Jump to content

ഹോർഹെ ലൂയിസ് ബോർഹെസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഹോർഹെ ലൂയി ബോർഹെ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹോർഹെ ലൂയിസ് ബോർഹെസ്
Borges in 1951
Borges in 1951
ജനനംJorge Francisco Isidoro Luis Borges Acevedo
(1899-08-24)24 ഓഗസ്റ്റ് 1899
Buenos Aires, Argentina
മരണം14 ജൂൺ 1986(1986-06-14) (പ്രായം 86)
Geneva, Switzerland
തൊഴിൽ
  • Writer
  • poet
  • philosopher
  • translator
  • editor
  • critic
  • librarian
ഭാഷSpanish
പൗരത്വംArgentina
ശ്രദ്ധേയമായ രചന(കൾ)
അവാർഡുകൾCommandeur de l'Ordre des Arts et des Lettres (1962)[1]
ബന്ധുക്കൾ
കയ്യൊപ്പ്

അർജന്റീനയിലെ ബ്യൂണസ് അയേഴ്സിൽ ജനിച്ച ഒരെഴുത്തുകാരനും കവിയും ആയിരുന്നു ഹോർഹെ ഫ്രാൻസിസ്കോ ഇസിദോറോ ലൂയിസ് ബോർഹെസ് അസെവേദോ (pronounced /ˈhɔr.heɪ luˈiːs ˈbɔr.hɛz/; സ്പാനിഷ് ഉച്ചാരണം: [ˈxorxe ˈlwis ˈborxes]) (ജനനം: 24 ആഗസ്റ്റ് 1899 – മരണം: 14 ജൂൺ 1986). 1914-ൽ കുടുംബം സ്വിറ്റ്സർലൻഡിലേക്ക് കുടിയേറിയതിനാൽ ബോർഹെസിൻ്റെ സ്കൂൾ വിദ്യാഭ്യാസം അവിടെയായിരുന്നു. തുടർന്ന് അദ്ദേഹം സ്പെയിനിൽ യാത്ര ചെയ്തു. 1921-ൽ അർജന്റീനയിൽ മടങ്ങിയെത്തിയ ബോർഹെസ്, സറീയലിസ്റ്റ് സാഹിത്യപ്രസിദ്ധീകരണങ്ങളിൽ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കാൻ തുടങ്ങി. ഗ്രന്ഥശാലാധിപനും പൊതുപ്രഭാഷകനും ആയും അദ്ദേഹം പ്രവർത്തിച്ചു. ബോർഹെസിന് അനേകം ഭാഷകൾ വശമുണ്ടായിരുന്നു. അർജന്റീനയിലെ പെറോൻ ഭരണകാലത്ത് അദ്ദേഹം രാഷ്ട്രീയമായ പീഡനത്തിന് ഇരയായി.

കവിയും കഥാകാരനുമൊക്കെയായ ബോർഹെസിന്റെ ഏറ്റവും പ്രസിദ്ധമായ രചനകളിലൊന്നാണ് 'ദി ഗാർഡൻ ഓഫ് ഫോർക്കിങ് പാത്ത്‌സ്' (The Garden of Forking Paths). 1941 ൽ പ്രസിദ്ധീകരിച്ച ആ കഥയിൽ അവതരിപ്പിച്ചിട്ടുള്ളതിന് സമാനമായ ഒരു സംഗതിയാണ്, പിൽക്കാലത്ത് ഇന്റർനെറ്റ് എന്ന ആഗോള വിവരവിനിമയ ശൃംഖലയായി പരിണമിച്ചതെന്ന് വിലയിരുത്തുന്നവരുണ്ട്.[2] ആ ചെറുകഥയിൽ വിഭാവനം ചെയ്തിരിക്കുന്ന കഥാതന്തു, അനന്തമായ ഊടുവഴികളും ഭാവികളുമുള്ള ഒരു ഗ്രന്ഥത്തെ ചുറ്റിപ്പറ്റിയുള്ളതാണ്. ഹൈപ്പർടെക്സ്റ്റും വേൾഡ് വൈഡ് വെബ്ബും കമ്പ്യൂട്ടർ ഗെയിമുകളുടെ വ്യത്യസ്്ത ഘടനകളുമുള്ള ഇൻഫർമേഷൻ യുഗത്തെയാണ് അത് പ്രതിധ്വനിപ്പിക്കുന്നത്.[3]

ബ്യൂണസ് അയേഴ്‌സിൽ അദ്ദേഹം ഒൻപത് 'അസന്തുഷ്ട'വർഷങ്ങൾ ഒരു ലൈബ്രേറിയനായി പ്രവർത്തിച്ചു. 1938 ൽ തന്റെ പിതാവിന്റെ മരണത്തിന് ശേഷം, ശിരസ്സിനേറ്റ പരിക്കും രക്തത്തിലെ വിഷബാധയും ബോർഹെസിനെ മരണത്തിന്റെ വക്കിലെത്തിച്ചു. ആ പരിക്കിന് ശേഷം അദ്ദേഹത്തിന് കാഴ്ച നഷ്ടമാകാൻ തുടങ്ങി. 1950 കളോടെ അദ്ദേഹം ഏതാണ്ട് പൂർണമായും അന്ധനായി. എന്നാൽ, അത് വകവെയ്ക്കാതെ തന്റെ സർഗസൃഷ്ടി അദ്ദേഹം തുടർന്നു. ആ പരിക്കാണ് അദ്ദേഹത്തിന്റെ സർഗാത്മകതയെ ആളിക്കത്തിച്ചതെന്ന് കരുതുന്നു. അദ്ദേഹത്തിന്റെ പ്രശസ്തമായ സൃഷ്ടികൾ മുഴുവൻ അതിന് ശേഷമാണ് പുറത്തു വന്നത്.

പാരമ്പര്യസിദ്ധമായ ഒരു രോഗം അറുപതിനടുത്ത വയസ്സിൽ അദ്ദേഹത്തെ അന്ധനാക്കി. [4] 1955-ൽ അദ്ദേഹം ദേശീയ ഗ്രന്ഥശാലയുടെ ഡയറക്ടറും ബ്യൂണസ് അയേഴ്സ് സർവകലാശാലയിൽ സാഹിത്യത്തിന്റെ പ്രൊഫെസറുമായി നിയമിതനായി. 1961-ൽ ആദ്യത്തെ രാഷ്ട്രാന്തര പ്രസാദധക പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടതോടെ അദ്ദെഹത്തിന്റെ പ്രശസ്തി പരന്നു. ബോർഹെസിൻ്റെ രചനകൾ അനേകം ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ടു. 1986-ൽ അദ്ദേഹം സ്വിറ്റ്സർലൻഡിലെ ജനീവയിൽ വെച്ച് അന്തരിച്ചു.

കഥാരചനയുടെ ഭാഷക്ക് പുതിയജീവൻ നൽകി ഒരു തലമുറ മുഴവനിലേയും സ്പാനിഷ്-അമേരിക്കൻ എഴുത്തുകാർക്ക് വഴികാട്ടിയായവനെന്ന് പ്രഖ്യാതസാഹിത്യകാരനായ ജെ.എം. കൂറ്റ്സേ ബോർഹെസിനെ വിശേഷിപ്പിച്ചിട്ടുണ്ട് ."[5]

അവലംബം

[തിരുത്തുക]
  1. Troop Software Factory. "Jorge Luis Borges". Archived from the original on 2014-01-13. Retrieved 2022-09-18.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-26. Retrieved 2011-08-25.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-11-27. Retrieved 2021-08-23.
  4. "മുപ്പത് വയസ്സിൽ ക്രമേണ ആരംഭിച്ച് 58-ആമത്തെ ജന്മദിനം കഴിഞ്ഞ് പരിപൂർണ്ണതയിലെത്തിയ ഒരു പ്രത്യേകതരം അന്ധതയായിരുന്നു അദ്ദേഹത്തിന്റേത്." ആൽബർട്ടോ മാൻഗുവേലിന്റെ, ബോർഹെസിനോടൊത്ത്" എന്ന ഗ്രന്ഥം, London:Telegram Books (2006), p. 15-16.
  5. ജെ.എം. കൂറ്റ്സേ, "ബോർഹെസിന്റെ കറുത്ത ദർപ്പണം", ന്യൂയോർക്ക് ടൈംസ് പുസ്തകനിരൂപണം, വാല്യം 45, ലക്കം 16 · ഒക്ടോബർ 22, 1998
"https://ml.wikipedia.org/w/index.php?title=ഹോർഹെ_ലൂയിസ്_ബോർഹെസ്&oldid=3809620" എന്ന താളിൽനിന്ന് ശേഖരിച്ചത്