Jump to content

അസറ്റൊ അസറ്റിക് അമ്ളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Acetoacetic acid എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അസറ്റൊ അസറ്റിക് അമ്ളം
Names
IUPAC name
3-oxobutanoic acid, diacetic acid
Identifiers
3D model (JSmol)
ChEBI
ChEMBL
ChemSpider
DrugBank
KEGG
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Appearance colorless, oily liquid
ദ്രവണാങ്കം
ക്വഥനാങ്കം
miscible
Solubility soluble in ethanol, ether
അമ്ലത്വം (pKa) 3.58 [1]
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  ☒N verify (what ischeckY/☒N?)

കീറ്റൊ (CO) ഗ്രൂപ്പോടുകൂടിയ ഒരു കാർബണിക അമ്ലമാണു് അസറ്റൊ അസറ്റിക് അമ്ളം. ഫോർമുല, CH3COCH2COOH എന്നതാണു് ഫോർമുല. ദ്രവപദാർത്ഥമായ ഇതിന്റെ ദ്രവണാങ്കം 36-37°C ആണു്.

വളരെ അസ്ഥിരമായ ഈ അമ്ലത്തിന്റെ ഈഥൈൽ എസ്റ്റർ അതിപ്രധാനമായ ഒരു കാർബണിക പദാർഥമാണു്. എസ്റ്ററിൽനിന്നാണ് അമ്ളം ആവശ്യമുള്ളപ്പോൾ ഉത്പാദിപ്പിക്കുന്നത്. എസ്റ്റർ തണുത്ത സോഡിയം ഹൈഡ്രോക്സൈഡ് കൊണ്ട് ജലീയവിശ്ലേഷണത്തിനു വിധേയമാക്കി ലായനിയെ അമ്ലവത്കരിച്ചശേഷം ഈഥർ ഉപയോഗിച്ച് നിഷ്കർഷണം ചെയ്ത് അസറ്റൊ അസറ്റിക് അമ്ലം ഉണ്ടാക്കാം. താഴ്ന്ന താപനിലയിൽ ഈ ഈഥർ ലായനി ബാഷ്പീകരിച്ചാൽ പരലാകൃതിയുള്ള അമ്ളം ലഭിക്കും. അസ്ഥിരപ്രകൃതിയായതിനാൽ ഉത്പന്നമാകുന്നതോടൊപ്പം വിഘടിച്ച് അസറ്റോണും(CH3COCH3) കാർബൺഡൈഓക്സൈഡും(CO2) ആയിത്തീരുവാനുള്ള പ്രവണത പ്രകാശിപ്പിക്കുന്നു.

CH3COCH2 COOH → CH3COCH3 + CO2.

എല്ലാബീറ്റാ കീറ്റോണികാമ്ലങ്ങളും ഇതുപോലെ അസ്ഥിരങ്ങളാണു്. എന്നാൽ ട്രൈ ഫ്ളൂറൊ അസറ്റൊ അസറ്റിക് അമ്ലം കുറെയൊക്കെ സ്ഥിരതയുള്ളതായിക്കാണുന്നു. അസറ്റൊ അസറ്റിക് അമ്ലത്തിന്റെ ഈഥൈൽ എസ്റ്ററിന് അസറ്റൊ അസറ്റിക് എസ്റ്റർ എന്നാണ് സാധാരണയായി പറഞ്ഞുവരുന്നത്. ഈ എസ്റ്ററിന്റെ രൂപത്തിലാണ് പ്രസ്തുത അമ്ലത്തിന്റെ വ്യാവസായികമായ പ്രാധാന്യം.

പ്രമേഹരോഗികളുടെ ശരീരത്തിൽ ഉപാപചയത്തിന്റെ തകരാറുകൾമൂലം കീറ്റോൺ ബോഡികൾ (ketone bodies) ധാരാളമായി ഉണ്ടാകുന്നതാണു്. കീറ്റോൺ ബോഡികളിൽ അസറ്റൊ അസറ്റിക് അമ്ളവും ഉൾപ്പെടുന്നു. മൂത്രത്തിൽ ഈ അമ്ലമുണ്ടോ എന്നു പരിശോധിക്കുവാനായി അമോണിയം ഹൈഡ്രോക്സൈഡ്, അമോണിയം സൾഫേറ്റ് എന്നിവ ചേർത്തശേഷം സോഡിയം നൈട്രൊപ്രുസൈഡ് ഒഴിക്കുമ്പോൾ പെർമാങ്ഗനേറ്റിന്റേതുപോലുള്ള നിറം കണ്ടാൽ ഈ അമ്ളം ഉണ്ടെന്നു തീരുമാനിക്കാം. മൂത്രത്തിൽ ഇത്തരം കീറ്റോണിക പദാർഥങ്ങൾ കാണുന്നത് രോഗത്തിന്റെ ഉത്കടാവസ്ഥയെയാണ് സൂചിപ്പിക്കുന്നതു്.

അവലംബം

[തിരുത്തുക]
  1. Dawson, R. M. C., et al., Data for Biochemical Research, Oxford, Clarendon Press, 1959.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അസറ്റൊ അസറ്റിക് അമ്ളം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അസറ്റൊ_അസറ്റിക്_അമ്ളം&oldid=2172920" എന്ന താളിൽനിന്ന് ശേഖരിച്ചത്