Jump to content

സി.എസ്. ഗോപാലപ്പണിക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സി. എസ്. ഗോപാലപ്പണിക്കർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു മലയാള കഥാകൃത്താണ് സി.എസ്. ഗോപാലപ്പണിക്കർ (1872-1940). പുസ്തകരൂപത്തിൽ ഒന്നുംപ്രസിദ്ധീകരിക്കാതെ ചെറുകഥാകൃത്തുക്കളുടെയിടയിൽ സ്ഥാനം നേടിയ സാഹിത്യകാരനായിരുന്നു അദ്ദേഹം.


കൊച്ചിരാജ്യത്തു കിഴക്കൻ ചിറ്റൂർത്താലൂക്കിൽ ചിറ്റൂർദേശത്തു ശ്രീകണ്ഠത്തുവിട്ടിൽ 1047 ആണ്ട് ഇടവം 17ന്   ജനിച്ചു. പെരിങ്ങാട്ടുവീട്ടിൽ നാരായണപ്പണിക്കർ പിതാവും ലക്ഷ്മിയമ്മ മാതാവുമായിരുന്നു. പല്ലുഞ്ചാത്തനൂർ വിശുപലം ദേശം ആറ്റിശ്ശേരി ചാത്ത . എഴുത്തച്ഛനായിരുന്നു ആദ്യത്തെ ഗുരുനാഥൻ. ചിറ്റൂർ ഡസ്ട്രിക്ട് മിഡിൽ സ്കൂൾ പരീക്ഷ ജയിച്ചതിനുശേഷം മലബാറിൽ പെരുവെമ്പാ ഹൈസ്കൂളിലും പാലക്കാട്ടു വിക്ടോറിയാ ഹൈസ്ക്കൂളിലും പഠിച്ചു മട്രിക്കുലേഷൻ പരീക്ഷ ജയിച്ചു.  കോഴിക്കോട്ടു കേരള വിദ്യാശാലയിലും എറണാകുളം കോളേജിലുമായുള്ള  മദിരാശി പ്രസിഡൻസി കോളേജിലുമായിരുന്നു തുടർപഠനം.


മുതലനായാട്ട്, നീളംകുറഞ്ഞ കത്ത്‌, മേൽവിലാസം മാറ്റി, ഇങ്ങനെ വരുമെന്ന് വിചാരിച്ചില്ല എന്നീ കഥകൾ ഇദ്ദേഹത്തിന്റേതായി ഉണ്ട്[1].

അവലംബം

[തിരുത്തുക]
  1. Ulloor. "Kerala Sahitya charithram- Part 5" (PDF). Sayahna. Kerala University. Retrieved 02 Feb 2022. {{cite web}}: Check date values in: |access-date= (help)
"https://ml.wikipedia.org/w/index.php?title=സി.എസ്._ഗോപാലപ്പണിക്കർ&oldid=3755901" എന്ന താളിൽനിന്ന് ശേഖരിച്ചത്