അമീലിയൻ
ദൃശ്യരൂപം
(Aemilianus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമീലിയൻ | |
---|---|
39th Emperor of the Roman Empire | |
ഭരണകാലം | 253 (3 months) |
പൂർണ്ണനാമം | Marcus Aemilius Aemilianus (from birth to accession); Caesar Marcus Aemilius Aemilianus Augustus (as emperor) |
മുൻഗാമി | Trebonianus Gallus and Volusianus |
പിൻഗാമി | Valerian |
ഭാര്യ |
റോമൻ ചക്രവർത്തി. അമീലിയൻ എന്നപേരിൽ അറിയപ്പെടുന്ന ഇദ്ദേഹത്തിൻറെ പൂർണമായ പേര് മാർക്കസ് അമീലിയസ് അമീലിയാനസ് എന്നാണ്. മോറിറ്റാനിയക്കാരനായ അദ്ദേഹം മൂർ വിഭാഗക്കാരനും എളിയ നിലയിൽ നിന്ന് ഉയർന്നു വന്ന ആളുമായിരുന്നു. റോമൻ സെനറ്ററായും കോൺസലായും പ്രവർത്തിച്ചിട്ടുണ്ട്. ഗാലസ് ചക്രവർത്തിയുടെ (ഭരണകാലം:251-253) കീഴിൽ മോയിസിയ (Moesia) ആക്രമണം നടത്തി. മോയിസിയയിലെയും പന്നോനിയയിലേയും ഗവർണറായിരുന്നു. അമീലിയൻ 253 - ൽ ഒരു വിപ്ലവം നയിച്ച്, ഇറ്റലി ആക്രമിക്കുകയും ഗാലസ് ചക്രവർത്തിയെ വധിക്കുകയും ചെയ്തു. അമീലിയനെ ചക്രവർത്തിയായി സേനകളും സെനറ്റും അംഗീകരിച്ചു. സേനകളാൽ പരിത്യക്തനായ അമീലിയൻ ഏതാനും ആഴ്ചകൾക്കു ശേഷം 46ം വയസ്സിൽ വധിക്കപ്പെട്ടു. അദ്ദേഹത്തിൻറെ ഭാര്യ കൊർണീലിയ സുപ്പേറ ആയിരുന്നു.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അമീലിയൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |
അവലംബം
[തിരുത്തുക]- Banchich, Thomas, "Marcus Aemilius Aemilianus (ca. July – ca. September, 253)", De Imperatoribus Romanis
- Potter, David S., The Roman Empire at Bay AD 180–395, Routledge, 2004. ISBN 0-415-10058-5
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Media related to Aemilianus at Wikimedia Commons
ഇതും കാണുക
[തിരുത്തുക]