Jump to content

അഡോബി പേജ്‍മേക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Adobe PageMaker എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അഡോബി പേജ്മേക്കർ
അഡോബി പേജ്മേക്കർ 7.0 മാക് ഓ.എസിൽ
Original author(s)ആൽഡസ്
വികസിപ്പിച്ചത്അഡോബി സിസ്റ്റംസ്
Last release
7.0.2 / 30 മാർച്ച് 2004 (2004-03-30)
ഓപ്പറേറ്റിങ് സിസ്റ്റംവിൻഡോസ് വിസ്ത, മുൻപുള്ള വേർഷനുകൾ
മാക് ഒ.എസ് 9
ഒ.എസ്./2 v3.01
തരംഡി.റ്റി.പി.
അനുമതിപത്രംട്രയ‌ൽവെയർ
വെബ്‌സൈറ്റ്www.adobe.com/products/pagemaker/

പേജ് മേക്കർ ആദ്യകാലത്തെ ‍‍‍‍ഡെസ്ക്ടോപ് പബ്ലിഷിംഗ് സോഫ്റ്റ് വെയറുകളിൽ ഒന്നായിരുന്നു. അൽഡസ് ആണ് ഇത് 1985 ൽ രൂപപ്പെടുത്തിയത്. തുടക്കത്തിൽ മാക്കിന്റോഷിന് മാത്രമായിരുന്നെങ്കിലും 1987 ൽ വിന്റോസ് വേർഷനും പുറത്തിറക്കി. അഡോബി സിസ്റ്റംസ് 2001ൽ പുറത്തിറക്കിയ ഒരു ഡി.റ്റി.പി. സോഫ്റ്റ്‌വെയറാണ് അഡോബി പേജ്മേക്കർ 7.0. പേജ്മേക്കർ സോഫ്റ്റ്‌വെയർ പരമ്പരയിലെ ഒൻപതാമത്തെ വേർഷനാണ് ഇത്.

ഉപയോഗങ്ങൾ

[തിരുത്തുക]

വിഷമേറിയ ഘടനകളോടുകൂടിയ പേജുകൾ നിർമ്മിക്കാനും, അവ ഇലക്ട്രോണിക്ക് മാദ്ധ്യമങ്ങളിൽ സൂക്ഷിച്ചുവെയ്ക്കാനും, ഉന്നത നിലവാരം പുലർത്തുന്ന പ്രിന്റുകൾ നിർമ്മിക്കാനും പേജ്മേക്കർ സഹായിക്കുന്നു.

യൂസർ ഇന്റർഫേസ്

[തിരുത്തുക]

പേജ്മേക്കറിന്റെ യൂസർ ഇന്റർഫേസിൽ പ്രധാനമായും 6 ഘടകങ്ങളാണ് ഉള്ളത്[2];

ടൈറ്റിൽ ബാർ

[തിരുത്തുക]

ഇത് പേജ്മേക്കറിന്റെ മുകളിലായാണ് സ്ഥിതിചെയ്യുന്നത്. സോഫ്റ്റ്‌വെയറിന്റെ പേരും, നിർമിച്ചുകൊണ്ടിരിക്കുന്ന അഥവാ തിരുത്തിക്കൊണ്ടിരിക്കുന്ന ഡോക്യുമെന്റിന്റെ തലക്കെട്ടും ഈ തലത്തിലാണ് പ്രദർശിപ്പിക്കുന്നത്.

മെനു ബാർ

[തിരുത്തുക]

ടൈറ്റിൽ ബാറിന്റെ താഴെയാണ് ഇതിന്റെ സ്ഥാനം. ഫയൽ, എഡിറ്റ്, ലേഔട്ട്, വ്യൂ, ഹെൽപ്പ് മുതലായ സാധാരണ മെനു ഓപ്ഷനുകളാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്.

ടൂൾ ബാർ

[തിരുത്തുക]

മെനു ബാറിലെ മെനു ഓപ്ഷനുകൾക്കുള്ളിലുള്ള പൊതുവായി ഉപയോഗിക്കപ്പെടുന്ന വിവിധ കമാൻഡുകളാണ് (ഉദാഹരണം: സേവ്, പ്രിന്റ്, ഓപ്പൺ) ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. ഉപയോക്താവിന് അവ വേഗത്തിൽ ലഭ്യമാക്കുകയാണ് ഈ ഘടകത്തിന്റെ ലക്ഷ്യം.

ടൂൾ ബോക്സ്

[തിരുത്തുക]

സോഫ്റ്റ്‌വെയർ സ്ക്രീനിന്റെ ഇടതുവശത്തായാണ് ഇത് സ്ഥിതിചെയ്യുന്നത്. പേജുകൾ നിർമ്മിക്കുന്നതിന് ആവശ്യമായ വിവിധ ഉപകരണങ്ങൾ ഇത് ലഭ്യമാക്കുന്നു. ടൂൾ ബോക്സിൽ ഉൾപ്പെട്ടിരിക്കുന്ന വിവിധ ഉപകരണങ്ങൾ താഴെപ്പറയുന്നവയാണ്;

പോയിന്റർ ടൂൾ

[തിരുത്തുക]

ഡോക്യുമെന്റിൽ ഉൾപ്പെട്ടിരിക്കുന്ന വിവിധ ഘടകങ്ങൾ തിരഞ്ഞെടുക്കാൻ ഇത് സഹായിക്കുന്നു.

ടെക്സ്റ്റ് ടൂൾ

[തിരുത്തുക]

അക്ഷരങ്ങളും, അക്കങ്ങളും താളിൽ ഉൾപ്പെടുത്താൻ ഈ ടൂൾ സഹായിക്കുന്നു.

റൊട്ടേറ്റ് ടൂൾ

[തിരുത്തുക]

ചിത്രങ്ങളോ, വാചകങ്ങളോ പ്രത്യേക രീതിയിൽ ചരിക്കാനോ തിരിക്കാനോ ഇത് സഹായിക്കുന്നു

ക്രോപ്പ് ടൂൾ

[തിരുത്തുക]

ചിത്രങ്ങൾ ചെറുതാക്കാനോ, അരികുകൾ മുറിച്ചുമാറ്റാനോ ഇത് ഉപയോഗിക്കുന്നു.

ഡയഗണൽ ലൈൻ ടൂൾ

[തിരുത്തുക]

താളിൽ ചെരിച്ചുള്ള വരകൾ വരയ്ക്കാനാണ് ഇത് ഉപയോഗിക്കുന്നത്. ഇതുപയോഗിച്ച് വിവിധ നീളങ്ങളിലുള്ള വരകൾ വരയ്ക്കാൻ സാധിക്കും.

പെർപെൻഡിക്കുലർ ലൈൻ ടൂൾ

[തിരുത്തുക]

ലംബവും തിരശ്ചീനവുമായ വരകൾ ഇതുപയോഗിച്ച് വരയ്ക്കാൻ സാധിക്കും.

ബോക്സ് ടൂൾ

[തിരുത്തുക]

താളിൽ സമചതുരാക്രതിയിലുള്ള പെട്ടികൾ വരയ്ക്കാനാണ് ഈ ടൂൾ ഉപയോഗിക്കുന്നത്.

ബോക്സ് ഫ്രെയിം ടൂൾ

[തിരുത്തുക]

ടെക്സ്റ്റ് ഉൾപ്പെടുത്താൻ കഴിയുന്ന ബോക്സുകൾ നിർമ്മിക്കാനാണ് ഇത് ഉപയോഗിക്കുന്നത്.

ഓവൽ ടൂൾ

[തിരുത്തുക]

വൃത്തങ്ങളും ദീർഘവൃത്തങ്ങളും വരയ്ക്കാനാണ് ഈ ഉപകരണം ഉപയോഗിക്കുന്നത്.

ഓവൽ ഫ്രെയിം ടൂൾ

[തിരുത്തുക]

ടെക്സ്റ്റ് ഉൾപ്പെടുത്താൻ കഴിയുന്ന വൃത്തങ്ങൾ വരയ്ക്കാൻ ഉപയോഗിക്കുന്നു.

പോളിഗൺ ടൂൾ

[തിരുത്തുക]

ഒരേ വലിപ്പമുള്ള വിവിധ വശങ്ങളുള്ള പോളിഗണുകൾ വരയ്ക്കാൻ ഉപയോഗിക്കുന്നു.

പോളിഗൺ ഫ്രെയിം ടൂൾ

[തിരുത്തുക]

ടെക്സ്റ്റ് ഉൾപ്പെടുത്താൻ കഴിയുന്ന പോളിഗണുകൾ വരയ്ക്കാൻ ഉപയോഗിക്കുന്നു.

ഹാൻഡ് ടൂൾ

[തിരുത്തുക]

സൗകര്യപ്രദമായ ദൃശ്യത്തിനായി പേജ് മുഴുവനായി സ്ക്രീനിൽ നീക്കാൻ ഹാൻഡ് ടൂൾ ഉപയോഗിക്കുന്നു.

സൂം ടൂൾ

[തിരുത്തുക]

താളിന്റെ ദൃശ്യം വലുതാക്കാനോ, ചെറുതാക്കാനോ ഉപയോഗിക്കുന്നു.

കളർ/സ്റ്റൈൽ പാലെറ്റ്

[തിരുത്തുക]

വാക്കുകൾക്കോ താളിൽ ഉൾപ്പെടുത്തിയിരിക്കുന്ന മറ്റ് ഘടകങ്ങൾക്കോ വിവിധ നിറങ്ങൾ നൽകാൻ കളർ പാലെറ്റ് ഉപയോഗിക്കുന്നു. ഒരു ഘണ്ഡികയുടെ ദൃശ്യരൂപം മാറ്റുന്നതിന് സ്റ്റൈൽ പാലെറ്റ് ഉപയോഗിക്കുന്നു.

കണ്ട്രോൾ പാലെറ്റ്

[തിരുത്തുക]

ചിത്രങ്ങൾക്കോ, വാക്കുകൾക്കോ ചെറിയ മാറ്റങ്ങൾ വരുത്താനാണ് ഇത് ഉപയോഗിക്കുന്നത്.

അവലംബം

[തിരുത്തുക]
  1. "Adobe PageMaker 7". adobe.com. Adobe Systems. Retrieved 20 October 2013. Adobe has discontinued development of PageMaker
  2. "2". ഇൻഫോർമേഷൻ ടെക്നോളജി ഫോർ ഓഫീസ് (in ഇംഗ്ലീഷ്) (2014 ed.). പ്രതിഭ പബ്രിക്കേഷൻസ്. p. 83. {{cite book}}: |access-date= requires |url= (help)
"https://ml.wikipedia.org/w/index.php?title=അഡോബി_പേജ്‍മേക്കർ&oldid=2649394" എന്ന താളിൽനിന്ന് ശേഖരിച്ചത്