കോംബാറ്റ് വെഹിക്കിൾ റിസർച്ച് ആന്റ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ്
സ്ഥാപിതമായത് | മാർച്ച് 1975 |
---|---|
നടത്തിപ്പുകാരൻ | പി. ശിവകുമാർ[1] |
വിലാസം | ആവഡി, ചെന്നൈ-600 054 |
സ്ഥലം | ചെന്നൈ |
നടത്തിക്കൊണ്ടുപോകുന്ന സ്ഥാപനം | ഡിആർഡിഒ |
വെബ്‌സൈറ്റ് | CVRDE Home Page |
കോംബാറ്റ് വെഹിക്കിൾ റിസർച്ച് ആന്റ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് (സിവിആർഡിഇ) ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്മെന്റ് ഓർഗനൈസേഷന് (ഡിആർഡിഒ) കീഴിലുള്ള ഒരു പരീക്ഷണശാലയാണ്. ഇത് ചെന്നൈയിലെ ആവഡിയിൽ സ്ഥിതി ചെയ്യുന്നു. കവചിത യുദ്ധ വാഹനങ്ങളും, ടാങ്കുകളും, ഇലക്ട്രോണിക് നിയന്ത്രണ സംവിധാനങ്ങളും മറ്റും നിർമ്മിക്കുന്ന സിവിആർഡിഇ, ഡിആർഡിഒ-യുടെ ഒരു പ്രധാന ശാഖയാണ്
ചരിത്രം
[തിരുത്തുക]ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തിയെ തുടർന്ന്, അന്ന് പാകിസ്താനിലെ ചക്ലലയിൽ സ്ഥിതി ചെയ്തിരുന്ന മെക്കാനിക്കൽ ട്രാൻസ്പോർട്ട് എസ്റ്റാബ്ലിഷ്മെന്റ് (എംടിഇ), ഇന്ത്യയിലെ അഹമ്മദ്നഗർ പട്ടണത്തിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. അത് പിന്നീട് അഹമ്മദ്നഗർ വെഹിക്കിൾ റിസർച്ച് ആന്റ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് (വിആർഡിഇ) എന്ന് അറിയപ്പെട്ടു.
1965-ൽ വിജയാന്ത ടാങ്ക് നിർമ്മിക്കുന്നതിനായി ആവഡിയിൽ ഹെവി വെഹിക്കിൾ ഫാക്റ്ററി സ്ഥാപിക്കപ്പെട്ടു. ഗവേഷണ-വികസന സഹായം നൽകുന്നതിനായി വിആർഡിഇ-യുടെ ഒരു ശാഖയും ഇവിടെ ആരംഭിച്ചു. 1976 മാർച്ചിൽ ഈ ശാഖ വിആർഡിഇ-യിൽ നിന്നും വേർപെടുത്തപ്പെട്ട്, കോംബാറ്റ് വെഹിക്കിൾ റിസർച്ച് ആന്റ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് എന്ന പേരിൽ, യുദ്ധാവശ്യത്തിനുള്ള കവചിത വാഹനങ്ങളുടെ ഗവേഷണ-വികസന ചുമതലയുള്ള ഒരു സ്വതന്ത്ര ഗവേഷണശാലയായി, ഡിആർഡിഒ-യുടെ കീഴിൽ പുനർസംഘടിപ്പിക്കപ്പെട്ടു[2]
പ്രവർത്തന മേഖലകൾ
[തിരുത്തുക]ട്രാക് ചക്രഘടനയുള്ള യുദ്ധ വാഹനങ്ങളുടെയും, മറ്റ് ട്രാക്-ചക്ര വാഹനങ്ങളുടെയും രൂപകൽപ്പന, നിർമ്മാണം, വികസനം, പരിശോധന എന്നിവ സിവിആർഡിഇ-യുടെ ചുമതലയാണ്. എൻജിൻ, ഹൈഡ്രോളിക്സ് എന്നിവയുമായി ബന്ധപ്പെട്ട ചില വിമാന-ഭാഗങ്ങളുടെ രൂപകൽപ്പനയും നിർവഹിച്ചിട്ടുണ്ട്. മറ്റ് ഡിആർഡിഒ സ്ഥാപനങ്ങളെപ്പോലെ, സിവിആർഡിഇ, പ്രതിരോധ ഗവേഷണ പ്രവർത്തനങ്ങളുടെ സ്പിൻ-ഓഫ് ആയ സിവിലിയൻ സാങ്കേതികവിദ്യകളുടെ വികസനവും ഏറ്റെടുത്തിട്ടുണ്ട്. കൂടാതെ അടുത്തിടെ ട്രാക് ചക്രഘടനയുള്ള ആളില്ലാ ഭൂതല വാഹനത്തിന്റെ വികസനപ്രവർത്തനവും തുടങ്ങിയിട്ടുണ്ട്.[3]
സംരംഭങ്ങൾ, ഉല്പന്നങ്ങൾ
[തിരുത്തുക]അർജുൻ ടാങ്കിന്റെ നിർമ്മാണത്തിന്റെയും വികസനത്തിന്റെയും പ്രധാന ചുമതലയുള്ള ലാബുകളിൽ ഒന്നാണ് സിവിആർഡിഇ. ഇത്തരം 248 ടാങ്കുകൾ നിർമ്മിച്ച് നൽകാൻ കരസേന ആവശ്യപ്പെട്ടിട്ടുണ്ട്. ടാങ്ക്-ഇഎക്സ്, അർജുൻ-അധിഷ്ഠിത സ്വചാലിത ആർട്ടിലറിയായ ഭീം, ടി-72 ടാങ്കിന്റെ നവീകൃത രൂപമായ അജേയ എന്നിവയും വികസിപ്പിച്ചു.[4]
ഇതു കൂടാതെ സിവിആർഡിഇ, കവചിത വാഹനങ്ങൾ, പാലം നിർമ്മിക്കുന്ന ടാങ്കുകൾ, കവചിത റിക്കവറി വാഹനങ്ങൾ, തുടങ്ങിയ എഞ്ചിനീയറിംഗ്, യുദ്ധ വാഹനങ്ങളും വികസിപ്പിച്ചിട്ടുണ്ട്.[5] ബിഎംപി-2 അധിഷ്ഠിത മോർട്ടാർ വാഹിനിയാണ് മറ്റൊന്ന്.
കവചിത യുദ്ധവാഹനങ്ങളുമായി ബന്ധപ്പെട്ട നിരവധി സാങ്കേതികവിദ്യകളിലും സിവിആർഡിഇ പ്രവർത്തിക്കുന്നു. കവചിത യുദ്ധവാഹനങ്ങളുടെ സ്വയം-ട്രാൻസ്മിഷൻ വികസിപ്പിക്കുന്നതിന് സിവിആർഡിഇ പ്രതിജ്ഞാബദ്ധമാണ്. 1500, 800, 150 കുതിരശക്തി പരിധിയിൽപ്പെട്ട വൈവിധ്യമാർന്ന ട്രാൻസ്മിഷനുകൾ ഇവിടെ വികസിപ്പിക്കപ്പെട്ടു. കൂടാതെ ടോർക് കൺവേർട്ടർ, ഫ്ലൂയിഡ് കപ്ലിംഗ്, റിട്ടാർഡർ, സ്റ്റിയറിംഗ് യൂണിറ്റ്, ഫൈനൽ ഡ്രൈവർ തുടങ്ങിയ നിരവധി ട്രാൻസ്മിഷൻ ഉപസംവിധാനങ്ങളും ഇവിടെ വികസിപ്പിച്ചിട്ടുണ്ട്.
ഇവയും കാണുക
[തിരുത്തുക]- Armoured Vehicle Tracked Light Repair
- ബിഎൽടി ടി-72
- സിഎംഎഫ് ടി-72
- ഡിആർഡിഒ കവചിത ആംബുലൻസ്
- ഡിആർഡിഒ ലഘു ടാങ്ക്
- എം-46 കറ്റാപൾട്ട്
അവലംബങ്ങൾ
[തിരുത്തുക]- ↑ "Defence scientist's idea of hybrid vehicles". ദി ഹിന്ദു. ചെന്നൈ, ഇന്ത്യ. 2 ഫെബ്രുവരി 2012.
- ↑ "DRDO". DRDO. 14 മാർച്ച് 2012. Archived from the original on 19 ജനുവരി 2012. Retrieved 25 ഏപ്രിൽ 2012.
- ↑ "Call to develop landing gear for aircraft". ദി ഹിന്ദു. ചെന്നൈ, ഇന്ത്യ. 12 ഫെബ്രുവരി 2011.
- ↑ "Prime Minister presents DRDO Awards - 2009". പ്രസ്സ് ഇൻഫൊർമേഷൻ ബ്യൂറോ, മുംബൈ. 26 മേയ് 2010.
- ↑ "CVRDE developing new repair and recovery vehicle for Army". ഐബിഎൻ ലൈവ്. ചെന്നൈ, ഇന്ത്യ. 13 ഒക്ടോബർ 2011. Archived from the original on 11 ജൂലൈ 2012.
വെളിയിലേക്കുള്ള കണ്ണികൾ
[തിരുത്തുക]- സിവിആർഡിഇ പ്രധാന താൾ Archived 2007-12-23 at the Wayback Machine.
- സിവിആർഡിഇ നിർമിത ഉല്പന്നങ്ങൾ Archived 2007-10-27 at the Wayback Machine.