ഷിക്കുന്നു. ഇങ്ങനെ സ്വയം സമർപ്പണം ചെയ്യുന്ന ലോഹങ്ങളെ സമർപ്പിത ലോഹങ്ങൾ (sacrificial metal) എന്നു പറയുന്നു. വലിയ പൈപ്പ് ലൈനുകൾ ഇപ്രകാരം സംരക്ഷിക്കുന്നതിനായി ബാഹ്യമായി ഡിസി വൈദ്യുതി നല്കേണ്ടതായി വരും.