Jump to content

ലൈംഗികബന്ധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സെക്സ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ മാധ്യമം ചില വായനക്കാർക്ക് സ്വീകാര്യമായേക്കില്ല..
എഡ്വാർഡ്-ഹെൻറി അവ്രിൽ (1892) ചിത്രീകരിച്ച മിഷനറി പൊസിഷൻ പൊസിഷനിലുള്ള ലൈംഗികബന്ധം.

പൊതുവേ ലൈംഗിക സുഖം, പ്രത്യുൽപ്പാദനം അല്ലെങ്കിൽ ഇവ രണ്ടിനും വേണ്ടി സ്ത്രീയുടെ യോനിയിൽ പുരുഷന്റെ ലിംഗം പ്രവേശിപ്പിക്കുകയും പിൻവലിക്കുകയും ചെയ്യുന്ന ശാരീരിക പ്രവർത്തനമാണ് ലൈംഗികബന്ധം'. ഇംഗ്ലീഷിൽ ‘സെക്ഷ്വൽ ഇന്റർകോഴ്സ് (Sexual intercourse)’. മലയാളത്തിൽ ‘സംഭോഗം, വേഴ്ച, ഇണചേരൽ, മൈഥുനം’ തുടങ്ങിയ പദങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നതും ഇതുതന്നെ. സ്നേഹ പ്രകടനം എന്ന അർത്ഥത്തിൽ ഇംഗ്ലീഷിൽ സെക്ഷ്വൽ ഇന്റർകോഴ്സ്' എന്നതിന് പകരം "ലവ് മേക്കിങ്" എന്നും പറയാറുണ്ട് (Love making). ഡെമി സെക്ഷ്വൽ ആയ ആളുകൾ മാനസികമായ അടുപ്പമുള്ള പങ്കാളിയുമായി ലവ് മേക്കിങ് എന്ന രീതി ആവും തെരെഞ്ഞെടുക്കുക എന്ന്‌ പറയാറുണ്ട്.

മനുഷ്യരിൽ പുനരുൽപാദനത്തിന്റെ പ്രാഥമിക രീതികളിൽ ഒന്നാണിത്. പുരുഷനിൽ നിന്ന് സ്ത്രീയിലേക്ക് ബീജം കൈമാറ്റം സാധിക്കുവാനായി മനുഷ്യരുൾപ്പെടെ പല ജീവിവർഗങ്ങളിലും ലൈംഗികബന്ധം പ്രത്യുൽപാദനത്തിനുള്ള ഒരു ഉപാധിയായി വർത്തിക്കുന്നു. പരിണാപരമായി ലൈംഗിക താല്പര്യം ഉള്ള ജീവികളുടെ തലമുറ ആണ് ഇവിടെ കാണപ്പെടുന്നത് എന്ന്‌ പറയാം. ലൈംഗിക താല്പര്യം ഇല്ലാത്തവരുടെ തലമുറ നശിച്ചു പോയതായി കാണാം. എങ്കിലും ഇതിന് മാനസികമായ പല തലങ്ങളുമുണ്ട്.

ലൈംഗിക ബന്ധത്തിൽ രണ്ട് പങ്കാളികൾക്കും സാധാരണയായി സുഖകരമായ സംവേദനങ്ങൾ അനുഭവപ്പെടുകയും രതിമൂർച്ഛയിൽ എത്തുകയും ചെയ്യും. ഈ പ്രക്രിയയിൽ ഉത്തേജനം, ലിംഗത്തിന്റെ ഉദ്ധാരണം, യോനിയിലെ നനവ്, ചലനങ്ങൾ എന്നിവ ഉൾപ്പെടുന്നു. അടുപ്പം പ്രകടിപ്പിക്കാനും വൈകാരിക ബന്ധങ്ങൾ ശക്തിപ്പെടുത്താനും ആനന്ദകരമായ സുഖം അനുഭവിക്കാനുമുള്ള ഒരു മാർഗമായി കൂടി ലൈംഗികബന്ധം കണക്കാക്കപ്പെടുന്നു. കുറേക്കൂടി വിപുലമായ തലങ്ങൾ ലൈംഗികത എന്ന പദം കൊണ്ടു ഉദ്ദേശിക്കുന്നു. ഇത് ഒരാളുടെ ജന്മനായുള്ള ജൈവീക താല്പര്യങ്ങളുമായും വളരെയേറെ ബന്ധപ്പെട്ടിരിക്കുന്നു.[1][2]

ലൈംഗിക ബന്ധവും വിവിധ ഘടകങ്ങളും

[തിരുത്തുക]

ജീവിവർഗങ്ങളിൽ സ്വാഭാവികമായി കാണപ്പെടുന്ന അടിസ്ഥാനപരമായ ഒരു അടിസ്ഥാന ചോദനയാണ് ലൈംഗികത അഥവാ സെക്ഷ്വാലിറ്റി (Sexuality). ഇതവരുടെ വ്യക്തിത്വത്തിന്റെ ഭാഗമാണ്. സാമൂഹികവും മാനസികവും ജനിതകപരവുമായ മറ്റനേകം ഘടകങ്ങളുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. ജെൻഡറുമായി ഇത് വളരെധികം ചേർന്ന് നിൽക്കുന്നു. ലൈംഗികതക്ക് ഒരു കൃത്യമായ നിർവചനം നൽകുക ബുദ്ധിമുട്ടുള്ള കാര്യമാണ്.

പ്രത്യുത്പാദനത്തിന് വേണ്ടി മാത്രമല്ല സന്തോഷത്തിനും സ്നേഹം പ്രകടിപ്പിക്കാനും ആസ്വാദനത്തിനും കൂടിയാണ് മനുഷ്യർ ഏറിയപങ്കും ലൈംഗികബന്ധത്തിൽ ഏർപ്പെടാറുള്ളത്. അതിനാൽ ലൈംഗികത മനുഷ്യരുടെ സന്തോഷവും മാനസിക ആരോഗ്യവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു.[3] സന്തോഷകരമായ ലൈംഗികജീവിതം ശാരീരിക ആരോഗ്യത്തിനും ഗുണകരമാകുന്നു. എൻഡോർഫിൻസ്, ഓക്‌സിടോസിൻ മുതലായ ഹോർമോണുകളുടെ ഉത്പാദനം സന്തോഷത്തിന് കാരണമാകുന്നു.[4] ഒരു വ്യക്തിയുടെ ലൈംഗികപരമായ മനോഭാവം, താല്പര്യങ്ങൾ, പെരുമാറ്റം ഇവയെല്ലാം ചേർന്നതാണ് ആ വ്യക്തിയുടെ ലൈംഗികത. ലൈംഗികതക്ക് ജൈവപരവും, വൈകാരികവും, സാമൂഹികവും, രാഷ്ട്രീയപരവുമായ വിവിധ തലങ്ങളുണ്ട്. കേവലം ലൈംഗിക പ്രക്രിയ മാത്രമല്ല ഇതിൽ വരിക. മറിച്ചു ലിംഗത്വം (Gender), ലിംഗ വ്യക്തിത്വം (Gender identity), ജെൻഡർ റോൾസ്, ലൈംഗിക ആഭിമുഖ്യം, ബന്ധങ്ങൾ, പരസ്പര ബഹുമാനം, പ്രത്യുൽപാദനം, ലൈംഗിക ആരോഗ്യം തുടങ്ങി വിവിധ വശങ്ങൾ ലൈംഗികതയുടെ ഭാഗമായി വരും. ചുരുക്കത്തിൽ ഒന്നിലേറെ ഘടകങ്ങളുടെ കൂട്ടായ്മയും അതിൽ നിന്നും ഉയിർത്തുവരുന്ന വികാരങ്ങളും കൂടിച്ചേർന്നു സൃഷ്ടിക്കുന്ന ജൈവീകമായ വികാരമാണ് ലൈംഗികത.

മറ്റൊരാളോട് തോന്നുന്ന ആകർഷണം, അതിൽ നിന്നും ഒരാളുടെ മനസ്സിലുണ്ടാകുന്ന ചോദനകൾ (സ്നേഹം), ഈ സ്നേഹം പ്രകടിപ്പിക്കുന്ന രീതി (ആശയവിനിമയം, സ്പർശനം), ഏറ്റവും ഒടുവിലായി സ്നേഹത്തിന്റെ ബഹിസ്‌ഭുരണമായി ലൈംഗികബന്ധം നടക്കുന്നു. ജീവികളിലെ പ്രത്യുദ്പാദനവും ആസ്വാദനവുമായി ബന്ധപ്പെട്ട ഒന്നാണ് ലൈംഗികബന്ധം, മൈഥുനം, സംഭോഗം അഥവാ ഇണചേരൽ. സാധാരണ ഗതിയിൽ ഇംഗ്ലീഷ് വാക്കായ സെക്സ്, സെക്ഷ്വൽ ഇന്റർകോഴ്സ് എന്നി വാക്കുകൾ കൊണ്ടു ഉദ്ദേശിക്കുന്നത് ഇതാണ് (Sexual Intercourse, Coitus).[5] ഇതുവഴി ജീവിവർഗ്ഗങ്ങളിലെ ജനിതക ഘടകങ്ങൾ പുതിയ തലമുറയിലേക്ക് പകർന്നു കൊടുക്കാൻ സാധിക്കുന്നു. വ്യത്യസ്ത ജനിതക പാരമ്പര്യമുള്ളവർ തമ്മിലുള്ള ഇണചേരൽ കൂടുതൽ മെച്ചപ്പെട്ട ഒരു തലമുറയുടെ ഉത്പാദനത്തിന് കാരണമാകുന്നു. ഇതാണ് മിശ്രവിവാഹിതരുടെ മക്കളിൽ പാരമ്പര്യരോഗങ്ങൾ കുറഞ്ഞു വരാൻ കാരണം.[6][7][8]

ഇണചേരലിന്റെ പ്രാധാന്യം

[തിരുത്തുക]

ഇംഗ്ലീഷിൽ ഇണചേരുക എന്ന വാക്കിന് 'സെക്ഷ്വൽ ഇന്റർകോഴ്സ്' എന്നതിന് പകരം "ലവ് മേക്കിങ്" എന്നും പറയാറുണ്ട് (Love making). 'നോ ലവ് നോ സെക്സ്, നോ സെക്സ് നോ ലവ്' തുടങ്ങിയ ഇംഗ്ലീഷ് വാക്യങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നതും ഇതുതന്നെ. സ്നേഹം പ്രകടിക്കുന്ന കല എന്നൊക്കെ ഇതിനെ വിശേഷിപ്പിക്കാറുണ്ട്. മറ്റ് ജൈവീക ചോദനകളിൽ നിന്നും ലൈംഗികബന്ധത്തിനെ വ്യത്യസ്തമാക്കുന്നത് അതിലൂടെ ലഭിക്കുന്ന ആനന്ദം അഥവാ സുഖകരമായ അനുഭൂതി തന്നെയാണ്.[9][10]

ഭൗതികമായി പറഞ്ഞാൽ ഇണകളുടെ ലൈംഗികാവയവങ്ങൾ തമ്മിലുള്ള കൂടിച്ചേരലാണ് (ലിംഗയോനി സമ്പർക്കവും തുടർന്നുള്ള ചലനങ്ങളും ചിലപ്പോൾ സ്ഖലനവും) വേഴ്ച എന്നിരിക്കിലും ലൈംഗികതക്ക് ശാരീരികബന്ധം എന്നതിലുപരിയായി പല തലങ്ങളുമുണ്ട്.[11] "മനുഷ്യൻ ഭൂകമ്പങ്ങളെ അതിജീവിച്ചേക്കാം; മഹാമാരികളെയും രോഗപീഡകളെയും ദുരന്തങ്ങളെയും ആത്മദുഃഖങ്ങളെയും അതിജീവിച്ചേക്കാം; പക്ഷേ കിടപ്പറയിലെ ദുരന്തംപോലെ അവനെ ദഹിപ്പിക്കുന്ന മറ്റൊന്നില്ല”. ലിയോ ടോൾസ്റ്റോയിയുടെ ഈ വാക്കുകൾ ഇതിന്റെ പ്രാധാന്യം വെളിവാക്കാൻ ഉപയോഗിച്ചു കാണാറുണ്ട്. എന്നിരുന്നാലും ലൈംഗികതയെ ഒരു പാപമായി കാണുന്ന സമൂഹങ്ങൾ ധാരാളമുണ്ട്.[12][13]

ലൈംഗികതയെ പറ്റിയുള്ള പഠനങ്ങൾ

[തിരുത്തുക]

വാത്സ്യായന മഹർഷി രചിച്ച കാമസൂത്രം, അനംഗരംഗ തുടങ്ങിയ പൗരാണിക ഭാരതീയ ഗ്രന്ഥങ്ങളിൽ രതിയെപ്പറ്റി സമഗ്രമായി പ്രതിപാദിച്ചിട്ടുണ്ട്.[14][15] കിൻസി, സിഗ്മണ്ട് ഫ്രോയിഡ് തുടങ്ങിയവരുടെ സംഭാവനകൾ ഈ മേഖലയെ ഏറെ വികസിപ്പിച്ചു. വില്യം മാസ്റ്റേഴ്സ്, വിർജിനിയ ജോൺസൻ എന്നിവർ നടത്തിയ ശാസ്ത്രീയ ഗവേഷണ പഠനങ്ങൾ ഈ മേഖലയിൽ കൂടുതൽ മൂല്യവത്തായ സംഭാവനകൾ നൽകിയിട്ടുണ്ട്. മനുഷ്യരിലെ ലൈംഗിക പ്രതികരണങ്ങൾ, ലൈംഗിക പ്രശ്നങ്ങൾ തുടങ്ങിയവയെ പറ്റിയുള്ള ഇവരുടെ ഗ്രന്ഥങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റുകയുണ്ടായി. ഹ്യൂമൻ സെക്ഷ്വൽ റെസ്പോൺസ് (Human Sexual Response), ഹ്യൂമൻ സെക്ഷ്വൽ ഇനാടിക്വസി (Human Sexual Inadequacy) എന്നിവ ഇവരുടെ ക്ലാസ്സിക്‌ ഗ്രന്ഥങ്ങളാണ്. ഇവ മുപ്പതിൽ അധികം ഭാഷയിലേക്ക് വിവർത്തനം ചെയ്യുകയുണ്ടായി. കൂടാതെ ടെക്സ്റ്റ്ബുക്ക് ഓഫ് സെക്ഷ്വൽ മെഡിസിൻ (Textbook of Sexual Medicine), സെക്സ് ആൻഡ് ഹ്യൂമൻ ലവിങ് (Sex and Human Loving) തുടങ്ങിയവ ആധുനിക വൈദ്യശാസ്ത്രം ഉപയോഗപ്പെടുത്തി വരുന്നു.[16][17][18]

ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങളും ലൈംഗികതയും

[തിരുത്തുക]

ലൈംഗികബന്ധമെന്ന പദം എതിർലിംഗ അനുരാഗികൾ തമ്മിലും (Heterosexual) ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് (LGBTQIA+) ഇടയിലുമുള്ള സ്നേഹത്തെ സൂചിപ്പിക്കാനായി ഉപയോഗിക്കാറുണ്ട്. ചെറിയ ഒരു സ്പർശനം പോലും പലർക്കും സുഖാനുഭൂതി നൽകുന്നു. നാഡീ ഞരമ്പുകൾ കൂടുതലുള്ള ലൈംഗികാവയവങ്ങളിലെ സ്പർശനം കൂടുതൽ ആനന്ദം നൽകുന്നു. ജീനുകളും, തലച്ചോറും, നാഡീവ്യവസ്ഥയും, ഹോർമോണുകളും ഇതിൽ മുഖ്യപങ്ക് വഹിക്കുന്നു.[19]

സാധാരണയായി എതിർലിംഗത്തിലുള്ളവരാണ്‌ ഇണകൾ ആയിരിക്കുക എങ്കിലും ഏതാണ്ട് 1500-റോളം ജീവിവർഗങ്ങളിൽ ഒരേ ലിംഗത്തിലുള്ളവ തമ്മിലും ലൈംഗികമായി ബന്ധത്തിലേർപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. മനുഷ്യരിലും ഒരേ ലിംഗത്തിലുള്ളവർ തമ്മിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടാറുണ്ട്. സ്വവർഗലൈംഗികത (Homosexuality), ഉഭയവർഗലൈംഗികത (Bisexuality) എന്നിവ പ്രകൃതിപരമായ ലൈംഗികതയുടെ ഭാഗമാണെന്നും ഇത് ജനതികമോ ജൈവീകമോ ആണെന്നും (Sexual orientation) ശാസ്ത്രം തെളിയിക്കുന്നു. ഇക്കൂട്ടർ ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങളിൽ (LGBTIQ) ഉൾപ്പെടുന്നു. മസ്തിഷ്കത്തിന്റെ പ്രത്യേകത ഇവിടെ നിർണായകമാണ്. ബൗദ്ധികമായി മുന്നിട്ട് നിൽക്കുന്ന ആളുകളോട് മാത്രം താല്പര്യം തോന്നുന്നവരുണ്ട്. ഇവരെ സാപ്പിയോസെക്ഷ്വൽ (Sapiosexual) എന്ന് വിളിക്കുന്നു.[20] മാനസികമായി അടുപ്പമുള്ള ആളുകളോട് മാത്രം ലൈംഗികമായി താല്പര്യമുണ്ടാകുന്ന വിഭാഗങ്ങളുണ്ട്. ഇവരെ ഡെമിസെക്ഷ്വൽ (demisexual) എന്നറിയപ്പെടുന്നു. പാൻസെക്ഷ്വൽ പോലെ വേറെയും വിഭാഗങ്ങളുമുണ്ട്. ഒരു വ്യക്തിയുടെ ജൻഡർ, ലൈംഗിക വ്യക്തിത്വം എന്നിവയ്ക്ക് ഉപരിയായി എല്ലാവരോടും ആകർഷണം തോന്നുന്ന വിഭാഗമാണ് ഇത്. ലൈംഗികതയുമായി ബന്ധപ്പെട്ട വിവിധ വിഭാഗങ്ങളാണിവ.[21]

ലൈംഗികതയും സുഖാവസ്ഥയും

[തിരുത്തുക]

മൃഗങ്ങളെ അപേക്ഷിച്ചു മനുഷ്യൻ പ്രത്യുത്പാദനത്തിലുപരിയായി വിനോദത്തിന് അഥവാ ആസ്വാദനത്തിന് വേണ്ടിയാണ് കൂടുതലും ലൈംഗികബന്ധത്തിൽ ഏർപ്പെടാറുള്ളത്. ഇണയോടുള്ള ഊഷ്മളമായ ബന്ധം നിലനിർത്തുക എന്നതും പ്രധാനമാണ്. 'മനുഷ്യരുടെ രണ്ടാമത്തെ വിശപ്പ്' എന്നൊക്കെ ലൈംഗികതയെ വിശേഷിപ്പിച്ചു കാണാറുണ്ട്. ഡോപമിൻ (Dopamine) തുടങ്ങി മതിഷ്‌ക്കത്തിലെ രാസമാറ്റം ലൈംഗിക ആസ്വാദനത്തിൽ വലിയ പങ്ക് വഹിക്കുന്നു[22]. ലൈംഗികവികാരം ഉണ്ടാകുമ്പോൾ അനുഭവപ്പെടുന്ന സുഖാനുഭൂതി, സംഭോഗത്തിൽ ഉണ്ടാകുന്ന അത്യാനന്ദം, രതിമൂർച്ഛ, അതിനുശേഷമുള്ള നിർവൃതി എന്നിവ മനുഷ്യർക്ക് പ്രധാനമാണ്. ഡോൾഫിൻ, കുരങ്ങുവർഗങ്ങൾ തുടങ്ങിയ പല ജീവികളിലും ഇത്തരത്തിൽ ലൈംഗികാസ്വാദനം കാണപ്പെടാറുണ്ട്. ഗർഭത്തിലിരിക്കെ തന്നെ സഹോദരങ്ങളുമായി ഇണചേരുന്ന അപൂർവ്വ ജീവിവർഗ്ഗമാണ് അഡാക്റ്റിലിഡിയം മൈറ്റുകൾ. വയറിനുള്ളിൽതന്നെ മുട്ടയിട്ട് വിരിയിക്കുന്ന രീതിയാണ് ഇവയ്ക്കുള്ളത്. മനുഷ്യരിലേതു പോലെ കുഞ്ഞുങ്ങൾ ഉണ്ടാകാനല്ലാതെയും ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന ജീവികളിൽ ഒന്നാണ് മുള്ളൻ പന്നിയും[23][24].

സ്ത്രീപുരുഷ ലൈംഗികതയിലെ വ്യത്യസ്തത

[തിരുത്തുക]

പുരുഷനിൽ നിന്ന് വ്യത്യസ്തമായി പൊതുവേ സ്ത്രീകളിൽ ലൈംഗികവികാരം പതുക്കെ ഉണരുകയും പതിയെ ഇല്ലാതാവുകയും ചെയ്യുന്ന ഒന്നാണ് എന്നാണ് പറയപ്പെടുന്നത്. എന്നാൽ എല്ലാവരിലും അങ്ങനെ ആകണമെന്നില്ല. വേഗത്തിൽ ലൈംഗിക ഉത്തേജനം സ്ത്രീകളിലും സാധ്യമാകുന്ന സ്ത്രീകളുണ്ട്. പല സ്ത്രീകൾക്കും അവർക്ക് താല്പര്യമുള്ള പങ്കാളിയുമായി മാത്രമേ ലൈംഗികത നന്നായി ആസ്വദിക്കാൻ സാധിക്കാറുള്ളൂ. പങ്കാളിയെ തെരെഞ്ഞെടുക്കാൻ സ്ത്രീക്ക് അവരുടേതായ താല്പര്യങ്ങൾ ഉണ്ട്. എല്ലാ സ്ത്രീകൾക്കും രതിമൂർച്ഛ ഉണ്ടാകണം എന്നില്ല. എന്നാൽ പുരുഷന്മാരിൽ മിക്കവർക്കും ശുക്ല സ്ഖലനത്തോടൊപ്പം രതിമൂർച്ഛ ഉണ്ടാകാറുണ്ട്. എന്നാൽ പുരുഷനിൽ നിന്നും വ്യത്യസ്തമായി തുടർച്ചയായി ഒന്നിലധികം തവണ രതിമൂർച്ഛ (Orgasm) കൈവരിക്കാനുള്ള കഴിവ് സ്ത്രീകളുടെ തലച്ചോറിനുണ്ട്. പുരുഷനിൽ ലിംഗത്തിന്റെ ഉദ്ധാരണം പോലെ സ്ത്രീകളിൽ യോനിയിലെ നനവ് (ലൂബ്രിക്കേഷൻ), ശ്വാസഗതിയിലെ വേഗത തുടങ്ങിയവ കൊണ്ടു ലൈംഗിക ഉത്തേജനം തിരിച്ചറിയാം [25][26].

രതിമൂർച്ഛയുടെ പ്രാധാന്യം

[തിരുത്തുക]

ലൈംഗികതയിലെ ഏറ്റവും ആനന്ദകരമായ നിമിഷങ്ങളെ രതിമൂർച്ഛ എന്നറിയപ്പെടുന്നു. പുരുഷന്മാരിൽ ഏതാണ്ട് എല്ലാ സംഭോഗങ്ങളും സ്‌കലനത്തോടൊപ്പം രതിമൂർച്ഛയിൽ അവസാനിക്കുകയാണ് പതിവ്. എന്നാൽ സ്ത്രീകളിൽ എല്ലാവർക്കും രതിമൂർച്ഛ ഉണ്ടാകണം എന്നില്ല. സ്ത്രീപുരുഷ രതിമൂർച്ഛയിലെ ഈ വ്യത്യസ്തതയെ ‘ഒർഗാസം ഗ്യാപ്’ എന്നറിയപ്പെടുന്നു. കൃസരി അഥവാ ഭഗശിശ്നികയിലെ നേരിട്ടുള്ള ഉത്തേജനം സ്ത്രീകളിൽ രതിമൂർച്ഛയ്ക്ക് ഏറെ സഹായകരമാകുന്നു. ബന്ധപ്പെടുന്ന സമയത്ത് ഗുണമേന്മയുള്ള ലൂബ്രിക്കന്റ് ജെല്ലി, വൈബ്രേറ്റർ തുടങ്ങിയവ ഉപയോഗിക്കുന്നത് സ്ത്രീകളെ രതിമൂർച്ഛയിൽ എത്താൻ ഏറെ സഹായിക്കുന്നു. ഇക്കാര്യത്തിൽ പങ്കാളിയുടെ സഹായം ഉപയോഗപ്പെടുത്താം. രതിമൂർച്ഛയിൽ തലച്ചോർ വലിയ പങ്ക് വഹിക്കുന്നു. മത്തിഷ്ക്കം ആണ് ഏറ്റവും വലിയ ലൈംഗിക അവയവം. ഓഗസ്റ്റ് 8 അന്താരാഷ്ട്ര സ്ത്രീ രതിമൂർച്ഛാ ദിനമായി ആചരിച്ചു വരുന്നു. ബ്രസീൽ ആണിതിനു തുടക്കം കുറിച്ചത്. ഇതിന്റെ മുന്നോടിയായി ഓഗസ്റ്റ് 2 ദേശീയ രതിമൂർച്ഛാ ദിനമായി (നാഷണൽ ഓർഗാസം ഡേ) അമേരിക്ക, കാനഡ, യുകെ, ജർമ്മനി, നെതർലാന്ഡ്സ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ ആചരിച്ചുവരുന്നു. രതിമൂർച്ഛയുടെ ഗുണങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയമായ ബോധവൽക്കരണമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ത്യയിൽ എഴുപത് ശതമാനം സ്ത്രീകൾക്കും രതിമൂർച്ഛ ഉണ്ടാകുന്നില്ല എന്ന് പഠനങ്ങൾ പറയുന്നു. സ്ത്രീകൾ ലൈംഗികതയെപ്പറ്റി സംസാരിക്കുന്നത് തെറ്റായി കാണുക, രതിമൂർച്ഛ പുരുഷന് മാത്രമാണെന്ന തെറ്റിദ്ധാരണ, നിത്യവും രതിമൂർച്ഛയില്ലായ്മ ഉണ്ടായാൽ ശരിയായ ചികിത്സാമാർഗങ്ങൾ തേടാതിരിക്കുക തുടങ്ങിയ വിവിധ കാരണങ്ങൾ ഇതിനുണ്ടെന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു[27][28][29][30][31].

പങ്കാളിയെ തെരെഞ്ഞെടുക്കൽ

[തിരുത്തുക]

പൊതുവേ മനുഷ്യർ ജനതികപരമായി ഏക പങ്കാളിയിൽ തൃപ്തിപ്പെടുന്നവരല്ല എന്ന്‌ വിലയിരുത്തപ്പെടുന്നു. ചില മനുഷ്യരിൽ 'പോളി അമോറി' എന്നറിയപ്പെടുന്ന ഒന്നിലധികം പങ്കാളികളോടുള്ള ആകർഷണം മുന്നിട്ട് നിൽക്കുമ്പോൾ മറ്റു ചിലർ ഏക പങ്കാളിയിൽ തൃപ്തിപ്പെടുന്ന 'മോണോഗാമി' താല്പര്യമാകും പ്രകടിപ്പിക്കുക. ഇത് വ്യക്തിയുടെ സവിശേഷമായ ജനതിക പ്രത്യേകതയുമായി ബന്ധപെട്ടു കിടക്കുന്നു. പുരുഷൻ തന്റെ ബീജം പരമാവധി ഇണകളിൽ എത്തിക്കാൻ ശ്രമിക്കുമ്പോൾ സ്ത്രീകൾ കൂട്ടത്തിൽ ഏറ്റവും ഗുണമേന്മയുള്ള പങ്കാളിയെ തിരഞ്ഞെടുക്കാൻ ശ്രമിക്കുന്നു എന്ന് പറയാറുണ്ട്. ഇതുമായി ബന്ധപെട്ടു പങ്കാളികൾക്കിടയിൽ ചിലപ്പോൾ പ്രശ്നങ്ങൾ ഉടലെടുക്കാറുണ്ട്[32]. കൃഷി ആരംഭിക്കുന്നതിന് മുൻപ് ആദിമമനുഷ്യർ ഇത്തരത്തിൽ ബഹുപങ്കാളികളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരുന്നു. ഇതാണ് ഒന്നിലധികം ബന്ധങ്ങൾ തേടാൻ മനുഷ്യരെ പ്രേരിപ്പിക്കുന്ന ഘടകം. മാത്രമല്ല ലൈംഗിക താല്പര്യം ഓരോ വ്യക്തികളിലും വ്യത്യാസപ്പെട്ടിരിക്കുന്നു. ലൈംഗികതയെ നിയന്ത്രിക്കുന്നത് മത്തിഷ്ക്കം തന്നെയാണ്. എന്നിരുന്നാലും സ്വകാര്യ സ്വത്തു ഉണ്ടായി വന്ന കാലം മുതൽ ഏക പങ്കാളിയെ തിരഞ്ഞെടുക്കുന്ന രീതിയിലേക്ക് സമൂഹം മാറിയിട്ടുണ്ട്. സ്വത്തുക്കൾ സ്വന്തം കുട്ടികൾക്ക് തന്നെ ലഭിക്കും എന്നതാണ് ഇതിന്റെ പ്രധാന കാരണം. മറ്റൊന്ന് മതങ്ങളുടെ സ്വാധീനമാണ്. ചില മതങ്ങൾ ഒന്നിലധികം പങ്കാളികളുമായുള്ള ലൈംഗിക ബന്ധം വൻ പാപമായി കണക്കാക്കുന്നുണ്ട്. മതാചാര പ്രകാരം വിവാഹം നടന്നെങ്കിൽ മാത്രമേ വ്യക്തികൾക്ക് ലൈംഗികമായി ബന്ധപ്പെടാൻ അനുവാദമുള്ളൂ എന്ന്‌ നിഷ്കര്ഷിക്കുന്ന മതങ്ങളും ഉണ്ട്. പല ഗോത്ര സമൂഹങ്ങളിലും മതാചാര പ്രകാരം വിവാഹം നടക്കാത്ത വ്യക്തികളുടെ ലൈംഗിക ബന്ധം വ്യഭിചാരമായി കണക്കാക്കപ്പെടുന്നു. ഇത്തരം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന വ്യക്തികൾക്ക് കഠിനമായ ശിക്ഷയും ചില രാജ്യങ്ങളിൽ കാണാം. ജനതികപരമായ കാരണങ്ങളാൽ രക്തബന്ധുക്കളോട് ആകർഷണം തോന്നുന്ന അവസ്ഥ മനുഷ്യരിൽ കുറവാണ്. പലപ്പോഴും രക്തബന്ധുക്കളുമായുള്ള വിവാഹത്തിൽ ഉണ്ടാകുന്ന കുട്ടികളിൽ ഗുരുതരമായ പാരമ്പര്യ രോഗങ്ങളും കാണപ്പെടുന്നു [33].

ലൈംഗിക താല്പര്യം

[തിരുത്തുക]

ലൈംഗിക താല്പര്യം ഓരോ വ്യക്തിയിലും വ്യത്യാസപ്പെട്ടിരിക്കുന്നു. ചിലർക്ക് നല്ല ലൈംഗിക താല്പര്യം കാണപ്പെടുമ്പോൾ മറ്റ് ചിലർക്ക് ഇത് തീരെ കുറവായി കാണപ്പെടുന്നു. ഇത് ഓരോ വ്യക്തിയുടെയും ജനതികവും സാമൂഹികവുമായ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ലൈംഗികതയെ സംബന്ധിച്ചിടത്തോളം മത്തിഷ്ക്കമാണ് ഏറ്റവും പ്രധാനപ്പെട്ട അവയവം. തലച്ചോർ തന്നെയാണ് ഒരു വ്യക്തിയുടെ ലൈംഗിക താല്പര്യം തീരുമാനിക്കുന്നതും. കൂടാതെ ശരീരത്തിലെ ഹോർമോൺ പ്രവർത്തനം, ആരോഗ്യം, മാനസികാവസ്ഥ തുടങ്ങിയവ ഇതുമായി ബന്ധപെട്ടു കിടക്കുന്നു. ടെസ്റ്റോസ്റ്റിറോൺ, ഈസ്ട്രജൻ എന്നി ഹോർമോണുകൾ സ്ത്രീപുരുഷന്മാരിൽ ലൈംഗിക താല്പര്യം ഉണ്ടാകുന്നതിന് പ്രധാന പങ്ക് വഹിക്കുന്നു. സാമൂഹിക ഘടകങ്ങളിൽ സമൂഹത്തിന്റെയും കുടുംബത്തിന്റെയും കാഴ്ചപ്പാട് ഇക്കാര്യത്തിൽ പങ്ക് വഹിക്കുന്നു. ശാസ്ത്രീയമായ ലൈംഗിക വിദ്യാഭ്യാസം ഇക്കാര്യത്തിൽ ശരിയായ കാഴ്ചപ്പാടുകൾ ഉടലെടുക്കുവാൻ സഹായിക്കുന്നു. സാമൂഹികമായ വിലക്കുകൾ, ഹോർമോൺ തകരാറുകൾ, ആർത്തവവിരാമം, ആരോഗ്യ പ്രശ്നങ്ങൾ (ഉദാ:പ്രമേഹം), മാനസിക പ്രശ്നങ്ങൾ (ഉദാ:വിഷാദരോഗം), പങ്കാളിയുമായുള്ള അകൽച്ച, ലൈംഗികമായ അറിവില്ലായ്മ, ലൈംഗിക പ്രശ്നങ്ങൾ (ഉദാ: ഉദ്ധാരണക്കുറവ്, വാജിനിസ്മസ്, യോനി വരൾച്ച) തുടങ്ങിയവ ഒരു വ്യക്തിയുടെ ലൈംഗിക ജീവിതത്തെ മോശമായി ബാധിക്കാറുണ്ട്. ഇവയിൽ പലതും വിദഗ്ദ ചികിത്സ ആവശ്യമുള്ള പ്രശ്നങ്ങൾ ആണ്. എന്നാൽ ജന്മനാ തന്നെ അലൈംഗികരായ ആളുകൾക്ക് ലൈംഗിക താല്പര്യം ഉണ്ടാകാറില്ല.

തുറന്ന ആശയവിനിമയം

[തിരുത്തുക]

ലൈംഗിക ജീവിതത്തിൽ നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങളെക്കുറിച്ചും മുൻഗണനകളെക്കുറിച്ചും ആശങ്കകളെക്കുറിച്ചും നിങ്ങളുടെ പങ്കാളിയുമായി തുറന്ന് സംസാരിക്കുക എന്നത് ഏറ്റവും പ്രധാനമാണ്. താല്പര്യമില്ലാത്ത രീതികൾ ഉണ്ടെങ്കിൽ അക്കാര്യം വ്യക്തമായി പറയാൻ മടിക്കരുത്. ലൈംഗികമായി ബന്ധപ്പെടുമ്പോൾ വേദനയോ ബുദ്ധിമുട്ടോ ഉണ്ടെങ്കിൽ ഇക്കാര്യം പങ്കാളിയുമായി സംസാരിക്കണം. നല്ല ആശയവിനിമയം പരസ്പരം ആവശ്യങ്ങൾ മനസ്സിലാക്കാൻ കാരണമാകും. കോണ്ടം പോലെയുള്ള സുരക്ഷാ മാർഗങ്ങൾ, ലൂബ്രിക്കന്റ് ജെല്ലി തുടങ്ങിയവ ഉപയോഗിക്കേണ്ടതുണ്ടെങ്കിൽ ഇക്കാര്യം ആദ്യമേ തന്നെ പറയാം. ഇക്കാര്യത്തിൽ ലജ്ജയോ മടിയോ വിചാരിക്കേണ്ട കാര്യമില്ല[34].

ആമുഖലീലയും ഉത്തേജനവും

[തിരുത്തുക]

ബന്ധപ്പെടുന്നതിന് മുൻപ് ആവശ്യത്തിന് സമയം സന്തോഷകരമായ സംഭോഗപൂർവ ആമുഖലീലകൾക്ക് അല്ലെങ്കിൽ ഫോർപ്ലേയ്ക്ക് (Foreplay) ചിലവഴിക്കുന്നത് പങ്കാളികൾക്ക് ഉത്തേജനം നൽകുന്നു. കൃസരി/ഭഗശിശ്നികയിലെ (Clitoris) മൃദുവായ പരിലാളനം സ്ത്രീകളെ ഉത്തേജനത്തിലേക്ക് നയിക്കുന്നു[35]. ലൂബ്രിക്കന്റ് ജെല്ലികളും, വൈബ്രെറ്ററും മറ്റും പങ്കാളിയുടെ സഹായത്തോടെ ഉപയോഗപ്പെടുത്താവുന്നതാണ്. ഉത്തേജനത്തിന്റെ ഭാഗമായി പുരുഷനിൽ ലിംഗത്തിലെ അറകളിലേക്ക് ഉള്ള രക്തയോട്ടം വർധിക്കുകയും 'ഉദ്ധാരണം' ഉണ്ടാവുകയും ചെയ്യുന്നു. സ്ത്രീയിൽ ജനനേന്ദ്രിയ ഭാഗത്തേക്ക്‌ രക്തയോട്ടം വർധിക്കുകയും ബർത്തോലിൻ ഗ്രന്ഥികളിൽ നിന്നും വഴുവഴുപ്പ് നൽകുന്ന സ്നേഹദ്രവങ്ങൾ (Vaginal lubrication) ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. അതോടൊപ്പം യോനീനാളം വികസിക്കുകയും ആ ഭാഗത്തെ പേശികളുടെ മുറുക്കം കുറയുകയും, കൃസരി ഉദ്ധരിക്കുകയും ചെയ്യുന്നു. സ്ത്രീകളിലെ ഇത്തരം ലക്ഷണങ്ങൾ പലപ്പോഴും പങ്കാളി തിരിച്ചറിയാതെ പോകാറുണ്ട്[36]. സ്ത്രീകളിൽ രതിമൂർച്ഛ (Orgasm) പുരുഷനെ അപേക്ഷിച്ചു പതുക്കെ അനുഭവപ്പെടുന്നതിനാലും പുരുഷനിലെ 'സമയക്കുറവ്' പരിഹരിക്കാനും ആമുഖലീലകൾ അഥവാ ഫോർപ്ലേ സഹായിച്ചേക്കാം. എന്നാൽ പങ്കാളിക്ക് താല്പര്യമില്ലാത്ത രതി രീതികൾക്ക് നിർബന്ധിക്കുന്നത് താല്പര്യക്കുറവിന് കാരണമാകാറുണ്ട്. അതിനാൽ ഇത്തരം രീതികൾ പൂർണമായും ഒഴിവാക്കേണ്ടതാണെന്ന് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു[37][38].

വേദനാജനകമായ ലൈംഗികബന്ധം

[തിരുത്തുക]

ലൈംഗികമായി ബന്ധപ്പെടുന്ന സമയത്ത് അസഹനീയമായ വേദന അനുഭവപ്പെടുന്നതിനെ 'ഡിസ്പെറൂണിയ' അഥവാ വേദനാജനകമായ ലൈംഗികബന്ധം എന്നറിയപ്പെടുന്നു. സ്ത്രീകളിലും പുരുഷന്മാരിലും ഇങ്ങനെ ഉണ്ടാകാം. ഇത്‌ സ്ത്രീകളിലെ ലൈംഗിക താല്പര്യം തന്നെ ഇല്ലാതാക്കി വിരക്തിയിലേക്ക് നയിക്കാനും ചിലപ്പോൾ പങ്കാളിയോട് വെറുപ്പിനും ഇടയാക്കുന്നു. യോനിയിലെ അണുബാധ, യോനീസങ്കോചം അഥവാ വജൈനിസ്മസ്, വൾവോഡയ നിയ, എൻഡോമെട്രിയോസിസ്, ഗർഭാശയ മുഴകൾ, ഗർഭാശയ കാൻസർ, മലബന്ധം, പ്രസവവുമായി ബന്ധപെട്ടു നടത്തുന്ന എപ്പിസിയോട്ടമി ശസ്ത്രക്രിയയുടെ മുറിവ്, ലൂബ്രിക്കേഷന്റെ അഭാവം അഥവാ യോനീ വരൾച്ച തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവർക്ക് ലൈംഗികമായി ബന്ധപ്പെടുമ്പോൾ കടുത്ത വേദനയും ബുദ്ധിമുട്ടും ഉണ്ടാകാറുണ്ട്. വേദന മൂലം പല സ്ത്രീകൾക്കും ലൈംഗിക താല്പര്യം തന്നെ ഇല്ലാതാകുന്നു. ഇത് ലൈംഗിക ബന്ധത്തോട് ഭയവും വിരക്തിയും ഉണ്ടാകാൻ കാരണമായേക്കാം. 45-55 വയസ് പിന്നിട്ട സ്ത്രീകളിൽ ആർത്തവവിരാമവുമായി ബന്ധപ്പെട്ട യോനി വരൾച്ച, യോനിയുടെ ഉൾതൊലിയുടെ ചർമ്മം നേർത്തു കട്ടി കുറയുന്ന അവസ്ഥ എന്നിവയെല്ലാം ലൈംഗികമായി ബന്ധപ്പെടുന്ന സമയത്ത് വേദനയും ബുദ്ധിമുട്ടും അനുഭവപ്പെടാൻ കാരണമാണ്.[39]

ചില സ്ത്രീകളിൽ ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ ബോധപൂർവ്വമല്ലാതെ തന്നെ യോനിസങ്കോചം വരുകയും അങ്ങനെ ലൈംഗികബന്ധം സാധ്യമാകാത്തതുമായ അവസ്ഥയാണ് വജൈനിസ്മസ്. പ്രത്യേകിച്ച് കാരണം കൂടാതെ പങ്കാളിയുമൊത്തുള്ള ജീവിതത്തിന്റെ തുടക്കം മുതൽ ഇവർക്ക് യാതൊരു വിധത്തിലും ലൈംഗിക ബന്ധത്തിലേർപ്പെടാൻ സാധിക്കില്ല. ഗൈനക്കോളജിസ്റ്റ് പരിശോധിക്കാൻ ശ്രമിക്കുമ്പോഴും ആർത്തവ ടാംപൂൺ ഉപയോഗിക്കുമ്പോഴും ഇതുതന്നെ സംഭവിക്കുന്നു. മറ്റു ചിലർ വർഷങ്ങളോളം സാധാരണ രീതിയിൽ ലൈംഗിക ബന്ധത്തിലേർപ്പെട്ടവരായിരിക്കും. അതിനുശേഷം മറ്റേതെങ്കിലും കാരണത്താലാണ് ഇങ്ങനെ സംഭവിക്കുന്നത്. പ്രസവത്തിനുശേഷം വരുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങളും, മധ്യവയസ്ക്കരിൽ ആർത്തവവിരാമവും ഇതിന് കാരണമായിത്തീരാറുണ്ട്. ശാസ്ത്രീയമായ ലൈംഗികാരോഗ്യ വിദ്യാഭ്യാസത്തിന്റെ അഭാവം തന്നെയാണ് ഇത്തരം പ്രശ്നങ്ങൾ വഷളാകാൻ പ്രധാന കാരണം.

[40] യോനി വരൾച്ച അനുഭവപ്പെട്ടാൽ കൂടുതൽ സമയം ആമുഖലീലകളിൽ ഏർപ്പെടുകയും, ഏതെങ്കിലും മികച്ച കൃത്രിമ ലൂബ്രിക്കന്റ് (ഉദാ: കെവൈ ജെല്ലി) ഉപയോഗിക്കുകയും ചെയ്യാം. പ്രത്യേകിച്ചും അൻപത് വയസിനോടടുത്തവർക്കും, പ്രസവശേഷം മുലയൂട്ടുന്ന കാലയളവിലും ഇത് ആവശ്യമായേക്കാം. ലജ്ജയോ മടിയോ വിചാരിച്ചു ഡോക്ടറോട് പോലും ഇക്കാര്യങ്ങൾ ചർച്ച ചെയ്തു ശരിയായ ചികിത്സ സ്വീകരിക്കാത്ത പക്ഷം പലർക്കും ജീവിതം വളരെ ദുസ്സഹമാകാറുണ്ട് [41][42][43].

ലൈംഗിക പ്രശ്നങ്ങൾ

[തിരുത്തുക]

പങ്കാളിക്ക് താൽപര്യക്കുറവ്, വേദന, ബുദ്ധിമുട്ട് എന്നിവയില്ല എന്നുറപ്പ് വരുത്തുന്നത് മെച്ചപ്പെട്ട ലൈംഗിക ജീവിതത്തിന് അത്യാവശ്യമാണ്. വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസിക പ്രശ്നങ്ങൾ ലൈംഗികതയെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്[44]. പുരുഷന്മാരിൽ കാണപ്പെടുന്ന രണ്ട് പ്രധാന ലൈംഗിക പ്രശ്നങ്ങൾ ആണ് ഉദ്ധാരണക്കുറവ്, ശീഖ്രസ്ഖലനം എന്നിവ[45]. സ്ത്രീകളിൽ ലൈംഗിക താല്പര്യക്കുറവാണ് പ്രധാന പ്രശ്നം. ഇതിന് പല കാരണങ്ങൾ ഉണ്ട്. ഉത്തേജനം ലഭിക്കാത്ത അവസ്ഥ, വേദനയോടുകൂടിയ ലൈംഗികബന്ധം, രതിമൂർച്ഛ ലഭിക്കാതിരിക്കുക തുടങ്ങിയവയാണു സ്ത്രീകളിൽ സാധാരണ കാണുന്ന പ്രശ്നങ്ങൾ. വ്യത്യസ്ത കാരണങ്ങളാലാണ് ഇങ്ങനെ സംഭവിക്കുന്നത്. പുറത്തുപറയുവാൻ മടിക്കുന്നതിനാൽ ജീവിതകാലം മുഴുവൻ അസംതൃപ്തമായ ജീവിതം നയിക്കേണ്ടി വരുന്നവരുണ്ട്. ലൈംഗിക പ്രശ്നങ്ങൾ എന്തു തന്നെ ആയാലും പരിഹരിക്കാവുന്നതേയുള്ളു. പങ്കാളിയോടും ആവശ്യമെങ്കിൽ ഡോക്ടറോടും പ്രശ്നങ്ങൾ യഥാസമയം പങ്കുവയ്ക്കുകയാണു വേണ്ടത്.

മാനസികമോ ശാരീരികമോ ആയ കാരണങ്ങൾ മൂലം ലൈംഗിക പ്രശ്നങ്ങളുണ്ടാകാം. ഇതു പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ശാരീരിക കാരണങ്ങളിൽ ഹോർമോൺ അസന്തുലിതാവസ്ഥ, പ്രമേഹം, ആർത്തവവിരാമം, ലഹരിവസ്തുക്കളുടെ ഉപയോഗം, തൈറോയ്ഡ് പ്രശ്നങ്ങൾ, യോനി സങ്കോചം അഥവാ വാജിനിസ്മസ്[46], ലൈംഗികരോഗങ്ങൾ, ചില മരുന്നുകൾ എന്നിവ ഉൾപ്പെടുന്നു. സെക്സോളജിസ്റ്റ്, ഗൈനക്കോളജിസ്റ്റ്, യൂറോളജിസ്റ്റ്, മനഃശാസ്ത്ര വിദഗ്ദർ, കുടുംബ ഡോക്ടർമാർ തുടങ്ങിയ ആരോഗ്യ വിദഗ്ദരുടെ സേവനം ഇക്കാര്യത്തിൽ ഉപയോഗപ്പെടുത്താം. സമീകൃതമായ ആഹാരക്രമവും പതിവായ വ്യായാമവും ഊഷ്മളമായ ലൈംഗികജീവിതവും ഉണ്ടെങ്കിൽ ഒരു പരിധിവരെ യുവത്വവും ചുറുചുറുക്കും നിലനിർത്താം. ശരിയായ ലൈംഗിക ജീവിതത്തിന് തടസ്സമാകുന്ന പ്രധാന പ്രശ്നങ്ങളിൽ നിന്നും മാറി നിൽക്കുക. പുകവലി, മാനസിക സംഘർഷം, അതിമദ്യാസക്തി, വ്യായാമക്കുറവ് എന്നിവയാണത്. പങ്കാളികൾക്കിടയിലെ ബന്ധം ദൃഢമാക്കാൻ ലൈംഗികബന്ധം ആവശ്യമാണ്[47][48].

ലൈംഗിക ബന്ധവും ശുചിത്വവും

[തിരുത്തുക]

ശാരീരിക ബന്ധത്തിന് മുൻപും ശേഷവും ജനനേന്ദ്രിയ ഭാഗങ്ങൾ വെള്ളം ഉപയോഗിച്ച് കഴുകുന്നത് ശുചിത്വത്തിന്റെ ഭാഗമാണ്. എന്നാൽ ഈ ഭാഗങ്ങളിൽ വീര്യം കൂടിയ സോപ്പിന്റെയും മറ്റും ഉപയോഗം ഒഴിവാക്കേണ്ടതാണ്. സോപ്പ് യോനിയുടെ സ്വാഭാവികത നഷ്ടപ്പെടുത്തുകയും അണുബാധയ്ക്ക് കാരണമാകുകയും ചെയ്യുന്നു[49][50][51].

ലൈംഗികബന്ധവും ഗർഭധാരണവും

[തിരുത്തുക]

ശാരീരിക-മാനസിക സുഖാനുഭവവും പ്രത്യുല്പാദനവുമാണ്‌ ഊഷ്മളമായ ലൈംഗികബന്ധത്തിന്റെ ഫലങ്ങളെങ്കിലും എല്ലാ സംഭോഗവും പ്രത്യുൽപ്പാദനത്തിൽ കലാശിക്കണമെന്നില്ല. ഇത് സ്ത്രീയുടെ ആർത്തവചക്രത്തിലെ അണ്ഡവിസർജനവുമായി (Ovulation) ബന്ധപ്പെട്ട് കിടക്കുന്നു. അണ്ഡവിസർജന കാലത്തെ ലൈംഗികവേഴ്ച ഗർഭധാരണത്തിന് കാരണമായേക്കാം[52][53].

ലൈംഗികബന്ധവും ആരോഗ്യവും

[തിരുത്തുക]

തൃപ്തികരമായ ലൈംഗികബന്ധം പങ്കാളികൾ തമ്മിലുള്ള അടുപ്പം വർദ്ധിക്കുവാനും, അമിത രക്തസമ്മർദം കുറയുവാനും, മാനസിക സംഘർഷം ലഘൂകരിക്കാനും (Stress reduction), നല്ല ഉറക്കത്തിനും, മെച്ചപ്പെട്ട ആരോഗ്യത്തിനും സഹായിക്കുന്നതായി ശാസ്ത്രം വ്യക്തമാക്കുന്നു; പ്രത്യേകിച്ചും ഹൃദയാരോഗ്യത്തിനും, ഓർമശക്തിക്കും, ചറുചുറുക്കിനും, പുരുഷന്മാരിൽ പ്രോസ്ട്രേറ്റ് ഗ്രന്ഥിയുടെ ആരോഗ്യത്തിനും, പ്രോസ്ട്രേറ്റ് കാൻസർ സാധ്യത കുറയ്ക്കുവാനും, സ്ത്രീകളിൽ മൂത്രാശയ പേശികളുടെ ശക്തി വർധിക്കാനും, ജനനേന്ദ്രിയ ഭാഗത്തേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുവാനും അവിടുത്തെ പേശികളുടെ ദൃഢതയും ഇലാസ്തികതയും വർദ്ധിപ്പിക്കുവാനും പതിവായ ലൈംഗികബന്ധം ഗുണകരമാണെണ് പഠനങ്ങൾ തെളിയിക്കുന്നു. അതിനാൽ ദീർഘകാലം രതിയുടെ അഭാവത്തിൽ പലരിലും ശാരീരികമോ മാനസികവുമായ ബുദ്ധിമുട്ടുകൾ കാണപ്പെടാറുണ്ട്[54][55].

അതിലൈംഗികത

[തിരുത്തുക]

അമിതമായ ലൈംഗിക പ്രവർത്തികൾ മൂലം പ്രശ്നങ്ങൾ അനുഭവിക്കുന്നവരും ധാരാളമുണ്ട്. രതിയുടെ ആധിക്യം മൂലം, തന്റെയോ പങ്കാളിയുടെയോ ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിക്കുകയോ വേദനയോ ബുദ്ധിമുട്ടുകളോ ഉണ്ടാകുകയോ വെറുപ്പ് ഉണ്ടാകുകയോ ചെയ്യുമ്പോൾ ആണ്‌ ലൈംഗിക പ്രവർത്തി അധികമായി കണക്കാക്കുന്നത്. എപ്പോഴും ലൈംഗിക ചിന്തയിൽ മുഴുകി ഇരിക്കുകയും അതുമൂലം നിയന്ത്രിക്കാനാകാതെ ലൈംഗിക പ്രവർത്തികളിൽ ഏർപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് അമിത ലൈംഗിക ആസക്തി. ഇതുമൂലം സാമ്പത്തിക നഷ്ടം, ബന്ധങ്ങളിലെ ഉലച്ചിൽ, വേർപിരിയൽ, ലൈംഗിക പീഡനങ്ങൾ എന്നിവ ഉണ്ടാകാം. ലൈംഗികാസക്തി അമിതമാകുന്നതിന് പല കാരണങ്ങൾ ഉണ്ട്. തലച്ചോറിലെ സെറാടോണിൻ, ഡോപ്പമിൻ തുടങ്ങിയ രാസവസ്തുക്കളുടെ ഏറ്റക്കുറച്ചിൽ, അപസ്മാരം, പാർക്കിൻസൺസ് പോലെയുള്ള ചില രോഗങ്ങൾക്ക് നൽകുന്ന മരുന്നുകൾ, തലച്ചോറിലെ പരിക്കുകൾ, മനോരോഗങ്ങളായ ബൈപോളാർ ഡിസോർഡർ, ഒബ്സസ്സീവ് കമ്പൽസിവ് ഡിസോർഡർ, അഡൾട്ട് എഡിഎച്ച്ഡി എന്നിവയൊക്കെ അമിത ലൈംഗികതയിലേക്ക് നയിക്കാം. ഇത്തരം പ്രശ്നങ്ങൾ ഉള്ളവർക്ക് വിദഗ്ദ ഡോക്ടറുടെ നേതൃത്വത്തിൽ കൃത്യമായ ചികിത്സയും തെറാപ്പിയും ആവശ്യമാണ്[56][57][58].

ആർത്തവവിരാമവും ലൈംഗിക ജീവിതവും

[തിരുത്തുക]

ഒരു സ്ത്രീയുടെ ആർത്തവ പ്രക്രിയ നിലയ്ക്കുന്നതിനെയാണ്‌ ആർത്തവവിരാമം അഥവാ മെനോപോസ് (Menopause) എന്ന് പറയുന്നത്. മിക്കവർക്കും 45 മുതൽ 55 വയസ്സിനുള്ളിൽ ആർത്തവം നിലയ്ക്കാം. 2 ഓവറിയും നീക്കം ചെയ്യുന്നത് കൊണ്ടും ഇത്‌ സംഭവിക്കാം. ഈ കാലയളവിൽ സ്ത്രൈണ ഹോർമോണായ ഈസ്ട്രജന്റെ ഉത്പാദനം കുറയുകയും സ്ത്രീ ഗർഭം ധരിക്കാനുള്ള സാധ്യത ഇല്ലാതാകുകയും ചെയ്യുന്നു. സ്ത്രീ ലൈംഗികതയിലെ ഒരു പ്രധാന ഘട്ടമാണ് ആർത്തവവിരാമം. ആർത്തവവിരാമം സ്ത്രീകളുടെ ലൈംഗികജീവിതത്തിന്റെ അവസാനമാണ് എന്നൊരു ധാരണ പൊതുവേ കാണാറുണ്ട്. എന്നാൽ ഇത് ശരിയല്ല. ആർത്തവ വിരാമത്തിന് ശേഷം തൃപ്തികരമായ ലൈംഗികജീവിതം സാധ്യമാണ്. എന്നാൽ ഈ ഘട്ടത്തിൽ ഉണ്ടാകുന്ന ചില മാറ്റങ്ങൾ ലൈംഗിക ജീവിതത്തെ മോശമായി ബാധിക്കാറുണ്ട്.

സ്ത്രീ ശരീരത്തിലെ ഈസ്ട്രജൻ, പ്രൊജസ്റ്റിറോൺ, ടെസ്റ്റോസ്റ്റിറോൺ തുടങ്ങിയ ഹോർമോണുകളുടെ അളവ് താഴുന്നതോടെ യോനിയിൽ നനവ് നൽകുന്ന ബർത്തോലിൻ ഗ്രൻഥിയുടെ പ്രവർത്തനം കുറയുക, തന്മൂലം യോനീ വരൾച്ച അനുഭവപ്പെടുക (വാജിനൽ ഡ്രൈനസ്), യോനിചർമ്മത്തിന്റെ കട്ടി കുറയുക, ചിലപ്പോൾ അണുബാധ തുടങ്ങിയവ ഉണ്ടാകാറുണ്ട്. അതുമൂലം ലൈംഗികബന്ധം കഠിനമായ വേദനയോ ബുദ്ധിമുട്ടോ ഉള്ളതും, യോനിയിൽ ചെറിയ മുറിവുകൾ പറ്റാനും രതിമൂർച്ഛ ഇല്ലാതാകാനും കാരണമാകാം. തന്മൂലം പല സ്ത്രീകളും സംഭോഗത്തോട് താല്പര്യക്കുറവും വിരക്തിയും കാണിക്കാറുണ്ട്. വിഷാദം പോലെയുള്ള മാനസിക പ്രശ്നങ്ങളും ഈ പ്രായത്തിൽ അസ്വസ്ഥതയ്ക്ക് കാരണമാകാറുണ്ട്. സ്ത്രീകളുടെ പ്രശ്നങ്ങൾ മനസിലാക്കാതെ അവർ തന്നെ പരിഗണിക്കുന്നില്ലെന്ന് പങ്കാളി കരുതുന്നത് സാധാരണയാണ്. ഇക്കാര്യത്തിൽ ശരിയായ അറിവ് പലർക്കുമില്ല എന്നതാണ് വസ്തുത. ലജ്ജ വിചാരിച്ചു ഇക്കാര്യങ്ങൾ ആരോഗ്യ വിദഗ്ദരോട് പോലും ചർച്ച ചെയ്യാതെ മറച്ചു വെക്കുന്നത് പല ആളുകളുടെയും ജീവിതത്തെ മോശമായി ബാധിക്കാറുണ്ട്. എന്നാൽ ഇതിന് ശാസ്ത്രീയമായ പരിഹാര മാർഗങ്ങളുണ്ട്.

45, 50 അല്ലെങ്കിൽ 55 വയസ് പിന്നിട്ട സ്ത്രീകൾ ബന്ധപ്പെടുമ്പോൾ കഴിവതും ഏതെങ്കിലും മികച്ച ലൂബ്രിക്കന്റ് ജെല്ലി ഉപയോഗിക്കണം. ഇവ വരൾച്ചയും വേദനയും പരിഹരിക്കുക മാത്രമല്ല സുഖകരമായ സംഭോഗത്തിന് സഹായിക്കുകയും ചെയ്യുന്നു. ഫാർമസികളിലും സൂപ്പർമാർക്കറ്റുകളിലും ഓൺലൈൻ വഴിയും ഇന്ന് ഗുണമേന്മയുള്ള ലുബ്രിക്കന്റുകൾ (കൃത്രിമ സ്നേഹകങ്ങൾ) ലഭ്യമാണ് (ഉദാ: കെവൈ ജെല്ലി). ഒരു ഡോക്ടറുടെ നിർദേശപ്രകാരം ഈസ്ട്രജൻ അടങ്ങിയ ലൂബ്രക്കന്റ് ജൽ അല്ലെങ്കിൽ ക്രീം ഉപയോഗിക്കുന്നത് ഏറ്റവും ഫലപ്രദമായ ചികിത്സ ആണ്. ഇതിനെ 'വാജിനൽ ഈസ്ട്രജൻ തെറാപ്പി' എന്ന് പറയുന്നു. അതുവഴി ചെറിയ അളവിൽ ഈസ്ട്രജൻ ഹോർമോൺ യോനിഭാഗത്ത്‌ ലഭ്യമാകുന്നു. ഇത് യോനീചർമത്തിന്റെ കട്ടി വർധിക്കാനും, യോനിയുടെ സ്വഭാവികമായ ഈർപ്പം നിലനിർത്താനും, ഇടയ്ക്ക് ഉണ്ടാകുന്ന അണുബാധ തടയുവാനും, രതിമൂർച അനുഭവപ്പെടാനും ഗുണകരമാണ്. കൃത്രിമ ലൂബ്രിക്കേഷന് വേണ്ടി സസ്യ എണ്ണകൾ, വാസലിൻ, ബേബി ഓയിൽ തുടങ്ങിയവ ഉപയോഗിക്കുന്നത് അണുബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കും എന്നതിനാൽ ഒഴിവാക്കണം. യീസ്റ്റ്, ഫംഗൽ ഇൻഫെക്ഷൻ തുടങ്ങിയവ ഉണ്ടാകാൻ സാധ്യത ഉള്ളവർ വെളിച്ചെണ്ണ തുടങ്ങിയ സസ്യ എണ്ണകൾ ഒഴിവാക്കുന്നതാവും ഉചിതം. ദീർഘനേരം ആമുഖലീലകൾ അഥവാ ഫോർപ്ലേ (Foreplay) ശരിയായ ഉത്തേജനത്തിന് അനിവാര്യമാണ്. യോനിയിലെ അണുബാധ, എൻഡോമെട്രിയോസിസ്, ഗർഭാശയ മുഴകൾ, ഗർഭാശയ കാൻസർ, മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവർക്ക് വേദനാജനകമായ ലൈംഗികബന്ധം ഉണ്ടാകും എന്നതിനാൽ അത്തരം രോഗങ്ങൾ ഇല്ല എന്ന് ഉറപ്പ് വരുത്താൻ ആവശ്യമായ പരിശോധനകളും സ്വീകരിക്കേണ്ടതുണ്ട്. ഒരു ഗൈനക്കോളജിസ്റ്റിന്റെ നേതൃത്വത്തിൽ ഹോർമോൺ റീപ്ലേസ്‌മെന്റ് തെറാപ്പി (HRT) മേനോപോസിന്റെ ബുദ്ധിമുട്ടുകളെ അകറ്റും. പതിവായ ലൈംഗികബന്ധം യോനിയുടെ ആകൃതിയും ഈർപ്പവും നിലനിർത്തുകയും, വസ്തി പ്രദേശത്തെ മസിലുകളുടെ ബലവും രക്തയോട്ടവും വർധിപ്പിക്കുകയും അജിതേന്ദ്രിയം ഉണ്ടാകാനുള്ള സാധ്യത കുറക്കുകയും പൊതുവായ ആരോഗ്യം ചെയ്യുന്നു[59][60][61][62].

വർദ്ധക്യത്തിൽ

[തിരുത്തുക]

വാർദ്ധക്യത്തിലെ ലൈംഗികത വളരെയധികം അവഗണിക്കപ്പെട്ട ഒരു വിഷയമാണ്. വാർദ്ധക്യത്തിലെത്തി എന്നത് കൊണ്ടു മാത്രം ഒരു വ്യക്തിയുടെ ലൈംഗിക താല്പര്യം ഇല്ലാതാകണമെന്നില്ല. പ്രായമായവരുടെ ആരോഗ്യത്തിനും സന്തോഷത്തിനും ശരിയായ ലൈംഗികജീവിതം ഗുണകരമാണ്. ആരോഗ്യമുണ്ടെങ്കിൽ വാർദ്ധക്യത്തിലെത്തിയ വ്യക്തികൾക്ക് പോലും സന്തോഷകരമായ ലൈംഗിക ജീവിതം സാധ്യമാണ് എന്ന് ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നു. പ്രമേഹം, ഹൃദ്രോഗം, പക്ഷാഘാതം, തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങൾ, അമിത കൊളസ്ട്രോൾ, രക്താതിമർദ്ദം, അമിതവണ്ണം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ വരാതെ സൂക്ഷിക്കുന്നതോ നിയന്ത്രിച്ചു നിർത്തുന്നതോ വർദ്ധക്യത്തിൽ ലൈംഗികശേഷി നിലനിർത്താൻ വളരെയധികം സഹായകരമാണ്. പ്രായമായി എന്ന തോന്നൽ‌, ലൈംഗിക ജീവിതം ചെറുപ്പക്കാർക്ക് വേണ്ടി മാത്രമുള്ളതാണ് എന്നൊക്കെയുള്ള തെറ്റായ ധാരണകൾ ഈ ഘട്ടത്തിൽ പലർക്കും ഉണ്ടാവാറുണ്ട്. മധ്യവയസിൽ എത്തിയ പുരുഷന്മാരിൽ ആൻഡ്രോപോസ് അഥവാ ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ കുറവ് ഉണ്ടാകാറുണ്ട്. അതുമൂലം ഉദ്ധാരണശേഷിക്കുറവ് ഉണ്ടാകാറുണ്ട്. വയാഗ്രയുടെ കണ്ടുപിടുത്തം ഇക്കാര്യത്തിൽ ഏറെ ഫലം ചെയ്തു. കൂടാതെ ഉദ്ധാരണക്കുറവ് അനുഭവപ്പെടുന്ന പുരുഷന്മാർ കൃത്രിമ ലിംഗ ഇമ്പ്ലാന്റ് ഉപയോഗിക്കുന്നത് വഴി ഉദ്ധാരണം ഇഷ്ടമുള്ളത്രയും സമയം നിലനിർത്താം. സ്ത്രീകളിൽ ഈസ്ട്രജൻ ഹോർമോണിന്റെ കുറവ് മൂലം യോനിയിൽ വരൾച്ചയും ബന്ധപ്പെടുന്ന സമയത്ത് വേദനയും അതുമൂലം താല്പര്യക്കുറവും അനുഭവപ്പെടാറുണ്ട്. ഇതിന് പരിഹാരമായി കൃത്രിമമായി നനവ് നൽകുന്ന സ്നേഹകങ്ങൾ (ലൂബ്രിക്കന്റ് ജെല്ലി) ഉപയോഗിക്കുന്നത് സ്ത്രീകളിൽ മേൽപ്പറഞ്ഞ പ്രശ്നങ്ങൾ അകറ്റി ലൈംഗിക ആസ്വാദ്യത വർധിപ്പിക്കാൻ സഹായിക്കും. ഒരു ഡോക്ടറുടെ നിർദേശപ്രകാരം ഈസ്ട്രജൻ ഹോർമോൺ അടങ്ങിയ ലൂബ്രിക്കന്റ് ജെല്ലി ഉപയോഗിക്കുന്നത് ഏറെ ഗുണകരമാണ്. പോഷക സമൃദ്ധമായ ഭക്ഷണം, കൃത്യമായ വ്യായാമം, പുകവലി അല്ലെങ്കിൽ അതിമദ്യാസക്തി തുടങ്ങിയ ലഹരികൾ ഒഴിവാക്കൽ, ശാസ്ത്രീയമായ ചികിത്സ, സന്തോഷകരമായ മാനസികാവസ്ഥ, ശരിയായ ഉറക്കം, ആരോഗ്യകരമായ ജീവിതശൈലി, കെഗൽ വ്യായാമം തുടങ്ങിയവ വർദ്ധക്യത്തിലെ ലൈംഗിക സംതൃപ്തിയ്ക്ക് ഏറെ സഹായകരമാണ്. ഇതവരുടെ ആരോഗ്യവും ചുറുചുറുക്കും നിലനിർത്താൻ സഹായിക്കുന്നു. [63][64][65][66]

ജീവിതശൈലിയും ലൈംഗികതയും

[തിരുത്തുക]

ജീവിതശൈലിയും ലൈംഗികതയും തമ്മിൽ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുന്നത് പൊതുവായ ആരോഗ്യം മാത്രമല്ല ലൈംഗികശേഷിയും പ്രത്യുത്പാദന ക്ഷമതയും ചുറുചുറുക്കും നിലനിർത്താൻ വളരെയധികം സഹായിക്കുന്നു എന്ന് പഠനങ്ങൾ പറയുന്നു. അതിന് വേണ്ടി ചെറുപ്പം മുതൽക്കേ ഭക്ഷണം, വ്യായാമം, ലഹരി വർജനം, ഉറക്കം, മാനസിക സമ്മർദം ഒഴിവാക്കൽ തുടങ്ങിയ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.[67][68]

ലൈംഗികതയും പോഷകാഹാരവും

[തിരുത്തുക]

ലൈംഗികമായ ആരോഗ്യവും ശേഷിയും നിലനിർത്താനും മെച്ചപ്പെടുത്താനും പോഷകങ്ങൾ അത്യാവശ്യമാണ്. പഴങ്ങളും പച്ചക്കറികളും പരിപ്പുവർഗങ്ങളും മത്സ്യവും മുട്ടയും മറ്റുമടങ്ങിയ പോഷക സമൃദ്ധവുമായ ഭക്ഷണം കഴിക്കുന്നതും, വറുത്തതും പൊരിച്ചതും, ഉപ്പ്, എണ്ണ, കൊഴുപ്പ്, മധുരം, അന്നജം, ചുവന്ന മാംസം തുടങ്ങിയവരുടെ നിയന്ത്രണവും ലൈംഗിക ആരോഗ്യം നിലനിർത്താൻ സഹായകരമാണ്. ജീവകങ്ങളായ വിറ്റാമിൻ ഇ, വിറ്റാമിൻ സി, വിറ്റാമിൻ ഡി, വിറ്റാമിൻ ബി 12 തുടങ്ങിയ ബി ജീവകങ്ങൾ, സിങ്ക്, സെലിനിയം തുടങ്ങിയ പോഷകങ്ങൾ തുടങ്ങിയവ ഹോർമോൺ സന്തുലിതാവസ്ഥ നിലനിർത്താനും ലൈംഗികമായ ആരോഗ്യത്തിനും ഏറെ ഗുണകരമാണ്.[69][70]

ലൈംഗികതയും വ്യായാമവും

[തിരുത്തുക]

കൃത്യമായി വ്യായാമം ചെയ്യുന്നത് ലൈംഗികശേഷിയും ആരോഗ്യവും നിലനിർത്താൻ അത്യാവശ്യമാണ്. കൃത്യമായ വ്യായാമം ശരീരത്തിലെ രക്തയോട്ടവും, ഹോർമോൺ സന്തുലിതാവസ്ഥയും, ആരോഗ്യവും നിലനിർത്തുകയും അത് ലൈംഗികശേഷിയും ശരീരസൗന്ദര്യവും ഏറെക്കാലം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. സന്തോഷകരമായ മാനസികാവസ്ഥ, എട്ടു മണിക്കൂറോളം ശരിയായ ഉറക്കം, അതിമദ്യാസക്തി, പുകവലി തുടങ്ങിയ ലഹരികളുടെ വർജ്ജനം, വ്യക്തിശുചിത്വം തുടങ്ങിയവ ഏതു പ്രായത്തിലും മികച്ച ലൈംഗിക ജീവിതത്തിന് സഹായിക്കുമെന്ന് വിദഗ്ദ്ധർ സാക്ഷ്യപ്പെടുത്തുന്നു. പുകയിലയിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ ഉദ്ധാരണശേഷിയും ലൈംഗികശേഷിയും നശിപ്പിക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നു. വികസിത രാജ്യങ്ങൾ ഇക്കാര്യത്തിൽ ഏറെ മുൻപോട്ട് പോയിട്ടുണ്ടെങ്കിലും മറ്റു ചില സമൂഹങ്ങൾ ഇതേപറ്റി അജ്ഞരാണ്. സാധാരണ ഒരു ലൈംഗികബന്ധം ഏതാണ്ട് അരമണിക്കൂർ കുറഞ്ഞ വേഗത്തിൽ നടക്കുന്നതിന് തുല്യമായ വ്യായാമം കൂടിയാണ്[71].

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധവും രോഗങ്ങളും

[തിരുത്തുക]

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ ആഗ്രഹിക്കാത്ത ഗർഭധാരണം; കൂടാതെ HIV/എയ്‌ഡ്‌സ്‌, HPV അണുബാധ അതുമൂലം ഗർഭാശയമുഖ കാൻസർ, ഹെർപ്പിസ്, സിഫിലിസ്, ഗൊണേറിയ, ഹെപ്പറ്റൈറ്റിസ്, പെൽവിക്ക് ഇൻഫെക്ഷൻ തുടങ്ങിയ ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ (STDs) പിടിപെടാൻ സാധ്യതയുണ്ട്. ബന്ധപ്പെടുന്ന സമയത്ത് സ്രവങ്ങൾ, ശുക്ലം എന്നിവ വഴി രോഗാണുക്കൾ പകരാം. രോഗാണുവാഹകരുമായുള്ള ലൈംഗികബന്ധം ഒഴിവാക്കുന്നതും, ഗർഭനിരോധന ഉറ അഥവാ കോണ്ടം (Condom) ഉപയോഗവും ഇത്തരം രോഗങ്ങളെ ചെറുക്കുവാൻ സഹായിക്കുന്നു. പുരുഷന്മാർക്ക് മാത്രമല്ല സ്ത്രീകൾക്കുള്ള കോണ്ടവും ലഭ്യമാണ്. പങ്കാളിയോടുള്ള അന്ധമായ വിശ്വാസം മൂലമോ അല്ലെങ്കിൽ പങ്കാളിയുടെ നിര്ബന്ധത്തിനു വഴങ്ങിയോ സുരക്ഷിതമല്ലാത്ത ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് പലപ്പോഴും അപകടങ്ങൾ ക്ഷണിച്ചു വരുത്താറുണ്ട്[72][73].

ലൈംഗികജീവിതവും സാഡിസവും

[തിരുത്തുക]

ലൈംഗികബന്ധം എന്നത് കീഴടങ്ങലോ, കീഴ്പ്പെടുത്തലോ അല്ല. പരസ്പരം ആനന്ദവും സുഖാവസ്ഥയും പങ്കുവയ്ക്കലാണ്. ഒരിക്കലും ഒരാളുടെ ലൈംഗികതാല്പര്യം പങ്കാളിയിൽ ഏകപക്ഷീയമായി അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത്. പങ്കാളിയെ വേദനിപ്പിച്ചു കൊണ്ടുള്ള പ്രവർത്തികൾ പീഡനതുല്യമായി അനുഭവപ്പെടും. ഇതെല്ലാം ലൈംഗികതയും വ്യക്തിബന്ധങ്ങളും വിരസവും വെറുപ്പ് നിറഞ്ഞതുമാക്കും. ഇണയെ വേദനിപ്പിച്ചു കൊണ്ടുള്ള ലൈംഗികബന്ധം ഒരു രോഗാവസ്ഥയാണ്. ഇതിനെ ലൈംഗിക സാഡിസം അഥവാ സെക്ഷ്വൽ സാഡിസം എന്നറിയപ്പെടുന്നു. ലൈംഗികമായ ഉത്തേജനത്തിന് വേണ്ടിയോ ആസ്വാദനത്തിന് വേണ്ടിയോ ക്രൂരമായ ലൈംഗിക രീതികൾ അവലംബിക്കുന്നവരുണ്ട്. ഇത് വിദഗ്ദ ചികിത്സയും കൗൺസിലിംങും ആവശ്യമുള്ള ഒരു മാനസികരോഗം കൂടിയാണ്. മാനസികമായ പ്രശ്നങ്ങൾ കൊണ്ടോ, ലൈംഗികതയെപ്പറ്റി ശാസ്ത്രീയമായ അറിവില്ലായ്‍മ കൊണ്ടോ, ബലാത്സംഗത്തിന്റെ ഭാഗമായോ, രതിവൈകൃതങ്ങൾ കൊണ്ടോ ഇങ്ങനെ ഉണ്ടാകാം. ഇത് വിദഗ്ദ ചികിത്സയും കൗൺസിലിംങും ആവശ്യമുള്ള ഒരു മാനസികരോഗം കൂടിയാണ്. പുരുഷന്മാരിലാണ് ഈ പ്രവണത കൂടുതലായി കണ്ടു വരുന്നത്. പങ്കാളിയുടെ ശരീരഭാഗങ്ങളിൽ വേദനിപ്പിക്കുന്ന വിധം കടിക്കുക, അടിക്കുക, നുള്ളുക, പൊള്ളിക്കുക, ബുദ്ധിമുട്ടിക്കുന്ന രീതികളിൽ ബന്ധപ്പെടുക തുടങ്ങിയവ ഇതിന് ഉദാഹരണമാണ്. ഇത് ദുസ്സഹമായ ലൈംഗികപീഡനം തന്നെയാണ്. സമയത്തിന് പരിഹാരമാർഗങ്ങൾ തേടിയില്ലെങ്കിൽ ബന്ധങ്ങൾ തകരാൻ ഇത് കാരണമാകും. എന്നാൽ അനാവശ്യമായ ലജ്ജ വിചാരിച്ചു പലരും ഇത്തരം പ്രശ്നങ്ങൾ മൂടി വെക്കാറുണ്ട് [74].

പങ്കാളിയുടെ ലൈംഗിക താൽപര്യങ്ങൾ അറിയാൻ ശ്രമിക്കണം. ഇരുവരും തുറന്നു സംസാരിച്ച് നന്നായി മനസിലാക്കണം. ലൈംഗികബന്ധത്തിൽ തന്റെ പങ്കാളി സന്തോഷിക്കുന്നു എന്നറിയുമ്പോഴാണ് അതിൽ ഏറ്റവും അധികം ആനന്ദം ലഭിക്കുന്നത്. സ്നേഹം പ്രകടിപ്പിക്കുകയും പരസ്പരം ബഹുമാനിക്കുകയും വേണം. സ്ത്രീ ലൈംഗിക ഉണർവിൽ എത്തിയ ശേഷം ബന്ധപ്പെടാൻ ശ്രമിക്കുന്നതാണ് ശരിയായ രീതി [75].

ലൈംഗികബന്ധവും ഉഭയസമ്മതവും

[തിരുത്തുക]

ഏതൊരു ലൈംഗികമായ ഇടപെടലിലും പങ്കാളിയുടെ അനുമതി (Sexual Consent) വളരെ പ്രധാനമാണ്. ഇത് ലൈംഗികബന്ധത്തിനുള്ള സമ്മതം എന്നറിയപ്പെടുന്നു. അത് ബലം പ്രയോഗിച്ചോ നിർബന്ധിച്ചോ അധികാരം ഉപയോഗിച്ചോ പ്രലോഭിപ്പിച്ചോ നേടിയെടുക്കേണ്ട ഒന്നല്ല. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ പങ്കാളികളിൽ ആരെങ്കിലും ഇത് തുടരുന്നതിൽ താൽപര്യമില്ലെന്ന് പറഞ്ഞാൽ അത് മുഖവിലയ്‌ക്കെടുക്കണം. വ്യക്തികളുടെ മനസ് എപ്പോൾ വേണമെങ്കിൽ മാറാം. അതിനെ അംഗീകരിക്കാൻ ഓരോരുത്തരും ബാധ്യസ്ഥാണ്. ലൈംഗികബന്ധം തുടരുന്നതിൽ താൽപര്യമില്ലെന്ന് പറഞ്ഞാൽ പങ്കാളികൾ പരസ്പരം ഇത് മനസിലാക്കണം. പങ്കാളിയുടെ ശരീരഭാഷ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ലൈംഗിക ബന്ധത്തിനിടെ പങ്കാളിക്ക് ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ട് തോന്നുന്നതായി ശരീരഭാഷയിൽ നിന്ന് മനസിലായാൽ അവിടെ നിർത്തുക. അതിനുശേഷം, അവരോട് സംസാരിക്കുക. എന്താണ് പ്രശ്‌നമെന്ന് തിരക്കുക. അൽപ്പ സമയം ഇടവേളയെടുക്കണമെന്ന് പങ്കാളി ആവശ്യപ്പെടുകയാണെങ്കിൽ അത് അംഗീകരിക്കുക. വിവിധ പൊസിഷനുകൾ ചെയ്യുമ്പോൾ അത് നിങ്ങളുടെ പങ്കാളിക്ക് കൂടി തൃപ്തി നൽകുന്നതാണോ എന്ന് ചോദിക്കണം. സ്വന്തം താൽപര്യത്തിനനുസരിച്ച് പൊസിഷനുകൾ പരീക്ഷിക്കുന്നത് തെറ്റാണ്.

കുട്ടികളുമായി മുതിർന്ന വ്യക്തികൾ നടത്തുന്ന ലൈംഗികബന്ധം അഥവാ പിഡോഫിലിയ (Pedophilia), ഉഭയ സമ്മതത്തോടെയല്ലാതെയുള്ള പീഡനവും ബലാത്സംഗത്തിന്റെ പരിധിയിൽ പെടുന്ന ഒന്നാണ്. പല രാജ്യങ്ങളിലും ഇവ കടുത്ത കുറ്റകൃത്യങ്ങളാണ്. ലൈംഗികബന്ധത്തിന് വ്യക്തിയുടെ സമ്മതം അതി പ്രധാനമാണ്. ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അത്, വദനസുരതം പോലെയുള്ള വിവിധ രീതികൾ എന്നിവയെല്ലാം പങ്കാളിയുമായി കൃത്യമായ ധാരണയിൽ എത്തേണ്ടത് ആവശ്യമാണ്. മുതിർന്ന വ്യക്തി കുട്ടികളുമായി നടത്തുന്ന ലൈംഗികബന്ധം ചൂഷണമാണെന്നും, ഇതവർക്ക് ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നും, കുട്ടികളുടെ സമ്മതം മൂല്യവത്തല്ലെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ തന്നെ 'പെടോഫിലിയ' എന്ന മനസ്സികാവസ്ഥയുള്ളവർ നടത്തുന്ന ബാലലൈംഗികപീഡനം കുറ്റകൃത്യമാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഗർഭിണി ആകുന്നത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ അതീവ ഗുരുതരമായി ബാധിക്കാറുണ്ട്. വർധിച്ച മാതൃശിശുമരണനിരക്ക് കൗമാര ഗർഭധാരണത്തിന്റെ ഒരു പ്രധാന ദൂഷ്യഫലമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. പ്രശ്നങ്ങൾ ഒഴിവാക്കാൻ പല വികസിത രാജ്യങ്ങളിലും പ്രായത്തിന് അനുസരിച്ചു ശാസ്ത്രീയമായ ലൈംഗികാരോഗ്യ വിദ്യാഭ്യാസം സ്കൂൾതലം മുതൽക്കേ നൽകി വരുന്നുണ്ട്[76][77].

അലൈംഗികത

[തിരുത്തുക]

ലൈംഗിക താല്പര്യമോ ലൈംഗികശേഷിയോ തീരെ ഇല്ലാത്ത വ്യക്തികളുമുണ്ട്. ഇവരെ "അലൈംഗികർ (Asexuals)" എന്ന് അറിയപ്പെടുന്നു. ഈ സവിശേഷതയെ "അലൈഗികത“ (Asexuality) എന്ന് വിളിക്കുന്നു. അലൈംഗികർക്ക് ലൈംഗികബന്ധത്തിൽ ഏർപ്പെടെണമെന്നോ സ്വയംഭോഗം ചെയ്യണമെന്നോ ഉള്ള താല്പര്യം തീരെ ഉണ്ടായിരിക്കുകയില്ല. പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീകളിൽ ഇത്തരം അവസ്ഥ കൂടുതലായി കാണപ്പെടുന്നു. അതില്ലാതെ തന്നെ ഇക്കൂട്ടർ സന്തുഷ്ടരാണ്. ഇതും സ്വാഭാവികമാണ്. ഇവർ ലിംഗ-ലൈംഗികന്യൂനപക്ഷങ്ങളിൽ (LGBTIA+) ഉൾപ്പെടുന്ന 'A' എന്ന വിഭാഗമാണ്. ഇത് ബ്രഹ്മചര്യമല്ല. ബാക്ടീരിയ തുടങ്ങിയ ഏകകോശജീവികളിലും, ഹൈഡ്ര തുടങ്ങിയവയിലും അലൈംഗിക പ്രത്യുത്പാപാദനം കാണാം[78][79][80][81].

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

[തിരുത്തുക]

ലൈംഗിക ബന്ധത്തിന് തയ്യാറെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ ധാരാളമുണ്ട്. ഇത് ലൈംഗികബന്ധം സുരക്ഷിതവും ആസ്വാദ്യകരവുമായ അനുഭവമാക്കാൻ സഹായിക്കും. ചിലത് താഴെ കൊടുക്കുന്നു.

സുരക്ഷ:

  • ഗർഭ നിരോധനം: ഗർഭധാരണം ആഗ്രഹിക്കുന്നില്ലെങ്കിൽ ശാസ്ത്രീയമായ ഗർഭനിരോധന രീതികൾ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. കോണ്ട്രാസെപ്റ്റീവ് പാച്ചുകൾ, ഗുളികകൾ, കോപ്പർ ടി, കോണ്ടം എന്നിവ ചില ഉദാഹരണങ്ങളാണ്. ഇവയിൽ പലതും സൗജന്യമായി സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ വഴി ലഭ്യമാണ്.
  • എസ്‌ടിഡികൾ: ലൈംഗികമായി പകരുന്ന എയ്ഡ്‌സ് പോലെയുള്ള രോഗങ്ങൾ (എസ്‌ടിഡി) തടയാൻ കോണ്ടം ഉപയോഗിക്കുന്നത് അത്യാവശ്യമാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഉപയോഗിക്കാവുന്ന കോണ്ടം ഇന്ന് ലഭ്യമാണ്.
  • എസ്ടിഡി പരിശോധന: പുതിയ പങ്കാളിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് മുമ്പ് ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളുടെ പരിശോധന നടത്തുന്നത് നല്ലതാണ്.
  • സമ്മതം: ലൈംഗിക ബന്ധത്തിന് പങ്കാളിയുടെ പൂർണ്ണ സമ്മതം അത്യാവശ്യമാണ്. സമ്മതം എപ്പോൾ വേണമെങ്കിലും പിൻവലിക്കാം എന്നത് ഓർമ്മിക്കുക. താല്പര്യമില്ലാത്ത കാര്യങ്ങൾക്ക് നിർബന്ധിക്കരുത്.

ആരോഗ്യം:

  • ശാരീരിക ആരോഗ്യം: ലൈംഗിക ബന്ധത്തിന് മുമ്പ് ശാരീരികമായി ആരോഗ്യവാനാണെന്ന് ഉറപ്പാക്കുക.
  • മദ്യം/ മയക്കുമരുന്ന്: മദ്യം അമിതമായി ഉപയോഗിക്കുന്നതോ മയക്കുമരുന്ന് ഉപയോഗിക്കുന്നതോ സമ്മതം, സുരക്ഷ എന്നിവയെ ബാധിക്കും.
  • ആശയവിനിമയം: പങ്കാളിയുമായി തുറന്ന് സംസാരിക്കുക. ഇഷ്ടങ്ങൾ, അനിഷ്ടങ്ങൾ, ആശങ്കകൾ എന്നിവ വ്യക്തമായി പങ്കിടുക.
  • സ്വയം പരിചയപ്പെടുക: സ്വന്തം ശരീരത്തെക്കുറിച്ച് കൂടുതൽ അറിയുക. ഇത് ലൈംഗിക ആസ്വാദ്യത വർദ്ധിപ്പിക്കാൻ സഹായിക്കും.

മറ്റ് കാര്യങ്ങൾ:

  • അന്തരീക്ഷം: സുരക്ഷിതവും സുഖകരവുമായ ഒരു അന്തരീക്ഷം ഒരുക്കുക.
  • വൃത്തി: കഴിവതും വീര്യം കുറഞ്ഞ സോപ്പിട്ടു കുളിച്ചു വൃത്തിയായി ഒരുങ്ങുക. പല്ല് തേക്കുക, നഖം വെട്ടുക, ദുർഗന്ധം ഒഴിവാക്കുക, സ്വകാര്യ ഭാഗങ്ങൾ വീര്യം കുറഞ്ഞ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക, ശാരീരിക ശുചിത്വം എന്നിവ അനുയോജ്യം.
  • ആമുഖലീല അഥവാ ഫോർപ്ലേ: ഫോർപ്ലേ ലൈംഗിക ബന്ധത്തെ കൂടുതൽ ആസ്വാദ്യകരമാക്കുന്നു. ശരിയായ ഉത്തേജനം നൽകുന്നു.
  • അധിക ലൂബ്രിക്കേഷൻ: യോനി വരൾച്ച അനുഭവപ്പെടുന്നവർ വഴുവഴുപ്പ് നൽകുന്ന ലൂബ്രിക്കന്റ് ജെല്ലി ഉപയോഗിക്കുന്നത് സംഭോഗം കൂടുതൽ സുഖകരമാക്കുന്നു. ഇവ മെഡിക്കൽ സ്റ്റോർ അല്ലെങ്കിൽ ഫാർമസിയിൽ ലഭ്യമാണ്. കേവൈ ജെല്ലി, ഡ്യുറക്സ്, മൂഡ്സ് തുടങ്ങിയ ബ്രാൻഡുകൾ ഉദാഹരണം.
  • മാനസിക സമ്മർദ്ദം ഒഴിവാക്കുക: ലൈംഗിക ബന്ധത്തെ സമ്മർദ്ദമായി കാണരുത്. മാനസിക സമ്മർദ്ദം ഉള്ള സമയത്ത് ലൈംഗികബന്ധം ഒഴിവാക്കുക. സന്തോഷകരമായ സമയം ലൈംഗിക ബന്ധത്തിനായി തെരെഞ്ഞെടുക്കുക.

കൂടുതൽ വിവരങ്ങൾക്ക്:

  • ആരോഗ്യ വിദഗ്ദരെ സമീപിക്കുക.
  • വിശ്വസനീയമായ ഓൺലൈൻ മാർഗങ്ങൾ, പുസ്തകങ്ങൾ എന്നിവ പരിശോധിക്കുക.

ശാസ്ത്രീയ ലൈംഗിക വിജ്ഞാനം പകരുന്ന മലയാളം പുസ്തകങ്ങൾ

[തിരുത്തുക]

കാമസൂത്ര നേരത്തേ തന്നെ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ശാസ്ത്രീയ ലൈംഗിക വിദ്യാഭ്യാസം നൽകുന്ന ധാരാളം പുസ്തകങ്ങൾ മലയാള ഭാഷയിൽ രചിക്കപ്പെട്ടിട്ടുണ്ട്. മുരളി തുമ്മാരുകുടി, നീരജ ജാനകി എന്നിവർ രചിച്ച ‘സെക്സ് 21 സമ്മതം, സംയോഗം, സന്തോഷം’ അത്തരത്തിൽ ഒന്നാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ലൈംഗികതയെപ്പറ്റിയുള്ള നവീന കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്ന പുസ്തകം. പങ്കാളിയുമായി തുറന്നു സംസാരിക്കേണ്ടതിന്റെ ആവശ്യകത, പരസ്പരബഹുമാനവും വിശ്വാസവും, പരസ്പര സമ്മതം എന്നിവയാണ് ലൈംഗികതയുടെ അടിത്തറയെന്നുമുള്ള കാഴ്ചപ്പാടുകളോടൊപ്പം ലൈംഗികത ആനന്ദിക്കാനും ആസ്വദിക്കാനുമുള്ളതാണെന്നുള്ള ചിന്ത പകരുന്നതോടൊപ്പം ലൈംഗികതയെ തുറന്ന മനസ്സോടെ പരമ്പരാഗത രീതികൾക്കപ്പുറം എപ്രകാരം സമീപിക്കാമെന്നും ഈ പുസ്തകം തുറന്നു കാട്ടുന്നു. ഡോക്ടർ ഷിംന അസീസ്, അഞ്ജു ഹബീബ് എന്നിവർ എഴുതിയ ‘തൊട്ടിലിലെ വാവയെ തോട്ടീന്നു കിട്ടിയതോ’ തുടങ്ങിയവ ശാസ്ത്രീയ ലൈംഗിക വിദ്യാഭ്യാസം പകരുന്ന മലയാള ഭാഷയിൽ പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളാണ്.[82][83]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Human sexuality - Wikipedia". en.wikipedia.org.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Sexuality explained - Better Health Channel". www.betterhealth.vic.gov.au.[പ്രവർത്തിക്കാത്ത കണ്ണി]
  3. https://www.sciencedirect.com/science/article/pii/S0167268115000050. Retrieved 2022-05-19. {{cite web}}: Missing or empty |title= (help)
  4. "Happy Hormones: What They Are and How to Boost Them". Retrieved 2022-05-19.
  5. https://en.wikipedia.org/wiki/Sexual_inetercourse. Retrieved 2022-05-19. {{cite web}}: Missing or empty |title= (help)
  6. "Incest and Genetic Disorders | CPTSDfoundation.org". cptsdfoundation.org.[പ്രവർത്തിക്കാത്ത കണ്ണി]
  7. "Inbreeding - Wikipedia". en.wikipedia.org.[പ്രവർത്തിക്കാത്ത കണ്ണി]
  8. "Genetics of Disorders of Sex Development - PMC". www.ncbi.nlm.nih.gov.[പ്രവർത്തിക്കാത്ത കണ്ണി]
  9. "What Couples Need to Understand About Passionate Sex". www.psychologytoday.com.
  10. "How to Make Great Love: 6 Steps (with Pictures) - wikiHow". www.wikihow.com.[പ്രവർത്തിക്കാത്ത കണ്ണി]
  11. "Sexual intercourse | Description & Facts | Britannica". www.britannica.com. Retrieved 2022-05-19.[പ്രവർത്തിക്കാത്ത കണ്ണി]
  12. "Best Leo Tolstoy Quotes About Life | YourTango". www.yourtango.com. Retrieved 2022-05-19.[പ്രവർത്തിക്കാത്ത കണ്ണി]
  13. "The Psychology of Love: Theories and Facts | Psych Central". psychcentral.com.[പ്രവർത്തിക്കാത്ത കണ്ണി]
  14. "Kama_SutraKama Sutra - Wikipedia". en.wikipedia.org.
  15. "Sexual Life In Ancient India: A Study". indianculture.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  16. "The New Science of Sex and Gender | Scientific American". www.scientificamerican.com. Retrieved 2022-05-19.[പ്രവർത്തിക്കാത്ത കണ്ണി]
  17. "Sex research at the Kinsey Institute". www.apa.org.[പ്രവർത്തിക്കാത്ത കണ്ണി]
  18. "Masters and Johnson | Pioneers of Sex Therapy & Research". www.britannica.com.[പ്രവർത്തിക്കാത്ത കണ്ണി]
  19. "What Does LGBTQIA+ Mean? - Verywell Mind". www.verywellmind.com. Retrieved 2022-05-19.[പ്രവർത്തിക്കാത്ത കണ്ണി]
  20. "What Does It Mean to Be Sapiosexual? - Verywell Mind". www.verywellmind.com.[പ്രവർത്തിക്കാത്ത കണ്ണി]
  21. "We know what LGBT means but here's what LGBTQQIAAP ... - BBC". www.bbc.co.uk. Retrieved 2022-05-19.[പ്രവർത്തിക്കാത്ത കണ്ണി]
  22. "Dopamine: The pathway to pleasure - Harvard Health". www.health.harvard.edu. Retrieved 2022-05-19.[പ്രവർത്തിക്കാത്ത കണ്ണി]
  23. "What is Sex? | Sex and Pleasure - Planned Parenthood". www.plannedparenthood.org. Retrieved 2022-05-19.[പ്രവർത്തിക്കാത്ത കണ്ണി]
  24. "Why Does Sex Feel Good for Men and Women? - Healthline". www.healthline.com.[പ്രവർത്തിക്കാത്ത കണ്ണി]
  25. "Males and females are programmed differently in terms of sex". www.ox.ac.uk. Retrieved 2022-05-19.[പ്രവർത്തിക്കാത്ത കണ്ണി]
  26. "The Truth About Sex Differences | Psychology Today". www.psychologytoday.com.
  27. "Orgasm: What is it, what does it feel like, and more". www.medicalnewstoday.com. Retrieved 2022-05-19.[പ്രവർത്തിക്കാത്ത കണ്ണി]
  28. "Orgasm - Simple English Wikipedia, the free encyclopedia". simple.wikipedia.org.[പ്രവർത്തിക്കാത്ത കണ്ണി]
  29. "Female Experience, Neurochemistry & Physiology". www.britannica.com.[പ്രവർത്തിക്കാത്ത കണ്ണി]
  30. "When Is National Orgasm Day? | Allo Health". www.allohealth.care.[പ്രവർത്തിക്കാത്ത കണ്ണി]
  31. "Global Orgasm Day - December 21, 2023 | internationaldays.co". www.internationaldays.co.[പ്രവർത്തിക്കാത്ത കണ്ണി]
  32. "What Is Polygamy? - Verywell Mind". www.verywellmind.com.[പ്രവർത്തിക്കാത്ത കണ്ണി]
  33. "Women and men still choose partners like they used to". partner.sciencenorway.no.
  34. "Sex and Good Communication | HealthyPlace". www.healthyplace.com.[പ്രവർത്തിക്കാത്ത കണ്ണി]
  35. "Clitoral Stimulation Guide: 17 Sex Positions & Techniques". Clitoral Stimulation Guide: 17 Sex Positions & Techniques.[പ്രവർത്തിക്കാത്ത കണ്ണി]
  36. "What are the physical signs of female arousal? - Healthily". www.livehealthily.com.[പ്രവർത്തിക്കാത്ത കണ്ണി]
  37. "Foreplay Tips to Make Sex Even Better - Men's Health". www.menshealth.com. Retrieved 2022-05-19.
  38. "Foreplay and sex: It's not just kissing and physical touch". www.usatoday.com.[പ്രവർത്തിക്കാത്ത കണ്ണി]
  39. "Why Is Sex Painful? 7 Causes and Diagnosis - Healthline". www.healthline.com. Retrieved 2022-05-19.[പ്രവർത്തിക്കാത്ത കണ്ണി]
  40. "Vaginal Dryness: Symptoms, Causes, and Treatment | Patient". Vaginal Dryness: Symptoms, Causes, and Treatment | Patient.[പ്രവർത്തിക്കാത്ത കണ്ണി]
  41. "Menopause - Symptoms and causes - Mayo Clinic". www.mayoclinic.org.[പ്രവർത്തിക്കാത്ത കണ്ണി]
  42. "Vaginismus: the common condition leading to painful sex". theconversation.com.[പ്രവർത്തിക്കാത്ത കണ്ണി]
  43. "Sex and Menopause | The North American Menopause Society". www.menopause.org.[പ്രവർത്തിക്കാത്ത കണ്ണി]
  44. "Depression & Sex: How Depression Can Affect Sexual Health". www.healthline.com.[പ്രവർത്തിക്കാത്ത കണ്ണി]
  45. "Sexual Problems in Men - WebMD". www.webmd.com.[പ്രവർത്തിക്കാത്ത കണ്ണി]
  46. "Interventions for vaginismus". www.ncbi.nlm.nih.gov.[പ്രവർത്തിക്കാത്ത കണ്ണി]
  47. "What Is Sexual Dysfunction? Types of Disorders". www.healthline.com.[പ്രവർത്തിക്കാത്ത കണ്ണി]
  48. "Female sexual dysfunction - Symptoms and causes - Mayo Clinic". www.mayoclinic.org.
  49. "www.mensjournal.com › health-fitness › 10-sexual10 Sexual Hygiene Tips for Better Sex - Men's Journal". www.mensjournal.com.[പ്രവർത്തിക്കാത്ത കണ്ണി]
  50. "Sexual health - World Health Organization (WHO)". www.who.int.[പ്രവർത്തിക്കാത്ത കണ്ണി]
  51. "Genital hygiene: our tips – Devon Sexual Health". www.devonsexualhealth.nhs.uk.
  52. "When am I most fertile? How to calculate your ovulation cycle". www.medicalnewstoday.com.[പ്രവർത്തിക്കാത്ത കണ്ണി]
  53. "Trying to Get Pregnant? Here's When to Have Sex. | ACOG". www.acog.org.[പ്രവർത്തിക്കാത്ത കണ്ണി]
  54. "The Health Benefits of Sex". www.healthline.com.[പ്രവർത്തിക്കാത്ത കണ്ണി]
  55. "Sexual and Reproductive Health and Research (SRH)". Sexual and Reproductive Health and Research (SRH).[പ്രവർത്തിക്കാത്ത കണ്ണി]
  56. "Hypersexuality: Definition, Symptoms, Causes, Treatment". www.verywellmind.com.[പ്രവർത്തിക്കാത്ത കണ്ണി]
  57. "Compulsive sexual behavior - Symptoms and causes - Mayo Clinic". www.mayoclinic.org.[പ്രവർത്തിക്കാത്ത കണ്ണി]
  58. "Hypersexuality: Definition, causes, treatment, and more". www.medicalnewstoday.com.[പ്രവർത്തിക്കാത്ത കണ്ണി]
  59. "How Sex Changes After Menopause | Johns Hopkins Medicine". www.hopkinsmedicine.org.[പ്രവർത്തിക്കാത്ത കണ്ണി]
  60. "Frequently Asked Questions, Sexual Side Effects of Menopause". www.menopause.org.[പ്രവർത്തിക്കാത്ത കണ്ണി]
  61. "An OB-GYN's 3 Strategies for Making Sex Better After Menopause". www.healthline.com.[പ്രവർത്തിക്കാത്ത കണ്ണി]
  62. "How to Have the Best Sex of Your Life After Menopause". www.healthywomen.org.[പ്രവർത്തിക്കാത്ത കണ്ണി]
  63. "Sexual health Sex and aging - Mayo Clinic". www.mayoclinic.org.[പ്രവർത്തിക്കാത്ത കണ്ണി]
  64. "Sexual activity of older adults: let's talk about it". www.thelancet.com.[പ്രവർത്തിക്കാത്ത കണ്ണി]
  65. "Visual Guide To Sex After 60 - WebMD". www.webmd.com.[പ്രവർത്തിക്കാത്ത കണ്ണി]
  66. "It's a myth that women don't want sex as they age, study finds". www.cnn.com.[പ്രവർത്തിക്കാത്ത കണ്ണി]
  67. "Redefining sexual health for benefits throughout life". https://www.who.int. {{cite web}}: External link in |website= (help)
  68. "Sexual health Sexual health basics - Mayo Clinic". https://www.mayoclinic.org. {{cite web}}: External link in |website= (help)
  69. "Best food for sex: How to enhance sex, stamina, and libido". https://www.medicalnewstoday.com/articles/322779. {{cite web}}: External link in |website= (help)
  70. "Unveiling the Connection: Sexual Health and Nutrition | BDH". https://bostondirecthealth.com. {{cite web}}: External link in |website= (help)
  71. "Live Well - NHS". www.nhs.uk.[പ്രവർത്തിക്കാത്ത കണ്ണി]
  72. "Sexually transmitted disease (STD) symptoms - Mayo Clinic". www.mayoclinic.org.[പ്രവർത്തിക്കാത്ത കണ്ണി]
  73. "STD Diseases & Related Conditions". www.cdc.gov.[പ്രവർത്തിക്കാത്ത കണ്ണി]
  74. "Sexual sadism disorder - Wikipedia". en.wikipedia.org.[പ്രവർത്തിക്കാത്ത കണ്ണി]
  75. "Sexual Masochism, Sexual Sadism, and Potential Disorders". psychcentral.com.[പ്രവർത്തിക്കാത്ത കണ്ണി]
  76. "What is sexual consent? | Rape Crisis England & Wales". rapecrisis.org.uk.[പ്രവർത്തിക്കാത്ത കണ്ണി]
  77. "Your Guide to Sexual Consent - Healthline". www.healthline.com.[പ്രവർത്തിക്കാത്ത കണ്ണി]
  78. "Asexuality - Wikipedia". en.wikipedia.org.[പ്രവർത്തിക്കാത്ത കണ്ണി]
  79. "Asexual: What It Means, Facts, Myths, and More - Healthline". www.healthline.com.[പ്രവർത്തിക്കാത്ത കണ്ണി]
  80. "Am I Asexual?: Signs, How to Talk About It - Verywell Mind". www.verywellmind.com.[പ്രവർത്തിക്കാത്ത കണ്ണി]
  81. "Asexual Reproduction - The Definitive Guide | Biology Dictionary". biologydictionary.net.[പ്രവർത്തിക്കാത്ത കണ്ണി]
  82. "സെക്സ് 21 : സമ്മതം, സംയോഗം, സന്തോഷം". www.manoramaonline.com.[പ്രവർത്തിക്കാത്ത കണ്ണി]
  83. "എല്ലാം അറിയാം എന്ന് കരുതുന്നവരിലാവും". www.dcbooks.com.[പ്രവർത്തിക്കാത്ത കണ്ണി]
Wiktionary
Wiktionary
sexual intercourse എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=ലൈംഗികബന്ധം&oldid=4287613" എന്ന താളിൽനിന്ന് ശേഖരിച്ചത്