Jump to content

അഡിനോസിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Adenosine എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അഡിനോസിൻ
Clinical data
Pregnancy
category
  • C
Routes of
administration
IV or injection
ATC code
Legal status
Legal status
  • Australia - Legal; UK - Legal; US - Rx only
Pharmacokinetic data
BioavailabilityRapidly cleared from circulation via cellular uptake
Protein bindingNo
MetabolismRapidly converted to inosine and adenosine monophosphate
Elimination half-lifecleared plasma <30 seconds - half life <10 seconds
Excretioncan leave cell intact or can be degraded to hypoxanthine, xanthine, and ultimately uric acid
Identifiers
  • (2R,3R,4S,5R)-2-(6-amino-9H-purin-9-yl)-5-(hydroxymethyl)oxolane-3,4-diol
CAS Number
PubChem CID
DrugBank
ChemSpider
UNII
KEGG
ChEMBL
CompTox Dashboard (EPA)
ECHA InfoCard100.000.354 വിക്കിഡാറ്റയിൽ തിരുത്തുക
Chemical and physical data
FormulaC10H13N5O4
Molar mass267.241 g/mol
3D model (JSmol)
  • n2c1c(ncnc1n(c2)[C@@H]3O[C@@H]([C@@H](O)[C@H]3O)CO)N
  • InChI=1S/C10H13N5O4/c11-8-5-9(13-2-12-8)15(3-14-5)10-7(18)6(17)4(1-16)19-10/h2-4,6-7,10,16-18H,1H2,(H2,11,12,13)/t4-,6-,7-,10-/m1/s1 checkY
  • Key:OIRDTQYFTABQOQ-KQYNXXCUSA-N checkY
 ☒NcheckY (what is this?)  (verify)

ഒരു കാർബണിക സംയുക്തമാണ് അഡിനോസിൻ. അഡിനിൻ എന്ന ബേസും (base) റൈബോസ് എന്ന ഷുഗറും (sugar) ചേർന്നുണ്ടായ രാസപദാർഥം.

റൈബോ ന്യൂക്ളിയിക് അമ്ലം (RNA), ഡിഓക്സിറൈബോ നൂക്ളിയിക് അമ്ലം (DNA) എന്നിവയ്ക്ക് ഭാഗികമായി ജലീയവിശ്ളേഷണം (hydrolysis) സംഭവിക്കുമ്പോൾ ശരീരത്തിനകത്ത് അഡിനോസിൻ പോലുള്ള നൂക്ളിയോസൈഡുകൾ (nucleo-sides) ഉണ്ടാകുന്നു. ഒരു ഷുഗറും (റൈബോസ്, ഡി ഓക്സിറൈബോസ് എന്നിവയിൽ ഏതെങ്കിലും ഒന്ന്) ഒരു ബേസും (പ്യൂറീൻ, പിരിമിഡീൻ എന്നീ രണ്ടു വകുപ്പിൽപെട്ട ഏതെങ്കിലും ഒന്ന്) ചേർന്നുണ്ടാകുന്ന യൌഗികങ്ങളാണ് നൂക്ലിയോസൈഡുകൾ (nucleosides). അഡിനോസിൻ എന്ന നൂക്ലിയോസൈഡിലെ ഷുഗർ റൈബോസ് (ribose) ആകയാൽ ഇത് ഒരു റൈബോ നൂക്ലിയോസൈഡ് ആണ്. അഡിനോസിൻ പോലുള്ള നൂക്ലിയോസൈഡുകളിൽ ഫൂറനോസ് (fluranose) രൂപത്തിലാണ് റൈബോസിന്റെ ഉപസ്ഥിതി എന്നു ഫോർമുലയിൽനിന്നു മനസ്സിലാക്കാം.

ഉപാപചയത്തിലെ (metabolism) ഒരു പ്രക്രിയയായ അപചയ (catabolism)ത്തിലൂടെ അഡിനോസിൻ ഓരോ എൻസൈമുകളുടെ പ്രവർത്തനംമൂലം ക്രമത്തിൽ യൂറിക് അമ്ലം ആയിത്തീർന്ന് ശരീരത്തിൽനിന്നു നിഷ്ക്രമിക്കുന്നു. എന്നാൽ താണതരം ജീവികളിൽ യൂറിക് അമ്ലം വീണ്ടും അപചയ വിധേയമായി അലന്റോയിൻ എന്ന പദാർഥമായി നിഷ്ക്രമിക്കുന്നു.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഡിനോസിൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഡിനോസിൻ&oldid=3386662" എന്ന താളിൽനിന്ന് ശേഖരിച്ചത്