Jump to content

എൻകെ വാൽനക്ഷത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(2P/Encke എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2P/Encke
എൻകെ ധൂമകേതു
Discovery
Discovered byപിയറെ മെക്കായിൻ;
യൊഹാൻ ഫ്രാൻസ് എൻകെ (ചംക്രമണസമയം മനസ്സിലാക്കിയത്)
Discovery date1786
Alternative
designations
1786 I; 1795; 1805;
1819 I; 1822 II; 1825 III;
1829; 1832 I; 1835 II;
1838; 1842 I; 1845 IV
Orbital characteristics A
Epochസെപ്റ്റംബർ 22, 2006 (JD 2454000.5)
Aphelion4.11 AU
Perihelion0.3302 AU
Semi-major axis2.2178 AU
Eccentricity0.8471
Orbital period3.30 a
Inclination11.76°
Last perihelion21 നവംബർ 2013[1][2]
Next perihelion10 മാർച്ച് 2017

സൗരയൂഥത്തിലെ ഒരു വാൽനക്ഷത്രമാണ് എൻകെ ധൂമകേതു(Comet Encke). 1788-ലാണ് ഇത് ആദ്യമായി നിരീക്ഷിക്കപ്പെട്ടത് 1822-ൽ ഇതു വീണ്ടും പ്രത്യക്ഷപ്പെടുമെന്ന് യോഹൻ ഫ്രാൻസ് എൻ‌‌കെ (Johann Franz Encke) പ്രവചിക്കുകയുണ്ടായി. തുടർന്ന് നിശ്ചിത കാലയളവിൽ ഈ ധൂമകേതു പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. 1795, 1805 എന്നീ വർഷങ്ങളിലും ഇതിന്റെ വരവ് നിരീഷിക്കപ്പെട്ടിരുന്നു. ഏറ്റവും ചുരുങ്ങിയകാലം (3 വർഷം 4 മാസം) കൊണ്ട് സൂര്യനെ ചുറ്റുന്ന ധൂമകേതുവാണിത്[3]. നിരന്തരമായ ഉപസൌരത്താൽ വാൽ സൃഷ്ടിക്കുന്ന ഘടകങ്ങൾ പൂർണമായും നഷ്ടപ്പെട്ടു പോയതിനാൽ ഇപ്പോൾ എൻകെ ധൂമകേതുവിന് വാൽ രൂപപ്പെടാറില്ല.

ഭ്രമണപഥം

[തിരുത്തുക]
എൻ‌‌കെ ധൂമകേതു

ദീർഘവൃത്താകാരത്തിലുള്ള ഇതിന്റെ ഭ്രമണപഥത്തിനു മാറ്റം വന്നുകൊണ്ടിരിക്കുന്നതായി ശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നു. ഏകദേശം വൃത്താകാരമായ ഭ്രമണപഥമാണ് ഇപ്പോഴുള്ളത്. ഭ്രമണകാലവും ക്രമേണകുറഞ്ഞു വരുന്നു. ; കഴിഞ്ഞ ശതകത്തിൽ രണ്ടു ദിവസത്തെ കുറവുണ്ടായി. സൂര്യന്റെ സമിപമെത്തുമ്പോൾ ഉണ്ടാകുന്ന വാതകങ്ങളുടെ ജെറ്റ്പ്രവർത്തനം കൊണ്ട് ഭ്രമണപഥത്തിനു വേഗം കൂടുന്നതായിട്ടാണ് എഫ്. എൻ. വിപ്പിൾ അഭിപ്രായപ്പെടുന്നത്. ഓരോ ഭ്രമണത്തിലും ഇതിന്റെ അഞ്ഞൂറിലൊരംശം ദ്രവ്യമാനം നഷ്ടപ്പെടുന്നുണ്ട്.[4]

നാശത്തോടടുക്കുന്ന ധൂമകേതു

[തിരുത്തുക]

നഗ്ന നേത്രങ്ങൾക്കു ദൃശ്യമാകാൻ തക്ക പ്രകാശം ഈ ധൂമകേതുവിന് ഇല്ല. നൂറുവർഷം മുമ്പുള്ളത്തിനെക്കാൾ പ്രകാശമാനം കുറഞ്ഞിട്ടുമുണ്ട്. വലിപ്പത്തിലും പ്രകാശത്തിലും സംഭവിക്കുന്ന ഈ കുറവ് കണക്കിലെടുത്താൽ എൻ‌‌കെ ധൂമകേതുവിന് ഇനി അധികം ആയുസുണ്ടാകാൻ ഇടയില്ല എന്നാണ് ശാസ്ത്രഞ്ജരുടെ അഭിപ്രായം. ഏറ്റവുമൊടുവിൽ ഇത് ഉപസൗരം (perihelion) കടന്നുപോയത് 1977-ൽ ആയിരുന്നു.[5]

അവലംബം

[തിരുത്തുക]

പുറംകണ്ണികൾ

[തിരുത്തുക]
Periodic comets (by number)
Previous
1P/Halley
2P/Encke Next
3D/Biela
"https://ml.wikipedia.org/w/index.php?title=എൻകെ_വാൽനക്ഷത്രം&oldid=3626603" എന്ന താളിൽനിന്ന് ശേഖരിച്ചത്