Jump to content

സൈക്കോ മുഹമ്മദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സൈക്കോ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സൈക്കോ മുഹമ്മദ്
സൈക്കോ മുഹമ്മദ് 2021 ഫെബ്രുവരിയിൽ.
ജനനം
മുഹമ്മദ്

മാറഞ്ചേരി
ദേശീയതഇന്ത്യൻ
തൊഴിൽമനശാസ്ത്ര അദ്ധ്യാപകൻ
അറിയപ്പെടുന്നത്മനശാസ്ത്രം

മലയാളത്തിലെ ആദ്യ മനഃശാസ്ത്ര പംക്തീകാരനും പ്രമുഖ മനോരോഗ വിദഗ്ദനും എഴുത്തുകാരനും ആണ് സൈക്കോ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന പ്രൊഫ. ഇ.മുഹമ്മദ് എന്ന ഇളയിടത്ത് മുഹമ്മദ് അഥവാ സൈക്കോ മുഹമ്മദ്. മനഃശാസ്ത്ര സംബന്ധിയായ നിരവധി ലേഖനങ്ങളും പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സൈക്കോയുടെ ക്ലിനിക്കൽ അനുഭവത്തിലെ ഒരു സംഭവമാണ് കെ.ജി.ജോർജിന്റെ ആദ്യ സിനിമയായ സ്വപ്നാടനത്തിന്റെ കഥാതന്തു.[1][2]

ജീവിതം

[തിരുത്തുക]

അഹമദുണ്ണി മുസ്ല്യാരുടെയും മറിയകുട്ടിയുടെയും മകനായി 1935-ൽ മലപ്പുറം ജില്ലയിലെ മാറഞ്ചേരിയിൽ ജനനം. തിരൂരങ്ങാടി യതീംഖാന, പൊന്നാനി എം. ഐ. ഹൈസ്കൂൾ, ഫാറൂഖ് കോളേജ് എന്നിവിടങ്ങളിൽ പഠിച്ചു. 1958-ൽ മദ്രാസ് പ്രസിഡൻസി കോളേജിൽ നിന്ന് മനഃശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. ബാംഗ്ലൂരിലെ നിംഹാൻസിൽ നിന്ന് 1962-ൽ ക്ലിനിക്കൽ സൈക്കോളജിയിൽ ഉന്നത ബിരുദവും നേടി.[3]. ശാസത്രസാഹിത്യ സമിതി എന്ന ശാസ്ത്ര സാഹിത്യ പരിഷത്ത് രൂപവൽകരിക്കാനിടയായ സംഘത്തിലെ ഒരംഗമായിരുന്നു സൈക്കോ മുഹമ്മദ്.[4] തൃശൂർ ജില്ലയിലെ പെരുമ്പിലാവിലുള്ള അൻസാർ ഹോസ്പിറ്റൽ ഡയറക്ടറായി 26 വർഷമായി പ്രവർത്തിക്കുന്നു. നിരവധി വർഷങ്ങളായി പെരുമ്പിലാവിനടുത്ത് പൊതിയഞ്ചേരിക്കാവിൽ സ്ഥിരതാമസം.[5]

ഗ്രന്ഥങ്ങൾ

[തിരുത്തുക]
  • ഗദ്ദാഫിയുടെ ലിബിയ
  • സദ്ദാമിന്റെ നാട്ടിൽ
  • ഒരു ഭൂതകാല സിറിയൻ യാത്ര
  • നിങ്ങൾക്കൊരു ബുദ്ധിപരീക്ഷ[6]
  • നിങ്ങളുടെ കുട്ടികൾ
  • യൂഫ്രട്ടീസ് ടൈഗ്രീസ് തീരങ്ങളിൽ


അവലംബം

[തിരുത്തുക]
  1. ചുങ്കത്ത്‌, സൈക്കോ മുഹമ്മദ് / ഡോ രാജൻ. "ഫ്രോയ്ഡിന്റെ കസേരയിൽ ഞാൻ ഇരുന്നു". മാതൃഭൂമി ഓൺലൈൻ. Archived from the original on 2021-02-28. Retrieved 2021-02-28. {{cite web}}: |archive-date= / |archive-url= timestamp mismatch; 2020-07-28 suggested (help)
  2. "വേദനയുളള സത്യങ്ങൾ പറയുകയെന്നതാണ് കലയുടെയും കലാകാരന്റെയും ധർമ്മം കെ ജി ജോർജ്". Indian Express Malayalam. 2017-04-02. Archived from the original on 2021-02-28. Retrieved 2021-02-28.
  3. "സൈക്കൊ മുഹമ്മദ് About Author". Archived from the original on 2020-07-28. Retrieved 2020-07-28.
  4. രാധാകൃഷ്ണൻ, സി. "മനീഷിയും മഹർഷിയും". മാതൃഭൂമി ഓൺലൈൻ. Archived from the original on 2021-02-28. Retrieved 2021-02-28.
  5. എ.പി, ഖലീലുർറഹ്മാൻ. "സ്വപ്നാടനത്തിന്റെ എഴുത്തുകാരൻ". മാധ്യമം ഓൺലൈൻ. Archived from the original on 2021-05-09. Retrieved 2021-05-09.
  6. കേരള സർവകലാശാല ലൈബ്രറി കാറ്റലോഗ്

പുറം കണ്ണികൾ

[തിരുത്തുക]

സ്വപ്നാടനത്തിന്റെ എഴുത്തുകാരൻ-വാരാദ്യമാധ്യമം 2021 മെയ് 2

"https://ml.wikipedia.org/w/index.php?title=സൈക്കോ_മുഹമ്മദ്&oldid=3648312" എന്ന താളിൽനിന്ന് ശേഖരിച്ചത്