ഹൈഡ്രോകാർബണുകൾ
കാർബണും, ഹൈഡ്രജനും അടങ്ങിയ കാർബണിക സംയുക്തങ്ങളെ ഹൈഡ്രോകാർബണുകൾ എന്ന് പറയുന്നു.
വിവിധതരം ഹൈഡ്രോകാർബണുകൾ
[തിരുത്തുക]ഐ.യു.പി.എ.സി. എന്ന സംഘടനയാണ് ഹൈഡ്രോകാർബണുകളെ തരംതിരിച്ചത്.
കാർബൺ ആറ്റങ്ങൾക്ക് ഇടയിൽ ഏക ബന്ധനം മാത്രം നിലനിൽക്കുന്ന ഹൈഡ്രോകാർബണുകളെ ആൽക്കെയ്ൻ എന്ന പൊതു നാമത്തിൽ അറിയപ്പെടുന്നു ഉദാഹരണം : മീഥെയ്ൻ , ഈഥെയ്ൻ, പ്രൊപെയ്ൻ തുടങ്ങിയവ
രണ്ടു കാർബൺ ആറ്റങ്ങൾക്ക് ഇടയിൽ ഒരു ദ്വിബന്ധനം എങ്കിലും നിലനിൽക്കുന്ന ഹൈഡ്രോകാർബണുകളെ ആൽക്കീനുകൾ എന്ന പൊതു നാമത്തിൽ അറിയപ്പെടുന്നു ഉദാഹരണം : ഈഥീൻ , പ്രോപീൻ തുടങ്ങിയവ
രണ്ടു കാർബൺ ആറ്റങ്ങൾക്ക് ഇടയിൽ ഒരു ത്രിബന്ധനം എങ്കിലും നിലനിൽക്കുന്ന ഹൈഡ്രോകാർബണുകളെ ആൽക്കൈനുകൾ എന്ന പൊതു നാമത്തിൽ അറിയപ്പെടുന്നു ഉദാഹരണം : ഈതൈൻ (അസറ്റ ലീൻ ) , പ്രൊപൈൻ തുടങ്ങിയവ
പൊതുസൂത്രവാക്യം
[തിരുത്തുക]- ആൽക്കെയ്ൻ → CnH2n+2
- ആൽക്കീൻ → CnH2n
- ആൽക്കൈൻ → CnH2n-2
രാസപ്രവർത്തനങ്ങൾ
[തിരുത്തുക]ഹൈഡ്രോകാർബണുകൾ അഞ്ച് തരത്തിലുള്ള രാസപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു.
ആദേശരാസപ്രവർത്തനം
[തിരുത്തുക]ഹൈഡ്രോകാർബണുകളിൽ നിന്നും ഹൈഡ്രജനെ മാറ്റി മറ്റ് ആറ്റങ്ങളോ ആറ്റം ഗ്രൂപ്പികളോ വരുന്ന പ്രവർത്തനമാണ് ആദേശരാസപ്രവർത്തനം.
ജ്വലനം
[തിരുത്തുക]ഹൈഡ്രോകാർബണുകൾ ഓക്സിജനുമായി പ്രവർത്തിച്ച് CO2ഉം H2O ഉം ഉണ്ടാകുന്ന പ്രവർത്തനമാണ് ജ്വലനം.
താപീയ വിഘടനം
[തിരുത്തുക]ഹൈഡ്രോകാർബണുകൾ വായുവിന്റെ അസാന്നിദ്ധ്യത്തിൽ ചൂടാകുമ്പോൾ ഭാരം കുറഞ്ഞ തന്മാത്രകളായി വിഘടിക്കുന്ന പ്രവർത്തനമാണ് താപീയ വിഘടനം.
അഡീഷൻ പ്രവർത്തങ്ങൾ
[തിരുത്തുക]അപൂരിത ഹൈഡ്രോകാർബണുകൾ പൂരിത സംയുക്തങ്ങളായി മാറുന്ന പ്രവർത്തനമാണ് അഡീഷൻ പ്രവർത്തനം.
പോളിമറൈസേഷൻ
[തിരുത്തുക]അനേകം മോണോമറുകൾ കൂടിച്ചേർന്ന് അനുകൂല ഊഷ്മാവിലും മർദ്ദത്തിലും പോളിമറായിമാറുന്ന പ്രവർത്തനമാണ് പോളിമറൈസേഷൻ.
രാസപ്രവർത്തനത്തിന്റെ പേര് | സംയുക്തം | കൂടിച്ചേരുന്ന തന്മാത്ര | രാസസമവാക്യം - അഭികാരകങ്ങളും ഉത്പന്നങ്ങളും | |
---|---|---|---|---|
1 | ആദേശരാസപ്രവർത്തനം |
CH4( മീഥെയ്ൻ ) |
Cl2 (ക്ലോറിൻ) |
CH4 + Cl2 → CH3Cl + HCl |
2 | ജ്വലനം |
CH4 |
O2 |
CH4 + 2 O2 → CO2 + 2 H2O |
3 | താപീയ വിഘടനം |
CH3-CH2-CH3 |
ചൂടാക്കുന്നു |
CH3-CH2-CH3 → CH4 + CH2=CH2 |
4 | അഡീഷൻ പ്രവർത്തങ്ങൾ |
CH2=CH2 |
H2 |
CH2=CH2 + H2 → CH3-CH3 |
5 | പോളിമറൈസേഷൻ |
CH2=CH2 (എഥീൻ) |
n(അനേകം) |
n CH2=CH2 → [-CH2=CH2-]n (പോളി എഥിലീൻ) |
ഉപയോഗം
[തിരുത്തുക]ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഊർജ്ജസ്രോതസ്സുകളിൽ ഒന്നാണ് ഹൈഡ്രോകാർബണുകൾ.