Jump to content

2008 ഏഷ്യാകപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(2008 ഏഷ്യാ കപ്പ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2008 ഏഷ്യാകപ്പ്
ഏഷ്യാകപ്പ് ലോഗൊ
സംഘാടക(ർ)ഏഷ്യൻ ക്രിക്കറ്റ് സമിതി
ക്രിക്കറ്റ് ശൈലിഏകദിന ക്രിക്കറ്റ്
ടൂർണമെന്റ് ശൈലി(കൾ)റൗണ്ട് റോബിൻ & നോക്കൗട്ട്
ആതിഥേയർ പാകിസ്താൻ
ജേതാക്കൾ ശ്രീലങ്ക (4-ആം തവണ)
പങ്കെടുത്തവർ6
ആകെ മത്സരങ്ങൾ13
ടൂർണമെന്റിലെ കേമൻശ്രീലങ്ക അജാന്ത മെൻഡിസ്
ഏറ്റവുമധികം റണ്ണുകൾശ്രീലങ്ക സനത് ജയസൂര്യ 378
ഏറ്റവുമധികം വിക്കറ്റുകൾശ്രീലങ്ക അജാന്ത മെൻഡിസ് 17
2004
2010

2008ൽ പാകിസ്താനിൽ വച്ച് സംഘടിപ്പിച്ച ഒൻപതാം ഏഷ്യാകപ്പാണ് 2008 ഏഷ്യാകപ്പ്. ഈ ഏഷ്യാകപ്പിനെ സ്റ്റാർ ക്രിക്കറ്റ് ഏഷ്യാകപ്പ് എന്നും അറിയപ്പെടുന്നു. ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ്, ഹോങ്കോങ്, ഐക്യ അറബ് എമിറേറ്റുകൾ എന്നീ ആറ് ടീമുകളാണ്‌ ഈ ടൂർണ്ണമെന്റിൽ പങ്കെടുത്തത്. പാകിസ്താനിൽ സംഘടിപ്പിച്ച ആദ്യ ഏഷ്യാകപ്പാണിത്. മുൻപ് 1993-ൽ ഏഷ്യാകപ്പ് പാകിസ്താനിൽ വച്ച് നടത്താനിരുന്നെങ്കിലും മോശമായ രാഷ്ട്രീയ പ്രശ്നങ്ങളെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. നാല്‌ വർഷത്തെ ഇടവേളയ്കു ശേഷം നടന്ന മത്സരങ്ങൾ 2008 ജൂൺ 24ന്‌ ആരംഭിച്ച് ജൂലൈ 6ന്‌ സമാപിച്ചു. മത്സരങ്ങൾ ഇന്ത്യയിൽ സ്റ്റാർ ക്രിക്കറ്റും[1] പാകിസ്താനിൽ ജിയോ സൂപ്പറുമാണ്[2] സം‌പ്രേക്ഷണം ചെയ്തത്.

ഫൈനലിന്‌ ഇന്ത്യയും ശ്രീലങ്കയും യോഗ്യത നേടി. കലാശക്കളിയിൽ ഇന്ത്യയെ 100 റൺസിനു തോൽ‌‌പ്പിച്ച്[3] ശ്രീലങ്ക നാലാം തവണ ഏഷ്യാകപ്പ് നേടി. ശ്രീലങ്കയുടെ അജന്താ മെൻഡിസായിരുന്നു ടൂർണ്ണമെന്റിലെ കേമൻ.

കളിയുടെ ഘടന

[തിരുത്തുക]

ഒൻപതാമത്തെ ഏഷ്യാകപ്പ് 2006ൽ സംഘടിപ്പിക്കാനായിരുന്നു ആദ്യശ്രമം, എന്നാൽ അന്താരാഷ്ട്ര മത്സരങ്ങളുടെ കൂടുതലായുള്ള എണ്ണം മൂലം ഇതിനു സാധിച്ചില്ല. ഗ്രൂപ്പ് എയിൽ ബംഗ്ലാദേശ്, ശ്രീലങ്ക, ഐക്യ അറബ് എമിറേറ്റുകൾ എന്നീ ടിമുകളും ഗ്രൂപ്പ് ബിയിൽ ഇന്ത്യ, പാകിസ്താൻ, ഹോങ്കോങ് എന്നീ ടീമുകളും ആയിരുന്നു.

ഗ്രൂപ്പിലെ മത്സരങ്ങൾ റൗണ്ട് റോബിൻ ഘടനയിലായിരുന്നു സംഘടിപ്പിച്ചത്. ഒരോ ഗ്രൂപ്പിൽ നിന്നും രണ്ട് ടീമുകൾ വീതം സൂപ്പർ ഫോറിലേക്ക് യോഗ്യത നേടും. സൂപ്പർ ഫോറിലും റൗണ്ട് റോബിൻ ഘടനയിലാണ്‌ മത്സരങ്ങൾ. ഇവിടെ നിന്നും ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന രണ്ട് ടീമുകളാണ്‌ ഫൈനലിന്‌ യോഗ്യത നേടുന്നത്.

ഗ്രൂപ്പ് ഘട്ടം

[തിരുത്തുക]

ഗ്രൂപ്പ് എ

[തിരുത്തുക]
ടീം കളികൾ ജയം തോൽ‌വി ടൈ ഫലം ഇല്ലാത്തവ നെറ്റ് റൺ റേറ്റ് പോയിന്റ്
 ശ്രീലങ്ക 2 2 0 0 0 +2.730 4
ബംഗ്ലാദേശ് Bangladesh 2 1 1 0 0 -0.350 2
 United Arab Emirates 2 0 2 0 0 -2.380 0
24 ജൂൺ 2008
(സ്കോർകാർഡ്)
ബംഗ്ലാദേശ് 
300/8 (50 ഓവറുകൾ‌)
v  United Arab Emirates
204 (45.4 ഓവറുകൾ‌)
 ബംഗ്ലാദേശ് 96 റൺസിനു വിജയിച്ചു.
ഗദ്ദാഫി സ്റ്റേഡിയം, ലാഹോർ, പാകിസ്താൻ
അമ്പയർമാർ: ഇയാൻ ഗൗൾഡ് (ENG) & സൈമൺ ടൗഫേൽ (AUS)
കളിയിലെ കേമൻ: മുഹമ്മദ് അഷ്റഫുൾ
മുഹമ്മദ് അഷ്റഫുൾ 109 (126)
സാഹിദ് ഷാ 3/49 (10 ഓവറുകൾ‌)
ഖുറാം ഖാൻ 78 (81)
അബ്ദുർ റസാഖ് 3/20 (10 ഓവറുകൾ‌)



25 ജൂൺ 2008
(സ്കോർകാർഡ്)
ശ്രീലങ്ക 
357/9 (50 ഓവറുകൾ‌)
v  ബംഗ്ലാദേശ്
226/7 (50 ഓവറുകൾ‌)
 ശ്രീലങ്ക 131 റൺസിനു വിജയിച്ചു.
ഗദ്ദാഫി സ്റ്റേഡിയം, ലാഹോർ, പാകിസ്താൻ
അമ്പയർമാർ: ഇയാൻ ഗൗൾഡ് (ENG) & സൈമൺ ടൗഫേൽ (AUS)
കളിയിലെ കേമൻ: കുമാർ സംഗക്കാര
കുമാർ സംഗക്കാര 101 (91)
അബ്ദുർ റസാഖ് 3/55 (10 ഓവറുകൾ‌)
മുഷ്ഫിഖർ റഹിം 44 (53)
മുത്തയ്യ മുരളീധരൻ 2/37 (10 ഓവറുകൾ‌)



26 ജൂൺ 2008
(സ്കോർകാർഡ്)
ശ്രീലങ്ക 
290/9 (50 ഓവറുകൾ‌)
v  United Arab Emirates
148 (36.3 ഓവറുകൾ‌)
 ശ്രീലങ്ക 142 റൺസിനു വിജയിച്ചു.
ഗദ്ദാഫി സ്റ്റേഡിയം, ലാഹോർ
അമ്പയർമാർ: ഇയാൻ ഗൗൾഡ് (ENG) & സൈമൺ ടൗഫേൽ (AUS)
കളിയിലെ കേമൻ: അജാന്ത മെൻഡിസ്
മഹേല ഉദവാത്തെ 67 (74)
സാഹിദ് ഷാ 3/49 (10 ഓവറുകൾ‌)
അംജദ് അലി 77 (79)
അജാന്ത മെൻഡിസ് 5/22 (6.3 ഓവറുകൾ‌)



ഗ്രൂപ്പ് ബി

[തിരുത്തുക]
ടീം കളികൾ ജയം തോൽ‌വി ടൈ ഫലം ഇല്ലാത്തവ നെറ്റ് റൺ റേറ്റ് പോയിന്റ്
 ഇന്ത്യ 2 2 0 0 0 +3.190 4
 പാകിസ്താൻ 2 1 1 0 0 +1.170 2
 ഹോങ്കോങ്ങ് 2 0 2 0 0 -4.110 0
24 ജൂൺ 2008
(സ്കോർകാർഡ്)
പാകിസ്താൻ 
288/9 (50 ഓവറുകൾ‌)
v  ഹോങ്കോങ്
133 (37.2 ഓവറുകൾ‌)
 പാകിസ്താൻ 155 റൺസിനു വിജയിച്ചു.
നാഷണൽ സ്റ്റേഡിയം, കറാച്ചി, പാകിസ്താൻ
അമ്പയർമാർ: ടോണി ഹിൽ (NZ) & ബ്രയാൻ ജെർലിംഗ് (RSA)
കളിയിലെ കേമൻ: സൊഹൈൽ തൻ‌വീർ
യൂനിസ് ഖാൻ 67 (65)
നദീം അഹമ്മദ് 4/51 (9 ഓവറുകൾ‌)
സയിൻ അബ്ബാസ് 26(പരുക്ക്) (54)
റാവു ഇഫ്ത്തിക്കർ അഞ്ജും 2/18 (6 ഓവറുകൾ‌)



25 ജൂൺ 2008
(സ്കോർകാർഡ്)
ഇന്ത്യ 
374/4 (50 ഓവറുകൾ‌)
v  ഹോങ്കോങ്
118 (36.5 ഓവറുകൾ‌)
 ഇന്ത്യ 256 റൺസിനു വിജയിച്ചു.
നാഷണൽ സ്റ്റേഡിയം, കറാച്ചി, പാകിസ്താൻ
അമ്പയർമാർ: ടോണി ഹിൽ (NZ) & ബ്രയാൻ ജെർലിംഗ് (RSA)
കളിയിലെ കേമൻ: സുരേഷ് റെയ്‌ന
മഹേന്ദ്ര സിംഗ് ധോനി 109 (96)
നജീബ് അമർ 2/40 (10 ഓവറുകൾ‌)
ഇർഫാൻ അഹമദ് 25 (43)
പീയുഷ് ചാവ്‌ല 4/23 (10 ഓവറുകൾ‌)



26 ജൂൺ 2008
(സ്കോർകാർഡ്)
പാകിസ്താൻ 
299/4 (50 ഓവറുകൾ‌)
v  ഇന്ത്യ
301/4 (42.1 ഓവറുകൾ‌)
 ഇന്ത്യ 6 വിക്കറ്റിന്‌ വിജയിച്ചു.
നാഷണൽ സ്റ്റേഡിയം, കറാച്ചി , പാകിസ്താൻ
അമ്പയർമാർ: ടോണി ഹിൽ (NZ) & ബ്രയാൻ ജെർലിംഗ് (RSA)
കളിയിലെ കേമൻ: സുരേഷ് റെയ്‌ന
ഷൊയിബ് മാലിക് 125 (119)
ആർ.പി. സിംഗ് 1/44 (10 ഓവറുകൾ‌)
വീരേന്ദ്ര സേവാഗ് 119 (95)
ഇഫ്ത്തിക്കർ അഞ്ജും 2/61 (9.4 ഓവറുകൾ‌)



സൂപ്പർ ഫോർ

[തിരുത്തുക]
ടീം കളികൾ ജയം തോൽ‌വി ടൈ ഫലം ഇല്ലാത്തവ നെറ്റ് റൺ റേറ്റ് ബോണസ് പോയിന്റ് പോയിന്റ്
 ശ്രീലങ്ക 3 2 1 0 0 +1.363 2 6
 ഇന്ത്യ 3 2 1 0 0 +0.250 2 6
 പാകിസ്താൻ 3 2 1 0 0 +0.924 0 4
 ബംഗ്ലാദേശ് 3 0 3 0 0 -2.665 0 0
28 ജൂൺ 2008
(സ്കോർകാർഡ്)
ബംഗ്ലാദേശ് 
283/6 (50 ഓവറുകൾ‌)
v  ഇന്ത്യ
284/3 (43.2 ഓവറുകൾ‌)
 ഇന്ത്യ 7 വിക്കറ്റുകൾക്ക് വിജയിച്ചു.
നാഷണൽ സ്റ്റേഡിയം, കറാച്ചി, പാകിസ്താൻ
അമ്പയർമാർ: സൈമൺ ടൗഫേൽ (AUS) & ബ്രയാൻ ജെർലിംഗ് (RSA)
കളിയിലെ കേമൻ: സുരേഷ് റെയ്ന
അലോക് കപാലി 115 (96)
ഇർഫാൻ പഠാൻ 2/43 (10 ഓവറുകൾ‌)
സുരേഷ് റെയ്ന 115* (107)
ഷഹാദത്ത് ഹുസൈൻ 2/60 (9 ഓവറുകൾ‌)



29 ജൂൺ 2008
(സ്കോർകാർഡ്)
ശ്രീലങ്ക 
302/7 (50 ഓവറുകൾ‌)
v  പാകിസ്താൻ
238/9 (50 ഓവറുകൾ‌)
 ശ്രീലങ്ക 64 റൺസുകൾക്ക് വിജയിച്ചു.
നാഷണൽ സ്റ്റേഡിയം, കറാച്ചി, പാകിസ്താൻ
അമ്പയർമാർ: ഇയാൻ ഗൗൾഡ് (ENG) & ടോണി ഹിൽ (NZ)
കളിയിലെ കേമൻ: കുമാർ സംഗക്കാര
കുമാർ സംഗക്കാര 112 (110)
സൊഹൈൽ തൻ‌വീർ 5/48 (10 ഓവറുകൾ‌)
മിസ് ബ ഉൾ ഹഖ് 76 (70)
അജാന്ത മെൻഡിസ് 4/47 (10 ഓവറുകൾ‌)



30 ജൂൺ 2008
(സ്കോർകാർഡ്)
ശ്രീലങ്ക 
332/8 (50 ഓവറുകൾ‌)
v  ബംഗ്ലാദേശ്
174 (38.3 ഓവറുകൾ‌)
 ശ്രീലങ്ക 158 റൺസുകൾക്ക് വിജയിച്ചു.
നാഷണൽ സ്റ്റേഡിയം, കറാച്ചി, പാകിസ്താൻ
അമ്പയർമാർ: ബ്രയാൻ ജെർലിംഗ് (RSA) & സൈമൺ ടൗഫേൽ (AUS)
കളിയിലെ കേമൻ: സനത് ജയസൂര്യ
സനത് ജയസൂര്യ 130 (88)
അലോക് കപാലി 2/40 (6 ഓവറുകൾ‌)
റക്വിബുൾ ഹസൻ 52 (63)
മുത്തയ്യ മുരളീധരൻ 5/31 (10 ഓവറുകൾ‌)



2 ജൂലൈ 2008
(സ്കോർകാർഡ്)
ഇന്ത്യ 
308/7 (50 ഓവറുകൾ‌)
v  പാകിസ്താൻ
309/2 (45.3 ഓവറുകൾ‌)
 പാകിസ്താൻ 8 വിക്കറ്റുകൾക്ക് വിജയിച്ചു.
നാഷണൽ സ്റ്റേഡിയം, കറാച്ചി, പാകിസ്താൻ
അമ്പയർമാർ: ഇയാൻ ഗൗൾഡ് (ENG) & ടോണി ഹിൽ (NZ)
കളിയിലെ കേമൻ: യൂനിസ് ഖാൻ
മഹേന്ദ്ര സിംഗ് ധോനി 76 (96)
റാവു ഇഫ്ത്തിക്കർ അഞ്ജും 3/51 (10 ഓവറുകൾ‌)
യൂനിസ് ഖാൻ 123* (117)
പീയുഷ് ചാവ്‌ല 1/53 (8 ഓവറുകൾ‌)



3 ജൂലൈ 2008
(സ്കോർകാർഡ്)
ശ്രീലങ്ക 
308/8 (50 ഓവറുകൾ‌)
v  ഇന്ത്യ
310/4 (46.5 ഓവറുകൾ‌)
 ഇന്ത്യ 6 വിക്കറ്റുകൾക്ക് വിജയിച്ചു.
നാഷണൽ സ്റ്റേഡിയം, കറാച്ചി, പാകിസ്താൻ
അമ്പയർമാർ: സൈമൺ ടൗഫേൽ (AUS) & ബ്രയാൻ ജെർലിംഗ് (RSA)
കളിയിലെ കേമൻ: മഹേന്ദ്ര സിംഗ് ധോനി
ചാമര കപുഗേദരെ 75(78)
ഇശാന്ത് ശർമ്മ 2/55 (10 ഓവറുകൾ‌)
ഗൗതം ഗംഭീർ 68(61)
മുത്തയ്യ മുരളീധരൻ 2/44 (10 ഓവറുകൾ‌)



4 ജൂലൈ 2008
(സ്കോർകാർഡ്)
ബംഗ്ലാദേശ് 
115 (38.2 ഓവറുകൾ‌)
v  പാകിസ്താൻ
116/0 (19.4 ഓവറുകൾ‌)
 പാകിസ്താൻ 10 വിക്കറ്റുകൾക്ക് വിജയിച്ചു.
നാഷണൽ സ്റ്റേഡിയം, കറാച്ചി, പാകിസ്താൻ
അമ്പയർമാർ: ഇയാൻ ഗൗൾഡ് (ENG) & ടോണി ഹിൽ (NZ)
കളിയിലെ കേമൻ: അബ്ദുർ റൗഫ്
തമീം ഇക്‌ബാൽ 26(41)
അബ്ദുർ റൗഫ് 3/24 (8ഓവറുകൾ‌)
സൽ‌മാൻ ബട്ട് 56*(62)
നസിർ ജാംഷെദ് 52* (56)



6 ജൂലൈ 2008
(സ്കോർകാർഡ്)
ശ്രീലങ്ക 
273 (49.5 ഓവറുകൾ)
v  ഇന്ത്യ
173 (39.3 ഓവറുകൾ)
 ശ്രീലങ്ക 100 റൺസിനു വിജയിച്ചു.
നാഷണൽ സ്റ്റേഡിയം, കറാച്ചി, പാകിസ്താൻ
അമ്പയർമാർ: സൈമൺ ടൗഫേൽ (AUS) & ടോണി ഹിൽ (NZ)
കളിയിലെ കേമൻ: അജാന്ത മെൻഡിസ്
സനത് ജയസൂര്യ 125(114)
ഇശാന്ത് ശർമ്മ 3/55(10 ഓവറുകൾ)
വീരേന്ദ്ര സേവാഗ് 60(36)
അജാന്ത മെൻഡിസ് 6/13(8 ഓവറുകൾ)



അവലംബം

[തിരുത്തുക]
  1. "Pakistan to host Asia Cup in 2008". Daily Times. Archived from the original on 2011-06-06. Retrieved May 22, 2006.{{cite web}}: CS1 maint: bot: original URL status unknown (link)
  2. Geo Super
  3. "Mendis spins Sri Lanka to title triumph". Cricinfo. Retrieved July 6, 2008.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=2008_ഏഷ്യാകപ്പ്&oldid=3793505" എന്ന താളിൽനിന്ന് ശേഖരിച്ചത്