Jump to content

അയ്മൻ അൽ സവാഹിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സവാഹിരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Ayman al-Zawahiri
أيمن الظواهري
al-Zawahri in 2001
2nd General Emir of Al-Qaeda
ഓഫീസിൽ
June 16, 2011[1] – July 31, 2022
മുൻഗാമിOsama bin Laden
Deputy Emir of Al-Qaeda
ഓഫീസിൽ
1988–2011
മുൻഗാമിPosition created
പിൻഗാമിNasir al-Wuhayshi
Emir of the Egyptian Islamic Jihad
ഓഫീസിൽ
1991–1998
മുൻഗാമിMuhammad abd-al-Salam Faraj
പിൻഗാമിPosition disestablished (merged with Al-Qaeda)
വ്യക്തിഗത വിവരങ്ങൾ
ജനനം
Ayman Mohammed Rabie al-Zawahiri

(1951-06-19)ജൂൺ 19, 1951
Giza, Egypt
മരണംജൂലൈ 31, 2022(2022-07-31) (പ്രായം 71)
Kabul, Afghanistan[2]
Cause of deathDrone strike[2]
പങ്കാളികൾ
Azza Ahmed
(m. 1978; died 2001)
  • Umaima Hassan
കുട്ടികൾ7
അൽമ മേറ്റർCairo University
ജോലിSurgeon
Military career
ദേശീയത
ജോലിക്കാലം1980–2022
പദവിGeneral Emir of Al-Qaeda
യുദ്ധങ്ങൾ

ഈജിപ്തുകാരനായ ഒരു ഭിഷഗ്വരനും, അൽ ഖാഇദയുടെ തലവനുമായിരുന്നു അയ്മൻ സവാഹിരി എന്നറിയപ്പെടുന്ന അയ്മൻ മുഹമ്മദ് റാബി അസ്സവാഹിരി (അറബി: أيمن محمد ربيع الظواهري) (ജനനം 1951 ജൂൺ 19 - മരണം 2022 ജുലൈ 31). ശൈഖുൽ മുജാഹിദ്, ശൈഖ് ഥാനി, ദക്തൂർ, ഇമാം എന്നൊക്കെ അറിയപ്പെടുന്നു. നിരോധിത സംഘടനയായ അൽ ജിഹാദിന്റെ തലവനുമാണ് ഇദ്ദേഹം. ഈജിപ്ത് പ്രസിഡണ്ടായിരുന്ന അൻവർ സാദത്തിന്റെ കൊലപാതക്കേസിൽ ഇദ്ദേഹം ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്.

സവാഹിരി നിരവധി ഗ്രന്ഥങ്ങളുടെ കർത്താവാണ്. ചാവേർ ആക്രമണത്തെ ന്യായീകരിച്ച് അറബിയിൽ എഴുതപ്പെട്ട ഗ്രന്ഥങ്ങളിൽ ആദ്യത്തേത് ഇദ്ദേഹത്തിന്റേതാണെന്ന് കരുതുന്നു[അവലംബം ആവശ്യമാണ്]. ശിഫ സുദൂർ അൽ മു അമിനീൻ, അൽ വലാ വൽ ബറാ, നിരോധിക്കപ്പെട്ട ശബ്ദം (كلمة ممنوعة), മിസ് റുൽ മുസ്ലിമ ബൈന സിയത്വിൽ ജലാദൈൻ, മ ഊഖാതുൽ ജിഹാദ്, സർഖാവിയെ കുറിച്ച ശഹീദുൽ ഉമ്മ അമീറുൽ ഇസ്തിശഹാദി, 2001-ലെ അഫ്ഗാൻ യുദ്ധത്തിനു ശേഷം രചിച്ച നൈറ്റ്സ് അണ്ടർ ദ പ്രോഫറ്റ്സ് ബാനർ (knights under the prophets banner), تحرير الإنسان والأوطان تحت راية القرآن (ദേശങ്ങളുടേയും മനുഷ്യന്റേയും വിമോചനം, ഖുർആന്റെ ദൃഷ്ടിയിൽ), മിൻ തോറാ ബോറാ ഇലൽ ഇറാഖ് (തോറാബോറയിൽ നിന്ന് ഇറാഖിലേക്ക്) എന്ന ഗ്രന്ഥങ്ങൾ അവയിൽ ചിലതാണ്.

2001 ഒക്ടോബർ 11-ന് അമേരിക്കയുടെ കുറ്റാന്വേഷണ സംഘടനയായ എഫ്.ബി.ഐയുടെ അടിയന്തരമായി പിടികിട്ടേണ്ട 22 തീവ്രവാദികളുടെ പട്ടികയിൽപ്പെട്ട ഒരാൾ ആണ് സവാഹിരി. അമേരിക്കൻ ഗവർണ്മെന്റ് ഇദ്ദേഹത്തിന്റെ തലക്ക് 25 ദശലക്ഷം അമേരിക്കൻ ഡോളർ വിലപറഞ്ഞിട്ടുണ്ട്.


  1. "Al-Qaeda's remaining leaders". BBC News. June 16, 2015. Archived from the original on July 4, 2017. Retrieved April 28, 2017.
  2. 2.0 2.1 "Ayman al-Zawahiri: Al-Qaeda leader killed in US drone strike", BBC News, August 2, 2022, archived from the original on August 2, 2022, retrieved August 2, 2022
  3. "Ayman al-Zawahiri – from medical doctor to al Qaeda chief", DW, archived from the original on August 2, 2022, retrieved August 1, 2022
  4. F. Schmitz, Winfried (2016). Solutions Looking Beyond Evil. ISBN 978-1524540395.
  5. "Ayman al Zawahiri". Archived from the original on March 31, 2019. Retrieved September 8, 2014.
"https://ml.wikipedia.org/w/index.php?title=അയ്മൻ_അൽ_സവാഹിരി&oldid=4024006" എന്ന താളിൽനിന്ന് ശേഖരിച്ചത്